Categories
Cricket Latest News Video

എന്ത് ഷോ ആണ് ഇവൻ ! മത്സര ശേഷം നടുവിരൽ കാണിച്ചു ഹർധിക് പാണ്ഡ്യ ; വൈറലായി വീഡിയോ

അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐപിഎൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഹോംടീമായ ഗുജറാത്ത് ടൈറ്റൻസിനെ 3 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഫൈനൽ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന് തോൽക്കാനായിരുന്നു വിധി. എങ്കിലും മികച്ച ടീം വർക്കോടെ അവർ ഇന്നലെ വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. രാജസ്ഥാൻ 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 46 റൺസെടുത്ത ഡേവിഡ് മില്ലറിന്റെയും 45 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 28 റൺസ് നേടിയ നായകൻ പാണ്ഡ്യയും 27 റൺസ് എടുത്ത അഭിനവ് മനോഹറും മികച്ച പിന്തുണ നൽകി. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ബറ്റ്‌ലറെയും ജൈസ്വാളിനെയും നഷ്ടമായി. പേസർമാരായ ഷമിയും നായകൻ പാണ്ഡ്യയും മികച്ച സ്വിങ് കണ്ടെത്തിയപ്പോൾ ബാറ്റിംഗ് ദുഷ്കരമായി. എങ്കിലും ദേവദത്ത് പഠിക്കലും നായകൻ സഞ്ജുവും ചേർന്ന് അവരെ മുന്നോട്ടു നയിച്ചു.

26 റൺസെടുത്ത പഠിക്കലിനെയും പിന്നീടെത്തിയ റിയാൻ പരാഗിനെയും റാഷിദ് ഖാൻ മടക്കി. പിന്നീട് കണ്ടത് ഹേറ്റ്മയറിന്റെയും സഞ്ജുവിന്റെയും അഴിഞ്ഞാട്ടമായിരുന്നു. റാഷിദ് ഖാനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തിയ സഞ്ജു രാജസ്ഥാന് മുൻതൂക്കം നൽകി. 32 പന്തിൽ 60 റൺസെടുത്ത സഞ്ജു, അരങ്ങേറ്റമത്സരം കളിക്കുന്ന ഗുജറാത്തിന്റെ ഇംപാക്ട് പ്ലെയർ നൂർ അഹമ്മദിന്റെ പന്തിൽ മടങ്ങിയതോടെ വീണ്ടുമൊരു ട്വിസ്റ്റ്. എങ്കിലും പുറത്താകാതെ നിന്ന ഹേറ്റ്മയർ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ടീമിനെ വിജയത്തിൽ എത്തിച്ചു. സഞ്ജു പുറത്തായശേഷം എത്തിയ ധ്രുവ് ജുരെൽ 10 പന്തിൽ 18 റൺസും അശ്വിൻ 3 പന്തിൽ 10 റൺസും എടുത്തതും മത്സരത്തിൽ വഴിത്തിരിവായി.

മത്സരം കഴിഞ്ഞുള്ള നായകൻ പാണ്ഡ്യയുടെ പ്രസന്റേഷൻ സമയത്തെ ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നപ്പോൾ വളരെയധികം സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം, പക്ഷേ അവർ വിജയത്തിലേക്ക് നീങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം. ഹർഷ ഭോഗ്ലെയുമായി നടത്തിയ അഭിമുഖത്തിനിടെ പാണ്ഡ്യ തന്റെ നടുവിരൽ ഉയർത്തുകയും മീശയിൽ തടവുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഹർഷയുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിച്ചതാണോ അതോ തോൽവിയിലുള്ള നിരാശമൂലം ചെയ്തതാണോ എന്ന് വ്യക്തമല്ല.

Categories
Latest News Video

വെറുതെ അല്ല കൈ കൊടുക്കാത്തത്,ബാക്കി ഉള്ള താരങ്ങളോട് ചിരിച്ചു കോഹ്ലി ,പക്ഷേ ഗാംഗുലിയോട് ചെയ്തത് കണ്ടോ ?വീഡിയോ കാണാം

വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പലതവണ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയാണ്. ഇതിന് തുടക്കം എന്ന രീതിയിൽ പറയപ്പെടുന്നത് ബിസിസിഐ പ്രസിഡണ്ടായി ഗാംഗുലി ഉണ്ടായിരുന്ന സമയത്ത് അന്ന് ക്യാപ്റ്റൻ ആയിരുന്ന വിരാട് കോഹ്ലിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് എന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് ചേതൻ ശർമയുടെ ലീക്കായ വീഡിയോയിലും വിരാട് കോഹ്ലിയും സൗരഫ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ പറ്റി സംസാരിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കാരണമായത് ഗാംഗുലിയുടെ ഇടപെടലാണ് എന്ന് ചേതൻ ശർമ ലീക്കായ വിവാദ ദൃശ്യത്തിൽ പറയുന്നുണ്ടായിരുന്നു. ഇത് വലിയ വിവാദമായ പ്രസ്താവന ആയിരുന്നു. കഴിഞ്ഞദിവസം നടന്ന ഡൽഹി ക്യാപ്പിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ കോഹിയും സൗരവ് ഗാംഗുലിയും നേർക്കുനേർ കണ്ടുമുട്ടിയിരുന്നു. പക്ഷേ മത്സരത്തിൽ ഇരുവരും ഷെയ്ക്ക് ഹാൻഡ് നൽകാത്തതും വാർത്തകൾ നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. ഇതിനുപുറമെ ഡഗ് ഔട്ടിൽ ഇരുന്ന സൗരവ് ഗാംഗുലിയെ വിരാട് കോഹ്ലി രൂക്ഷമായി നോക്കുന്ന വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ വിരാട് കോഹ്ലിയുടെ അക്കൗണ്ട് 276 പേരെ തിരിച്ചു ഫോളോ ചെയ്യുന്നുണ്ട്. ഇതിൽ ഇപ്പോൾ ഗാംഗുലിയെ ഫോളോ ചെയ്യുന്നില്ല എന്നതും വലിയ വാർത്തയായ വിഷയമായിരുന്നു.

ഇപ്പോൾ പുറത്തുവരുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ദൃശ്യമാണ്. ഹെൽമറ്റും പാഡും ധരിച്ച് ബാറ്റിങ്ങിനായി ഇറങ്ങാൻ കാത്തിരിക്കുന്ന വിരാട് കോഹ്ലിയുടെ മുന്നിൽ കൂടി സൗരവ് ഗാംഗുലി വെള്ളത്തിന്റെ കുപ്പിയുമായി നടന്നു പോകുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഈ ദൃശ്യത്തിനൊപ്പം കെജിഎഫിന്റെ ബാഗ്രൗണ്ട് സ്കോർ ഒക്കെ വെച്ച് എഡിറ്റ് ചെയ്ത ദൃശ്യം സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

കോഹ്ലിയുടെ മുന്നിൽ കൂടി സൗരവ് ഗാംഗുലി നടന്നുപോകുമ്പോൾ വിരാട് കോഹ്ലി ഗാംഗുലിയെ രൂക്ഷമായി നോക്കുകയാണ്. ഒരു ചിരി പോലും കോഹ്ലിയുടെ മുഖത്ത് ഉണ്ടാവുന്നില്ല. മാത്രമല്ല സൗരവ് ഗാംഗുലി കോഹ്ലിയെ കടന്നുപോയശേഷം പിന്നിലായി വരുന്ന ഷെയിൻ വാട്സൺ കോഹ്ലിയുടെ അടുത്ത് കുശലം പറയുന്നുണ്ട്. ഇതിന് ചിരിച്ചുകൊണ്ടാണ് കോഹ്ലി മറുപടി പറയുന്നത്. മാത്രമല്ല തുടർന്ന് റിക്കി പോണ്ടിംഗ് വരുമ്പോഴും കോഹ്ലി ചിരിക്കുന്നുണ്ട്. എന്നാൽ ഗാംഗുലിക്ക് മാത്രമായിരുന്നു കോഹ്ലിയുടെ രൂക്ഷമായ നോട്ടം ലഭിച്ചത്. ഇവർ തമ്മിലുള്ള പ്രശ്നം തെളിയിക്കുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Video

ബട്ലറുടെ മിന്നൽ ത്രോയിൽ സഞ്ജുവിൻ്റെ മിന്നൽ റൺ ഔട്ട് ; മിന്നൽ വീഡിയോ കാണാം

ഐപിഎല്ലിലെ ഇന്നത്തെ രാത്രിയിലെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, കഴിഞ്ഞ സീസണിലെ ഫൈനലിൽ ഇതേ ഗ്രൗണ്ടിൽവെച്ചാണ് രാജസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത്. അതിനുള്ള പകരംവീട്ടാൻ ഉറച്ചാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.

ഫൈനൽ മാത്രമല്ല, കഴിഞ്ഞ വർഷം മറ്റ് രണ്ട് തവണ ഏറ്റുമുട്ടിയപ്പൊഴും ഗുജറാത്ത് തന്നെയാണ് വിജയം നേടിയിരുന്നത്‌. ഗുജറാത്ത് ടീമിനെതിരെ തങ്ങളുടെ ആദ്യ ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയൽസിന് പരുക്ക് ഭേദമായി ടീമിലേക്ക് പേസർ ട്രെന്റ് ബോൾട്ട് മടങ്ങിയെത്തിയത് ആശ്വാസമായിരിക്കുകയാണ്. ഓൾറൗണ്ടർ ജസൺ ഹോൾഡർക്ക്‌ പകരമായാണ് ബോൾട്ട് ടീമിലെത്തിയത്‌. അതോടെ സ്പിന്നർ ആദം സാമ്പയ്ക്ക് ടീമിൽ തുടരാൻ കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ വിശ്രമം എടുത്ത നായകൻ ഹാർദിക്കിന് പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. ഇന്ന് ഹാർദിക് ടീമിൽ മടങ്ങിയെത്തി.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് ഓപ്പണർ സാഹയെ മടക്കിയിരുന്നു. എങ്കിലും ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്ന് സ്കോർ മുന്നോട്ട് നീക്കി. ഒടുവിൽ ആദം സാമ്പ എറിഞ്ഞ അഞ്ചാം ഓവറിന്റെ അവസാന പന്തിൽ സുദർശൻ റൺഔട്ട് ആയിരുന്നു. ഗിൽ അടിച്ച പന്ത് നേരെ വന്നപ്പോൾ സാമ്പ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് മിഡ് ഓണിലെക്ക്‌ ഉരുണ്ടുനീങ്ങി.

നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സായ് സുദർശൻ ആദ്യം തിരികെ ക്രീസിൽ എത്താൻ ശ്രമിച്ചുവെങ്കിലും ഗിൽ ഇങ്ങോട്ടുതന്നെ ഓടി വരുന്നതുകണ്ട് കീപ്പിങ് എൻഡിലേക്ക് ഓടി. പന്ത് കൈക്കലാക്കിയ ജോസ് ബട്ട്‌ലർ ഒരു ബുള്ളറ്റ് ത്രോയിലൂടെ പന്ത് വിക്കറ്റ് കീപ്പർ സഞ്ജുവിന് കൈമാറി. നിമിഷനേരം കൊണ്ട് സഞ്ജു അത് വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തതോടെ 20 റൺസ് എടുത്ത സുദർശൻ പുറത്ത്.

Categories
Cricket Latest News Video

എല്ലാവർക്കും ധോണി ആവാൻ പറ്റില്ല എന്ന് തെളിയിച്ച കാർത്തികിൻ്റെ സ്റ്റമ്പിന് പിറകെയുള്ള പ്രകടനം ;വീഡിയോ കാണാം

ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ലക്നവിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. പടുകൂറ്റൻ സ്കോർ ബാംഗ്ലൂർ ലക്നൗനെതിരെ പടുത്തുയർത്തിയ ശേഷമായിരുന്നു തോൽവി. മത്സരത്തിൽ നിർണായകം ആയത് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാന്റെ ബാറ്റിംഗ് ആയിരുന്നു. തോൽവി ഏറ്റുവാങ്ങിയ ബാംഗ്ലൂരിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബാംഗ്ലൂരിന് പുറമേ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെതിരെയും ട്രോളുകൾ നിറയുന്നുണ്ട്. രാഹുൽ ഔട്ട് ആയതാണ് ലക്നൗ ജയിക്കാൻ കാരണമെന്നാണ് പല വിരുതൻമാറും അഭിപ്രായപ്പെടുന്നത്. ഇതിന് കാരണം രാഹുലിന്റെ മന്ദഗതിയിലുള്ള ബാറ്റിംഗ് ആണ്.

ട്രോളുകളിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം വലിയ സ്കോർ പടുത്തുയർത്തിയിട്ടും ബാംഗ്ലൂരിലെ രക്ഷയില്ല എന്നതാണ്. ബാംഗ്ലൂർ ബോളർമാർ നന്നായി ട്രോൾ ഏറ്റുവാങ്ങുന്നുണ്ട്. കാലം ഇത്ര കഴിഞ്ഞിട്ടും ബാംഗ്ലൂർ ബോളർമാർക്ക് മാത്രം കാര്യമായ മാറ്റമൊന്നും വന്നില്ല എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. ഹർഷൽ പട്ടേൽ എന്ന ബാംഗ്ലൂർ ബോളറും ട്രോളുകളിൽ നിറയുന്നുണ്ട്. അവസാന ഓവറിൽ ഹർഷൽ പട്ടേൽ നന്നായി പന്തെറിഞ്ഞു എങ്കിലും അതിനുമുമ്പുള്ള ഓവറുകളിൽ നന്നായി തല്ലു വാങ്ങിയിരുന്നു.

അവസാന പന്തിൽ ലക്നൗവിന് ജയിക്കാനായി വേണ്ടിയിരുന്നത് ഒരു റൺ ആണ്. സ്ട്രൈക്കർ എന്റിൽ ബാറ്റ് ചെയ്തിരുന്ന ആവേഷ് ഖാൻ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ചുവെങ്കിലും ബോൾ മിസ്സ് ചെയ്തു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് റൺഔട്ട് ആക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എങ്കിലും അത് നടന്നില്ല. കാരണം ബോൾ കൃത്യമായി കൈക്കുള്ളിൽ ഒതുക്കാൻ കാർത്തിക്കിന് കഴിഞ്ഞില്ല എന്നതാണ്.

കാർത്തിക്കിന്റെ ഈ നിർണായക പിഴവിനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ധോണിയുമായി താരതമ്യപ്പെടുത്തിയാണ് മിക്ക ആളുകളും കാർത്തിക്കിന്റെ ഈ മിസ്സിനെ കമ്പയർ ചെയ്യുന്നത്. ധോണി ആയിരുന്നുവെങ്കിൽ മത്സരഗതി മറ്റൊന്നാകുമായിരുന്നു എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. അവസാന പന്തിൽ കാർത്തിക്കിന്റെ ഭാഗത്ത് നിന്നുണ്ടായ നിർണായകപിഴവിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Video

തന്റെ ഡൈവിംഗ് ക്യാച്ചിനെക്കുറിച്ച് പറയാൻ മറന്ന സംഗക്കാരയെ ഓർമിപ്പിച്ച് സഞ്ജു സാംസൺ, ഡ്രസ്സിംഗ് റൂമിൽ ചിരി പടർത്തിയ നിമിഷം, വീഡിയോ കാണാം

അവസാന മത്സരത്തിൽ ഡൽഹിക്കെതിരെ 57 റൺസിന്റെ മികച്ച വിജയവുമായി ഐ.പി.എല്ലിൽ 3 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി പോയിന്റ്സ് ടേബിളിൽ മുന്നിൽ എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്, മികച്ച നെറ്റ് റൺ റേറ്റ് കൂടിയുള്ള രാജസ്ഥാൻ ഈ വർഷത്തെ പ്ലേ ഓഫ്‌ സാധ്യതകളിൽ മുന്നിൽ നിൽക്കുന്ന ടീം തന്നെയാണ്,

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്റെ ഏറ്റവും വലിയ ശക്തി മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണിങ് ജോഡി തന്നെയാണ്, ജോസ് ബട്ട്ലറും ജെയ്സ്വാളും  സ്ഫോടനാത്മക തുടക്കമാണ് ടീമിന് സമ്മാനിക്കുന്നത്, ഇത് പിന്നീട് വരുന്ന ബാറ്റർമാർക്ക് സമ്മർദ്ധമില്ലാതെ ബാറ്റ് വീശാൻ സഹായിക്കുന്നു, ബോളർമാരായ ട്രെന്റ് ബോൾട്ടും, ചഹലും, അശ്വിനും കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം അവസരത്തിനൊത്ത് ഉയർന്നതോടെ കളി രാജസ്ഥാൻറെ വരുതിയിലാവുകയും ചെയ്യുന്നു.

ഡൽഹിക്കെതിരായ വിജയത്തിന് ശേഷം രാജസ്ഥാൻ ഡ്രസിങ് റൂമിൽ നിന്ന് പുറത്ത് വന്ന രസകരമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങിയ സഞ്ജുവിന് ഡൽഹിക്കെതിരായ മത്സരത്തിൽ കുൽദീപ് യാദവിന്റെ ബോളിൽ സിക്സിന് ശ്രമിക്കുന്നതിനിടെ വിക്കറ്റ് നഷ്ടമായി,

ഡക്കിന് പുറത്തായ താരം എന്നാൽ വിക്കറ്റിന് പിറകിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മനോഹരമായ ഒരു ക്യാച്ച് സ്വന്തമാക്കിയിരുന്നു, മത്സര ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര ടീമിനെയും സഞ്ജുവിന്റെ ക്യാപ്റ്റൻസിയെയും പുകഴ്ത്തി സംസാരിച്ചിരുന്നു, ഇതിനിടയിൽ സഞ്ജു തന്റെ ഡൈവിംഗ് ക്യാച്ചിന്റെ കാര്യം കോച്ചിനെ ഓർമിപ്പിച്ചത് ടീം അംഗങ്ങൾക്കിടയിൽ ചിരി പടർത്തി.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Video

സ്റ്റമ്പിന് പിന്നിൽ സഞ്ജു ആണെന്ന് നി മറന്നോ അക്സർ? സഞ്ജുവിൻ്റെ മിന്നൽ സ്റ്റമ്പിങ് വീഡിയോ കാണാം

ഇന്ന് ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം നേടിക്കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. ഡൽഹിയുടെ മറുപടി 9 വിക്കറ്റിന് 142 റൺസിൽ അവസാനിച്ചു. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇതോടെ അവർ പരാജയം സമ്മതിച്ചു.

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ഓപ്പണർമാരായ ബട്ട്ലറുടെയും ജൈസ്വാളിന്റെയും മികവിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. ജയ്സ്വാൾ 31 പന്തിൽ 60 റൺസും ബട്ട്ലർ 51 പന്തിൽ 79 റൺസും നേടി. നായകനും മലയാളി താരവുമായ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ഗുവാഹത്തിയിലെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച റിയാൻ പരാഗ് 11 പന്തിൽ 7 റൺസിനും മടങ്ങി. എങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെട്ട്‌മയരുടെ പോരാട്ടം രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യുവതാരം ധ്രുവ് ജുറേൾ 3 പന്തിൽ 8 റൺസോടെയും ഹേട്ട്‌മയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ആദ്യ ഓവറിൽ തന്നെ ‌‍ഡബിൾ വിക്കറ്റ് മെയ്ഡൻ എറിഞ്ഞ ട്രെന്റ് ബോൾട്ട് പരാജയത്തിന്റെ ആദ്യത്തെ ആണിയടിച്ചു. പിന്നീട് സ്പിന്നർമാർ റൺനിരക്ക് കുറച്ചു. മത്സരത്തിൽ പത്തൊമ്പതാം ഓവർവരെ ബാറ്റ് ചെയ്ത ഓപ്പണറും നായകനുമായ ഡേവിഡ് വാർണർ 55 പന്തിൽ 65 റൺസാണ് നേടിയത്. വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ശേഷം ഐപിഎല്ലിൽ 6000 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമായി അദ്ദേഹം മാറി. എങ്കിലും 200 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ടീമിന്റെ പോരാട്ടവീര്യം വാർണർക്കോ സഹതാരങ്ങൾക്കോ ഉണ്ടായില്ല എന്നതാണ് വാസ്തവം.

24 പന്തിൽ 38 റൺസെടുത്ത ലളിത് യാദവ് അൽപം ഭേദപ്പെട്ട പ്രകടനം നടത്തി. 14 റൺസെടുത്ത റിലി റൂസ്സോയെക്കൂടി മാറ്റിനിർത്തിയാൽ ടീമിലെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. രാജസ്ഥാന് വേണ്ടി ബോൾട്ടും ചഹലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ സഞ്ജുവിന്റെ മികച്ചൊരു സ്റ്റമ്പിങ്ങിലൂടെയാണ് ചഹൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച അക്‌സർ പട്ടേലിന് പിഴച്ചപ്പോൾ സഞ്ജു മിന്നൽവേഗത്തിൽ പന്ത് കൈക്കലാക്കി വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ മികച്ചൊരു ഡൈവിങ് ക്യാച്ചും സഞ്ജു എടുത്തിരുന്നു.

Categories
Cricket Latest News Malayalam Video

ഇതെന്താ നേർച്ചക്ക് വാങ്ങിയ പാവയോ ? സിക്സ് മിസ്സായപ്പോൾ ഹെറ്റ്മെയർ കാണിച്ചത് കണ്ടോ;വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നത്തെ ‌‍ഡബിൾ ഹെഡ്ഡർ പോരാട്ടങ്ങളിലെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയിരിക്കുന്നത്. തകർപ്പൻ അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും, മികച്ച ഫിനിഷിങ് കാഴ്ച്ചവെച്ച ഹെട്മേയറിന്റെയും മികവിലാണ് അവർ മുന്നേറിയത്.

മത്സരത്തിൽ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ അഞ്ച് ബൗണ്ടറി പായിച്ച യാശസ്വി ജൈസ്വാൾ നയം വ്യക്തമാക്കി. ബട്ട്‌ലർ മികച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് കുതിച്ചു. 8 ഓവറിൽ 96 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 60 റൺസെടുത്ത ജൈസ്വലാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ നായകൻ സഞ്ജു സാംസൺ (0), റിയാൻ പരാഗ്‌ (7) എന്നിവർ നിരാശപ്പെടുത്തി. എങ്കിലും ഹേറ്റ്‌മയറെ കൂട്ടുപിടിച്ച് ബട്ട്‌ലർ സ്കോർ മുന്നോട്ട് നയിച്ചു. 79 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുരേൽ 3 പന്തിൽ 8 റൺസോടെയും ഹെട്ട്‌മേയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മധ്യനിര നിറംമങ്ങിയപ്പോൾ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട റോയൽസ് ഒന്നു പതറിയിരുന്നു. എങ്കിലും അവസാന ഓവറുകളിൽ ഹെട്ട്‌മെയേറുടെ മിന്നലടികളാണ് അവരെ ഇരുനൂറ് വരെ എത്തിച്ചത്. ഒരു ഫോറും നാല് കൂറ്റൻ സിക്സുകളുമാണ് അദ്ദേഹം നേടിയത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ട് കളിച്ച് 96 മീറ്ററിന്റെ സിക്സ് നേടിയിരുന്നു അദ്ദേഹം.

തുടർന്ന് രണ്ടാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ്ഹിറ്റ് ആയി പന്ത് ലോങ് ഓണിലേക്ക്‌ സിംഗിൾ പോയി. അന്നേരം നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സമയത്തെ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കാരണം താൻ വിചാരിച്ച സാധനം ലഭിക്കാതെ വാശിപിടിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു അദ്ദേഹം പോയത്. വീണ്ടുമൊരു സിക്സ് നേടാൻ സാധിക്കാത്തതിന്റെ നിരാശ. തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോൾ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച് അദ്ദേഹം സംതൃപ്തി നേടി.

Categories
Cricket India Latest News Video

പാണ്ഡ്യയുടെ വിക്കറ്റ് കണ്ട് കൺട്രോൾ വിട്ടു ആഘോഷിച്ചു പോണ്ടിംഗും ദാദയും ,കൂടെ കൂടി പന്തും ;വീഡിയോ

ഡൽഹിയിൽ നടന്ന ഐപിഎല്ലിലെ പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്‌ സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി 37 റൺസെടുത്ത നായകൻ വാർണറിന്‍റെയും 36 റൺസെടുത്ത അക്ഷറിന്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തത്.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും റാഷിദ് ഖാനും ചേർന്നാണ് അവരെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 62 റൺസ് നേടിയ സായ് സുദർശൻ ഗുജറാത്തിന്റെ വിജയമൊരുക്കി. ഡേവിഡ് മില്ലർ 16 പന്തിൽ 31 റൺസോടെ പുറത്താകാതെ നിന്നു. 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിനിടെ ഗുജറാത്ത് നായകൻ ഹാർദിക്‌ പാണ്ഡ്യയുടെ വിക്കറ്റ് വീണപ്പോൾ ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ‍ഡൽഹി കോച്ച് റിക്കി പോണ്ടിംഗ് നിയന്ത്രണംവിട്ട് ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 4 പന്തിൽ 5 റൺസ് എടുത്ത പാണ്ഡ്യ പവർപ്ലെയുടെ അവസാന പന്തിലാണ് പുറത്തായത്. സർഫ്രാസ് അഹമ്മദിന് പകരം ഇംപാക്ട് പ്ലയറായി ഇറങ്ങിയ പേസർ ഖലീൽ അഹമ്മദിന്റെ ഒരു മനോഹരമായ പന്തിൽ ബാറ്റുവെച്ച പാണ്ഡ്യ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

ഇതുകണ്ട സന്തോഷത്തിൽ ഇരുന്നയിരിപ്പിൽ പോണ്ടിംഗ് തുള്ളിച്ചാടിയപ്പോൾ, ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും ഒപ്പംകൂടി. ഇതിനെല്ലാം സാക്ഷിയായി ഗാലറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ‍ഡൽഹി നായകൻ ഋഷഭ് പന്ത്. ഇപ്പോൾ അദ്ദേഹം സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്, നടക്കാനൊക്കെ അൽപ്പം പ്രയാസമുണ്ട്. എങ്കിലും ‍ഡൽഹിയുടെ ഹോംഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കുറച്ച് ബുദ്ധിമുട്ട് സഹിച്ചും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Categories
Cricket Latest News Malayalam Video

‘ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് പിറന്നു ‘ പ്രയാസമായ ക്യാച്ച് സിമ്പിളായി എടുത്തു ഫാഫ്; വീഡിയോ കാണാം

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യുവതാരം തിലക് വർമയുടെ ഇന്നിങ്സിന്റെ മികവിലാണ് അവർ മുന്നേറിയത്. ശക്തമായ ടോപ് ഓർഡർ അവകാശപ്പെടാവുന്ന ടീമായിരുന്നിട്ടും അവരുടെ താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ തിലക് വർമയും അരങ്ങേറ്റമത്സരം കളിക്കുന്ന യുവതാരങ്ങളായ നേഹാൽ വധേരയും അർഷദ് ഖാനും ചേർന്നാണ് അവരെ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്.

നായകൻ രോഹിത് ശർമ്മ 10 പന്ത് നേരിട്ട് വെറും ഒരു റൺ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഇഷാൻ കിഷൻ പത്തും ഗ്രീൻ അഞ്ചും സൂര്യകുമാർ യാദവ് പതിനഞ്ചും റൺസോടെ മടങ്ങിയപ്പോൾ മുംബൈ 9 ഓവറിൽ 48/4 എന്ന നിലയിൽ പരുങ്ങലിലായി. എങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വർമയും വധേരയും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വധേര 13 പന്തിൽ 21 റൺസ് എടുത്തു പുറത്തായി. പിന്നീടെത്തിയ ടിം ഡേവിഡ് നാലും ഹൃതിക് ഷോക്കീൻ അഞ്ചും റൺസെടുത്തു മടങ്ങിയെങ്കിലും 9 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന അർഷദ് ഖാൻ വർമയ്ക്ക് കൂട്ടായി.

മത്സരത്തിൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസി അതിമനോഹരമായ ഒരു ക്യാച്ച് എടുത്തിരുന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ഹൃതിക് ശോക്കീനെ പുറത്താക്കാൻ വേണ്ടിയായിരുന്നു അത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ശോക്കീൻ വരെ അമ്പരന്നുപോയ നിമിഷം. മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫാഫ്‌, തന്റെ മുകളിലൂടെ പോകേണ്ടിയിരുന്ന പന്തിനെ മുൻകൂട്ടികണ്ട്, കൃത്യസമയത്ത് വായുവിൽ ഉയർന്നുകൊണ്ട് ഇരുകൈകളുംവച്ച് പിടിച്ചെടുക്കുകയായിരുന്നു. അത്യന്തം പ്രയാസകരമായ ഒരു ക്യാച്ച് ആയിരുന്നിട്ടും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് തന്റെ 38ആം വയസ്സിലും കഴിയുന്നു എന്നതാണ് അത്ഭുതം.

ക്യാച്ച് വിഡിയോ:

Categories
Cricket Latest News Malayalam Video

വീണതല്ല, ആ പൂരൻ വീഴ്ത്തിയത് ആണ് !നിക്കോളാസ് പൂരൻ്റെ അടി കൊണ്ട് ഗ്രൗണ്ടിൽ വീണു പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള മത്സരമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനം ശെരിയാണ് എന്നാ തരത്തിൽ ഡൽഹി ബൗളേർമാർ പന്ത് എറിഞ്ഞു.

ലക്ക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ വീണു. എന്നാൽ ഹൂഡയേ കൂട്ടുപിടിച്ചു മേയർ കത്തികേറി.ഹൂഡ മടങ്ങി. കൂറ്റൻ അടികൾക്ക് ഒടുവിൽ 38 പന്തിൽ 73 റൺസ് നേടിയ മേയറും ഡഗ് ഔട്ടിലേക്ക് തിരകെ നടന്നു.ഡൽഹി മത്സരത്തിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചുവെങ്കിലും പൂരാൻ ആ പ്രതീക്ഷ തെറ്റിച്ചു.21 പന്തിൽ 36 റൺസ് സ്വന്തമാക്കി.എന്നാൽ ഈ 36 റൺസിന്റെ ഇന്നിങ്സിന് ഇടയിൽ ഒരു രസകരമായ സംഭവം നടന്നു. എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

കൂറ്റൻ അടികളുമായി പൂരാൻ കളം വാഴുകയാണ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ പൂരാൻ നേരെ ഗാലറിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഷോട്ടിന് പവർ ഉണ്ടായിരുനെവെങ്കിലും ബോൾ ആവശ്യത്തിന് പൊങ്ങിയില്ല.അടിച്ച ബോൾ ഗാലറിയിൽ പോകുന്നതിന് പകരം നേരെ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ക്രുനാലിന്റെ ദേഹത്തേക്ക്.ബോൾ കൊണ്ട് ക്രുനാൾ നിലത്തു വീഴുന്നു.വീഡിയോ കാണാം