Categories
Uncategorized

ഇതൊക്കെയാണ് ഫിനിഷ്, ഒറ്റ ഓവറിൽ 30 റൺസ് അടിച്ചു രുതുരാജ്, വീഡിയോ ഇതാ.

ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ ഗംഭീര പ്രകടനമാണ് രുതുരാജ് ഗെയ്ക്വാദ് നടത്തിയിരിക്കുന്നത്. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.57 പന്തിൽ 123 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

13 ഫോറും 7 സിക്സും അദ്ദേഹം സ്വന്തമാക്കി.215.78 പ്രഹരശേഷിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.പതിഞ്ഞ താളത്തിൽ തുടങ്ങി ആഞ്ഞു അടിക്കുകയായിരുന്നു അദ്ദേഹം. അവസാന ഓവറിൽ മാക്സിയാണ് രുതുരാജിന്റെ ബാറ്റിന്റെ ചൂട് നന്നായി എറിഞ്ഞത്.ഒറ്റ ഓവറിൽ 30 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

ആദ്യ പന്തിൽ സിക്സ്, രണ്ടാം പന്തിൽ ഫോറും നോ ബോളും, അടുത്ത പന്തിൽ ഒരു സിംഗിൾ.മൂന്നാമത്തെ പന്തിൽ തിലക് സ്ട്രൈക്ക് തിരകെ രുതുരാജിന് നൽകുന്നു.അടുത്ത മൂന്നു പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടിച്ചു എടുത്ത് മാരക ഫിനിഷും..

Categories
Uncategorized

ട്വന്റി ട്വന്റിയിൽ താൻ ആരാണെന്ന് വ്യക്തമാക്കിയ തന്റെ ട്രേഡ് മാർക്ക് ഷോർട്ടുകളുമായി സ്കൈ, വീഡിയോ ഇതാ..

ട്വന്റി ട്വന്റിയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താൻ എന്ന് ഒരിക്കൽ കൂടി സൂര്യ തെളിയിക്കുകയാണ്. ഓസ്ട്രേലിയക്കെതിരെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം കളിക്കുന്നത്.29 പന്തിൽ 39 റൺസ് നേടി കൊണ്ട് മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ അദ്ദേഹം മടങ്ങി.അഞ്ചു ഫോറും രണ്ട് സിക്സും അദ്ദേഹം സ്വന്തമാക്കിയത്.

പതിവ് പോലെ തന്നെ കിടന്നും കമ്മനുമെല്ലാം തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ഷോർട്ടുകളും.2 ന്ന് 24 റൺസ് എന്നാ നിലയിൽ ഇന്ത്യ നിൽകുമ്പോളാണ് അദ്ദേഹം ക്രീസിലേക്ക് എത്തുന്നത്.ശേഷം മികച്ച ഒരു കാമിയോ അദ്ദേഹം കാഴ്ച വെച്ചു.

തന്റെ ട്രഡ് മാർക്ക്‌ ഷോർട്ടിലൂടെ തന്നെയാണ് അദ്ദേഹം ആദ്യത്തെ ബൗണ്ടറി നേടുന്നു. ഫൈൻ ലെഗിലൂടെ ഫ്ലിക്ക് ചെയ്തു രണ്ട് സിക്സും അദ്ദേഹം അടിച്ചു എടുത്തിരുന്നു. വീഡിയോ ഇതാ.

Categories
Uncategorized

തിരുവനന്തപുരത്ത്‌ ജെയ്‌സ്വാൾ ഷോ, അബ്ബോട്ടിന്റെ ഒറ്റ ഓവറിൽ അടിച്ചു എടുത്തത് 24 റൺസ്..

രണ്ടാം ട്വന്റി ട്വന്റിയിൽ ഗംഭീര തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത്‌ ടോസ് നേടിയ ഓസ്ട്രേലിയ നായകൻ മാത്യു വെയ്ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ഓരോ മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഓസ്ട്രേലിയ സാമ്പയും മാക്സ്വെലിനെയും ടീമിൽ ഉൾപ്പെടുത്തി.എന്നാൽ ഓസ്ട്രേലിയ നായകന്റെ തീരുമാനം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ജെയ്‌സ്വാൽ വമ്പൻ അടികളുമായി തകർത്തു അടിക്കുകയാണ്. ഇന്ത്യൻ ഇന്നിങ്സിന്റെ നാലാമത്തെ ഓവർ എറിഞ്ഞ സീൻ അബ്ബോട്ടാണ് അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു.

അദ്ദേഹത്തിന്റെ ആ ഓവറിൽ ജെയ്‌സ്സ്വാൾ അടിച്ചു എടുത്തത് 24 റൺസാണ്. ആദ്യത്തെ മൂന്നു പന്തുകളിൽ തന്റെ ക്ലാസ്സ്‌ വ്യക്തമാക്കുന്ന കിടിലൻ ബൗണ്ടറികൾ. അടുത്ത രണ്ട് പന്ത് തന്റെ ഹിറ്റിങ് പവർ എന്താണെന്ന് കാണിച്ചു കൊടുത്ത രണ്ട് കൂറ്റൻ സിക്സറും. ഒടുവിൽ അവസാന പന്ത് ഡോട്ട്.

Categories
Uncategorized

കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ഷമി ഹീറോയാണ്, കറപകടത്തിൽ പെട്ടയാളെ രക്ഷിച്ചു ഷമി, വീഡിയോ ഇതാ.

ലോകക്കപ്പിൽ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ് മുഹമ്മദ് ഷമി. ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ താരവും ഷമി തന്നെയായിരുന്നു. ഇപ്പോൾ കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും താൻ ഒരു ഹീറോയാണെന്ന് ഷമി തെളിയിച്ചിരിക്കുകയാണ്.

വലിയ ഒരു കാർ അപകടത്തിൽ നിന്ന് ഷമി ഒരു ജീവൻ രക്ഷിച്ചിരിക്കുകയാണ്.ഹിൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഷമി.ആ സമയത്താണ് ഒരു കാർ മറയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്

.തുർന്നു അപ്പോൾ തന്നെ ഷമി തന്റെ കാർ നിർത്തി. ഓടി ചെന്ന് കാറിൽ കുടങ്ങിയ ആ വ്യക്തിയേ പുറത്ത് ഇറങ്ങാൻ സഹായിച്ചു.ഇൻസ്റ്റാഗ്രാമിലൂടെ ഷമി തന്നെയാണ് ഈ കാര്യം അറിയിച്ചത്.

Categories
Uncategorized

രോഹിത്തിന്റെ സംഘത്തിന്റെയും ഈ തല കുനിച്ചുള്ള നടത്തം സഹിക്കുന്നില്ലടോ!!, വീഡിയോ ഇതാ..

ഈ ലോകക്കപ്പിൽ രോഹിത് ശർമ എന്നാ നായകൻ കാഴ്ച വെച്ച ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് അദ്ദേഹത്തിന് തീർച്ചയായും ലോകകപ്പ് അർഹിച്ചിരുന്നു. ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓപ്പനർമാരിൽ ഒരാൾക്ക് ലോക കിരീടം സ്വന്തമാക്കാൻ കഴിയാതെ തിരകെ പോകേണ്ടേ കാഴ്ചയാണ് ഫൈനലിൽ കണ്ടതും.

മുന്നിൽ നിന്ന് നയിച്ചിട്ടും അയാൾ തോൽവി തന്നെയാണ് രുചിക്കുന്നത്.ഈ ഏകദിന ലോകക്കപ്പിൽ 11 മത്സരങ്ങളാണ് രോഹിത് കാഴ്ച വെച്ചത്. 597 റൺസും സ്വന്തമാക്കി. ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നായകൻ രോഹിത് ആണ്.

പക്ഷെ ലോകക്കപ്പ് നഷ്ടപെട്ട് പോയ രോഹിത് തിരകെ നടക്കുന്ന ഒരു കാഴ്ചയുണ്ട്.ഫൈനൽ ആഘോഷത്തിന് ഇടയിലേക്ക് ഇന്ത്യൻ നായകൻ രോഹിത് ശർമ തല കുനിച്ചു നടക്കുന്നതാണ് ഈ കാഴ്ച. പുറകെ തന്റെ ടീമും. ഈ ഒരു കാഴ്ച എന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ തീർത്തും നിരാശ സമ്മാനിക്കുന്നതാണ്.

Categories
Uncategorized

കളി തോറ്റതിന് പിണങ്ങി പോകുന്ന മോദി ജിയെ നോക്കി കിളി പോയി നിൽക്കുന്ന ക്യാപ്റ്റൻ ജി

ക്രിക്കറ്റ്‌ ദൈവങ്ങൾ എല്ലാം ഇന്ത്യയുടെ പ്രാർത്ഥന കേൾക്കാതെ പോയ ഫൈനലിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. ലോകക്കപ്പിൽ ഒരിക്കൽ കൂടി ഇന്ത്യ പടിക്കൽ കലമുടച്ചിരിക്കുന്നു.20 കൊല്ലത്തെ പ്രതികാരം തീർക്കാൻ ഇറങ്ങിയ ഇന്ത്യയെ പരാജയപെടുത്തി ഓസ്ട്രേലിയ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കി കഴിഞ്ഞു

.ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ തോല്പിച്ചത് ആറു വിക്കറ്റിന്. ഇന്ത്യയുടെ 241 റൺസ് വിജയ ലക്ഷ്യം ഓസ്ട്രേലിയ 43 മത്തെ ഓവറിൽ മറികടന്നു.137 റൺസ് സ്വന്തമാക്കിയ ഹെഡാണ് കളിയിലെ താരവും.എന്നാൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയാണ് നിലവിലെ ചർച്ച വിഷയം.

ട്രോഫി പോഡിയത്തിൽ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി നിൽക്കുകയാണ്.മറ്റുള്ള താരങ്ങൾ നായകൻ കമ്മിൻസിന് ഒപ്പം ചേരുവാൻ നിൽക്കുകയാണ്. എന്നാൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി പോഡിയത്തിൽ തന്നെ തുടരുന്നു. ഒടുവിൽ അദ്ദേഹവും മടങ്ങുന്നു.

Categories
Uncategorized

4,4,4 രാജാവിന് എന്ത് സ്റ്റാർക്ക് ! സ്റ്റാറാവാൻ നോക്കിയ സ്റ്റാർക്കിനെ പഞ്ഞിക്കിട്ട് കോഹ്ലി ; വീഡിയോ കാണാം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി, ഈ വർഷത്തെ ഏകദിനലോകകപ്പിൻ്റെ കലാശപ്പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ പാറ്റ് കമിൻസ്, ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇരുടീമുകളും സെമിഫൈനൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഫൈനലിനും അണിനിരത്തിയിരിക്കുന്നത്.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പതിവുപോലെ ഇത്തവണയും മികച്ച തുടക്കമാണ് നൽകിയത്. എങ്കിലും 31 പന്തിൽ 47 റൺസ് നേടി അദ്ദേഹം പുറത്തായി. ടീം ഇന്ത്യ 10 ഓവറിൽ 81 റൺസ് നേടിയെങ്കിലും 3 മുൻനിര വിക്കറ്റ് നഷ്ടമാക്കി. ഗിൽ, ശ്രേയസ് എന്നിവർ 4 വീതം റൺസ് മാത്രം നേടിയാണ് പുറത്തായിരിക്കുന്നത്.

അഞ്ചാം ഓവറിൽ ഗില്ലിനെ മടക്കിയ മിച്ചൽ സ്റ്റാർക്ക് തുടർന്ന് ഏഴാം ഓവർ എറിയാൻ എത്തിയപ്പോൾ കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ആദ്യ മൂന്ന് പന്തുകളിൽ ഹാട്രിക് ഫോർ നേടി കോഹ്‌ലി നയം വ്യക്തമാക്കി. ആദ്യ പന്തിൽ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറി. രണ്ടാം പന്തിൽ മനോഹരമായ ഒരു ഷോട്ടിലൂടെ പോയിൻ്റ് ബൗണ്ടറി കടന്നു. തുടർന്ന് മൂന്നാം പന്തിൽ തൻ്റെ ഏറ്റവും പേരുകേട്ട കവർ ഡ്രൈവിലൂടെ മറ്റൊരു ബൗണ്ടറി.

വീഡിയോ..

Categories
Uncategorized

ഒരു നിമിഷത്തെ അശ്രദ്ധ, ഫൈനലിൽ മോശം ഷോർട്ട് കളിച്ചു ഗിൽ മടങ്ങി, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പ് ഫൈനൽ തീർത്തും വാശിയേറിയ രീതിയിൽ തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തിരെഞ്ഞെടുത്തു. ഒരു മാറ്റവും ഇല്ലാതെയാണ് ഇരു ടീമുകളും കളിക്കാൻ ഇറങ്ങിയത്.

ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് നൽകിയത്. ഹെയ്സ്ൽവുഡാണ് രോഹിത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്. എന്നാൽ ഗിൽ തീർത്തും നിറമങ്ങിയ കാഴ്ചയാണ് ഫൈനലിൽ കണ്ടത്.സ്റ്റാർക്ക് എറിഞ്ഞ അഞ്ചാമത്തെ ഓവർ.

ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി. തന്റെ ഏറ്റവും മികച്ച ഷോട്ടുകളിൽ ഒന്ന് ഗിൽ പുറത്ത് എടുക്കുന്നു. എന്നാൽ ടൈമിംഗ് തെറ്റി നേരെ മിഡ്‌ ഓണിൽ സാമ്പയുടെ കയ്യിൽ ഗിൽ അവസാനിക്കുന്നു.7 പന്തിൽ 4 റൺസാണ് ഗിൽ സ്വന്തമാക്കിയത്.

Categories
Uncategorized

തീർത്തും അവിശ്വസനീയം, ഇത് ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ച്, റാസി വാൻ ഡർ ദസ്സൻ സ്വന്തമാക്കിയ കിടിലൻ ക്യാച്ച് വീഡിയോ ഇതാ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ദക്ഷിണ ആഫ്രിക്ക ഓസ്ട്രേലിയ ലോകക്കപ്പ് സെമി തീർത്തും നാടകീയമായ രീതിയിൽ തന്നെയാണ് മുന്നേറുന്നത്. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുക്കുന്നു ദക്ഷിണ ആഫ്രിക്ക. ശേഷം സ്റ്റാർക്കിന്റെയും ഹെയ്സ്ൽവുഡിന്റെയും തീ തുപ്പുന്ന ഓപ്പണിങ് സ്പെല്ല്.

തകർന്നു പോവുമെന്ന് കരുതിയ ദക്ഷിണ ആഫ്രിക്കയേ മുന്നിൽ നിന്ന് നയിച്ച മില്ലർ ഷോ. തുടർന്ന് 213 റൺസ് ചെയ്‌സ് ചെയ്യാൻ ഇറങ്ങിയ ഓസ്ട്രേലിയക്ക് വാർണറും ഹെഡും കൊടുത്ത തകർപ്പൻ തുടക്കം.എന്നാൽ ഇതിന് എല്ലാം ഉപരി റാസി വാൻ ഡർ ദസ്സൻ സ്വന്തമാക്കിയ അവിശ്വസനീയമായ ക്യാച്ചാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ചർച്ച വിഷയം.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 8 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, റബാഡയേ കവറിന് മുകളിലൂടെ ബൗണ്ടറി കടത്താൻ മാർഷ് ശ്രമിക്കുന്നു. എന്നാൽ കവറിൽ തന്റെ വലത് ഭാഗത്തേക്ക് ചാടി അതിമനോഹരമായി റാസി ക്യാച്ച് സ്വന്തമാക്കുന്നു.

Categories
Uncategorized

ഇങ്ങേർക്ക് 37 വയസ്സ് തന്നെയാണോ, സെമിയിൽ കവറിൽ തടഞ്ഞിട്ടത് ഉറപ്പായ ബൗണ്ടറികൾ, വാർണറിന്റെ കിടിലൻ ഫീൽഡിങ് വീഡിയോ ഇതാ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ രണ്ടാം സെമിയിൽ തീർത്തും നാടകീയമായ രംഗങ്ങളാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൂറ്റൻ അടികൾ കൊണ്ട് സ്കോർ ഉയർത്തുന്ന ദക്ഷിണ ആഫ്രിക്കയേ വലിഞ്ഞു മുറുക്കിയിരിക്കുകയാണ് ഓസ്ട്രേലിയ.

ആദ്യത്തെ 12 ഓവറുകളിൽ തന്നെ ദക്ഷിണ ആഫ്രിക്ക ടോപ് 4 തിരകെ ഡഗ് ഔട്ടിലേക്ക് എത്തി.സ്റ്റാർക്കിന്റെയും ഹേയ്സൽവുഡിന്റെയും തീ തുപ്പുന്ന പന്തുകളിൽ ദക്ഷിണ ആഫ്രിക്ക തകർന്നു. എന്നാൽ എടുത്ത പറയേണ്ട മറ്റൊരു കാര്യം ഓസ്ട്രേലിയുടെ ഫീൽഡിങ്ങാണ്. ഓസ്ട്രേലിയുടെ ഫീൽഡിങ് മുന്നിൽ നയിക്കുന്നത് സാക്ഷാൽ ഡേവിഡ് വാർണർ.

റാസി വാൻ ഡർ ദസ്സന്റെ വിക്കറ്റ് ലഭിക്കാൻ കാരണം ഒരു അർത്ഥത്തിൽ ഡേവിഡ് വാർണറാണ്.തന്റെ ഫീൽഡിങ് മികവ് കൊണ്ട് ഇതിനോടകം തന്നെ കുറഞ്ഞത് മൂന്നു ബൗണ്ടറി എങ്കിലും അദ്ദേഹം തടഞ്ഞിട്ടുണ്ട്. മാർക്രത്തെ പുറത്താക്കിയ ക്യാച്ചും വാർണർ തന്നെയാണ് എടുത്തത്.