ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് ആറ് റൺസ് ജയം. പക്ഷേ കളിയെക്കാളും കാണികൾ കൂടുതൽ ശ്രദ്ധ കാണിച്ചത് മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കെതിരെ പ്രതിഷേധിക്കാനായിരുന്നു.മുംബൈ ഇന്ത്യൻ സിനു വേണ്ടി ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യക്ക് ഗുജറാത്ത് ടൈറ്റാൻസിനോട് ഏറ്റ തോൽവിക്ക് പിന്നാലെ കാണികളിൽ നിന്നും മറ്റും രൂക്ഷ വിമർശനമാണ് നേരിട്ടത്.പാണ്ഡ്യയുടെ സഹ കളിക്കാരോടുള്ള അതിരുവിട്ട പെരുമാറ്റവും കൂടാതെ ക്യാപ്റ്റൻസി പരാജയവും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ പുകഞ്ഞു കൊണ്ടിരിക്കുന്നത്.രോഹിത് ശർമയെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയത് മുതൽ ക്രിക്കറ്റ് ആരാധകർക്ക് അദ്ദേഹം കണ്ണിലെ കരടായിരുന്നു.ടോസ് മുതൽ കളി തീരും വരെ കാണികൾ പലരീതിയിലും മുംബൈ ക്യാപ്റ്റനെതിരെ പ്രതിഷേധിച്ചിരുന്നു.
അതിൽ ഏറ്റവും രൂക്ഷമായത് മുംബൈ ഫീൽഡ് ചെയ്യുമ്പോൾ ഗ്രൗണ്ടിലേക്ക് ഒരു നായ വരികയും ഉടനടി കാണികൾ നായയെ നോക്കി “പാണ്ഡ്യ – പാണ്ഡ്യ” എന്ന് വിളിക്കുകയും ചെയ്തു. കാണികളുടെ ഈ പെരുമാറ്റത്തിൽ ആദ്യം അമ്പരന്ന പാണ്ഡ്യ പിന്നീട് നായയുടെ അടുത്തുപോയി കൊഞ്ചിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ടാണ് നായയെ ഗ്രൗണ്ടിൽ നിന്നും ഓടിച്ചത്.ഏതായാലും ഈ സംഭവം പാണ്ഡ്യക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.സംഭവത്തിന്റെ വീഡിയോ ഇതാ
— nadeeer (@nadeeer413915) March 25, 2024