Categories
Cricket Latest News

തെറ്റ് ചെയ്തത് സൂര്യ ,ബലിയായത് സുന്ദർ ,സൂര്യക്ക് വേണ്ടി തൻ്റെ വിക്കറ്റ് ത്യാഗം ചെയ്തു സുന്ദർ : വീഡിയോ കാണാം

അവസാന ഓവറുവരെ ആവേശം നിറഞ്ഞുനിന്ന ട്വന്റി ട്വന്റി പോരാട്ടത്തിനൊടുവിൽ ടീം ഇന്ത്യക്ക് വിജയം. ലഖ്നൗവിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. നേരത്തെ ആദ്യ മത്സരം പരാജയപ്പെട്ടിരുന്ന ഇന്ത്യ, ഇതോടെ പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. പരമ്പരയിലെ നിർണായകമായ അവസാന മത്സരം ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ടീമിന് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. പേസർ ഉമ്രാൻ മാലിക്കിന് പകരം ടീമിലെത്തിയ സ്പിന്നർ ചഹാൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് മറ്റുള്ളവരും ചേർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി അവരെ പ്രതിസന്ധിയിലാക്കി. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 99 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. പുറത്താകാതെ നിന്ന് 19 റൺസ് എടുത്ത നായകൻ മിച്ചൽ സാന്റ്നറാണ് അവരുടെ ടോപ് സ്കോറർ.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട മുൻനിര ഇന്നും അത് ആവർത്തിച്ചപ്പോൾ ഇന്ത്യ പ്രതിസന്ധിയിലായി. എങ്കിലും ആദ്യം വാഷിങ്ടൺ സുന്ദറിനെയും ശേഷം നായകൻ ഹാർദിക് പാണ്ഡ്യയേയും കൂട്ടുപിടിച്ച് ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി താരം സൂര്യകുമാർ യാദവാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. സൂര്യ 26 റൺസോടെയും പാണ്ഡ്യ 15 റൺസോടെയും പുറത്താകാതെ നിന്നു. സൂര്യ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് വാഷിങ്ടൺ സുന്ദർ അപ്രതീക്ഷിതമായി റൺഔട്ട് ആകുന്നത്. ഗ്ലെൻ ഫിലിപ്സ് എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു സംഭവം. റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച സൂര്യയുടെ ബാറ്റിൽ തട്ടി പാഡിൽ കൊണ്ട ശേഷം പന്ത് ബാക്ക്വേഡ് പോയിന്റിലേക്ക്‌ നീങ്ങി. നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സുന്ദർ, റൺ ഓടാൻ താൽപര്യം കാണിച്ചില്ല. കാരണം അത് നേരെ ഫീൽഡറുടെ കയ്യിലേക്ക് ആയിരുന്നു പോയത്. പക്ഷേ സൂര്യ ആകട്ടെ, ഓടി നോൺ സ്ട്രൈക്കർ എൻഡിൽ എത്തുകയും ചെയ്തു. വേറെ നിവൃത്തിയില്ലാതായതോടെ സുന്ദർ വിക്കറ്റ് ഏറ്റുവാങ്ങി പവലിയനിലേക്ക്‌ മടങ്ങി. എങ്കിലും സൂര്യയുടെ വിക്കറ്റ് തന്നെ കിട്ടാനായി ന്യൂസിലൻഡ് താരങ്ങൾ എൽബിഡബ്ല്യൂ അപ്പീൽ ചെയ്യുകയും അമ്പയർ നൽകാതിരുന്നതോടെ റിവ്യൂ എടുക്കുകയും ചെയ്തു. പക്ഷേ ആദ്യം ബാറ്റിൽ തട്ടിയ ശേഷമാണ് പന്ത് പാഡിൽ കൊണ്ടത് എന്ന് വ്യക്തമായി.

വീഡിയോ :

Categories
Cricket Latest News

ജയിക്കാൻ വേണ്ടത് 6 ബോളിൽ 6 റൺസ് ! ഓരോ ബോളും ആവേശം നിറഞ്ഞ അവസാന ഓവറിൻ്റെ ഫുൾ വീഡിയോ കാണാം

ലഖ്നൗവിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്ത ടീം ഇന്ത്യ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. സ്പിൻ പറുദീസയായ പിച്ചിൽ ഇരു ടീമിലെയും താരങ്ങൾ കഷ്ടപ്പെട്ട പോരാട്ടത്തിൽ ഒരു പന്ത് ശേഷിക്കെ ആയിരുന്നു ഇന്ത്യൻ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എടുത്തപ്പോൾ 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ ടോപ് ഓർഡർ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ 26 റൺസ് എടുത്ത സൂര്യകുമാർ യാദവും 15 റൺസ് എടുത്ത നായകൻ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിലെ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 6 പന്തിൽ 6 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ നായകൻ പാണ്ഡ്യ സിംഗിൾ എടുത്ത് സ്ട്രൈക്ക് സൂര്യക്ക്‌ കൈമാറി. രണ്ടാം പന്തിൽ സൂര്യ ഓഫ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. അതോടെ 4 പന്തിൽ 5 റൺസ്. അടുത്ത പന്തിൽ മുന്നോട്ട് കളിച്ച സൂര്യയുടെ ബാറ്റിൽ തട്ടി പന്ത് നേരെ ബോളർ ബ്ലയർ ടിക്ക്‌നെറുടെ കയ്യിലേക്ക് ക്യാച്ച് വന്നെങ്കിലും ഫോളോ ത്രൂവിൽ അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല. അതിനിടയിൽ ഒരു സിംഗിൾ കൂടി ഇന്ത്യ നേടിയെടുത്തു.

നാലാം പന്ത് നേരിട്ട പാണ്ഡ്യ മിഡ് ഓണിലേക്ക് കളിച്ചുകൊണ്ട് ഒരു സിംഗിൾ കൂടി നേടി. ഭാഗ്യംകൊണ്ടാണ് അത് ഔട്ട് ആകാതിരുന്നത്. പന്ത് നേരെ ഫീൽഡറുടെ കയ്യിൽ എത്തിയെന്ന് മനസ്സിലാക്കിയ പാണ്ഡ്യ ഔട്ടാകും എന്ന് കരുതി ഓട്ടത്തിന്റെ വേഗം കുറച്ചു. പക്ഷേ ഫിൻ അലന് ഡയറക്ട് ത്രോയിൽ വിക്കറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. പന്ത് കൈക്കലാക്കിയ ബോളർ ടിക്ക്‌നർ, എന്നിട്ടും അത് വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തില്ല. അപ്പോഴും ഹാർദിക് ക്രീസിൽ എത്തിയിരുന്നില്ല. ജീവൻ ലഭിച്ച സന്തോഷം പാണ്ഡ്യയുടെ മുഖത്ത് കാണാമായിരുന്നു. ശേഷം രണ്ട് പന്തിൽ 3 റൺസ് വേണ്ടപ്പോൾ മിഡ് ഓഫിന് മുകളിലൂടെ ഉയർത്തിയടിച്ച് സൂര്യകുമാർ യാദവ് ബൗണ്ടറി നേടിയതോടെയാണ് ഇന്ത്യൻ ആരാധകരുടെ ശ്വാസം നേരെ വീണത്.

ലാസ്റ്റ് ഓവറിൻ്റെ ഫുൾ വീഡിയോ :

Categories
Cricket Latest News

ചിരിക്കുകയാണോ അതോ കരയുകയാണോ; കിരീടം നേടിയ ശേഷം വികാരാധീനയായി ഷഫാലി ; വീഡിയോ കാണാം

തീർത്തും ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾ പ്രഥമ അണ്ടർ-19 ട്വന്റി ട്വന്റി ലോകകപ്പിൽ മുത്തമിട്ടു. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ഇന്ന് പൊച്ചെഫ്സ്ട്രൂമിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 17.1 ഓവറിൽ വെറും 68 റൺസിൽ അവരെ ഓൾഔട്ട് ആക്കുകയായിരുന്നു. ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബോളർ ടൈറ്റസ് സന്ധു നാലോവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. അർച്ചനാ ദേവിയും പർഷവി ചോപ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. യാതൊരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ബാറ്റിംഗ് ഇംഗ്ലണ്ട് ടീമിൽ നിന്നും ഉണ്ടായില്ല. കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായെങ്കിലും 24 റൺസ് വീതം എടുത്ത സൗമ്യ തിവാരിയും ഗോങ്കടി തൃഷയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

കിരീടം നേടിയ ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഇന്ത്യൻ നായിക ഷഫാലി വർമയ്ക്ക്‌ സന്തോഷം അടക്കാനായില്ല. അന്നേരം ആനന്ദക്കണ്ണീർ പൊഴിക്കുന്ന വർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇന്ത്യൻ വനിതകൾ നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. അതിൽതന്നെ ടീമിനെ നയിക്കാൻ ലഭിച്ച ഭാഗ്യമോർത്താണ് ഇന്ത്യൻ സീനിയർ ടീമിലെ ഓപ്പണർ കൂടിയായ ഷഫാലി വികാരാധീനയായത്.

വീഡിയോ :

Categories
Cricket Latest News

ദേ കാണ്.. ‘പ്രസൻസ് ഓഫ് മൈൻഡ്’; ബൗണ്ടറി ലൈനിൽ അർഷദീപിന്റെ കിടിലൻ ക്യാച്ച് ,കയ്യടിച്ചു ഹർധിക് പാണ്ഡ്യ:വീഡിയോ കാണാം

ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. സ്പിന്നിനേ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യൻ ടീം, മത്സരം തങ്ങളുടെ വരുതിയിലാക്കി. ന്യൂസിലൻഡ് താരങ്ങൾക്ക് ഒറ്റ സിക്സ് പോലും നേടാനാകാതിരുന്ന മത്സരത്തിൽ 19 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ മിച്ചൽ സാന്റ്നറാണ്‌ അവരുടെ ടോപ് സ്കോറർ.

മത്സരത്തിൽ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ എറിഞ്ഞ പതിനേഴാം ഓവറിന്റെ അവസാന പന്തിൽ അർഷദീപ് സിംഗിന്റെ ബൗണ്ടറിലൈനിൽ നിന്നുള്ള ഒരു കിടിലൻ ക്യാച്ചും ഉണ്ടായിരുന്നു. പാണ്ഡ്യയുടെ ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച മൈക്കൽ ബ്രൈസ്വെല്ലിന്റെ ബാറ്റിന്റെ ടോപ് എഡ്ജ് എടുത്ത പന്ത്, ഫൈൻ ലെഗ് ഏരിയയിലേക്ക് പോകുകയായിരുന്നു. അതിർത്തിക്ക് തൊട്ടുമുൻപിൽ വച്ച് പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും പിന്നോട്ട് നീങ്ങുകയായിരുന്ന അർഷദീപ് സിംഗ് ബൗണ്ടറിലൈനിൽ കാൽവയ്ക്കും എന്നുറപ്പായി.

എങ്കിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന അദ്ദേഹം പന്ത് തിരികെ ഗ്രൗണ്ടിലേക്ക് വായുവിൽ എറിഞ്ഞ ശേഷം അതിർത്തിവര കടന്ന്, വീണ്ടും തിരിച്ചെത്തി രണ്ടാമത് ക്യാച്ച് എടുക്കുകയായിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾ മികച്ച കയ്യടികളോടെയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അമ്പയർമാർ ക്യാച്ച് തന്നെയാണോ എന്ന് ഉറപ്പിക്കാൻ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടെങ്കിലും അത് ഔട്ട് തന്നെയായിരുന്നു. അതുവരെ ബോളിങ് അവസരം ലഭിക്കാതിരുന്ന അർഷദീപിന് ഇതോടെ പാണ്ഡ്യ പതിനെട്ടാം ഓവർ നൽകുകയും, ആ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി സിംഗ് തിളങ്ങുകയും ചെയ്തു.

വീഡിയോ ;

Categories
Cricket Latest News

ഓഫ് സ്റ്റമ്പിന് വെളിയിൽ കുത്തിയ പന്ത്,മിച്ചൽ നോക്കുമ്പോഴേക്കും സ്‌റ്റമ്പും കൊണ്ടുപോയി ; കുൽദീപിൻ്റെ മാന്ത്രിക ബോൾ വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലഖ്നൗവിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീൽഡിംഗിന് ഇറങ്ങിയ ടീം ഇന്ത്യക്ക് തകർപ്പൻ തുടക്കം. 10 ഓവറിൽ വെറും 48 റൺസ് മാത്രം വിട്ടുകൊടുത്ത ഇന്ത്യൻ ബോളർമാർ അവരുടെ 4 വിക്കറ്റുകളും വീഴ്ത്തിയിരിക്കുകയാണ്. സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ 3 സ്പിന്നർമാരെ ഇറക്കിയാണ് ഇന്ത്യ കളിപിടിച്ചത്.

മത്സരത്തിൽ പേസർ ഉമ്രാൻ മാലിക്കിന് പകരം സ്പിന്നർ ചഹലിനെ ഉൾപ്പെടുത്തിയ തീരുമാനം ശരിവച്ചുകൊണ്ട് ചഹാൽ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. നാലാം ഓവർ എറിഞ്ഞ അദ്ദേഹം മൂന്നാം പന്തിൽ ഫിൻ അലനെ ക്ലീൻ ബോൾഡ് ആക്കുകയും അതൊരു മെയ്ഡൻ ഓവറാക്കി അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവരും വിക്കറ്റ് നേടി. അതിന് ശേഷമാണ് കുൽദീപ് യാദവ് പന്തെറിയാൻ എത്തിയത്. എട്ടാം ഓവർ എറിഞ്ഞ അദ്ദേഹം ഒരു ബൗണ്ടറി ഉൾപ്പെടെ 5 റൺസ് വഴങ്ങിയിരുന്നു.

തുടർന്ന് പത്താം ഓവറിലാണ് കുൽദീപ് വെറും മൂന്ന് സിംഗിൾ മാത്രം വഴങ്ങുകയും അവസാന പന്തിൽ വിക്കറ്റ് നേടുകയും ചെയ്തത്. അഞ്ചാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഡാരിൽ മിച്ചൽ മിഡ് ഓണിലെക്ക്‌ ഡ്രൈവ് ചെയ്ത് സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ വലതുവശത്തെക്ക് ഡൈവ് ചെയ്ത കുൽദീപ് റൺ സേവ് ചെയ്തിരുന്നു. തുടർന്നാണ് അടുത്ത പന്തിൽ ഓഫ് സ്റ്റമ്പിനു വെളിയിൽ പിച്ച് ചെയ്യിപ്പിച്ചുകൊണ്ട് മിച്ചലിനെ ഡ്രൈവ് ചെയ്യാൻ കബളിപ്പിച്ച് ബാറ്റിന് അടിയിലൂടെ പോയി ക്ലീൻ ബോൾഡാക്കിയത്.

വീഡിയോ :

Categories
Cricket Latest News

പവർപ്ലെയിലെ തൻ്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റും മെയ്ഡനും:ചഹലിൻ്റെ കിടിലൻ ഓവർ കാണാം

ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലണ്ടിന് ബാറ്റിംഗ്. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 21 റൺസിന് പരാജയപ്പെട്ട ടീം ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. മാത്രമല്ല, ഐസിസി ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് അതിനൊത്ത പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.

കണക്കുകൾ നോക്കിയാൽ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും പരാജയപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്‌നർ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ടീമിൽ അവർ മാറ്റങ്ങളൊന്നും വരുത്തിയില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആയതുകൊണ്ട് ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസർ ഉമ്രാൻ മാലിക്കിന് പകരം സ്പിന്നർ ചഹലിനെ ടീമിൽ ഉൾപ്പെടുത്തി.

തന്റെ ടീമിലേക്കുള്ള മടങ്ങിവരവ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് മെയ്ഡൻ നേടിയാണ് അദ്ദേഹം ആഘോഷിച്ചത്. ന്യൂസിലൻഡ് 3 ഓവറിൽ 21 റൺസ് എടുത്തുനിൽക്കെയാണ് നായകൻ ഹാർദിക് ചഹാലിനെ പന്തേൽപ്പിച്ചത്. ആദ്യ പന്തിൽ തന്നെ അദ്ദേഹം മികച്ചൊരു പന്ത് എറിഞ്ഞ് ഫിൻ അലനെ ഞെട്ടിച്ചു. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ശേഷം കിടിലൻ ടേണോടെ പന്ത് ബാറ്റിനെ കടന്ന് ഓഫ് സ്റ്റമ്പിനെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി. അതോടെ അടുത്ത പന്തിൽ അലൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

മൂന്നാം പന്തിലാണ് അദ്ദേഹം ക്ലീൻ ബോൾഡായത്. ചാഹലിനെ നേരിടാനായി റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അദ്ദേഹത്തിന്റെ ദേഹത്ത് പന്ത് തട്ടിയ ശേഷം വിക്കറ്റിൽ പതിക്കുകയായിരുന്നു. പിന്നീട് എത്തിയത് ഇടംകയ്യനായ മാർക് ചാപ്മാൻ. ഓവറിലെ അവസാന മൂന്നു പന്തിലും അദ്ദേഹത്തെ വരച്ച വരയിൽ നിർത്തിയ ചഹാൽ ഇന്ത്യക്ക് സമ്മാനിച്ചത് മികച്ച പവർപ്ലെ ബോളിങ് പ്രകടനം.

വീഡിയൊ കാണാം :

Categories
Cricket Latest News

കുൽദീപിനെ വിരട്ടി ഹാർദിക് പാണ്ഡ്യ; DRS ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് കേട്ടോ.. വീഡിയോ കാണാം

ഇന്നലെ ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 21 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 50 റൺസ് എടുത്ത ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, 47 റൺസ് എടുത്ത സൂര്യകുമാർ യാദവ് എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർമാർ.

നേരത്തെ ഓപ്പണർമാരായ ഫിൻ അലൻ(35), ഡെവൺ കോൺവേ(52) എന്നിവരുടെ നേതൃത്വത്തിൽ മികച്ച തുടക്കം ലഭിച്ച കിവീസ് ടീമിന്, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓൾറൗണ്ടർ ഡാരിൽ മിച്ചലും(59*) ചേർന്നാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ എത്തിച്ചത്. മിച്ചൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ബോളിംഗിലും മികച്ചുനിന്നു.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ സ്പിന്നർ കുൽദീപ് യാദവിനോട് അൽപം സ്വരം കടുപ്പിച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. 15ആം ഓവറിന്റെ അവസാന പന്തിൽ കുൽദീപിനെ സ്വീപ്പ് ചെയ്യാൻ ശ്രമിച്ച മിച്ചലിന് പിഴച്ചു. പന്ത് കയ്യിലുരസി വായുവിൽ ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കയ്യിൽ ഒതുക്കുകയും ക്യാച്ച് ഔട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്തു. കുൽദീപ് യാദവും നന്നായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനിൽ ചൗധരി നോട്ട് ഔട്ട് വിളിക്കുകയായിരുന്നു.

https://youtu.be/AzTSw4OSmdo

തുടർന്ന് നായകൻ പാണ്ഡ്യയോട് റിവ്യൂ എടുക്കാൻ കുൽദീപ് യാദവ് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. എങ്കിലും പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്ന് തോന്നിയത് കൊണ്ടാവാം, പാണ്ഡ്യ ആദ്യം റിവ്യൂ എടുക്കാൻ താൽപര്യം കാണിച്ചില്ല. ഒടുവിൽ കുൽദീപിന്റെ നിർബന്ധത്തിന് വഴങ്ങി റിവ്യൂ എടുക്കുകയായിരുന്നു. ശേഷം കുൽദീപിനെ നോക്കി, ഇത് ഔട്ട് ആയില്ലെങ്കിൽ നിനക്കിനി ഒരു റിവ്യൂവും എടുക്കാൻ സമ്മതിക്കില്ല എന്ന് ഹാർദിക് പറയുകയുണ്ടായി. പക്ഷേ സംഗതി കാര്യമായിട്ടല്ല, ഒരു തമാശരൂപേണയാണ് അദ്ദേഹം പറഞ്ഞത്. ഒടുവിൽ ഹാർദിക് തന്നെയായിരുന്നു ശരി എന്ന് റീപ്ലേകളിൽ നിന്നും വ്യക്തമായി. പന്ത് ബാറ്റിൽ കൊണ്ടിരുന്നില്ല, ഇന്ത്യക്ക് ഒരു റിവ്യൂ അവസരം നഷ്ടമാകുകയും ചെയ്തു.

Categories
Cricket India Latest News Malayalam

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലെ കർത്താവേ . അർഷ്‌ദീപ് എറിഞ്ഞ അവസാന ഓവറിലെ പാണ്ട്യയുടെ വിവിധ ഭാവങ്ങൾ

ഇന്നലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അച്ചടക്കമില്ലാതെ പന്തെറിഞ്ഞ പേസർമാരും കളി മറന്ന ടോപ് ഓർഡർ ബാറ്റർമാരും കൂടിയായപ്പോൾ ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ തോൽവി പൂർണമായി. അതും തങ്ങൾക്ക് മികച്ച റെക്കോർഡുള്ള സ്വന്തം മണ്ണിൽ തന്നെ ലഭിച്ച പരാജയം കല്ലുകടിയായി. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ്, ഓപ്പണർമാരുടെ മികച്ച പ്രകടനവും മധ്യനിരയിൽ ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെ പുറത്താകാതെ നേടിയ 59 റൺസ് പോരാട്ടവും വഴി, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 3 ഓവറിനുള്ളിൽ തന്നെ 3 വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ, 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്നെടുത്ത 68 റൺസ് കൂട്ടുകെട്ട് ഉണ്ടായെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ഇരുവരും പുറത്തായശേഷം എത്തിയ വാഷിങ്ടൺ സുന്ദർ ഒറ്റയാൾ പോരാട്ടത്തിലൂടെ 28 പന്തിൽ 50 റൺസ് നേടിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ പേസർ അർഷദീപ് സിംഗ് എറിഞ്ഞ ഇരുപതാം ഓവറിൽ 27 റൺസാണ് പിറന്നത്. ഇന്ത്യ വെറും 21 റൺസിനാണ് പരാജയപ്പെട്ടത് എന്നോർക്കുമ്പോൾ ഈ ഓവറിന്റെ പ്രാധാന്യം മനസ്സിലാകും. 19ആം ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് സ്കോർ 149/6 എന്നതായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡാറിൽ മിച്ചൽ. ആദ്യ പന്തിൽ തന്നെ അദ്ദേഹം ലോങ് ഓണിലേക്ക്‌ സിക്സ് പായിച്ചു. ഇന്ത്യയുടെ കഷ്ടകാലത്തിന് അതൊരു നോബോൾ കൂടിയായിരുന്നു.

https://twitter.com/Anna24GhanteCh2/status/1619165743266025472?t=D5rUOKps-RyJnK8XWU9vWA&s=19
https://twitter.com/Anna24GhanteCh2/status/1619165837851762689?t=p1LLkTKsfIsQgMMnwmb0lQ&s=19

തനിക്ക് ലഭിച്ച ഫ്രീഹിറ്റ് പന്തിലും മിച്ചൽ സിക്സ് നേടി, ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക്. ഓവറിലെ രണ്ടാം പന്തിൽ വീണ്ടും ലോങ് ഓണിലേക്ക് 86 മീറ്റർ സിക്സ്! മൂന്നാം പന്തിൽ ബൗണ്ടറി കൂടി നേടിയതോടെ 3 പന്തിൽ 23 റൺസ്! അന്നേരം നായകൻ ഹാർദിക് പാണ്ഡ്യ കളിക്കളത്തിൽ വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. നാലാം പന്തിൽ റൺ ഒന്നും വഴങ്ങാതെയിരുന്ന സിംഗ്, അവസാന രണ്ട് പന്തുകളിലും ‌‍ഡബിൾ കൂടി വഴങ്ങിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

Categories
Cricket Latest News

28 ബോളിൽ 50 റൺസ് ,തോൽവിയിലും തല ഉയർത്തി നിൽക്കുന്ന പ്രകടനം ,സുന്ദറിൻ്റെ ഒറ്റയാൾ പോരാട്ടം ;വീഡിയോ കാണാം

ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടീം ഇന്ത്യയെ, ഇന്ത്യയുടെ മണ്ണിൽത്തന്നെ മുട്ടുകുത്തിച്ച് പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന്‌ 21 റൺസ് വിജയം. ടോസ് ഒഴിച്ച് ബാക്കി എല്ലാത്തിലും ആധികാരികമായി മുന്നേറിയ അവർക്ക് സീനിയർ താരങ്ങളുടെ അഭാവത്തിൽ നേടിയ ഈ വിജയം അവിസ്മരണീയമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്നപ്പോൾ രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ചയുടെ സാന്നിധ്യത്തിൽ ബോൾ ചെയ്യേണ്ടത് ഓർത്ത് നിരാശയിലായിരുന്നുവെങ്കിലും, ഇന്ത്യയേക്കാൾ മികച്ച ബോളിങ് പ്രകടനം അവർക്ക് കാഴ്ചവയ്ക്കാൻ കഴിഞ്ഞു.

ഓപ്പണർമാരായ ഡെവൺ കോൺവേ(52), ഫിൻ അലൻ(35), കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓൾറൗണ്ടർ ഡാരിൽ മിച്ചൽ (59*) എന്നിവരുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 176/6 എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. അർഷദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 27 റൺസ് പിറന്നിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 15 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. എങ്കിലും നായകൻ ഹാർദിക് പാണ്ഡ്യ(21), സൂര്യകുമാർ യാദവ്(47) എന്നിവർ നടത്തിയ രക്ഷാപ്രവർത്തനം 68 റൺസ് ഇന്ത്യൻ സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തു.

ഇരുവരും പുറത്തായതോടെ 12.2 ഓവറിൽ 89/5 എന്ന നിലയിൽ വൻ പരാജയം മുന്നിൽക്കണ്ട ഇന്ത്യയെ നാണക്കേടിന്റെ പരകോടിയിൽ നിന്ന് രക്ഷിച്ചത് തന്റെ കരിയറിലെ കന്നി ട്വന്റി ട്വന്റി അർദ്ധസെഞ്ചുറി നേടിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ഇന്നിങ്സ് ആയിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സുന്ദർ 5 ഫോറും 3 സിക്‌സുമടക്കം 28 പന്തിൽ 50 റൺസ് എടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു പുറത്തായത്. നേരത്തെ ബോളിംഗിലും 4 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സുന്ദർ തന്നെയായിരുന്നു ഇന്ത്യൻ താരങ്ങളിൽ മികച്ചുനിന്നത്. അതിലൊന്ന് സ്വന്തം ബോളിങ്ങിൽ ഒരു കിടിലൻ ഡൈവിങ് നടത്തി കൈയിലൊതുക്കിയ റിട്ടേൺ ക്യാച്ചും.

സുന്ദറിൻ്റെ ഒട്ടയാൽ പോരാട്ടം വീഡിയോ കാണാം :

Categories
Cricket

പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്നത് കണ്ടില്ലേ?നിർണായക ഓവർ മെയ്ഡൻ ആക്കി അർശ്ദീപ് :വീഡിയോ

ട്വന്റി ട്വന്റി ക്രിക്കറ്റ്‌,ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോർമാറ്റാണ്. ഒരൊറ്റ ഓവർ കൊണ്ട് മത്സരത്തിലെ വിധി മാറ്റാൻ കഴിയും. പല തവണ ഈ ഫോർമാറ്റിൽ ഇത് കണ്ടിട്ടുള്ളതാണ്. ഇന്ന് നടന്ന ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിലും ഇത്തരത്തിൽ ഒരു ഓവർ സംഭവിച്ചിരിക്കുകയാണ്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യത്തെ മത്സരം.ഇന്ത്യൻ ഇന്നിങ്സിന്റെ 18 മത്തെ ഓവർ.177 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്നാ നിലയിൽ.17 മത്തെ ഓവറിലെ അവസാന പന്ത് സിക്സർ പറത്തി നോൺ സ്ട്രൈക്ക് എൻഡിലായി പോയ സുന്ദറാണ് ഇന്ത്യയുടെ ഏകപ്രതീക്ഷ.ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് കുൽദീപാണ്. ന്യൂസിലാൻഡ് ബൗളേർ ലോക്കി ഫെർഗുസനാണ്.

ഓവറിലെ ആദ്യത്തെ പന്തിൽ സിംഗിൾ ഇടാൻ ശ്രമിക്കുന്ന കുൽദീപിന് പിഴക്കുന്നു. എഡ്ജ് എടുത്ത ബോൾ ചെന്ന് വിശ്രമിച്ചത് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ഡെവൺ കോൺവേയുടെ കരങ്ങളിൽ. ഇന്ത്യക്ക് 8 വിക്കറ്റുകൾ നഷ്ടം.അർഷദീപ് ക്രീസിലേക്ക്.സുന്ദർ എത്രയും വേഗം സ്ട്രൈക്ക് എത്തേണ്ടത് ഇന്ത്യയുടെ ആവശ്യവും നോൺ സ്ട്രൈക്ക് എൻഡിൽ തന്നെ തുടരേണ്ടത് കിവിസിന്റെ ആവശ്യവുമാണ്.അത് കൊണ്ട് തന്നെ രണ്ടാമത്തെ ബോൾ ഓഫ്‌ സ്റ്റമ്പിന് പുറത്ത് എറിയുന്നു. അർഷദീപിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല.മൂന്നാമത്തെ ബോൾ ലോക്കി ഫെർഗുസൺ സ്റ്റമ്പിലേക്ക് എറിയുന്നു. അർഷദീപ് ബാറ്റിൽ കൊള്ളിച്ചെങ്കിലും ഈ തവണയും റൺ എടുക്കാൻ സാധിച്ചില്ല.

ഓവറിലെ നാലാമത്തെ പന്ത്,ലോക്കി ഒരു ഷോർട് ബോൾ എറിയുന്നു. അർഷദീപ് പുള്ള് ചെയ്യാൻ ശ്രമിക്കുന്നു. ശ്രമം വിഫലമാകുന്നു.വീണ്ടും ഡോട്ട് ബോൾ. അഞ്ചാമത്തെ പന്ത്,ഒരിക്കൽ കൂടി ഓഫ്‌ സ്റ്റമ്പിന് പുറത്ത് വീണ്ടും ബാറ്റിൽ തൊടാൻ ആവാതെ അർഷദീപ്.അവസാന പന്തിൽ വീണ്ടും ബാറ്റിൽ കൊള്ളിക്കാൻ ശ്രമം നടത്തിയെങ്കിലും ഈ തവണയും വിഫലം.ഒടുവിൽ ഇന്ത്യ 21 റൺസ് അകലെ തോൽവി സമ്മതിച്ചു. കിവിസിന് വേണ്ടി കോൺവേയും മിചല്ലും നേടിയ ഫിഫ്റ്റിയാണ് 176 എന്നാ സ്കോറിലേക്ക് അവരെ നയിച്ചത്.മിച്ചൽ തന്നെയാണ് കളിയിലെ താരവും.

വീഡിയോ: