Categories
Uncategorized

ഹേ പ്രഭു ഹേ ക്യാ ഹുവ? പന്തിൻ്റെ മുന്നിൽ ഡാൻസ് കളിച്ച് സർഫറാസ്,രസകരമായ വീഡിയോ കാണാം

ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ പരാജയത്തെ അഭിമുഖീകരിക്കുകയാണ് ടീം ഇന്ത്യ. പക്ഷേ ആദ്യ ഇന്നിംഗ്സിൽ വെറും 46 റൺസിന് പുറത്തായ ഇന്ത്യ മികച്ച പോരാട്ട വീര്യമാണ് രണ്ടാം ഇന്നിംഗ്സിൽ പുറത്തെടുത്തത്. ഇതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് യുവ താരങ്ങളായ സർഫ്രസ് ഖനോടും റിഷാബ് പന്തിനോടും ആണ്. സെഞ്ച്വറി നേടിയ സർഫ്രാസും 99 റൺസ് നേടിയ പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാണാനും രസകരമായിരുന്നു. അതിൽ ഒരു നിമിഷമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

സർഫ്രസ് 94 റൺസെടുത്ത് നിൽക്കുമ്പോൾ ഹെൻട്രിയുടെ ഒരു ബൗളിൽ സിംഗിൾ പൂർത്തിയാക്കി ഡബിളിനായി ഓടി. പക്ഷേ റൺഔട്ട് സാധ്യത മുന്നിൽകണ്ട് സെക്കൻഡ് റണ്ണിന് ആയിട്ടുള്ള ഓട്ടം തിരിഞ്ഞോടി. ഈ സമയം തൻറെ കോൾ ശ്രദ്ധിക്കാതിരുന്ന പന്തിനോട് ഓടണ്ട എന്നും പറഞ്ഞു താരം ജമ്പ് ചെയ്യുന്നത് കാണാമായിരുന്നു. ഡ്രസ്സിംഗ് റൂമിലും ഗ്യാലറിയിലും ഈ രംഗം ചിരി പടർത്തി.
രസകരമായ ആ വീഡിയോ കാണാം

Categories
Uncategorized

താൻ എവിടത്തെ അംബയർ ആടോ? മത്സരത്തിൻ്റെ അവസാന നിമിഷം അമ്പയറോട് ചൂടായി കോഹ്‌ലിയും രോഹിതും : വിടെയോ കാണാം

ന്യൂസിലാൻഡിന് എതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിവസമായ ഇന്ന് ന്യൂസിലാൻഡിന് ജയിക്കാൻ 107 റൺസ് ആണ് വേണ്ടത്. ഇന്ത്യക്ക് 10 വിക്കറ്റും.

എന്നാൽ നാലാം ദിവസമായ ഇന്നലെ അവസാന സെഷനിൽ ബൗളിംഗ് ആനുകൂല്യം മുതലാക്കാൻ കഴിയാത്ത കലിപ്പിലാണ് ഇന്ത്യൻ താരങ്ങൾ. വെളിച്ച കുറവ് കാരണം മത്സരം നേരത്തെ നിർത്താൻ അമ്പയർമാർ തീരുമാനിച്ചു. പക്ഷേ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവർ ഇതിൽ പ്രതിഷേധിച്ച് നോക്കിയെങ്കിലും കാര്യമുണ്ടായില്ല. വേണമെങ്കിൽ സ്പിൻ എറിയാം എന്ന് രോഹിത് ശർമ പറഞ്ഞെങ്കിലും അമ്പയർമാർ തങ്ങളുടെ തീരുമാനത്തിൽ നിന്നും പുറകോട്ട് പോയില്ല. അമ്പയർ മാരോട് ചൂടാകുന്ന കോലിയുടെയും രോഹിത്തിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം

Categories
Uncategorized

തിരിഞ്ഞു നോക്കില്ല ഡാ, ബാക്കിലേക്ക് ബോൾ പൊക്കിയടിച്ച ശേഷം ആറ്റിറ്റ്യൂഡ് ഇട്ടു ഹർഥിക് ; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ 20-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ബംഗ്ലാദേശിലെ വെറും 127 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞു.16 ബോളിൽ 5 ബോണ്ടറിയും രണ്ട് സിക്സറുകളും നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.

അതിനിടെ ഇന്ത്യൻ ഇന്നിഗ്സിൻ്റെ പന്ത്രണ്ടാം ഓവറിൽ പാണ്ഡ്യ നേടിയ ഒരു “സ്വാഗ്‌ ആറ്റിറ്റ്യൂഡ്” സിക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ടെസ്കിന് അഹമ്മദ് എറിഞ്ഞ പന്ത് പാണ്ഡ്യ കീപ്പറുടെ മുകളിലൂടെ അപ്പർ കട്ട് ചെയ്തു സിക്സർ നേടി. പക്ഷേ പന്ത് അടിച്ച ശേഷം താരം ബോൾ എവിടെ എത്തി എന്ന് നോക്കാനോ സിംഗിളിനായി ഓടാനോ മുതിർന്നില്ല. താൻ അടിച്ചത് സിക്സ് ആയി എന്ന് ഉറപ്പിച്ച് സിമ്പിൾ ആയി നിൽക്കുന്ന അദ്ദേഹത്തിൻറെ ആറ്റിട്യൂഡ് വീഡിയോ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. വൈറൽ വീഡിയോ കാണാം

Categories
Uncategorized

വനിത ലോകകപ്പ്. ഇതെന്ത് നിയമം ? ഔട്ടായ ന്യൂസിലൻഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയർ. പ്രതിഷേധിച്ച് ടീം ഇന്ത്യ. വീഡിയോ കാണാം

ദുബായിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യയ്ക്ക് 58 റൺസിന്റെ തോൽവി.എന്നാൽ കളിക്കിടെ സംഭവിച്ച ഒരു റൺ ഔട്ട് ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ പതിനാലാം ഓവറിൽ ആയിരുന്നു സംഭവം. സിംഗിളിനായി ഓടിയ ന്യൂസിലാൻഡ് താരം അമേലിയ കെർ പന്ത് അടിച്ചു ഒരു റൺസിനായി ഓടി. ബോൾ കയ്യിൽ കിട്ടിയ ഇന്ത്യൻ താരം ഹർമൻ പ്രീത് കൗർ പന്ത് കയ്യിലെടുത്തു ഓടിവന്നു. ഇതു കണ്ട ന്യൂസിലാൻഡ് താരം രണ്ടാം റണ്ണിനായി ഓടി. ഈ സമയം ഹർമൻ പ്രീതിൽ നിന്നും പന്ത് കിട്ടിയ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് ന്യൂസിലൻഡ് താരത്തെ റൺ ഔട്ട് ആക്കി. മാത്രമല്ല ന്യൂസിലാൻഡ് താരം പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

പക്ഷേ ഈ സമയം അമ്പയർമാർ ഓവർ തീർന്നു എന്ന തരത്തിൽ ക്യാപ്പ് ബൗളർക്ക് കൈമാറി. ഓവർ തീർന്നാൽ റൺ ഔട്ട് ആക്കാൻ പാടില്ല എന്നാണ് നിയമം. ഇത് ചൂണ്ടിക്കാണിച്ച് ടിവി അമ്പയർ ഔട്ട് നിഷേധിച്ചു ന്യൂസിലാൻഡ് താരത്തെ തിരിച്ചുവിളിച്ചു. ഇതിൽ ഇന്ത്യൻ താരങ്ങളും കോച്ചും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ റൺ ഔട്ടിൽ നിന്നും രക്ഷപ്പെട്ട ന്യൂസിലൻഡ് താരത്തിന് പക്ഷേ അധികം ആയുസ്സ് ഉണ്ടായില്ല. അടുത്ത ഓവറിൽ തന്നെ താരം പുറത്തായി. വിവാദ വീഡിയോ കാണാം.