തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടു ഗുജറാത്ത് ടൈറ്റാൻസും അഞ്ചാം കിരീടം ലക്ഷ്യമിട്ടു ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് ആദ്യത്തെ ക്വാളിഫറിന് ഇറങ്ങി. ഇരു ടീമുകളും മികച്ച ഫോമിൽ തന്നെയാണ് ടൂർണമെന്റിൽ. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. യുവ താരം ദർശൻ നൽകേണ്ടയേ ഉൾപെടുത്തി ഹാർദിക് ഞെട്ടിച്ചു.പതിവ് പോലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷ തങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെയാണ്. രുതുരാജും കോൺവേ ഭേദപെട്ട നിലയിൽ തന്നെ തുടങ്ങി.
എന്നാൽ രുതുരാജിനെ പുറത്താക്കി നൽകേണ്ട ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി. പക്ഷെ ഐ പി എല്ലിൽ ഉടനീളം തുടർന്ന് വന്ന ഒരു ത്രില്ലിംഗ് സിനിമയുടെ ട്വിസ്റ്റ് പോലെ തന്നെ ഒരു കാര്യം ഇവിടെ സംഭവിക്കുകയാണ്.ദർശൻ നൽകേണ്ട എറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് സംഭവം. രുതുരാജ് ഗില്ലിന് ക്യാച്ച് നൽകുന്നു. ഗുജറാത്ത് താരങ്ങളുടെ ആഘോഷങ്ങൾക്ക് ഇടയിൽ തേർഡ് അമ്പയർ ആ ബോൾ നോ ബോൾ വിധിക്കുന്നു.
പുതുജീവൻ ലഭിച്ച രുതുരാജ് ഗെയ്ക്വാദ് ലഭിച്ച ഫ്രീ ഹിറ്റ് സിക്സർ അടിച്ചു കൊണ്ട് ആഘോഷിച്ചു. തൊട്ട് അടുത്ത പന്ത് ഒരിക്കൽ കൂടുതൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ റുതുരാജ് ഗെയ്ക്വാദ് ബൗണ്ടറി സ്വന്തമാക്കുന്നു.ഗുജറാത്ത് ടൈറ്റാൻസിനെതിരെ മികച്ച റെക്കോർഡ് ആണ് റുതൂരാജ് ഗെയ്ക്വാദിന് ഉള്ളത്. കളിച്ച മൂന്നു മത്സരങ്ങളിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കി കഴിഞ്ഞു.44 പന്തിൽ 60 റൺസുമായി അദ്ദേഹം പുറത്തായി.