ഐപിഎൽ ക്രിക്കറ്റിൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ ലക്നവിന് 21 റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗ 20 ഓവറിൽ 8 വിക്കറ്റിന് 199 റൺസ് എടുത്തു. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി ധവാനും ബയർസ്റ്റോവും തകർപ്പൻ തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇരുവരും 102 റൺസ് സ്കോർ ചെയ്തിരുന്നു.പക്ഷേ തുടർന്ന് അങ്ങോട്ട് കാര്യങ്ങൾ യൂടേൺ അടിക്കുന്നതാണ് കണ്ടത്.
ഇന്ന് ലക്നൗവിനെതിരെ അരങ്ങേറ്റം കുറിച്ച യുവ ഫാസ്റ്റ് ബോളർ മായക് യാദവിന്റെ തേരോട്ടമായിരുന്നു പിന്നീട് അങ്ങോട്ട്. തൻറെ ആദ്യ പന്ത് തന്നെ 156 കിമി വേഗതയിലായിരുന്നു അദ്ദേഹം പന്തറിഞ്ഞത്. തുടർന്നങ്ങോട്ട് ശരാശരി 145 കി മി വേഗതയിൽ ബോൾ ചെയ്ത ഈ 21 കാരൻ കൈവിട്ട വിജയം ലക്നൗവിന് തിരിച്ചുകൊടുക്കുകയായിരുന്നു.നാലു ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടിയ താരത്തിന്റെ മികച്ച വേഗത പഞ്ചാബ് ബാറ്റർമാരെ വട്ടം കറക്കി. അവസാനം ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് പോകുകയായിരുന്ന പഞ്ചാബിനെ വെറും 178 റൺസിൽ ഒതുക്കാൻ യാദവിന്റെ ബൗളിങ്ങിന് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലെ മൈൻ ഓഫ് ദി മാച്ച് ആയതും ഈ 21 കാരൻ തന്നെയാണ്യാദവിന്റെ ആ മാസ്മരിക സ്പെല്ലിൻ്റെ വീഡിയോ ഇതാ
— Cricket Trolls (@CricketTrolls8) March 30, 2024