ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ആകുമ്പോൾ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത് അവരുടെ സാക്ഷാൽ തല മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങിന് വേണ്ടിയാണ്. പല മത്സരങ്ങളിലും അവസാന ഓവറുകളിൽ വന്ന് ഏറ്റവും മികച്ച രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണിയേ ഈ സീസണിൽ പല തവണ ക്രിക്കറ്റ് ആരാധകർ കണ്ടതാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ക്വാളിഫർ വണിൽ സംഭവിച്ചത് തീർത്തും വിപരീതമായ കാര്യമാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ഈ മത്സരം നടക്കുന്നത്. ഗുജറാത്ത് ടൈറ്റാൻസാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ
18 മത്തെ ഓവറിലെ അവസാന റാഷിദ് ഖാന്റെ പന്തിൽ റയ്ഡു പുറത്തായപ്പോൾ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. തൊട്ട് അടുത്ത ഓവറിൽ മോഹിത്ത് എറിഞ്ഞ രണ്ടാമത്തെ പന്തിൽ ഒരു റൺസ് സ്വന്തമാക്കി.ഓവറിലെ നാലാമത്തെ പന്തിൽ ധോണി വീണ്ടും ക്രീസിൽ.
ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു സ്ലോവർ ബൗൾ മോഹിത്ത് ശർമ എറിയുന്നു. ധോണി ഈ ബോൾ കട്ട് ചെയ്യുന്നു. എന്നാൽ ബൗണ്ടറി പ്രതീക്ഷച്ച ധോണി ആരാധകരെ നിരാശരാക്കി കൊണ്ട് പന്ത് ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയുടെ കയ്യിലേക്ക്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് രുതുരാജ് ഗെയ്ക്വാദിന്റെ ഫിഫ്റ്റിയുടെ മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി.