Categories
Uncategorized

ദേ ഒറ്റ കൈ സിക്സ്. ഇയാൾക്ക് പ്രായം 42 തന്നെയാണോ. സിക്സ് വീഡിയോ കാണാം

ഇന്ന് നടന്ന ഐപിഎൽ രണ്ടാം മത്സരത്തിലെ റിസൾട്ട്നേക്കാൾ ചെന്നൈയുടെ സ്വന്തം “തല”മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്നിംഗ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നത്. എട്ടാമനായി ക്രീസിൽ എത്തിയ ധോണി തൻറെ പ്രായത്തെ വെല്ലുന്ന ബാറ്റിംഗ് ആണ് പുറത്തെടുത്തത്. 42 ആം വയസ്സിലും ബാറ്റിംഗ് ശൈലിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നത് ആയിരുന്നു അദ്ദേഹത്തിൻറെ ഇന്നിങ്സ്.

16 പന്തിൽ നാല് ബൗണ്ടറിയും മൂന്ന് സിക്സറുകളും ഉൾപ്പെടെ 37 റൺസ് ആണ് അദ്ദേഹം എടുത്തത്. ഇതിൽ ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ ആന്ദ്രെ നോർജക്ക് എതിരെ ധോണി നേടിയ വൺ ഹാൻഡെഡ് സിക്സർ കാണികളെ ഒന്നടങ്കം ത്രസിപ്പിക്കുന്നതായിരുന്നു. മിഡ് വിക്കറ്റിലൂടെ ധോണി നേടിയ ആ സ്കിൽ ഫുൾ സിക്സർ വീഡിയോ ഇതാ

Categories
Uncategorized

ഒരുപാട് നാളുകൾക്ക് ശേഷം ധോണി ഫിനിഷസ് ഓഫ് ഇൻ ഹിസ് സ്റ്റൈൽ, സിക്സ് അടിച്ചു കളി ഫിനിഷ് ചെയ്തു ധോണി ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ ഡൽഹിക്ക് എതിരെ 20 റൺസിന് പരാജയപ്പെട്ടെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ കിടിലൻ ഇന്നിഗ്സ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

പക്ഷേ എട്ടാമനായി ഇറങ്ങിയ ചെന്നൈയുടെ “തല” ധോണി ആയിരുന്നു ഇന്നത്തെ സൂപ്പർസ്റ്റാർ. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ താരം 42 ആം വയസ്സിലും തൻറെ ബാറ്റിംഗ് മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്ന ഇന്നിംഗ്സ് ആണ് പിന്നീട് അങ്ങോട്ട് കാഴ്ചവച്ചത്. 16 പന്തിൽ നാല് ഫാറും മൂന്ന് സിക്സറുകളും പറത്തി 37 റൺസ് എടുത്തു പുറത്താവാതെ നിന്നു. ഇനിംസിലെ അവസാന പന്ത് എറിയാൻ വന്ന ആന്ദ്രേ നോർജായെ കൂറ്റൻ സിക്സറിനു പറത്തിയാണ് ധോണി ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. സിക്സറുകൾ നേടി ഇന്നിംഗ്സ് അവസാനിപ്പിക്കുന്ന തൻറെ ശീലത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ധോണി തെളിയിച്ചു. ധോണിയുടെ ഫിനിഷിംഗ് സിക്സ് വീഡിയോ ഇതാ.

Categories
Uncategorized

ധോണി വരെ അമ്പരന്ന് പോയി ആ ക്യാച്ച് കണ്ടിട്ട്, ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് എടുത്തു പാതിരണ ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 192 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷബ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ഡൽഹി ഒരു ഘട്ടത്തിൽ 9.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 93 റൺസ് എടുത്തിരുന്നു.

ഈ സമയത്താണ് ഇരുനൂറിൽ അപ്പുറം സ്കോർ ചെയ്യും എന്ന് തോന്നിപ്പിച്ച ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണത്. 35 പന്തിൽ 52 റൺസ് എടുത്ത് നിൽക്കുകയായിരുന്നു ഡേവിഡ് വാർണറെ പുറത്താക്കിക്കൊണ്ട് യുവതാരം പതിരണയുടെ പറക്കും ക്യാച്ച്. പത്താം ഓവറിൽ മുസ്തഫിസൂർ റഹ്മാന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച വാർണറെ പതിരണ പറന്നു പിടിച്ചത്. കീപ് ചെയ്യുക ആയിരുന്ന ധോണിയെ വരെ അത്ഭുതപ്പെടുത്തിയ ആ ആ പറക്കും ക്യാച്ചിന്റെ വീഡിയോ ഇതാ

Categories
Uncategorized

155.8 kph. .എന്റമ്മോ തീയുണ്ട, തന്റെ ആദ്യ മത്സരത്തിൽ തന്നെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോൾ ഇനി ഈ 21 വയസ്സുകാരന്റെ പേരിൽ ;വീഡിയോ

ഐപിഎൽ ക്രിക്കറ്റിൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ ലക്നവിന് 21 റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗ 20 ഓവറിൽ 8 വിക്കറ്റിന് 199 റൺസ് എടുത്തു. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി ധവാനും ബയർസ്റ്റോവും തകർപ്പൻ തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇരുവരും 102 റൺസ് സ്കോർ ചെയ്തിരുന്നു.പക്ഷേ തുടർന്ന് അങ്ങോട്ട് കാര്യങ്ങൾ യൂടേൺ അടിക്കുന്നതാണ് കണ്ടത്.

ഇന്ന് ലക്നൗവിനെതിരെ അരങ്ങേറ്റം കുറിച്ച യുവ ഫാസ്റ്റ് ബോളർ മായക് യാദവിന്റെ തേരോട്ടമായിരുന്നു പിന്നീട് അങ്ങോട്ട്. തൻറെ ആദ്യ പന്ത് തന്നെ 156 കിമി വേഗതയിലായിരുന്നു അദ്ദേഹം പന്തറിഞ്ഞത്. തുടർന്നങ്ങോട്ട് ശരാശരി 145 കി മി വേഗതയിൽ ബോൾ ചെയ്ത ഈ 21 കാരൻ കൈവിട്ട വിജയം ലക്നൗവിന് തിരിച്ചുകൊടുക്കുകയായിരുന്നു.നാലു ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടിയ താരത്തിന്റെ മികച്ച വേഗത പഞ്ചാബ് ബാറ്റർമാരെ വട്ടം കറക്കി. അവസാനം ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് പോകുകയായിരുന്ന പഞ്ചാബിനെ വെറും 178 റൺസിൽ ഒതുക്കാൻ യാദവിന്റെ ബൗളിങ്ങിന് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലെ മൈൻ ഓഫ് ദി മാച്ച് ആയതും ഈ 21 കാരൻ തന്നെയാണ്യാദവിന്റെ ആ മാസ്മരിക സ്പെല്ലിൻ്റെ വീഡിയോ ഇതാ

Categories
Uncategorized

എന്തൊക്കെയാ ഇവിടെ നടക്കുന്നെ, ഒരടി പ്രതീക്ഷിച്ചവർക്ക് എല്ലാം തെറ്റി, കോഹ്ലിയും ഗംഭീറും തമ്മിൽ കണ്ടു മുട്ടിയപ്പോൾ സംഭവിച്ചത്. വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ വിരാട് കോലിയും മുൻ താരം ഗൗതം ഗംഭീറും തമ്മിലുള്ള പോര് വളരെ പ്രശസ്തമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഇരുവരും ഗ്രൗണ്ടിൽ പരസ്യമായി കൊമ്പു കോർക്കുകയും വാക്കറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല ഐപിഎൽ അച്ചടക്ക സമിതി ഇരുവരെയും ശിക്ഷിക്കാനും നിർബന്ധിതരായി. ഇന്നത്തെ മത്സരത്തിന് തൊട്ടുമുമ്പ് ആർസിബിയെ തോൽപ്പിക്കുന്നത് താൻ നിരന്തരം സ്വപ്നം കാണാറുണ്ടെന്നും ഗംഭീർ പറഞ്ഞിരുന്നു.ഇതോടെ ഇരു ടീമുകളും ഇന്ന് മൈതാനത്തിറങ്ങുമ്പോൾ ഇരു താരങ്ങളും തമ്മിൽ അടി പ്രതീക്ഷിച്ചാണ് ഏവരും എത്തിയത്.

എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിക്കുന്ന സംഭവ വികാസങ്ങളാണ് ഇന്ന് ഗ്രൗണ്ടിൽ കണ്ടത്. ഡ്രിങ്ക്സ് ബ്രേക്കിൽ കോലിയും ഗംഭീറും മൈതാനത്ത് കണ്ടുമുട്ടിയപ്പോൾ പരസ്പരം കുശലം പറയുകയും ചിരിയോടെ ആലിംഗനം ചെയ്യുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാമായിരുന്നു. ഒരടി പ്രതീക്ഷിച്ചു വന്നവരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു ഈ രണ്ട് മുതിർന്ന താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്.വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

എന്റമ്മോ വല്ലാത്ത ട്വിസ്റ്റ്‌, പതിരണ ധോണിയുടെ അനുഗ്രഹം വാങ്ങുന്നു എന്ന് പറഞ്ഞ് പ്രചരിച്ച വീഡിയോ തെറ്റ്, സത്യാവസ്ഥ ഇങ്ങനെ ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണ് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. അഞ്ചു തവണ ചെന്നൈയെ ഐപിഎൽ ചാമ്പ്യന്മാർ ആക്കിയ 42 കാരനായ ധോണി ഈ സീസണിലും സ്വന്തം ടീമിന് വേണ്ടി കളത്തിൽ ഇറങ്ങുന്നുണ്ട്. ക്യാപ്റ്റൻ അല്ലെങ്കിലും ചെന്നൈ ടീമിന് ഇപ്പോഴും അദ്ദേഹം തന്നെയാണ് “തല”.ചെന്നൈയിലെ ഇന്ത്യൻ താരങ്ങൾക്ക് പുറമേ അന്താരാഷ്ട്ര താരങ്ങൾക്കും ധോണി ഇപ്പോഴും ഒരു റോൾ മോഡൽ ആണ്. സ്വന്തം ടീമിലെ കളിക്കാർ കളിക്കളത്തിന് അകത്തും പുറത്തും അദ്ദേഹത്തെ ബഹുമാനിക്കുന്ന പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഈ സീസണിൽ ഇതുപോലെയുള്ള ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ശ്രീലങ്കൻ താരം പരിതണ ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ധോണിയെ കാൽതൊട്ടു വന്ദിക്കുന്നതാണ് ആ വീഡിയോയിൽ ഉള്ളത്. വമ്പൻ സ്വീകാര്യത ലഭിച്ച ഈ വീഡിയോയ്ക്ക് പക്ഷേ ഇപ്പോൾ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു. പരിതണ ധോണിയെ കാലിൽ തൊട്ട് വന്ദിച്ചത് അല്ലെന്നും ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ടിഷ്യൂ പേപ്പർ കുനിഞ്ഞെടുത്ത് കളഞ്ഞ വീഡിയോ ആണ് കാൽതൊട്ട് വന്ദിക്കുന്നതായി തെറ്റിദ്ധരിച്ചതെന്നും ഇപ്പോൾ പുറത്തുവന്ന പുതിയ വീഡിയോ പറയുന്നു.ട്വിസ്റ്റ് പുറത്തുകൊണ്ടുവന്ന ആ വൈറൽ വീഡിയോ ഇതാ

Categories
Uncategorized

ഒരു സീനിയർ താരത്തോട് ഇങ്ങനെ പെരുമാറാൻ പാടുണ്ടോ? തനിക്കിരിക്കാൻ മലിംഗയെ എഴുന്നേൽപ്പിച്ചു പാണ്ഡ്യ

ഐപിഎൽ ക്രിക്കറ്റിൽ ഹൈദരാബാദിനോടും കൂടി തോറ്റതോടെ തുടർച്ചയായ രണ്ടു പരാജയങ്ങൾ നേരിട്ട് മുംബൈയുടെ ക്യാമ്പിൽ അസ്വസ്ഥത പുകയുന്നു.ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ അതിരുവിട്ട പെരുമാറ്റങ്ങളും മോശം ക്യാപ്റ്റൻസിയും ടീമിൻറെ തോൽവിക്ക് കാരണമായി എന്നാണ് വിമർശനങ്ങൾ. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഫീൽഡിങ്ങിന്റെ പേരിൽ കളിക്കളത്തിൽ പാണ്ഡ്യ അപമാനിച്ചു എന്നും സോഷ്യൽ മീഡിയ പറയുന്നു. കൂടാതെ സീനിയർ താരങ്ങളോടുള്ള ക്യാപ്റ്റന്റെ പെരുമാറ്റം വളരെ മോശമാണെന്നുംഇത് ടീമിൻറെ കെട്ടുറപ്പിനെ ബാധിക്കുന്നു എന്നും വിമർശനങ്ങൾ ഉണ്ട്. ഈ ആരോപണങ്ങൾ ശരിവെക്കുന്ന പുതിയൊരു വീഡിയോ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനുശേഷം ഡഗ്ഔട്ടിൽ തിരിച്ചെത്തിയ പാണ്ഡ്യ ബൗളിംഗ് കോച്ച് മല്ലിങ്കയെ തനിക്കിരിക്കാൻ കസേരയിൽ നിന്നും എഴുന്നേൽപ്പിക്കുന്നതും അദ്ദേഹം നീരസത്തോടെ എഴുന്നേറ്റ് പോകുന്നതുമായ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുകണ്ട് തൊട്ടടുത്തിരുന്ന അസിസ്റ്റൻറ് കോച്ച് പൊള്ളാർഡ് അസ്വസ്ഥതയോടെ പാണ്ഡ്യയെ നോക്കുന്നതും വീഡിയോയിൽ ഉണ്ട്.വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

4,4,6,4,6 അവസാന ഓവറിൽ പിറന്നത് 25 റൺസ് ,കുറ്റം പറഞ്ഞവർ കയ്യടിച്ച വെടിക്കെട്ട് ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാന് എതിരെ ഡൽഹിക്ക് 186 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. തുടക്കം മോശമായെങ്കിലും കഴിഞ്ഞ സീസണുകളിൽ വലിയ ട്രോളുകൾ ഏറ്റുവാങ്ങിയ റയാൻ പരാഗിന്റെ തകർപ്പൻ ഇന്നിംഗ്സിൽ രാജസ്ഥാൻ മികച്ച സ്കോറിലെത്തി.

തുടക്കത്തിൽ ശരാശരി സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത പരാഗ് ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ കൊടുങ്കാറ്റായി.അവസാന ഓവർ എറിയാൻ വന്ന സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബോളർ ആന്ദ്രെ നോർജയെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തേക്കും പരാഗ് പറപ്പിച്ചു വിട്ടു.ആദ്യം രണ്ടു പന്തുകളിൽ ബൗണ്ടറികളും മൂന്നാം ബോളിൽ സിക്സും പരാഗ് നേടി. നാലാമത്തെ പന്തിൽ വീണ്ടും ബൗണ്ടറി നേടിയ പരാഗ് അഞ്ചാമത്തെ പന്തിൽ മിഡ് വിക്കറ്റിൽ വീണ്ടും ഒരു കൂറ്റൻ സിക്സർ അടിച്ചു. അവസാന ബോളിൽ സിംഗിളും നേടി.വെടിക്കെട്ട് ആയ അവസാന ഓവറിന്റെ വീഡിയോ കാണാം

Categories
Uncategorized

ഇങ്ങോട്ടു തന്നാൽ അങ്ങോട്ടും കിട്ടും, പകരം വീട്ടി രോഹിത്, തന്നെ ഓടിച്ചവനെ തിരിച്ചും ഓടിച്ചു രോഹിത് ; വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ക്യാമ്പിൽ ആസ്വാസ്വരങ്ങൾ പുകയുന്നു. ഗുജറാത്ത് ടൈറ്റാൻസിനെതിരായ ആദ്യമത്സരത്തിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റൻസിയും മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഫീൽഡിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പ്ലേസ് ചെയ്തതും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.എന്നാൽ കാര്യങ്ങൾ നേരെ തലതിരിയുന്ന അവസ്ഥയാണ് ഇന്ന് കണ്ടത്.ഹൈദരാബാദിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ചു പരത്തി ഹൈദരാബാദ് ട്വൻറി20 ക്രിക്കറ്റിലെ റെക്കോർഡ് സ്കോർ ആയ 277 റൺസ് നേടി.

ഇന്ന് ക്യാപ്റ്റൻസിയിൽ വൻ പരാജയമായ പാണ്ഡ്യക്ക് ഒരു വേള രോഹിത് ശർമയുടെ സഹായം തേടേണ്ടി വരികയും രോഹിത് ശർമ ഇന്ന് പാണ്ഡ്യയെ ഫീൽഡിങ്ങിൽ പലതവണ മാറ്റി പ്ലേസ് ചെയ്യുന്നത് കാണാമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ രോഹിത് ശർമയോട് ചെയ്തത് അതേനാണയത്തിൽ പാണ്ഡ്യക്ക് കിട്ടി എന്നർത്ഥം.സംഭവത്തിന്റെ വീഡിയോ കാണാം

Categories
Uncategorized

പ്രായത്തെ വരെ കളിയാക്കികൊണ്ട് തലയുടെ വിളയാട്ടം,ആരാധകരെ അമ്പരപ്പിച്ചു ധോണിയുടെ പറവ ക്യാച്ച് ; വീഡിയോ കാണാം

മഹേന്ദ്ര സിംഗ് ധോണിയെ “ചെന്നൈയുടെ തല” എന്ന് വെറുതെ വിളിക്കുകയല്ല. ഐപിഎൽ തുടങ്ങിയ അന്നുമുതൽ ചെന്നൈക്ക് അഞ്ചു തവണ കിരീടം നേടിക്കൊടുക്കുകയും വിക്കറ്റിനു മുന്നിലും പിന്നിലും തകർപ്പൻ പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.ഐപിഎൽ പതിനേഴാം സീസണിൽ എത്തുമ്പോൾ നായകൻ അല്ലെങ്കിലും ധോണി തന്നെയാണ് ടീമിൻറെ തലച്ചോറ്.42 വയസ്സ് പൂർത്തിയായ അദ്ദേഹത്തിൻറെ ഫിറ്റ്നസ് ലെവൽ ഓരോ സീസൺ കഴിയുംതോറും മുകളിലേക്ക് പോകുന്നതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.

ബാംഗ്ലൂരിൽ എതിരായ ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റിന് പിന്നിൽ മികച്ച സേവിങ് കൊണ്ടും നിർണായ ഒരു റൺഔട്ട് കൊണ്ടും അദ്ദേഹം തിളങ്ങിയിരുന്നു.അതിൻറെ തുടർച്ചയെന്നോണം ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം മത്സരത്തിലും ഒരു പറക്കും ഡൈവിംഗ് ക്യാച്ചിലൂടെ താൻ ഇപ്പോഴും ചെറുപ്പമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ഗുജറാത്ത് താരം വിജയ് ശങ്കറിനെ പുറത്താക്കാൻ അദ്ദേഹം എടുത്ത ആ പറക്കും കാച്ചിന്റെ വീഡിയോ ഇതാ