Categories
Uncategorized

വിരാട് കോഹ്‌ലിയുടെ സമയത്ത് ഇന്ത്യൻ ടീം ഇങ്ങനെ ആയിരുന്നില്ല; ദിനേശ് കാർത്തിക് പറഞ്ഞത് കേട്ടോ.. വീഡിയോ കാണാം

ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ, ഓസീസ് മത്സരത്തിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ 469 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയ അവർ, ഇന്ത്യയുടെ ടോപ് ഓർഡർ തകർത്ത് 151/5 എന്ന നിലയിലാക്കുകയും ചെയ്തു. ടീം ഇന്ത്യ ഇപ്പോൾ 318 റൺസ് പുറകിലാണ്. 

163 റൺസെടുത്ത ട്രവിസ് ഹെഡ്, 121 റൺസെടുത്ത സ്മിത്ത്, 48 റൺസെടുത്ത അലക്സ് കാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഷമിയും താക്കൂറും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 71/4 എന്ന നിലയിൽ തകർന്നപ്പോൾ, രഹാനെയും ജഡേജയും ചേർന്ന് അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 48 റൺസുമായി മടങ്ങിയ ജഡേജ, ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. 29 റൺസോടെ രഹാനെയും 5 റൺസോടെ ഭരത്തും ക്രീസിൽ.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 76 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും, സ്മിത്തും ഹെഡും ചേർന്ന കൂട്ടുകെട്ട് അവരെ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുകയായിരുന്നു. അതുവരെ വളരെ ഊർജ്ജസ്വലരായി പന്തെറിയുകയും ഫീൽഡ് ചെയ്യുകയും ചെയ്തിരുന്ന ഇന്ത്യൻ ടീം, പിന്നീട് ഇരുവരും പിടിമുറുക്കിയതോടെ ഉന്മേഷം നഷ്ടപ്പെട്ടവരായി കാണപ്പെട്ടു. ബോളർമാർ എറിഞ്ഞ് തളരുകയും, ഫീൽഡർമാരുടെ ഉത്സാഹം ഇല്ലാതെയാകുകയും ചെയ്‌തു.

അന്നേരം കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ദിനേശ് കാർത്തിക്, ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഈ അവസ്ഥ കാണുമ്പോൾ തനിക്ക്, വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തെ ടീമിന്റെ ഓർമകളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഇതുപോലുള്ള സന്ദർഭങ്ങളിൽ ടീമിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, ഫീൽഡിലുള്ള നായകൻ കോഹ്‌ലിയുടെ എനർജിയും ആറ്റിട്യൂടും ടീമിനെ ഉണർത്തിയിരുന്നു. ടീമിനെ മാത്രമല്ല, കാണികളെ വരെ കയ്യിലെടുക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നുവെന്നും കാർത്തിക് പറയുന്നു.

വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *