ഏഷ്യ കപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ പാകിസ്ഥാൻ ആദ്യം മത്സരം മഴ മൂലം ഫലമില്ലാതെ പിരിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം മത്സരത്തിന് റിസേർവ് ഡേ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ ബൌളിംഗ് തിരഞ്ഞെടുത്തു.
എന്നാൽ കഴിഞ്ഞ മത്സരത്തെ പോലെ ആദ്യ ഓവറുകളിൽ തന്നെ തന്റെ ഫാസ്റ്റ് ബൌളിംഗ് ത്രയത്തെ ഉപോയഗിച്ചു ഇന്ത്യൻ ബൗളേർമാരെ തകർക്കാൻ തന്നെയായിരുന്നു ബാബറിന്റെ ശ്രമം.പരിക്ക് മാറി കെ എൽ രാഹുൽ തിരകെ എത്തിയതോടെ ഇന്ത്യ ശ്രെയസ് അയ്യരെ ഒഴിവാക്കി.പക്ഷെ നേരത്തെ പറഞ്ഞത് പോലെ പാകിസ്ഥാൻ ഫാസ്റ്റ് ബൌളിങ് ഡിപ്പാർട്മെന്റ് ഇന്ത്യയെ തകർക്കുന്ന കാഴ്ചയല്ല കണ്ടത്.
മറിച്ചു 2018 അണ്ടർ -19 ലോകകപ്പ് സെമി ഫൈനലിനെ അനുസമരിപ്പിക്കുന്ന വിധത്തിൽ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളേറായ ഷഹീനെ നേരിട്ടിരിക്കുകയാണ് ഗിൽ.ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ,ഓവറിൽ മൂന്നു കിടിലൻ ഷോട്ടുകളാണ് ഷഹീൻ എതിരെ ഗിൽ സ്വന്തമാക്കിയത്. ആദ്യത്തെ ഒരു ഫ്ലിക്ക് ഗ്ലാൻസ് വഴി വീണ്ടും ബൗണ്ടറി. തന്റെ കോൺഫിഡൻസ് മുഴുവൻ പുറത്തെടുത്തു സ്റ്റെപ് ഔട്ട് ചെയ്ത് മിഡ് ഓണിലുടെ വീണ്ടും ബൗണ്ടറി.ഒടുവിൽ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഒരിക്കൽ കൂടി ഒരു കിടിലൻ സ്ട്രൈറ്റ് ഡ്രൈവ്. ഓവറിൽ 12 റൺസും