Categories
Uncategorized

ഒരു റണ്ണിന് പകരം നൽകിയത് മൂന്ന് റൺസ് !! വൈറലായി ഗുജറാത്തിന്റെ കോമഡി ഫീൽഡിങ് വീഡിയോ !!

‘ഫീൽഡിങ്ങും വിക്കറ്റിനിടയിലുള്ള ഓട്ടവും – ഈ രണ്ട് കാര്യങ്ങളിൽ ഒരിക്കലും ഞാനൊരു കോംപ്രമൈസിന് തയ്യാറാകില്ല’ – ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകൾ ഒരു കളിയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാം. പ്രത്യേകിച്ചും ഷോർട്ടർ ഫോർമാറ്റ്സിൽ. അത്തരത്തിൽ ഇന്ന് നടന്ന വുമൺസ് പ്രീമിയർ ലീഗിലെ ഒരു ഫീൽഡിങ് ഇൻസിഡന്റ് കണ്ടാൽ ആരായാലും തലയിൽ കൈവച്ചു പോകും.

ഗുജറാത്തും മുംബൈയും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഗുജറാത്ത്‌ ഉയർത്തിയ 127 റൺസ് ടാർഗറ്റ് പിന്തുടർന്ന് ഇറങ്ങിയ മുംബൈ 2-ന് 29 എന്ന നിലയിൽ പതറിയ സമയം. കാതറിൻ ബ്രയസ് എറിഞ്ഞ പന്ത് മിഡ്‌ വിക്കറ്റ് റീജിയനിലേക്ക് തട്ടി നാറ്റ് സിവർ ബ്രന്റ് സിംഗിൾ എടുത്തു. എന്നാൽ പന്ത് കളക്ട് ചെയ്ത ഫീൽഡർ സ്ട്രിക്കർസ് എൻഡിലേക്ക് ത്രോ ചെയ്യുകയും പന്ത് സ്റ്റമ്പിൽ കൊണ്ട് ഡിഫ്ലക്ട് ആയതോടെ മുംബൈയ്ക്ക് ഓവർത്രോയിലൂടെ മറ്റൊരു റണ്ണും ലഭിച്ചു. പക്ഷെ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. ഓവർത്രോ ഫീൽഡ് ചെയ്ത മറ്റൊരു ഫീൽഡർ വീണ്ടും സ്റ്റമ്പിലേക്ക് എറിഞ്ഞു. ഇത് കളക്ട് ചെയ്യാൻ പക്ഷെ സ്റ്റമ്പിന്റെ അടുത്ത് കീപ്പർ ഉണ്ടായിരുന്നില്ല. അങ്ങനെ മുംബൈയ്ക്കും നാറ്റ് സിവറിനും വീണ്ടുമൊരു റൺ കൂടെ ലഭിച്ചു. മത്സരത്തിൽ നിരവധി റൺസാണ് മിസ്സ്‌ ഫീൽഡിങ്ങിലൂടെ ഗുജറാത്ത്‌ മുംബൈയ്ക്ക് നൽകിയത്.

വീഡിയോ ചുവടെ കാണാം.

Categories
Uncategorized

കൈറോൺ ‘സൂപ്പർമാൻ’ പൊള്ളാർഡ് !! 37ആം വയസ്സിലും ഞെട്ടിക്കുന്ന ക്യാച്ചുമായി താരം !! കിടിലൻ ക്യാച്ച് വീഡിയോ കാണാം

ക്രിക്കറ്റ്‌ ചരിത്രം പരിശോധിച്ചാൽ നിരവധി ഇൻക്രെഡിബിൽ ബൗണ്ടറി ലൈൻ ക്യാച്ചുകൾ നമുക്ക് കാണാൻ സാധിക്കും. മികച്ച റിഫ്ലെക്സ് ഉള്ളൊരു താരത്തിന് മാത്രമേ ബൗണ്ടറി റോപ്പിനരികിൽ ബാലൻസ് തെറ്റാതെ തകർപ്പൻ ക്യാച്ച് എടുക്കാൻ സാധിക്കുകയുള്ളു. അത്തരത്തിൽ ബൗണ്ടറി ലൈനിൽ കിടിലൻ ക്യാച്ച് എടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു താരാമാണ് കൈറോൺ പൊള്ളാർഡ്. പൊള്ളാർഡിന്റെ ബൗണ്ടറി ലൈൻ ക്യാച്ചുകൾ എല്ലാം തന്നെ വളരെ സ്പെഷ്യലാണ്.

ഇപ്പോഴിതാ പൊള്ളാർഡിന്റെ അത്തരത്തിലുള്ളൊരു ക്യാച്ച് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടയിൽ ആയിരുന്നു സംഭവം. മിർ ഹംസയുടെ ഡെലിവറി ബാറ്ററായ ജഹാൻദാദ് ഖാൻ ഗ്രൗണ്ടിന് നേരെ പായിച്ചു. സിക്സ് എന്ന് ഉറപ്പിച്ച പന്ത് പക്ഷെ ബൗണ്ടറി ലൈനിൽ നിന്നിരുന്ന പൊള്ളാർഡ് ടിപ്പിക്കൽ പൊള്ളാർഡ് സ്റ്റൈലിൽ കൈപ്പിടിയിൽ ഒതുക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പല തവണ പൊള്ളാർഡിൽ നിന്നും കണ്ട അതേ സ്റ്റൈൽ ക്യാച്ച് തന്നെ. 37ആം വയസ്സിലും തന്റെ ഫീൽഡിങ് സ്കിൽസിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു പോളിയുടെ ക്യാച്ച്.

Just Kieron Pollard things.

വീഡിയോ കാണാം..

Categories
Cricket

അവസരങ്ങൾ മുതലാക്കിയില്ലെങ്കിൽ ആണ്പുള്ളേർ കേറി അങ്ങ് മേയും,, ഗില്ലിന് പുറത്താക്കാൻ മുംബൈക്ക് ലഭിച്ച മൂന്നു അവസരങ്ങളുടെ വീഡിയോ ഇതാണ്..

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ലഭിക്കുന്ന ഏത് ഒരു ചെറിയ അവസരവും തങ്ങളുടെതാക്കി മാറ്റി കളി തിരിക്കാൻ കഴിയുന്ന ടീമുകൾക്ക് വേണ്ടി ഉള്ളതാണ്. മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ പല തരത്തിൽ മത്സരങ്ങൾ തിരിച്ചു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ് ക്വാളിഫർ ടു മത്സരത്തിൽ നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ലഭിക്കുന്ന ഏതു അവസരവും മുതലാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗിൽ മുംബൈ ഇന്ത്യൻസിനെ കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് മൂന്നു തവണയാണ് മുംബൈ ഇന്ത്യൻസ് ഗില്ലിന്റെ പുറത്താക്കാനുള്ള അവസരങ്ങൾ പാഴാക്കിയത്. ആദ്യത്തെ അവസരം ജോർദാൻ എറിഞ്ഞ ആറാമത്തെ ഓവറിലാണ്. ഓവറിലെ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡ് മിഡ്‌ ഓണിൽ ഗില്ലിന്റെ ക്യാച്ച് നഷ്ടപെടുത്തി.

ഗില്ലിനെ പുറത്താക്കാനുള്ള അടുത്ത രണ്ട് അവസരങ്ങളും മുംബൈ ഇന്ത്യൻസിന് ലഭിക്കുന്നത് കാർത്തികേയെ എറിഞ്ഞ ഏട്ടാമത്തെ ഓവറിലാണ്. ഓവറിലെ മൂന്നാമത്തെ പന്തിൽ സ്റ്റെപ് ഔട്ട്‌ ചെയ്ത ഗില്ലിന് പിഴക്കുന്നു. എന്നാൽ അവസരം മുതലാക്കാൻ ഇഷാൻ കിഷൻ കഴിയാതെ പോയി. തൊട്ട് അടുത്ത പന്തിൽ ഒരിക്കൽ കൂടി ഗിൽ പൊക്കി അടിക്കുന്നു. എന്നാൽ തിലക് വർമക്ക് ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ അതും മുതലാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞില്ല.

Categories
Cricket

നിന്റെ കരിയറിലെ ബെസ്റ്റ് അടിയായിരുന്നോടെ ഇത്., മുംബൈ ഇന്ത്യൻസിനെ തരിപ്പണമാക്കിയ ഗില്ലിന്റെ സെഞ്ച്വറി വീഡിയോ ഇതാ..

തനിക്ക് ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളിക്കാൻ അറിയില്ല. തനിക്ക് ബാറ്റിംഗ് ചെയ്യുമ്പോൾ റൺസ് വളരെ വേഗത്തിൽ കൂട്ടാൻ അറിയില്ല.ഈ വിമർശനങ്ങൾ എല്ലാം ഗിൽ കഴിഞ്ഞ കുറച്ചു ഐ പി എൽ സീസണുകളായി നേരിടുന്നതാണ്. എന്നാൽ ഈ സീസണിൽ അസാമാന്യ ബാറ്റിംഗ് പ്രകടനവും അതിവേഗതയിലുള്ള ഗിയർ ഷിഫ്റ്റും കൊണ്ട് ശുഭ്മാൻ ഗിൽ തന്റെതാക്കി മാറ്റുകയാണ്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കൂടിയാണ് അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.തുടക്കത്തിൽ നൽകിയ അവസരങ്ങൾ മുംബൈ ഇന്ത്യൻസ് മുതലാക്കാതെ വന്നപ്പോൾ ഗിൽ തന്റെ ഉഗ്രരൂപം പൂണ്ടുകയായിരുന്നു.രണ്ട് ക്യാച്ചുകളും ഒരു സ്റ്റമ്പ്പിങ് അവസരവുമാണ് മുംബൈ ഇന്ത്യൻസ് നഷ്ടപെടുത്തിയത്.

പ്ലേ ഓഫ്‌ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ റെക്കോർഡ് കൂടി ഗിൽ സ്വന്തം പേരിൽ കുറിച്ചു.60 പന്തുകൾ നേരിട്ട ഗിൽ നേടിയത് 129 റൺസ് സ്വന്തമാക്കിയത്.സീസണിലെ ഓറഞ്ച് ക്യാപ് ലിസ്റ്റിലും അസാമാന്യ മുന്നേറ്റം നടത്തി ഏകദേശം തന്റെ പേരിൽ ഓറഞ്ച് ക്യാപ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ഇന്നത്തെ ഇന്നിങ്സിൽ ഏഴു ഫോറും പത്തു സിക്സുമാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.215 പ്രഹരശേഷിയിലാണ് ഗിൽ ബാറ്റ് ചെയ്തത്.ഗില്ലിന്റെ സെഞ്ച്വറി മികവിൽ ഗുജറാത്ത്‌ ടൈറ്റാൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് സ്വന്തമാക്കി.

Categories
Cricket

ഷോയുടെ കാര്യത്തിൽ ഏട്ടൻ തന്നെ ,ഫോർ കൊടുത്തതിനു യുവ താരത്തോട് ചൂടായി പാണ്ഡ്യ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത്‌ ടൈറ്റാൻസിനെ ക്വാളിഫർ രണ്ടിൽ ആര് നേരിടുമെന്ന് അറിയാൻ വേണ്ടി ഇപ്പോൾ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും ലക്കനൗ സൂപ്പർ ജയന്റ്സും മത്സരിക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. മുംബൈ ഇന്ത്യൻസ് അവസാനമായി കിരീടം നേടുമ്പോൾ മുംബൈ നിരയിലെ പ്രധാന സാനിധ്യമായ ക്രുനാലാണ് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ നായകൻ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു മുംബൈ ഇന്ത്യൻസിന് വേണ്ടി മധ്യ നിരയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സൂര്യകുമാറും ഗ്രീനും അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ യുവ താരം നേഹൽ വദേരെയും കൂടി 20 ഓവറിൽ 182 റൺസ് സ്വന്തമാക്കി. ഈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യയുടെ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ ഇരുപതാമത്തെ ഓവർ, യാഷ് താക്കൂറാണ് ലക്കനൗവിന് വേണ്ടി പന്ത് എറിയുന്നത്.നേഹലാണ് ക്രീസിൽ. ഓവറിൽ ആദ്യ മൂന്നു പന്തുകളിൽ ഒരു സിക്സും ഫോറും നേഹൽ വദേരെ സ്വന്തമാക്കി കഴിഞ്ഞു. നാലാമത്തെ പന്തിൽ ഒരിക്കൽ കൂടി വൈഡ് യോർക്കർ ഡെലിവറി നേഹൽ വദേരെ ബൗണ്ടറി നേടുന്നു. ഇത് കണ്ട് ദേഷ്യപെട്ട് കൊണ്ട് ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യ ലക്കനൗവിന്റെ യുവ താരം യാഷ് താക്കൂറിന്റെ അടുക്കൽ എത്തുന്നു.ഓവറിന്റെ അവസാന പന്തിൽ വദേര താകൂറിന് മുന്നിൽ തന്നെ വീഴുന്നു.

Categories
Cricket

സൂര്യയെയും ഗ്രീനിനേയും മടക്കി ഒറ്റഓവറിൽ കളിതിരിച്ച് നവീൻ ഉൾ ഹഖ്; ഫുൾ ഓവർ വീഡിയോ കാണാം..

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായി അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്.എലിമിനേറ്ററിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസ് ലക്കനൗ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. ചെപോക്കിലാണ് മത്സരം. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുംബൈ യുവ താരം തിലക് വർമയുടെ തിരിച്ചു വരവ് ശ്രദ്ധേയമായി.

സ്പിനിന് അനുകൂലമായ പിച്ചിൽ ലക്കനൗ ക്യാപ്റ്റൻ ക്രുനാൾ പാന്ധ്യ സ്പിൻ ബൗളിങ്ങുമായി തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്തു. എന്നാൽ മികച്ച രീതിയിൽ മുംബൈ ഓപ്പൺർമാർ പ്രതികരിച്ചതോടെ മികച്ച രീതിയിലേക്ക് മുംബൈ നീങ്ങുമെന്ന് തോന്നിച്ചു. എന്നാൽ മുംബൈ നായകൻ രോഹിത്തിനെ പുറത്താക്കി നവീൻ ഉൾ ഹഖ് ലക്കനൗ സൂപ്പർ ജയന്റ്സിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.സൂര്യകുമാർ യാദവും ഗ്രീനും മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ ഒരിക്കൽ കൂടി നവീൻ ഉൾ ഹഖ് ലക്കനൗവിന്റെ രക്ഷക്കായി എത്തി. മികച്ച രീതിയിയിലേക്ക് കുതിക്കുകയായിരുന്ന ഇരുവരെയും നവീൻ മടക്കി.മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് ഇരുവരെയും നവീൻ പുറത്താക്കിയത്. ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോ ലെഗ് കട്ടർ പൊക്കി അടിക്കാൻ ശ്രമിച്ച സൂര്യക്ക് പിഴക്കുന്നു. ലോങ്ങ്‌ ഓഫിൽ ഗൗതത്തിന് ക്യാച്ച് നൽകി സൂര്യ മടങ്ങുന്നു.ഇതേ ഓവറിലെ അവസാന പന്തിൽ വീണ്ടും ഒരു സ്ലോ ലെഗ് കട്ടർ. ഈ തവണ അത് ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് പോകുന്നു.

Categories
Cricket

തലയുടെ രാജതന്ത്രം ,പതിരണ എറിയുന്നത് വരെ കളി നിർത്തി ധോണി ,കാരണം ഇതാണ്:വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫർ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പൊക്കിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റാൻസാണ് എതിരാളികൾ. ടോസ് നേടിയ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തു.

രുതുരാജ് ഗെയ്ക്വാദിന്റെയും ഡെവൺ കോൺവേയുടെയും ഓപ്പണിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി. 60 റൺസ് നേടിയ രുതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്‌ ഭേദപേട്ട നിലയിൽ മുന്നേറുകയാണ്. ഈ സീസണിൽ ഡെത്ത് ഓവറിൽ ഏറ്റവും മികച്ച രീതിയിൽ പന്ത് എറിയുന്ന പാതിരാനയേ ധോണി ബൗൾ ചെയ്യാൻ ക്ഷണിക്കുന്നു.

എന്നാൽ ധോണി പാതിരാനായേ ഈ ഓവർ ക്ഷണിക്കാൻ വിളിക്കുമ്പോൾ ഗ്രൗണ്ടിന് പുറത്ത് പോയതിന് ശേഷം പാതിരാനാ ഗ്രൗണ്ടിലേക്ക് കുറച്ചു നിമിഷം മാത്രമായിയൊള്ളു തിരകെ വന്നിട്ട്. ഒൻപത് മിനിറ്റ് മാത്രം ഗ്രൗണ്ടിന് പുറത്ത് പോയ പാതിരാനാ തിരകെ ഗ്രൗണ്ടിൽ വന്നിട്ട് എട്ടു മിനിറ്റ് മാത്രമേ ആയിരുന്നോള്ളൂ. കൃത്യം ഒൻപത് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ താരത്തിന് പന്ത് എറിയാൻ സാധിക്കുകയൊള്ളു. അത് കൊണ്ട് തന്നെ ധോണി അമ്പയറുമായി ആശയവിനിമയം നടത്തി പാതിരാനാ ഗ്രൗണ്ടിൽ എത്തിയിട്ട് ഒൻപത് മിനിറ്റ് കഴിഞ്ഞു മാത്രമേ ഓവർ ആരംഭിച്ചൊള്ളു.

Categories
Cricket

ക്യാച്ച് എടുത്ത ഹർഥിക് വരെ സെഡ് ആയി ,ഒരൊറ്റ നിമിഷം കൊണ്ട് കാണികൾ നിശബ്ദരായി ;വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ആകുമ്പോൾ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത് അവരുടെ സാക്ഷാൽ തല മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങിന് വേണ്ടിയാണ്. പല മത്സരങ്ങളിലും അവസാന ഓവറുകളിൽ വന്ന് ഏറ്റവും മികച്ച രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണിയേ ഈ സീസണിൽ പല തവണ ക്രിക്കറ്റ്‌ ആരാധകർ കണ്ടതാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ക്വാളിഫർ വണിൽ സംഭവിച്ചത് തീർത്തും വിപരീതമായ കാര്യമാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ഈ മത്സരം നടക്കുന്നത്. ഗുജറാത്ത്‌ ടൈറ്റാൻസാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ

18 മത്തെ ഓവറിലെ അവസാന റാഷിദ്‌ ഖാന്റെ പന്തിൽ റയ്ഡു പുറത്തായപ്പോൾ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. തൊട്ട് അടുത്ത ഓവറിൽ മോഹിത്ത് എറിഞ്ഞ രണ്ടാമത്തെ പന്തിൽ ഒരു റൺസ് സ്വന്തമാക്കി.ഓവറിലെ നാലാമത്തെ പന്തിൽ ധോണി വീണ്ടും ക്രീസിൽ.

ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു സ്ലോവർ ബൗൾ മോഹിത്ത് ശർമ എറിയുന്നു. ധോണി ഈ ബോൾ കട്ട്‌ ചെയ്യുന്നു. എന്നാൽ ബൗണ്ടറി പ്രതീക്ഷച്ച ധോണി ആരാധകരെ നിരാശരാക്കി കൊണ്ട് പന്ത് ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയുടെ കയ്യിലേക്ക്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് രുതുരാജ് ഗെയ്ക്വാദിന്റെ ഫിഫ്റ്റിയുടെ മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി.

Categories
Uncategorized

സീസണിൽ കളിച്ച ആദ്യത്തെ മത്സരത്തിലെ ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ്, പക്ഷേ ഔട്ടായില്ല ;വീഡിയോ കാണാം

തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടു ഗുജറാത്ത്‌ ടൈറ്റാൻസും അഞ്ചാം കിരീടം ലക്ഷ്യമിട്ടു ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് ആദ്യത്തെ ക്വാളിഫറിന് ഇറങ്ങി. ഇരു ടീമുകളും മികച്ച ഫോമിൽ തന്നെയാണ് ടൂർണമെന്റിൽ. ടോസ് നേടിയ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. യുവ താരം ദർശൻ നൽകേണ്ടയേ ഉൾപെടുത്തി ഹാർദിക് ഞെട്ടിച്ചു.പതിവ് പോലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷ തങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെയാണ്. രുതുരാജും കോൺവേ ഭേദപെട്ട നിലയിൽ തന്നെ തുടങ്ങി.

എന്നാൽ രുതുരാജിനെ പുറത്താക്കി നൽകേണ്ട ഗുജറാത്തിന് ബ്രേക്ക്‌ ത്രൂ നൽകി. പക്ഷെ ഐ പി എല്ലിൽ ഉടനീളം തുടർന്ന് വന്ന ഒരു ത്രില്ലിംഗ് സിനിമയുടെ ട്വിസ്റ്റ്‌ പോലെ തന്നെ ഒരു കാര്യം ഇവിടെ സംഭവിക്കുകയാണ്.ദർശൻ നൽകേണ്ട എറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് സംഭവം. രുതുരാജ് ഗില്ലിന് ക്യാച്ച് നൽകുന്നു. ഗുജറാത്ത്‌ താരങ്ങളുടെ ആഘോഷങ്ങൾക്ക് ഇടയിൽ തേർഡ് അമ്പയർ ആ ബോൾ നോ ബോൾ വിധിക്കുന്നു.

പുതുജീവൻ ലഭിച്ച രുതുരാജ് ഗെയ്ക്വാദ് ലഭിച്ച ഫ്രീ ഹിറ്റ്‌ സിക്സർ അടിച്ചു കൊണ്ട് ആഘോഷിച്ചു. തൊട്ട് അടുത്ത പന്ത് ഒരിക്കൽ കൂടുതൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ റുതുരാജ് ഗെയ്ക്വാദ് ബൗണ്ടറി സ്വന്തമാക്കുന്നു.ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെ മികച്ച റെക്കോർഡ് ആണ് റുതൂരാജ് ഗെയ്ക്വാദിന് ഉള്ളത്. കളിച്ച മൂന്നു മത്സരങ്ങളിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കി കഴിഞ്ഞു.44 പന്തിൽ 60 റൺസുമായി അദ്ദേഹം പുറത്തായി.

Categories
Cricket

4,4,4,6 അവൻ്റെ ഷോ അങ്ങ് തീർത്തു കൊടുത്തു ,നവീൻ്റെ ഓവറിൽ 20 റൺസ് അടിച്ചു റിങ്കു :വീഡിയോ കാണാം

നവീൻ ഉൾ ഹഖ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ്. എന്നാൽ ഈ തന്റെ ചെറിയ കരിയറിന് ഉള്ളിൽ തന്നെ പല ഇതിഹാസ താരങ്ങളുമായി അദ്ദേഹം കൊമ്പ് കോർത്തിട്ടുണ്ട്. മാത്രമല്ല തന്റെ എതിർ ടീം താരങ്ങളുമായി പല തവണ അദ്ദേഹം കൊമ്പ് കോർക്കുകയും ആരാധകരോട് പല തവണ നിശബ്ദമാവാൻ പറയുന്ന നവിനെ പല തവണ കണ്ടിട്ടുള്ളതാണ്.

എന്നാൽ ഇന്നലെ കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെതിരെ കൊൽക്കത്ത താരം ഗുർബാസ് പുറത്തായതോടെ ഇത്തരത്തിൽ ഒരു ആക്ഷൻ അദ്ദേഹം കാണിക്കുകയുണ്ടായി. തുടർന്ന് പന്ത് എറിയാൻ വന്നപ്പോൾ കൊൽക്കത്തയുടെ ഈ സീസണിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റിങ്കു സിംഗ് ഒരു ഓവറിൽ 20 റൺസാണ് അടിച്ചു കൂട്ടിയത്.അതിൽ 110 മീറ്റർ ദൂരമുള്ള ഒരു സിക്സറും അദ്ദേഹം അടിച്ചു എടുത്തു.177 റൺസ് പിന്തുടരുകയായിരുന്നു കൊൽക്കത്ത.

അവസാന രണ്ട് ഓവറിൽ ജയിക്കാൻ വേണ്ടത് 41 റൺസ്. റിങ്കു സിങ്ങാണ് നവീൻ എറിഞ്ഞ ഓവറിൽ സ്ട്രൈക്കിൽ. ആദ്യത്തെ പന്ത് ടോപ് എഡ്ജ് എടുത്തു ഷോർട്ട് തേർഡിന് മുകളിലൂടെ സിക്സർ.രണ്ടാമത്തെ പന്ത് ദീപ് എക്സ്ട്രാ കവറിർ വഴി ഒരു ഫോർ, മൂന്നാമത്തെ വീണ്ടും ബൗണ്ടറി. ഈ തവണ ദീപ് തേർഡിലൂടെ.നാലാമത്തെ പന്ത് ഡബിൾ നേടുന്നു. തൊട്ട് അടുത്ത പന്ത് ദീപ് സ്‌ക്വരിന് മുകളിടെ റിങ്കു അടിച്ചു എടുത്തത് ഒരു 110 മീറ്റർ സിക്സ്.അവസാന പന്ത് ഡോട്ട്. ഒടുവിൽ റിങ്കുവിന്റെ അത്ഭുത പ്രകടനത്തിൽ ഒടുവിൽ കൊൽക്കത്തക്ക്‌ ഒരു റൺസ് തോൽവിയും.ലക്ക്നൗ പ്ലേ ഓഫീലേക്കും.