Categories
Cricket Latest News

ബോൾ സ്‌റ്റംമ്പിന് കൊണ്ടിട്ടും ഔട്ടായില്ല ! ഹൈസൽവുഡിന് അർഹിച്ച വിക്കറ്റ് നഷ്ടമായി ;വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അയർലൻഡിന് വൻ ബാറ്റിംഗ് തകർച്ച. 4 ഓവറിൽ വെറും 25 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടമായി. ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെൽ, പേസർ മിച്ചൽ സ്റ്റാർക്ക് എന്നിവർ തങ്ങൾ എറിഞ്ഞ ആദ്യ ഓവറിൽതന്നെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് പാറ്റ് കമിൻസും നേടി.

ആദ്യ ഓവർ എറിഞ്ഞ ജോഷ് ഹൈസൽവൂഡിന് നിർഭാഗ്യംകൊണ്ട് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു സംഭവം. അയർലൻഡ് നായകൻ ആൻഡ്രൂ ബാൽബർണി മിസ്സാക്കിയ പന്ത് നേരെ വിക്കറ്റ് കീപ്പർ മാത്യൂ വൈഡിന്റെ കൈകളിലേക്ക് പോകുന്ന നേരത്ത് ഒരു ചെറിയ ശബ്ദവും കേട്ടിരുന്നു. ബാറ്റിൽ തട്ടി എന്ന് കരുതിയ ഓസ്ട്രേലിയൻ താരങ്ങൾ കീപ്പർ ക്യാച്ചിന് അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. അവർ പിന്നെ അതിന് റിവ്യൂ നൽകിയുമില്ല.

എന്നാൽ പിന്നീട് റീപ്ലേകളിൽ വ്യക്തമായി പന്ത് വിക്കറ്റിൽകൊണ്ട ശബ്ദമാണ് കേട്ടതെന്ന്‌. ഓഫ് സ്റ്റമ്പിന് മുകളിൽ തട്ടി പന്ത് പോയെങ്കിലും ബൈൽസ്‌ വീണില്ല. തൊട്ടടുത്ത പന്തിൽ ബാൾബർണി സിക്സ് അടിക്കുകയും ചെയ്തതോടെ ഓസീസ് താരങ്ങൾ നിർഭാഗ്യം തങ്ങളെ വേട്ടയാടുമോ എന്ന് കരുതിയെങ്കിലും രണ്ടാം ഓവറിൽ പാറ്റ് കമിൻസ്‌ അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് നായകൻ ആൻഡ്രൂ ബാൽബർനി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. നായകൻ ആരോൺ ഫിഞ്ച് 63 റൺസ് എടുത്ത് മുന്നിൽ നിന്നും നയിച്ചപ്പോൾ മർകസ് സ്റ്റോയിനിസ്‌ 35 റൺസും മിച്ചൽ മാർഷ് 28 റൺസും നേടി മികച്ച പിന്തുണ നൽകി. അയർലണ്ടിനായി മക്കർത്തി 3 വിക്കറ്റും ജോഷ് ലിറ്റിൽ 2 വിക്കറ്റും വീഴ്ത്തി.

Categories
Latest News

ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച് അയർലൻഡ് താരത്തിന്റെ അവിശ്വസനീയ ഫീൽഡിങ് ; വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ആരാധകരെയും സഹതാരങ്ങളെയും അമ്പരപ്പിച്ച് അയർലൻഡ് താരത്തിന്റെ അവിശ്വസനീയ ഫീല്ഡിങ്. മാർക് അടെയ്ർ എറിഞ്ഞ 15ആം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. സ്റ്റോയ്നിസ് ബാറ്റിൽ നിന്ന് പിറന്ന കൂറ്റൻ ഷോട്ട് സിക്സ് എന്ന് ഉറപ്പിച്ചിരിക്കെയാണ് ഓടിയെത്തിയ മക്കാർത്തി തടുത്തിട്ടത്.

ആദ്യം പന്ത് കൈപിടിയിൽ ഒതുക്കിയ മക്കാർത്തി, ബൗണ്ടറി ലൈനിലേക്ക് വീഴുമെന്ന് ഉറപ്പായപ്പോൾ പന്ത് എറിയുകയായിരുന്നു. ലൈനിലേക്ക് വീഴാൻ നിമിഷങ്ങൾക്ക് മുമ്പാണ് ഭദ്രമായി പന്ത് കൈയിൽ നിന്ന് ഒഴിവാക്കിയത്. 6 റൺസ് വഴങ്ങേണ്ടി ഇടത്ത് വെറും 2 റൺസിൽ ഒതുക്കി.

ഫീല്ഡിങ് ശ്രമത്തിനിടെ ചെറിയ രീതിയിൽ പരിക്കേറ്റ താരം അൽപ്പ നേരം ഇരുന്നതിന് ശേഷമാണ് ഫീല്ഡിങ് തുടർന്നത്. ഫിസിയോ എത്തി പരിക്കുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.  തൊട്ടടുത്ത് നിന്ന് മത്സരം കാണുകയായിരുന്ന ഓസ്‌ട്രേലിയൻ താരം വേഡും അയർലൻഡ് താരത്തിന്റെ തകർപ്പൻ ഫീല്ഡിങ്ങിൽ കയ്യടിക്കാൻ മറന്നില്ല.

മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ഓസ്‌ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. മത്സരം 16 ഓവർ പിന്നിട്ടപ്പോൾ ഓസ്‌ട്രേലിയ 145/3 എന്ന നിലയിലാണ്. 41 പന്തിൽ 57 റൺസുമായി ക്യാപ്റ്റൻ ഫിഞ്ചും, 17 പന്തിൽ 31 റൺസുമായി സ്റ്റോയ്നിസുമാണ് ക്രീസിൽ. വാർണർ (7 പന്തിൽ 3), മാർഷ് (22 പന്തിൽ 28), മാക്‌സ്വെൽ (9 പന്തിൽ 13) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ട്ടമായത്.

വിഡിയോ കാണാം:

Categories
Cricket

കോഹ്‌ലിയുടെ റൂമിൽ കയറി ചെറ്റത്തരം കാണിച്ചു ആരാധകൻ , വീഡിയോ പങ്കു വെച്ച് കോഹ്ലി ;വൈറൽ വീഡിയോ കാണാം

ക്രിക്കറ്റ്‌ പ്രേമികൾ ആയ നമ്മൾ എല്ലാവരും തന്നെ ക്രിക്കറ്റ്‌ താരങ്ങളെ ഏറെ ആരാധനയോടും കാണുന്നവരും, അവസരം കിട്ടിയാൽ അവരുടെ കൂടെ ഒന്നിച്ചൊരു ഫോട്ടോ എടുക്കാനുമൊക്കെ ആഗ്രഹം ഉള്ളവരാണ്, പക്ഷെ ചില ആൾക്കാരുടെ സാമാന്യ ബോധമില്ലാത്ത പ്രവർത്തികൾ പലപ്പോഴും പല താരങ്ങൾക്കും അലോസരം ഉണ്ടാക്കാറുണ്ട്.

അത്തരം ഒരു സംഭവം ആണ് ഇപ്പോൾ വിരാട് കോഹ്ലി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്ക് വെച്ചിരിക്കുന്നത്, തന്റെ ഹോട്ടൽ റൂമിൽ കയറി റൂമും റൂമിലെ വസ്തുക്കളൊക്കെ ഷൂട്ട്‌ ചെയ്ത് അത് സമൂഹ മാധ്യമങ്ങളിൽ “king kohli’s hotel room” എന്ന തലക്കെട്ടോടു കൂടി പോസ്റ്റ്‌ ചെയ്ത ആളിന്റെ പ്രവർത്തിയാണ് കോഹ്ലിയെ അസ്വസ്ഥനാക്കിയത്, അതിരു കടന്ന ആരാധന എന്നൊക്കെ പറയുന്നതിനേക്കാൾ നല്ലത് സാമാന്യ ബോധം ഇല്ലായ്മ തന്നെയാണ് ഇത്തരം പ്രവർത്തികൾ, താരങ്ങൾ താമസിക്കുന്ന വലിയ സുരക്ഷയുള്ള സ്ഥലം ആയതിനാൽ പുറമെ നിന്നുള്ള സാധാരണക്കാരായ ആരാധകർ അല്ല ഇത് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്, ഹോട്ടലുമായി ബന്ധമുള്ള സ്റ്റാഫിൽ ആരോ ചെയ്ത് വെച്ച ചെറ്റത്തരം ആണ് ഇത്.

ഓരോ വ്യക്തികൾക്കും അവർ എത്ര വലിയ സെലിബ്രിറ്റികൾ ആയാലും അവരുടേതായ പ്രൈവസിയും സ്വകാര്യ ജീവിതവും ഉണ്ട്, അത് എന്ത് ആരാധനയുടെ പുറത്ത് ആയാലും അവരുടെ സ്വകാര്യത നമ്മൾ മാനിച്ചേ മതിയാകൂ, കോഹ്ലി ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തതിന് പിന്നാലെ ഇത് ചെയ്ത ആൾക്കെതിരെയാണ് എല്ലാവരും സംസാരിക്കുന്നത്, ഇത്തരം കാര്യങ്ങൾ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ഷെയർ ചെയ്യരുതെന്നും പല ആരാധകരും അഭിപ്രായം പറഞ്ഞു.

വീഡിയോ കാണാം :

Categories
Cricket

ഇന്ത്യക്കാർ എല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നു ,എന്തു കൊണ്ട് അത് ഔട്ടല്ല അമ്പയറെ? വീഡിയോ കാണാം

ഇന്നലെ ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്ക സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ട്വന്റി ട്വന്റി ലോകകപ്പിന്റെ സെമിഫൈനൽ ബർത്തിലേക്ക് ഒരു കാലെടുത്ത് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇനി ബാക്കിയുള്ള മത്സരങ്ങളിൽ ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ ടീമുകളെ നേരിടാൻ പോകുന്ന ഇന്ത്യയ്ക്കും സെമിഫൈനലിൽ എത്താനുള്ള അവസരമുണ്ട്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ അവർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർദ്ധസെഞ്ചുറി നേടിയ എയ്ഡെൻ മാർക്രത്തിന്‍റെയും ഡേവിഡ് മില്ലറിന്റെയും ഇന്നിങ്സുകളാണ് അവർക്ക് അനായാസജയം സമ്മാനിച്ചത്. ക്യാച്ചുകൾ കൈവിട്ടും റൺഔട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയും ഇന്ത്യൻ താരങ്ങൾ കൈയയച്ച് സഹായിച്ചതോടെ വലിയ സമ്മർദ്ദമില്ലാതെതന്നെ അവർക്ക് വിജയിക്കാൻ സാധിച്ചു.

മത്സരത്തിനിടെ തേർഡ് അമ്പയറുടെ ഒരു തീരുമാനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ അനിഷ്ടം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ പേസർ മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. ഒരു മികച്ച ഇൻ-നിപ്പർ പന്തിലൂടെ ഡേവിഡ് മില്ലറിന്റെ പ്രതിരോധം ഭേദിച്ച് വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ടൗട്ടുവിളിച്ചു. ഇന്ത്യ റിവ്യൂ നൽകുകയും ചെയ്തു.

പക്ഷേ പന്ത് ബാറ്റിനെ കടന്നുപോകുന്ന സമയത്തു അൾട്രാഎഡ്ജിൽ വളരെ നേർത്ത ഒരു ചലനം കണ്ടതോടെ അത് പാഡിലേക്ക് ഇൻസൈഡ് എഡ്ജ് ആണെന്ന് തേർഡ് അമ്പയർ വിധിക്കുകയും ഇന്ത്യക്ക് ഒരു റിവ്യൂ നഷ്ടമാകുകയും ചെയ്തു. അപ്പോഴാണ് അമ്പയറുടെ തീരുമാനത്തിൽ ഇരുകൈകളും മലർത്തി നായകൻ രോഹിത് പ്രതിഷേധം അറിയിച്ചത്. ശേഷം ഡേവിഡ് മില്ലർ അവസാനംവരെ നിന്ന് ഒരു അർദ്ധസെഞ്ചുറിയും നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

വീഡിയോ കാണാം :

നേരത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. സ്പിന്നർ ഷാംസിക്ക് പകരം ടീമിൽ എത്തിയ പേസർ ലുങ്കിസാനി എൻഗിഡിയാണ് കൂടുതൽ അപകടകാരിയായത്. കളിയിലെ തന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ അദ്ദേഹം അടുത്ത ഓവറിൽ കോഹ്‌ലിയെയും അതുകഴിഞ്ഞുള്ള ഓവറിൽ പാണ്ഡ്യയെയും പുറത്താക്കി ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. എങ്കിലും ഒറ്റക്കുനിന്ന് പൊരുതിയ സൂര്യകുമാർ യാദവ് 68 റൺസ് എടുത്തു പുറത്തായി, ഇന്ത്യൻ ടോട്ടൽ 133/9 എന്ന നിലയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മൂന്ന് വിക്കറ്റ് നേടിയ വെയിൻ പാർനൽ എൻഗിഡിക്ക് മികച്ച പിന്തുണ നൽകി.

Categories
Cricket Video

പൊട്ടിക്കട്ടെ! അമ്പയറിനെ പോലും വെറുതെ വിടാതെ ചാഹൽ ; വീഡിയോ

ട്വന്റി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഇതോടെ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സൗത്താഫ്രിക്ക ഗ്രൂപ്പിൽ മുന്നിലെത്തി, ഇന്ത്യയുടെ അടുത്ത മത്സരം നവംബർ 2 ന് ബംഗ്ലാദേശിനെതിരെയാണ്, സൗത്താഫ്രിക്കക്കെതിരെ ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ ഏകദേശം അവസാനിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ അക്സർ പട്ടേലിന് പകരം ദീപക് ഹൂഡ ഇടം പിടിച്ചപ്പോൾ സൗത്താഫ്രിക്കൻ നിരയിൽ ഷംസിക്ക് പകരം ലുങ്കി എൻഗിഡി ഇടം നേടി, മത്സരത്തിലെ അഞ്ചാം ഓവറിൽ സൗത്താഫ്രിക്കൻ പേസ് ബോളർ ലുങ്കി എൻഗിടി ഓപ്പണർണർമാരായ രോഹിത് ശർമയെയും (15) രാഹുലിനെയും (9) പുറത്താക്കിക്കൊണ്ട് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ കോഹ്ലിയും(12) ദീപക് ഹൂഡയും (0) ഹർദിക്കും(2) വീണതോടെ 49/5 എന്ന നിലയിൽ ആയി ഇന്ത്യ.

ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞിട്ടും സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു, 40 ബോളിൽ 6 ഫോറും 3 സിക്സും അടക്കം 68 റൺസ് നേടിയ സൂര്യകുമാറിന്റെ അവസരോചിതമായ ഇന്നിങ്ങ്സ് ആണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എങ്കിലും എത്താൻ സഹായിച്ചത് ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 133/9 എന്ന സ്കോറിൽ എത്തി.

134 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ സൗത്താഫ്രിക്കക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനെയും (1) റോസോയെയും (0) ക്യാപ്റ്റൻ ബവൂമയെയും(10) നഷ്ടമായെങ്കിലും പിന്നീട് അർധസെഞ്ച്വറിയുമായി മാർക്രമും (52) ഡേവിഡ് മില്ലറും 59* മുന്നിൽ നിന്ന് നയിച്ചതോടെ സൗത്താഫ്രിക്ക 2 ബോളുകൾ ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗിനിടെ ഡ്രിങ്ക്സ് ബ്രേക്കിൽ ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹലും ഫീൽഡ് അമ്പയറും തമ്മിൽ നടന്ന ചില രസകരമായ നിമിഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, പ്ലെയിങ് ഇലവനിൽ ഇല്ലെങ്കിലും ഇത്തരം രസകരമായ പ്രവർത്തികളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ചഹൽ.

വീഡിയോ കാണാം :

Categories
Cricket

കോഹ്‌ലിക്ക് കൂട്ടായി രോഹിതും ! സിമ്പിൾ റൺ ഔട്ട് അവസരം തുലച്ചു രോഹിത് ശർമ ;വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ടീം ഇന്ത്യക്ക് ടൂർണമെന്റിൽ ആദ്യമായി പരാജയമധുരം. ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെക്കൂടാതേ ഫീൽഡർമാർ ക്യാച്ച് വിട്ടുകളയുകയും, റൺഔട്ട് അവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട്‌ പൂർണപരാജയം ഏറ്റുവാങ്ങിയത്. പെർത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് ആയിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. ഇന്ത്യൻ ബാറ്റിംഗ് നിര പ്രോടീസ് പേസർമാർക്ക്‌ മുന്നിൽ തകർന്നപ്പോൾ സൂര്യകുമാർ യാദവ് കാണിച്ച പോരാട്ടവീര്യം തോൽവിയിലും ഇന്ത്യയുടെ പ്രതീക്ഷകൾ ഉയർത്തുന്നു. ഒരു ഘട്ടത്തിൽ 49/5 ആയിരുന്ന ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക്‌ എത്തിച്ചത് 68 റൺസ് നേടിയ സൂര്യയുടെ മികവിലാണ്. ഇന്നിംഗ്സിൽ 40 പന്ത് അദ്ദേഹം നേരിട്ടിരുന്നു. ബാക്കി എല്ലാവരും ചേർന്ന നേരിട്ട 80 പന്തിൽ നിന്നും ആകെ മൊത്തം 57 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതിൽ നിന്നുതന്നെ സൂര്യയുടെ ബാറ്റിംഗ് മികവ് മനസ്സിലാക്കാം.

അവർക്കുവേണ്ടി പേസർമാരായ ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈൻ പർണൽ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 52 റൺസ് എടുത്ത മാർക്രത്തിന്റെയും 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറിന്‍റെയും ഇന്നിങ്സുകൾ അവരുടെ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 5.4 ഓവറിൽ 24/3 എന്ന നിലയിൽ തകർച്ച നേരിട്ട അവരെ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു കരകയറ്റി. ഇന്ത്യക്കായി അർഷദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി, പാണ്ഡ്യ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

മത്സരത്തിലെ പതിമൂന്നാം ഓവറിൽ മാർക്രത്തിനെ റൺഔട്ട് ആക്കാനുള്ള ഒരു സുവർണാവസരം ഇന്ത്യൻ നായകൻ രോഹിത് ശർമ കളഞ്ഞുകുളിച്ചിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഡേവിഡ് മില്ലർ ആയിരുന്നു സ്ട്രൈക്കർ. ഷോർട്ട് പിച്ച് ആയിവന്ന പന്ത് അദ്ദേഹത്തിന്റെ ബാറ്റിന്റെ പിടിയിലോ/ഗ്ലവ്സിലോ തട്ടിയശേഷം കവർ ഏരിയയിലേക്ക് പോയി. മൂന്ന് സ്‌റ്റമ്പും മുന്നിൽ കാൺകെ ലഭിച്ച അനായാസ അവസരത്തിൽ ഒരു അണ്ടർആം ത്രോയിലൂടെ രോഹിത് വിക്കറ്റിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അന്നേരം മാർക്രമോ, ഫ്രെയിമിൽ പോലും ഉണ്ടായിരുന്നില്ല. തുടർന്നും കളി തുടർന്ന അദ്ദേഹം അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് പുറത്തായത്.

അശ്വിൻ എറിഞ്ഞ തൊട്ടുമുമ്പത്തെ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മാർക്രം നൽകിയ ഈസി ക്യാച്ച് വിരാട് കോഹ്‌ലിയും നിലത്തിട്ടിരുന്നു. ക്രീസിൽ നിന്നും ഇറങ്ങിവന്ന് ഡീപ് മിഡ് വിക്കറ്റിലേക്ക് അദ്ദേഹം ഷോട്ട് കളിച്ചപ്പോൾ പന്ത് നേരെ വന്നത് കോഹ്‌ലിയുടെ കൈകളിലേക്കായിരുന്നുവെങ്കിലും അത് ക്യാച്ച് ആയി കൺവേർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെ ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഒൻപതാം ഓവറിന്റെ അഞ്ചാം പന്തിലും മാർക്രത്തിന്റെ ഒരു റൺഔട്ട് അവസരം രോഹിത് ശ്രമിച്ചെങ്കിലും അത് അൽപം ദുഷ്കരമായ ചാൻസ് ആയിരുന്നു.

Categories
Cricket Video

എല്ലാവരും പ്രതീക്ഷിച്ചത് പോലെ മില്ലറെ മങ്കാദിങ്ങിന് ശ്രമിച്ചു അശ്വിൻ ; പക്ഷേ ഔട്ടാക്കിയില്ല , വാർണിങ് കൊടുത്തു വിട്ടു :വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ടീം ഇന്ത്യയെ 5 വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക, രണ്ടാം ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. പെർത്ത് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടിയപ്പോൾ വെറും രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയത്തിൽ എത്തുകയായിരുന്നു.

52 റൺസ് എടുത്ത മാർക്രത്തിന്റെയും 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറിന്‍റെയും ഇന്നിങ്സുകൾ അവരുടെ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 5.4 ഓവറിൽ 24/3 എന്ന നിലയിൽ തകർച്ച നേരിട്ട അവരെ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു കരകയറ്റി. ഇന്ത്യക്കായി അർഷദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി, പാണ്ഡ്യ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

മത്സരത്തിനിടെ അശ്വിൻ മില്ലറെ ബോളിങ് എൻഡിൽ റൺഔട്ട് ആക്കുന്ന (മുൻപ് മങ്കാദിങ്) ശ്രമം നടത്തിയിരുന്നു. അശ്വിൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിന്റെ ആദ്യ രണ്ട് പന്തുകളിൽ സിക്സ് നേടിയിരുന്നു മില്ലർ. മൂന്നാം പന്തിൽ ലെഗ് ബൈ സിംഗിൾ. നാലാം പന്തിൽ അശ്വിൻ സ്റ്റബിസിനെ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. അവസാന പന്ത് എറിയുവാൻ പോകുന്നതിന് മുമ്പ് ആക്ഷൻ നിർത്തി മില്ലർ ക്രീസിൽ തന്നെയാണോ നിൽക്കുന്നത് എന്ന് പാളിനോക്കിയ അശ്വിൻ അതേയെന്ന് മനസ്സിലാക്കിയതോടെ അടുത്ത പന്ത് എറിഞ്ഞ് ഓവർ പൂർത്തിയാക്കി മടങ്ങി. ഇത്തരം വിക്കറ്റ് ഐസിസി ഒക്ടോബർ 1 മുതൽ നിയമപ്രകാരം റൺ ഔട്ട് ആയി കണക്കാക്കും എന്ന് നിയമം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അശ്വിന്റെ പന്തുകളിൽ പ്രത്യേകിച്ച് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന താരങ്ങൾ ഒന്ന് ശ്രദ്ധിക്കണം എന്ന് വ്യക്തമാക്കുകയാണ് മില്ലർ.

നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടിവന്നത്. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിടിയുടെ ബോളിംഗാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. എങ്കിലും 68 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ പോരാട്ടവീര്യം ഇന്ത്യയെ 20 ഓവറിൽ 133/9 എന്ന പൊരുതാവുന്ന ടോട്ടലിൽ എത്തിക്കുകയായിരുന്നു. വെയിൻ പാർനെൽ മൂന്ന് വിക്കറ്റും വീഴ്ത്തി.

എല്ലാവരും പ്രതീക്ഷിച്ചത് പോലെ മില്ലറെ മങ്കാദിങ്ങിന് ശ്രമിച്ചു അശ്വിൻ ; പക്ഷേ ഔട്ടാക്കിയില്ല , വാർണിങ് കൊടുത്തു വിട്ടു :വീഡിയോ കാണാം.

Categories
Cricket Latest News

സിമ്പിൾ ക്യാച്ച് വിട്ടു കോഹ്ലി , അമ്പരപ്പോടെ അശ്വിൻ ,തലയിൽ കൈ വെച്ച് രോഹിത് : വീഡിയോ കാണാം

ഇന്ത്യൻ താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് മത്സരത്തിൽ നിർണായകമായേക്കാവുന്ന ഒരു ക്യാച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി നിലത്തിട്ടു. 5.4 ഓവറിൽ വെറും 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒരു മികച്ച അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഉയർത്തികൊണ്ടുവരികയായിരുന്നു ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും. അശ്വിൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു 35 റൺസ് എടുത്ത് നിൽക്കുകയായിരുന്ന മാർക്രത്തിന്റെ ക്യാച്ച് കോഹ്‌ലി നഷ്ടപ്പെടുത്തിയത്. ക്രീസിൽ നിന്നിറങ്ങി ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു പുൾഷോട്ട് കളിച്ച മാർക്രം പന്ത് നേരെ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചെങ്കിലും ഒന്നുരണ്ട് ശ്രമങ്ങൾക്ക് ശേഷം പന്ത് കൈവിട്ട് പോകുകയായിരുന്നു.

ബോളർ അശ്വിനും നായകൻ രോഹിത് ശർമയും അടക്കമുള്ളവർക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് നന്നായി കളിച്ച് തന്റെ അർദ്ധസെഞ്ചുറി നേട്ടവും മർക്രം പൂർത്തിയാക്കി. നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മുൻനിര തകർന്നടിഞ്ഞപ്പോൾ 68 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ മികച്ചൊരു ഇന്നിംഗ്സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 133/9 എന്ന നിലയിൽ എത്തിയത്. എൻഗിദി 4 വിക്കറ്റും പാർണേൽ 3 വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ 134 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ തന്നെ രണ്ട് ടോപ് ഓർഡർ വിക്കറ്റ് നഷ്ടമായിരുന്നു. അർഷദീപ് സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഡീ കോക്ക് സ്ലിപ്പിൽ രാഹുലിന് ക്യാച്ച് നൽകി മടങ്ങുകയും മൂന്നാം പന്തിൽ റിലീ റൂസ്സോ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. ആറാം ഓവറിൽ പേസർ ഷമി, അവരുടെ നായകൻ ടേംബാ ബാവുമയേ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കൻ സ്കോറിങ്ങ് മന്ദഗതിയിലായി.

സിമ്പിൾ ക്യാച്ച് വിട്ടു കോഹ്ലി , അമ്പരപ്പോടെ അശ്വിൻ ,തലയിൽ കൈ വെച്ച് രോഹിത് : വീഡിയോ കാണാം.

Categories
Cricket Latest News

ആരും റിവ്യൂ എടുക്കാൻ താല്പര്യം കാണിച്ചിച്ചില്ല ,പക്ഷേ രോഹിത് റിവ്യൂ എടുത്തു ! എല്ലാവരെയും ഞെട്ടിച്ചു തേർഡ് അമ്പയറിൻ്റെ വിധി ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ താരതമ്യേന ചെറിയ ടോട്ടൽ പ്രതിരോധിക്കുന്ന ടീം ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇടംകയ്യൻ പേസർ അർഷദീപ് സിംഗ് നൽകിയിരിക്കുന്നത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ ആണ് അദ്ദേഹം എടുത്തിരിക്കുന്നത്. ആദ്യ പന്തിൽ അപകടകാരിയായ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റെൺ ഡീ കോക്കിനേ, സിംഗ് രണ്ടാം സ്ലിപ്പിൽ രാഹുലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

മൂന്നാം പന്തിൽ റിലി റൂസോയെയും വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകിയിരിക്കുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടി മികച്ച ഫോമിൽ ആയിരുന്നു റൂസ്സോ. നായകൻ രോഹിത് ശർമയുടെ തീരുമാനമാണ് ഈ വിക്കറ്റ് ലഭിക്കാൻ കാരണമായത്. ആദ്യം അമ്പയർ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. ഇൻസ്വിങ്ങർ പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളാതെ പോകും എന്നാണ് അർഷദീപും കരുതിയത്. എങ്കിലും രോഹിത് റിവ്യൂ നൽകുകയും അത് ഔട്ട് ആണെന്ന് തെളിയുകയും ചെയ്തു.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടിവന്നത്. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്ക് സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് പൊരുതാവുന്ന ടോട്ടൽ നേടാൻ സഹായിച്ചത്. 40 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 68 റൺസ് നേടിയ സൂര്യയുടെ മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എൻഗിടി നാല് വിക്കറ്റും വൈൻ പാർണെൽ മൂന്ന് വിക്കറ്റും വീഴ്ത്തി.

Categories
Cricket

സിക്സ് ആണെന്ന് കരുതി ആർപ്പുവിളിച്ച 50000 കാണികൾ സൈലൻ്റ് ആയ നിമിഷം ; കോഹ്‌ലിയുടെ വിക്കറ്റ് വിഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 മുൻനിര വിക്കറ്റുകൾ നഷ്ടമായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിടിയുടെ ബോളിംഗാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ പന്തേറിയാൻ എത്തിയ അദ്ദേഹം തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ഇന്ത്യൻ ഓപ്പണർമാരെയും മടക്കി.

ഏഴാം ഓവറിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഓവറിലെ ആദ്യ രണ്ട് പന്തുകളിലും കോഹ്‌ലി തുടരെ ബൗണ്ടറി കണ്ടെത്തിയിരുന്നു. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോൾ ആക്കിയ ശേഷമായിരുന്നു അഞ്ചാം പന്തിൽ വിക്കറ്റ്. ഷോർട്ട് ബോളിൽ കോഹ്‌ലി പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടോപ് എഡ്ജ് ആയിപ്പോയ പന്ത് ലോംഗ് ലെഗിലെക്ക് സിക്സ് ആകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഒരു മികച്ച റണ്ണിംഗ് ക്യാച്ചിലൂടെ കഗിസോ റബാദ ഇന്ത്യൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി.

https://twitter.com/cricket82182592/status/1586692016121020416?t=Q2zyV2ZB12kEM2dGsnJsmw&s=19

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. സ്പിന്നർ അക്സർ പട്ടേലിന് പകരം ഓൾറൗണ്ടർ ദീപക് ഹൂഡ ആദ്യമായി ടീമിൽ ഇടംനേടി. പാക്കിസ്ഥാനും നെതെർലൻഡ്‌സിനും എതിരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ ടീമിനെയാണ് കളിപ്പിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയാകട്ടേ സ്പിന്നർ ഷംസിക്കുപകരം പേസർ ലുങ്കി എൻഗിടിയെ ടീമിലുൾപ്പെടുത്തി.

ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയപ്പൊൾ സിംബാബ്‌വെക്ക് എതിരെ നടന്ന മത്സരം മഴമൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മൂന്ന് പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ് അവർ. ഇന്ന് ജയിക്കുന്ന ടീം ഒന്നാം സ്ഥാനം നേടും. പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.