Categories
Cricket

ചതിയൻ ചതിയൻ എന്ന് ഉറക്കെ വിളിച്ചു കാണികൾ, അത് ഔട്ടോ അതോ അല്ലയോ

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങൾ എന്നും വളരെ ആവേശം നൽകുന്ന ഒന്നാണ്. പല വിവാദങ്ങളും വാക്ക് പോരുകളും ഇത്തരം മത്സരങ്ങളിൽ വളരെ പ്രശസ്തമാണ്. മങ്കി ഗേറ്റ് വിവാദവും നിലത്തു കുത്തിയ പന്ത് ഔട്ട്‌ ആണെന്ന് പറഞ്ഞ ഓസ്ട്രേലിയ നായകൻ റിക്കി പോണ്ടിങ്ങുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.

സിറാജും സ്മിത്തും തമ്മിൽ ഉണ്ടായ കാര്യങ്ങളും ലാബുഷാനെയോട് തർക്കിച്ച സിറാജും ഇതിന് ഉദാഹരണങ്ങൾ തന്നെ.മാത്രമല്ല പാകിസ്ഥാൻ മുൻ താരം ബാസിത് അലി പുറത്ത് വിട്ട പന്ത് ചുരുണ്ടൽ വിവാദവും കത്തിനിൽക്കേ മറ്റൊരു വിവാദത്തിലേക്ക് കൂടി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ പോവുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.444 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ബോളണ്ട് എറിഞ്ഞ ഇന്നിങ്സിലെ ഏട്ടാമത്തെ ഓവർ. ഇന്ത്യ 41 റൺസിൽ നിൽക്കുകയാണ്. 18 പന്തിൽ 18 റണുമായി ഗിൽ ക്രീസിൽ

.ബോളണ്ട് എറിഞ്ഞ പന്തിൽ ഗില്ലിന്റെ എഡ്ജ് എടുക്കുന്നു.ഗ്രീൻ തന്റെ ഇടത് വശത്തേക്ക് ചാടി ഒരു കിടിലൻ ക്യാച്ച് സ്ലിപ്പിൽ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ക്യാച്ച് കൃത്യമായി എടുത്തോ എന്നറിയാൻ അമ്പയർ റിവ്യൂ കൊടുക്കുന്നു.തേർഡ് അമ്പയർ വിരൽ ക്യാച്ച് എടുക്കുമ്പോൾ ബോളിന് അടിയിൽ ഉണ്ടെന്ന് പറഞ്ഞു വിക്കറ്റ് കൊടുക്കുന്നു.എന്നാൽ കൃത്യമായ ക്യാമറ ആംഗിളുകളിൽ നിന്ന് പൂർണമായി അത് ഔട്ട്‌ ആയി ചിത്രീകരിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *