Categories
Uncategorized

പൊരുതി കളിച്ച ഇംഗ്ലണ്ടിനെ വീഴ്ത്തി. ഇന്ത്യക്ക് ടെസ്റ്റ് പരമ്പര.

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതി കളിച്ച ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി.ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 3 ഒന്നിന് വിജയിച്ചു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ച ഇംഗ്ലണ്ടിനെ തുടർന്ന് നടന്ന മൂന്നു മത്സരങ്ങളിലും ഹാട്രിക് വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

റാഞ്ചിയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ജോയ് റൂട്ടിന്റെ സെഞ്ച്വറി മികവിൽ ഒന്നാം ഇന്നിംഗ്സിൽ 353 റൺസ് എടുത്തു. രവീന്ദ്ര ജഡേജ ഇന്ത്യക്കായി നാലു വിക്കറ്റ് എടുത്തു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 92 റൺസ് എടുത്ത പുതുമുഖ താരം ദൃവ് ജുറലിൻ്റെ ബാറ്റിംഗ് മികവിൽ 307 റൺസ് എടുത്തെങ്കിലും 46 റൺസ് ലീഡ് വഴങ്ങി.താങ്കളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ട് 145 റൺസിന് ഓൾ ഔട്ടായി.തകർപ്പൻ ബോളിങ്ങിലൂടെ അഞ്ച് വിക്കറ്റ് എടുത്ത അശ്വിനാണ് ഇംഗ്ലണ്ടിനെ ചുരുട്ടി കെട്ടിയത്.

192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ജൈസാളും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ ഇന്ന് രാവിലെ ഇംഗ്ലീഷ് സ്പിന്നർ മാരുടെ മുന്നിൽ ഇന്ത്യ പതറുന്ന കാഴ്ചയാണ് കണ്ടത്. ചെറിയ ഇടവേളകളിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് പരാജയത്തെ നേരിട്ട ഇന്ത്യക്ക് വേണ്ടി 52 റൺസ് നേടിയ ഗിൽ, 39 റൺസ് നേടിയ നേടിയ ജുറൽ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ പൊരുതി എടുത്ത 72 റൺസ് പാർട്ണർഷിപ്പ് ആണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ മൂന്ന് ഒന്നിന് വിജയിച്ചു.രണ്ട് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം നടത്തിയ പുതുമുഖ വിക്കറ്റ് കീപ്പർ ദ്രുവ് ജൂറൽ ആണ് മാൻ ഓഫ് ദി മാച്ച്.അവസാന ടെസ്റ്റ് മാർച്ച് ഏഴിന് ധർമ്മശാലയിൽ തുടങ്ങും.

Categories
Uncategorized

ഒരു റണ്ണിന് പകരം നൽകിയത് മൂന്ന് റൺസ് !! വൈറലായി ഗുജറാത്തിന്റെ കോമഡി ഫീൽഡിങ് വീഡിയോ !!

‘ഫീൽഡിങ്ങും വിക്കറ്റിനിടയിലുള്ള ഓട്ടവും – ഈ രണ്ട് കാര്യങ്ങളിൽ ഒരിക്കലും ഞാനൊരു കോംപ്രമൈസിന് തയ്യാറാകില്ല’ – ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകൾ ഒരു കളിയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാം. പ്രത്യേകിച്ചും ഷോർട്ടർ ഫോർമാറ്റ്സിൽ. അത്തരത്തിൽ ഇന്ന് നടന്ന വുമൺസ് പ്രീമിയർ ലീഗിലെ ഒരു ഫീൽഡിങ് ഇൻസിഡന്റ് കണ്ടാൽ ആരായാലും തലയിൽ കൈവച്ചു പോകും.

ഗുജറാത്തും മുംബൈയും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഗുജറാത്ത്‌ ഉയർത്തിയ 127 റൺസ് ടാർഗറ്റ് പിന്തുടർന്ന് ഇറങ്ങിയ മുംബൈ 2-ന് 29 എന്ന നിലയിൽ പതറിയ സമയം. കാതറിൻ ബ്രയസ് എറിഞ്ഞ പന്ത് മിഡ്‌ വിക്കറ്റ് റീജിയനിലേക്ക് തട്ടി നാറ്റ് സിവർ ബ്രന്റ് സിംഗിൾ എടുത്തു. എന്നാൽ പന്ത് കളക്ട് ചെയ്ത ഫീൽഡർ സ്ട്രിക്കർസ് എൻഡിലേക്ക് ത്രോ ചെയ്യുകയും പന്ത് സ്റ്റമ്പിൽ കൊണ്ട് ഡിഫ്ലക്ട് ആയതോടെ മുംബൈയ്ക്ക് ഓവർത്രോയിലൂടെ മറ്റൊരു റണ്ണും ലഭിച്ചു. പക്ഷെ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. ഓവർത്രോ ഫീൽഡ് ചെയ്ത മറ്റൊരു ഫീൽഡർ വീണ്ടും സ്റ്റമ്പിലേക്ക് എറിഞ്ഞു. ഇത് കളക്ട് ചെയ്യാൻ പക്ഷെ സ്റ്റമ്പിന്റെ അടുത്ത് കീപ്പർ ഉണ്ടായിരുന്നില്ല. അങ്ങനെ മുംബൈയ്ക്കും നാറ്റ് സിവറിനും വീണ്ടുമൊരു റൺ കൂടെ ലഭിച്ചു. മത്സരത്തിൽ നിരവധി റൺസാണ് മിസ്സ്‌ ഫീൽഡിങ്ങിലൂടെ ഗുജറാത്ത്‌ മുംബൈയ്ക്ക് നൽകിയത്.

വീഡിയോ ചുവടെ കാണാം.

Categories
Uncategorized

കുംബ്ലെയുടെ റെക്കോർഡ് തകർത്ത് അശ്വിൻ !! സഹായകമായത് ജുറലിന്റെ തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് !!

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ നാലാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 192 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ്. റാഞ്ചിയിലെ ട്രിക്കി പിച്ചിൽ നാലാം ദിവസം 152 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്.

മത്സരത്തിൽ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 145 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡ് അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ട് ലീഡ് 191 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റിൽ തന്റെ 35ആം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, ഏറ്റവുമധികം അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ തന്റെ പേരിൽ ചേർത്തു. അനിൽ കുംബ്ലെയുടെ റെക്കോർഡ് ആണ് അശ്വിൻ തകർത്തത്. ഈ റെക്കോർഡ് നേട്ടത്തിലെത്താൻ അശ്വിനെ സഹായിച്ചത് വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിന്റെ ഒരു തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് ആയിരുന്നു. അശ്വിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സൺ കളിച്ച റിവേഴ്‌സ് സ്വീപ്പ് ജൂറൽ തന്റെ മികച്ച റിഫ്ലെക്സിലൂടെ കൈയിലൊതുക്കുകയായിരുന്നു.

വീഡിയോ കാണാം.

Categories
Uncategorized

കൈറോൺ ‘സൂപ്പർമാൻ’ പൊള്ളാർഡ് !! 37ആം വയസ്സിലും ഞെട്ടിക്കുന്ന ക്യാച്ചുമായി താരം !! കിടിലൻ ക്യാച്ച് വീഡിയോ കാണാം

ക്രിക്കറ്റ്‌ ചരിത്രം പരിശോധിച്ചാൽ നിരവധി ഇൻക്രെഡിബിൽ ബൗണ്ടറി ലൈൻ ക്യാച്ചുകൾ നമുക്ക് കാണാൻ സാധിക്കും. മികച്ച റിഫ്ലെക്സ് ഉള്ളൊരു താരത്തിന് മാത്രമേ ബൗണ്ടറി റോപ്പിനരികിൽ ബാലൻസ് തെറ്റാതെ തകർപ്പൻ ക്യാച്ച് എടുക്കാൻ സാധിക്കുകയുള്ളു. അത്തരത്തിൽ ബൗണ്ടറി ലൈനിൽ കിടിലൻ ക്യാച്ച് എടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു താരാമാണ് കൈറോൺ പൊള്ളാർഡ്. പൊള്ളാർഡിന്റെ ബൗണ്ടറി ലൈൻ ക്യാച്ചുകൾ എല്ലാം തന്നെ വളരെ സ്പെഷ്യലാണ്.

ഇപ്പോഴിതാ പൊള്ളാർഡിന്റെ അത്തരത്തിലുള്ളൊരു ക്യാച്ച് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടയിൽ ആയിരുന്നു സംഭവം. മിർ ഹംസയുടെ ഡെലിവറി ബാറ്ററായ ജഹാൻദാദ് ഖാൻ ഗ്രൗണ്ടിന് നേരെ പായിച്ചു. സിക്സ് എന്ന് ഉറപ്പിച്ച പന്ത് പക്ഷെ ബൗണ്ടറി ലൈനിൽ നിന്നിരുന്ന പൊള്ളാർഡ് ടിപ്പിക്കൽ പൊള്ളാർഡ് സ്റ്റൈലിൽ കൈപ്പിടിയിൽ ഒതുക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പല തവണ പൊള്ളാർഡിൽ നിന്നും കണ്ട അതേ സ്റ്റൈൽ ക്യാച്ച് തന്നെ. 37ആം വയസ്സിലും തന്റെ ഫീൽഡിങ് സ്കിൽസിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു പോളിയുടെ ക്യാച്ച്.

Just Kieron Pollard things.

വീഡിയോ കാണാം..

Categories
Uncategorized

സ്വന്തം ആരാധകരെ തല്ലാൻ ഒരുങ്ങിയ ആദ്യത്തെ താരം.പാക് ആരാധകരെ തല്ലാൻ ഒരുങ്ങി ബാബർ അസം.വീഡിയോ ഇതാ

ലോക ക്രിക്കറ്റിൽ വിരാട് കോലിയെ പോലെ തന്നെ ഒരുപാട് ആരാധകരും റെക്കോർഡുകളും ഉള്ള താരമാണ് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസം. ടെസ്റ്റ്- ഏകദിന – ട്വൻറി20 എന്ന ഈ ഫോർമാറ്റുകളിൽ ഒരേസമയം ഒന്നാം റാങ്കിൽ എത്തിയ താരമാണ് ബാബർ.

അസംഎന്നാൽ കഴിഞ്ഞ ലോകകപ്പിൽ തീർത്തും നിറംമങ്ങിയ പ്രകടനം നടത്തിയ താരത്തിന് പാക് ക്യാപ്റ്റൻസി നഷ്ടപ്പെട്ടിരുന്നു. സെമി കാണാതെ പാക്കിസ്ഥാൻ ടൂർമെന്റിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ഇതാ സ്വന്തം ആരാധകർക്ക് മുന്നിലും പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ് ബാബർ അസം.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മുൾട്ടാൻ സുൽത്താൻ – പേശവാറ് സൽമി മത്സരത്തിനിടയായിരുന്നു വിവാദമായ സംഭവം.വലിയ ടീമുകൾക്കെതിരെ പതറുന്ന ബാബർ അസം സിംബാബയെ പോലെയുള്ള ചെറിയ ടീമുകൾക്കെതിരെ സ്കോർ ചെയ്താണ് റെക്കോർഡുകൾ നേടിയതെന്ന് വിമർശകർ പറയാറുണ്ട്.അതുകൊണ്ട് സിം ബാബർ എന്ന ഇരട്ട പേരും അദ്ദേഹത്തിന് ഉണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ പെഷവാർ ക്യാപ്റ്റനായ ബാബർ അസം ഡഗ് ഔട്ടിൽ ഇരിക്കുമ്പോൾ പാകിസ്ഥാൻ ആരാധകർ അദ്ദേഹത്തെ zim babar എന്ന് തുടർച്ചയായി വിളിക്കുകയും ബാബർ അസം ദേഷ്യത്തോടെ ആരാധകനെ തല്ലാൻ ഒരുങ്ങുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ആരാധകനെ പോലീസ് അപ്പോൾ തന്നെ പിടികൂടിയിരുന്നു. ആരാധകരോട് മോശമായി പ്രതികരിച്ച ബാബർ ഇപ്പോൾ വലിയ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തരത്തിനെതിരെ സസ്പെൻഷൻ പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്

Categories
Uncategorized

ക്യാപ്റ്റന്റെ വാക്ക് ധിക്കരിച്ച് കുൽദീപ് !! ട്രാപ്പിൽ കുടുങ്ങി ക്രോളി !!വൈറൽ വീഡിയോ കാണാം

മോഡേൺ ഡേ ക്രിക്കറ്റിലെ ടോപ് സ്പിൻ ബൗളർസിൽ ഒരാളാണ് ചൈനമാൻ കുൽദീപ് യാദവ്. ക്രിക്കറ്റ്‌ പ്രേമികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുള്ള ചില ഇൻക്രെഡിബിൾ ഡെലിവറികൾ പലപ്പോഴും കുൽദീപ് എറിയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു കുൽദീപ് ഡെലിവറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റിനിടയിൽ ആയിരുന്നു സംഭവം. ഒന്നാം ഇന്നിങ്സിൽ 46 റൺസ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 63 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അർദ്ധസെഞ്ച്വറി നേടിയ സാക് ക്രോളി അവരെ മികച്ച ലീഡിലേക്ക് നയിച്ചു. അപ്പോഴാണ് ക്യാപ്റ്റൻ രോഹിത് കുൽദീപിനെ ബൗളിങ്ങിൽ കൊണ്ടുവന്നത്. കുൽദീപ് വന്നതിന് ശേഷം ക്രോളി റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തുടർന്ന് ക്യാപ്റ്റൻ രോഹിത്തും കുൽദീപും ക്രോളിയെ ട്രാപ്പിൽ ആക്കാനുള്ള മൂവ്സ് നടത്തി. കവർ ഫീൽഡറിനെ മാറ്റി ക്രോളിയെ ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കാം എന്ന് രോഹിത് പറഞ്ഞെങ്കിലും, കുൽദീപ് ഫീൽഡർ അവിടെ തന്നെ നിൽക്കട്ടെ എന്ന് ക്യാപ്റ്റനോട് ആവശ്യപെട്ടു. ആ പ്ലാൻ അടുത്ത പന്തിൽ തന്നെ വർക്ക്‌ ആവുകയും ചെയ്തു. കുൽദീപ് തന്റെ ട്രേഡ്മാർക്ക് ഡെലിവറിയിലൂടെ ക്രോളിയെ ഷോട്ടിന് ക്ഷണിച്ചു കൊണ്ട് തന്നെ ക്ലീൻ ബൗൾഡാക്കി. ആ വിക്കറ്റ് ആയിരുന്നു കളിയിലെ സുപ്രധാന വഴിതിരിവായി മാറിയതും. കുൽദീപിന്റെ ആ തകർപ്പൻ വിക്കറ്റിന്റെ വീഡിയോ കാണാം.

Categories
Uncategorized

വലിയ ഹീറോ ഒന്നും ആകാൻ നോക്കണ്ട !! സർഫറാസിനെ ശകാരിച്ച് ക്യാപ്റ്റൻ രോഹിത് !!

കളിക്കളത്തിൽ നിന്നുമേറ്റ പരിക്ക് മൂലം പല ജീവനും പൊലിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ വേർപാട് ഇന്നും ക്രിക്കറ്റ്‌ പ്രേമികൾക്ക് ഒരു തീരാവേദനയാണ്. ആധുനിക ക്രിക്കറ്റിൽ ക്ലോസ് ഇൻ ഫീൽഡ് നിൽക്കുമ്പോൾ ഒരിക്കലും ഹെൽമെറ്റ്‌ ധരിക്കാതെ നിൽക്കാൻ അമ്പയർസ് അനുവദിക്കാറില്ല. ഇപ്പോഴിതാ അതുമായി ചുറ്റിപറ്റി ഒരു സംഭവം വൈറൽ ആയിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിനിടയിൽ ആയിരുന്നു സംഭവം.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിനിടെ ടെയിൽ എൻഡറായ ഷോയ്ബ് ബഷീർ സ്ട്രൈക്ക് വന്നപ്പോൾ ഇന്ത്യൻ നായകൻ രോഹിത് മിഡ്‌ ഓഫിൽ നിന്നും സർഫറാസ് ഖാനെ ക്ലോസ് ഇൻ ഫീൽഡിലേക്ക് വരാൻ ആവശ്യപെട്ടു. ഉടൻ തന്നെ സർഫറാസ് ഷോർട്ട് ലെഗ് പൊസിഷനിൽ വന്നു നിന്നു. എന്നാൽ അപ്പോൾ അമ്പയർ കുമാർ ധർമ്മസേന ഹെൽമെറ്റ്‌ ധരിച്ചതിന് ശേഷമേ നിൽക്കാൻ പാടുള്ളുവെന്ന് സർഫറാസിനോട് പറഞ്ഞു. ഒരു ബോൾ അല്ലെ ഉള്ളു ഓവർ അവസാനിക്കാൻ, അതിനാൽ സാരമില്ല എന്നായിരുന്നു സർഫറാസിന്റെ മറുപടി. എന്നാൽ അമ്പയർ അത് അനുവദിച്ചില്ല.

അതേസമയം മുംബൈക്കാരന്റെ ടിപ്പിക്കൽ സ്റ്റൈലിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും സർഫറാസിനോട് രസകരമായ കമന്റ്‌ പാസ്സ് ചെയ്തു. ‘ഭായ് ഹീറോ ആകാൻ ഒന്നും നോക്കണ്ട. പോയി ഹെൽമെറ്റ്‌ വച്ചിട്ട് വന്ന് നിൽക്കു’, എന്നായിരുന്നു രോഹിത്തിന്റെ കമന്റ്‌. തുടർന്ന് റിസർവ് താരം സർഫറാസിന് ഹെൽമെറ്റ്‌ കൊണ്ട് നൽകുകയും അത് ധരിച്ചതിന് ശേഷവുമായിരുന്നു അദ്ദേഹം ഫീൽഡ് നിന്നതും. രോഹിത്തിന്റെ ആ വൈറൽ കമന്റിന്റെ വീഡിയോ താഴെ ചേർക്കുന്നു.

Categories
Uncategorized

വുമൺസ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് തിരുവനന്തപുരം സ്വദേശി! മലയാളി കരുത്തിൽ RCB!!

വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മലയാളി താരം ശോഭന ആശ. യു പി വാരിയോർസിനെതിരെ ബാംഗ്ലൂരിൽ നടന്ന മത്സരത്തിലാണ് RCB താരമായ ശോഭന അഞ്ച് വിക്കറ്റുകൾ നേടി ടീമിന് ആവേശകരമായ വിജയം സമ്മാനിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ലെഗ് സ്പിന്നറായ ശോഭന. 2 റൺസിനായിരുന്നു മത്സരത്തിൽ RCB വിജയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസായിരുന്നു നേടിയത്. റിച്ച ഘോഷിന്റെ വെടിക്കെട്ട് അർദ്ധസെഞ്ച്വറിയുടെ മികവിലാണ് RCB ഭേദപ്പെട്ട സ്കോർ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യു പി, ഗ്രേസ് ഹാരിസിന്റെ തകർപ്പൻ ബാറ്റിംഗിലൂടെ മികച്ച പൊസിഷനിൽ എത്തി. 17ആം ഓവർ എറിയാൻ ശോഭന എത്തുമ്പോൾ 24 പന്തിൽ വെറും 32 റൺസ് മാത്രം മതിയായിരുന്നു യു പിയ്ക്ക് വിജയിക്കാൻ. ക്രീസിൽ സെറ്റ് ബാറ്റർസ് ആയ ശ്വേത സെഹ്‌റാവത്തും ഗ്രേസ് ഹാരിസും.

എന്നാൽ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ദനയുടെ തകർപ്പൻ ക്യാച്ചിലൂടെ ശ്വേതയെ ആശ മടക്കി. രണ്ടു പന്തിന് ശേഷം അപകടകാരിയായ ഗ്രേസ് ഹാരിസിനെയും ആശ ക്ലീൻ ബൗൾഡാക്കി. ഒടുവിൽ ഓവറിലെ അവസാന പന്തിൽ കിരൺ നവ്ഗിരെയും പുറത്താക്കിയ ആശ വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റുകൾ നേടിയ ആദ്യത്തെ ഇന്ത്യൻ താരമായി മാറുകയായിരുന്നു. ശോഭന ആശ ചരിത്രം കുറിച്ച ആ മൊമെന്റ് ചുവടെ കാണാം.

Categories
Uncategorized

വെറുതെയാണോ മോസ്റ്റ്‌ ലോയൽ ഫാൻസ്‌ എന്ന് കോലി പറഞ്ഞത്. RCB ഫാൻസിന്റെ സപ്പോർട്ട് കണ്ട് നിറകണ്ണുകളുമായി സ്മൃതി മന്ദാന !!

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മാമാങ്കമായ t20 ലീഗിന് കഴിഞ്ഞ ദിവസമാണ് തുടക്കംകുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടക്കാറുള്ള വുമൺസ് പ്രീമിയർ ലീഗിലൂടെ തന്നെയാണ് ഇക്കുറിയും ക്രിക്കറ്റ്‌ മഹോത്സവം കൊടിയേറിയത്. ഡിഫെൻഡിംഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു ആദ്യത്തെ മത്സരം. ഷാരുഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് സൂപ്പർ താരങ്ങളുടെ സാനിധ്യത്തിലായിരുന്നു ടൂർണമെന്റ് ആരംഭിച്ചത്.

ഇന്ത്യൻ t20 ലീഗുകളുടെ ചരിത്രമെടുത്താൽ ഏറ്റവുമധികം ഫാൻ ബേസുള്ളടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ. ‘ദി മോസ്റ്റ്‌ ലോയൽ ഫാൻ ബേസ്’ എന്നാണ് വിരാട് കോലി പോലും RCB ആരാധകരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ അത് ശരിവക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുന്നത്.

2024-ലെ വുമൺസ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ടോസ് ഇടാനായി റോയൽ ചലഞ്ചേർസ് ടീമിന്റെ ക്യാപ്റ്റൻ സ്മൃതി മന്ദന എത്തിയപ്പോഴായിരുന്നു സംഭവം. RCB-യുടെ ഹോം ഗ്രൗണ്ട് കൂടിയായ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ടോസ് പ്രെസെന്ററായ അഞ്ചും ചോപ്ര സ്മൃതിയുടെ പേര് അനൗൺസ് ചെയ്തതും ബാംഗ്ലൂർ സ്റ്റേഡിയം ഇളകിമറിഞ്ഞു. സ്‌മൃതിയ്ക്ക് സംസാരിക്കാൻ പോലും സാധിക്കാത്ത തരത്തിലായിരുന്നു കാണികളുടെ ആർപ്പുവിളി. തങ്ങളുടെ ഫാൻസ്‌ നൽകുന്ന സപ്പോർട്ട് കണ്ടപ്പോൾ സ്‌മൃതിയുടെ കണ്ണുകൾഅറിയാതെ നിറഞ്ഞതും വീഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ ചുവടെ ചേർക്കുന്നു..

Categories
Uncategorized

വനിതാ പ്രീമിയർ ലീഗ്.ത്രില്ലറിൽ മുബൈക്ക് അട്ടിമറി ജയം.ഹീറോ ആയി മലയാളി .തകർപ്പൻ സിക്സർ വീഡിയോ ഇതാ

വനിത ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഹീറോ ആയിരിക്കുകയാണ് മലയാളി താരം സഞ്ചന സജീവൻ. സഞ്ജനയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് വുമൺ ഡൽഹി ക്യാപിറ്റലിനെതിരെ അഞ്ചു വിക്കറ്റിന്റെ അട്ടിമറി ജയം നേടി.

വനിത ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഹീറോ ആയിരിക്കുകയാണ് മലയാളി താരം സഞ്ചന സജീവൻ.സഞ്ജനയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് വുമൺ ഡൽഹി ക്യാപിറ്റലിനെതിരെ അഞ്ചു വിക്കറ്റിന്റെ അട്ടിമറി ജയം നേടി.വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്കെതിരെ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹർമീത്കൗർ ബോളിംഗ് തിരഞ്ഞെടുത്തു.നിശ്ചിത 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.ആലീസ് ക്യാപ്സ് 75 റൺസും റോഡിഗ്രസ് 42 റൺസും ഡൽഹിക്കായി നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. എന്നാൽ 57 റൺസ് എടുത്ത വിക്കറ്റ് കീപ്പർ യസ്മിക 55 റൺസെടുത്ത ക്യാപ്റ്റൻ ഹർമീത് കൗർ എന്നിവരുടെ കരുത്തിൽ മുംബൈ പൊരുതി.പക്ഷേ കളിയുടെ അവസാനഘട്ടത്തിൽ ഇരുവരും പുറത്തായപ്പോൾ പതറിയ മുംബൈക്ക് രക്ഷകയായി മലയാളി താരം സഞ്ജന ക്രീസിൽ എത്തി.

അവസാന ബോളിൽ ജയിക്കാൻ അഞ്ചു റൺസ് വേണ്ടിയിരുന്ന ഡൽഹിയുടെ ക്യാപ്സിയെ ലോങ്ങ് ഓണിന് മുകളിലൂടെ സിക്സ് പറത്തി സഞ്ജന മുംബൈക്ക് അട്ടിമറി വിജയം സമ്മാനിച്ചു.
തൻറെ കരിയറിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ വരവ് അറിയിച്ചിരിക്കുകയാണ് സഞ്ജന സജീവൻ.