Categories
Uncategorized

ഒന്ന് ലീവ് ചെയ്തതാ ബുമ്ര കുറ്റി കൊണ്ട് പോയി, കിടിലൻ ഇൻസ്വിങർ വീഡിയോ ഇതാ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേറാണ് ജസ്‌പ്രിത് ബുമ്ര. ഫോർമാറ്റ്‌ ഏതായാലും ബുമ്രക്ക് ഒരു പ്രശ്നമല്ല. വീണ്ടും അദ്ദേഹം ഇതേ കാര്യം വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശിനെരിയും കാണുന്നത്.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ന്യൂ ബോളുമായി ബുമ്ര എത്തുന്നു. ഓവറിലെ അവസാന പന്ത്, ബുമ്ര എറൗണ്ട് ദി വിക്കറ്റ് പന്ത് എറിയുന്നു.ആദ്യത്തെ 5 പന്ത് അദ്ദേഹം ഓവർ ദി വിക്കറ്റ് പന്ത് എറിയുന്നു.

ആ അഞ്ചു പന്തുകളും ഔട്ട്‌ സ്വിങർ ആയിരുന്നു അവസാന പന്ത് ബുമ്ര എറൗണ്ട് ദി വിക്കറ്റ് എത്തുന്നു. ഔട്ട്‌ സ്വിങ്ങർ പ്രതീക്ഷിച്ച ബംഗ്ലാദേശ് ഓപ്പനർ ഷാദ്മാൻ ഇസ്ലാം പന്ത് ലീവ് ചെയ്യുന്നു.ഈ തവണ ബുമ്രയുടെ ഇൻസ്വിങ്ങർ. ഇസ്ലാമിന്റെ ഓഫ് സ്റ്റമ്പ് പിഴത് കൊണ്ട് പോകുന്നു.

Categories
Uncategorized

രാജാവിനെ രാജകുമാരനെയും ഹിറ്റ്‌മാനെയും വീഴ്ത്തിയ കടുവകൾ വീഴ്ത്തിയ അശ്വിൻ മാസ്റ്റർ ക്ലാസ്സ്‌, കരിയറിലെ 6മത്തെ സെഞ്ച്വറി

ഇന്ത്യയുടെ ടെസ്റ്റ്‌ സീസൺ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തോടെ തുടക്കമായി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ശാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയുടെ തുടക്കം പതറി.6 ന്ന് 144 റൺസ് എന്നാ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

ജഡേജക്ക് ഒപ്പം അശ്വിൻ ചേർന്നതോടെ കളി മാറി.അശ്വിൻ തന്റെ 6 മത്തെ ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കി. 8 മത്തെ പൊസിഷനിൽ ഇറങ്ങി 4 മത്തെ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.10 ഫോർ അദ്ദേഹം അടിച്ചു കൂടിയിരുന്നു. കൂടാതെ രണ്ട് കൂറ്റൻ സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ആദ്യത്തെ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്നാ നിലയിലാണ്. 102 റൺസുമായി അശ്വിൻ ക്രീസിലുണ്ട്. 86 റൺസുമായി ജഡേജ അശ്വിനും കൂട്ടുമുണ്ട്.

Categories
Uncategorized

ഇവൻ ഫ്ലയിങ് കിസ്സ് കൊടുത്തു മതിയായില്ലേ!!, വീണ്ടും ഒരു ഹർഷിത് റാന ഫ്ലയിങ് കിസ്സ്..

കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഹർഷിത് രാണ. എന്നാൽ താരത്തിന്റെ അഗ്രെഷൻ എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു.വിക്കറ്റ് നേടിയതിന് ശേഷമുള്ള ആഘോഷമായിരുന്നു ഇതിന് കാരണം. ഈ ആഘോഷം കൊണ്ട് അദ്ദേഹത്തിന് ഐ പി എല്ലിൽ പിഴ വരെ ലഭിച്ചിരുന്നു.

വിക്കറ്റ് നേടിയതിന് ശേഷം ബാറ്റർക്ക് ഫ്ലയിങ് കിസ്സ് നൽകിയാണ് അദ്ദേഹം ആഘോഷിച്ചിരുന്നത്. ഐ പി എല്ലിന്റെ പിഴയേ തുടർന്ന് അദ്ദേഹം ഈ ആഘോഷം തുടർന്ന് ഐ പി എല്ലിൽ അധികം നടത്തിയിരുന്നില്ല. എന്നാൽ വീണ്ടും ഹർഷിത് ഈ സെലിബ്രേഷനുമായി രംഗത്ത് വന്നിരിക്കുകയാണ്..

ഇന്ത്യ സി യും ഡി യും തമ്മിൽ നടന്ന ദുലീപ് ട്രോഫി മത്സരം.ഇന്ത്യക്ക് ഡി ക്ക് വേണ്ടിയാണ് ഹർഷിത് കളത്തിൽ ഇറങ്ങിയത്. ഇന്ത്യ സി നായകൻ രുതുരാജിനേ തായ്‌ഡേയുടെ കയ്യിൽ എത്തിച്ച ശേഷമാണ് തന്റെ വിവാദമായ ആ ഫ്ലയിങ് കിസ്സ് ആഘോഷം അദ്ദേഹം വീണ്ടും നടത്തിയത്.

Categories
Uncategorized

ആസിഫിന്റെ ഒരു ഇൻസ്വിങ്ങിങ് തീയുണ്ട ഡെലിവറി, എന്ത് ചെയ്യണമെന്ന് അറിയാതെ രോഹൻ കുന്നുമേൽ, വീഡിയോ ഇതാ

പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്നലെ നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസും ട്രിവാൻഡറും റോയൽസ് വിജയിച്ചിരുന്നു. ഇന്നും രണ്ട് മത്സരങ്ങളാണ് ഒള്ളത്.ഉച്ചക്ക് 2.30 ക്ക് തുടങ്ങിയ മത്സരത്തിൽ കാലിക്കറ്റ്‌ ഗ്ലോബ്സ്റ്ററും എറിയസ് കൊല്ലം സൈലർസും തമ്മിൽ ഏറ്റുമുട്ടുകയാണ്.

ടോസ് നേടി കൊല്ലം ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം കാത്തു തന്നെ ബൗളേർമാർ പന്ത് എറിഞ്ഞു.കേരള ക്രിക്കറ്റിലെ തന്നെ മികച്ച പേസർമാരിൽ ഒരാളായ കെ എം ആസിഫാണ് കൊല്ലത്തേ തകർത്തത്.31 റൺസ് മാത്രം വിട്ട് കൊടുത്തു മൂന്നു വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി

.ഇതിൽ കാലിക്കറ്റ്‌ നായകൻ രോഹൻ കുന്നുമേലിനെ പുറത്താക്കിയത് മികച്ച ഒരു ഇൻസ്വിങ്ങിങ് ഡെലിവറിയിലൂടെയായിരുന്നു.ഗുഡ് ലെങ്ത്തിൽ കുത്തി കുന്നേമേലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകകായിരുന്നു ആസിഫ്. വിക്കറ്റ് വീഡിയോ ചുവടെ ചേർക്കുന്നു.