ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ, ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാൾ ടീം 48.2 ഓവറിൽ 230 റൺസിൽ ഓൾഔട്ടായി. ഇന്ത്യയ്ക്കായി സിറാജും ജഡേജയും 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2.1 ഓവറിൽ 17 റൺസ് എടുത്തുനിൽക്കെ മഴയെത്തി കളി തടസ്സപ്പെട്ടിരിക്കുകയാണ്.
മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ കമൻ്റേറ്ററായി ശ്രീലങ്കയിൽ ഉണ്ട്. അദ്ദേഹം പൊതുവേ എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ള ഒരു വ്യക്തിയാണ്. അത് മൂലം എന്നും വിവാദങ്ങളുടെ കളിത്തോഴനുമാണ് ഗംഭീർ. കഴിഞ്ഞ ഐപിഎൽ ടൂർണമെൻ്റിൽ വിരാട് കോഹ്‌ലിയുമായി ഗ്രൗണ്ടിൽ കൊമ്പുകോർത്തതും അധികമാരും മറന്നുകാണാൻ ഇടയില്ല.
ഇപ്പോഴിതാ, മറ്റൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ് ഗൗതം ഗംഭീർ. കഴിഞ്ഞ ശനിയാഴ്ച നടന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൻ്റെ അന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഗൗതം ഗംഭീർ ഗ്രൗണ്ടിൽ നിന്നും ഗാലറിയിലേക്ക് കയറുന്ന സമയത്ത്, കാണികൾ കോഹ്‌ലി.. കോഹ്ലി.. എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട അദ്ദേഹം, അവർക്ക് നേരെ തൻ്റെ നടുവിരൽ ഉയർത്തിയ ശേഷം സ്ഥലം വിടുകയാണ് ഉണ്ടായത്.
വീഡിയോ കാണാം..