ഏത് ഒരു അർത്ഥവസരവും തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നവനാണ് എന്നും ക്രിക്കറ്റിൽ വിജയിച്ചിട്ടുള്ളത്. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ ട്വന്റി ട്വന്റിയിൽ ഇത്തരത്തിലുള്ള അവസരങ്ങൾ പാഴാക്കിയാൽ ഒരു പക്ഷെ മത്സരം വരെ കൈവിട്ട് പോയേക്കാം. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഗുജറാത്ത് ടൈറ്റാൻസും ചെന്നൈ സൂപ്പർ കിംഗ്‌സും മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.
ഗുജറാത്ത് ടൈറ്റാൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയാണ്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാന്ധ്യ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. ചെന്നൈ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവർ.ഹർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി പന്ത് എറിയുന്നത്. രണ്ട് സിക്സർകൾ ഇതിനോടകം തന്നെ ഓവറിൽ ഗെയ്ക്വാദ് സ്വന്തമാക്കി കഴിഞ്ഞു.
ഓവറിലെ അവസാന പന്ത്, ഗെയ്ക്വാദ് ബോൾ ഓഫ് സൈഡിലേക്ക് കളിച്ച ശേഷം സിംഗിളിന് ശ്രമിക്കുന്നു. നോൺ സ്ട്രൈക്കർ സ്റ്റോക്സ് ഈ സിംഗിൾ നിഷേധിക്കുന്നു. ബോൾ ഗുജറാത്ത് താരം ഗില്ലിന്റെ കയ്യിൽ.ഗെയ്ക്വാദ് പിച്ചിന്റെ നടുവിൽ. ഗിൽ ഡയറക്റ്റ് ഹിറ്റിന് ശ്രമിക്കുന്നു. എന്നാൽ ബോൾ സ്റ്റമ്പിൽ കൊള്ളുന്നു. ഈ നിമിഷം ഗെയ്ക്വാദ് 36 റൺസ് മാത്രമേ നേടിയിട്ട് ഉണ്ടായിരുന്നുള്ളു. ഈ ഒരു അവസരം ഗിൽ മുതലാക്കിയിരുന്നുവെങ്കിൽ ചെന്നൈ ഇന്നിങ്സിന്റെ ഗതി മറ്റൊന്നായി മാറിയേനെ.ഗെയ്ക്വാദിന്റെ 92 റൺസ് മികവിൽ ചെന്നൈ 20 ഓവറിൽ 178 റൺസ് സ്വന്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ ഏറ്റവും അധികം കാത്തിരുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിംഗ് കാണാൻ വേണ്ടിയായിരിക്കും. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി വർഷങ്ങളായി അവസാന ഓവറുകളിൽ കൂറ്റൻ അടികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇരുപതുകളുടെ അവസാനവും മുപ്പതുക്കളുടെ തുടക്കത്തിലും അദ്ദേഹം നടത്തി കൊണ്ടിരുന്ന അവസാന ഓവറിലെ മാന്ത്രിക പ്രകടനങ്ങൾ ഓരോ ക്രിക്കറ്റ് പ്രേമികളെയും ഹരം കൊള്ളിപ്പിക്കുന്നവയാണ്.
എന്നാൽ നാല്പതു കടന്ന, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിങ് ധോണിക്ക് പഴയ ആ മാന്ത്രിക പ്രകടനങ്ങൾ ആവർത്തിക്കാൻ കഴിയുമോ. കഴിയുമെന്ന് തന്നെ തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് അദ്ദേഹം തെളിയിച്ചുയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ, സീസണിലെ ആദ്യത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റാൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയാണ്.
ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്ത ഹർദിക്ക് സംഘവും ഗെയ്ക്വാദിന് മുന്നിൽ തകർന്നു വീഴുകയായിരുന്നു. ഒടുവിൽ ഗെയ്ക്വാദ് പുറത്തായതോടെ ആശ്വാസിച്ച ഗുജറാത്തിന് മുന്നിലേക്ക് ഫിനിഷേർ ധോണി കടന്ന് വരുകയാണ്. ഇന്നിങ്സിന്റെ അവസാന ഓവർ .ബൗൾ ചെയ്യുന്നത് ജോഷുവ ലിറ്റിൽ. ഓവറിലെ ആദ്യത്തെ പന്തിൽ ധോണി സിംഗിൾ എടുക്കുന്നു. മൂന്നാമത്തെ പന്തിൽ തിരകെ ധോണിക്ക് സ്ട്രൈക്ക്.സ്‌ക്വർ ലെഗിന് മുകളിലൂടെ ഒരു കൂറ്റൻ സിക്സർ. തൊട്ട് അടുത്ത ബോൾ ഒരു ഫോർ കൂടി. ഒടുവിൽ 20 ഓവറിൽ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തിൽ 178. ധോണി 7 പന്തിൽ പുറത്താകാതെ 14 റൺസ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങോടുകൂടി ഈ വർഷത്തെ ഐപിഎൽ ടൂർണമെന്റിന് തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈ നായകൻ ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയാണ് കരുതപ്പെടുന്നത്. 4 തവണ ജേതാക്കളായ ചെന്നൈ ഒരിക്കൽക്കൂടി കിരീടംചൂടി ധോണിക്ക് മികച്ചൊരു യാത്രയയപ്പ് നൽകാനാണ് ശ്രമിക്കുക.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തിന് മുൻപായി നടന്ന ഉദ്ഘാടന പരിപാടി പ്രശസ്ത താരങ്ങളുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഹിന്ദി ഗായകൻ ആരിജിത്ത് സിംഗ് മനോഹരഗാനങ്ങളുമായി വേദി കീഴടക്കിയപ്പോൾ, തമ്മന്ന ഭാടിയ, രാശ്മിക മന്ദാന എന്നിവരുടെ നൃത്തചുവടുകളും അരങ്ങുകൊഴുപ്പിച്ചു. ശേഷം നായകൻമാരായ ധോണിയും ഹാർദിക്കും എത്തി ട്രോഫിക്കൊപ്പം താരങ്ങളും ചേർന്ന് പോസ് ചെയ്തതോടെ ഐപിഎൽ സീസണ് തുടക്കമായി.
അതിനിടെ ചടങ്ങിൽ സ്റ്റേഡിയത്തിൽവച്ച് ഒരു ആവേശമുഹൂർത്തം അരങ്ങേറിയിരുന്നു. ഗായകൻ ആരിജിത്ത് സിംഗ് ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കെ ഗാലറിയിൽ ആരവമുയർന്നിരുന്നു. പൊടുന്നനെ നിമിഷനേരത്തെക്ക് ആ ആരവങ്ങൾ ഇരട്ടിയായി. പതിവില്ലാതെ ശബ്ദം ഉയർന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. പക്ഷേ അത് ആരിജിത്ത് സിങ്ങിന് വേണ്ടിയുള്ളതായിരുന്നില്ല. 2-3 സെക്കൻഡ് നേരത്തേക്ക് ചെന്നൈ നായകൻ എം എസ് ധോണിയുടെ ചിത്രം ക്യാമറാമാൻ ഒപ്പിയെടുത്ത് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പൊഴായിരുന്നു അത്. ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചതിനുശേഷവും മുൻ നായകൻ ധോണിക്ക് ലഭിക്കുന്ന ജനപിന്തുണ വളരെയധികമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസൺ ഗംഭീര തുടക്കം. ഗുജറാത്ത് ടൈറ്റാൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടക്കുന്ന മത്സരം ആവേശകരമായി മുന്നേറുകയാണ്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാന്ധ്യ ബൗളിംഗ് തെരെഞ്ഞെടുക്കകയായിരുന്നു.ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ഷമി പന്ത് എറിഞ്ഞു.
എന്നാൽ രുതുരാജ് ഗെയ്ക്വാദ് ഒരൊറ്റത്ത് തകർത്ത് കളിക്കുകയാണ്. മറുവശത്ത് ബാറ്റർമാർ മാറി വരുന്നുണ്ടെങ്കിലും രുതുരാജ് കഴിഞ്ഞ കുറച്ചു സീസണുകളിലായി തുടരുന്ന തന്റെ ഗംഭീര ഫോം തുടരുകയാണ്. ഏതാനും മാസങ്ങളക്ക് മുന്നേ ഒരു ഓവറിൽ ഏഴു സിക്സറുകൾ രുതുരാജ് അടിക്കുകയുണ്ടായി. എന്നാൽ ഐ പി എല്ലിൽ ഒരു ഓവറിൽ മൂന്നു പടുകൂറ്റൻ സിക്സറുകൾ ഇപ്പോൾ ഗെയ്ക്വാദ് പറത്തിയിരിക്കുകയാണ്.
ഗുജറാത്തിന് വേണ്ടി അലിസാരി ജോസഫാണ് പന്ത് എറിയുന്നത്. ദക്ഷിണ ആഫ്രിക്കക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം നേടിയ ശേഷം അലിസാരി കളിക്കുന്ന ആദ്യത്തെ മത്സരമാണ് ഇത്.ആദ്യത്തെ പന്ത് ഫ്ലിക്ക് ഷോട്ട് സ്‌ക്വർ ലെഗിൻ മുകളിലൂടെ സിക്സർ. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകൾ ഡോട്ട്. നാലാമത്തെ പന്ത് വീണ്ടും സിക്സർ,ഗെയ്ക്വാദിന് 23 ബോൾ ഫിഫ്റ്റി.അഞ്ചാമത്തെ പന്ത് വീണ്ടും ഡോട്ട്.അവസാന പന്ത് ഒരിക്കൽ കൂടി സിക്സർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യ എന്നാ രാജ്യത്തിന് വേണ്ടി ഒരുമിച്ചു വാദിച്ചു തർക്കിച്ച ഇരുന്ന ക്രിക്കറ്റ് ആരാധകർ ഇന്ന് മുതൽ പല വഴിയായി പിരിയുകയാണ്. ധോണിക്കും കോഹ്ലിക്ക് രോഹിത്തിനും വേണ്ടി തന്നെയാകും ഇതിൽ ഭൂരിഭാഗം ആരാധകരും ചേരി തിരിഞ്ഞു വാദിക്കുകയും തർക്കിക്കുകയുണ്ടാവുക.
കോഹ്ലിയും രോഹിത് ശർമയും നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളാണ്. എന്നാൽ ധോണി വിരമിച്ചുവെങ്കിലും ഐ പി എല്ലിൽ ഇപ്പോഴും ചെന്നൈയുടെ ഐക്കൺ താരമാണ്. ക്രിക്കറ്റ് ആരാധകർ ധോണിയുടെ മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന വിശ്വാസത്തോടെയാണ് ഈ സീസൺ കളികൾ കാണുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചുവെങ്കിലും പ്രഥമ ധോണിയുടെ സ്റ്റാർ വാല്യൂവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ എഡിഷന്റെ ഉത്ഘാടന ചടങ്ങ്. അതിമനോഹരമായി പരിപാടികൾ നടക്കുകയാണ്.ധോനിയെ അവതാരിക ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു.ഒരു സിനിമയിലെ നായകനെ വെല്ലുന്ന തരത്തിലുള്ള ഒരു എൻട്രി. ആരാധകരുടെ ആർപ്പുവിളികളുടെ നടുവിലേക്ക് ക്യാപ്റ്റൻ കൂളിന്റെ കടന്ന് വരവ്.ടോസ് നേടിയ ഗുജറാത്ത് ടൈറ്റാൻസ് ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ സീസണിന്റെ ക്ഷീണം തീർക്കാൻ ചെന്നൈയും വിജയം കൊണ്ട് പുതു സീസൺ തുടങ്ങാൻ ഗുജറാത്തും കച്ചകെട്ടുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.
ട്വന്റി ട്വന്റി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയനിൽ അരങ്ങേറിയത്. രാജ്യാന്തര T-20യിലെ ഏറ്റവും ഉയർന്ന റൺചേസിനുള്ള റെക്കോർഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു അവരുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ്, ജോൺസൺ ചാൾസിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് കണ്ടെത്തി. ക്വിന്റൺ ഡി കോക്കിന്റെ സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നൽകിയപ്പോൾ ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.
നേരത്തെ മത്സരത്തിന്റെ മൂന്നാം പന്തിൽതന്നെ ഓപ്പണർ കിംഗിനെ നഷ്ടമായ വെസ്റ്റിൻഡീസിന് കയ്ൽ മെയേഴ്സിന്റെയും ജോൺസൺ ചാൾസിന്റെയും കൂട്ടുകെട്ടാണ് മികച്ച തുടക്കം സമ്മാനിച്ചത്. മയേഴ്സ് 27 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. എങ്കിലും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന ചാൾസ്, 46 പന്ത് നേരിട്ട്, 10 ഫോറും 11 സിക്സും അടക്കം 118 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ റോവ്‌മാൻ പവൽ (28), റോമാരിയോ ഷേപ്പേർഡ് (41*) എന്നിവരുടെ ഇന്നിങ്സ്സുകൾ കൂടിയായപ്പോൾ വെസ്റ്റിൻഡീസ് 258 എന്ന കൂറ്റൻ ടോട്ടലിൽ എത്തിച്ചേർന്നു.
ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ഡി കോക്കും ഹെൻറിക്സും അതേ നാണയത്തിൽ തിരിച്ചടിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ മത്സരം ആവേശകരമായി. ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലെ സ്കോർ (6 ഓവറിൽ 102/0) കണ്ടെത്തി അവർ മുന്നേറി. ഒന്നാം വിക്കറ്റിൽ 10.5 ഓവറിൽ 152 റൺസാണ് കൂട്ടിച്ചേർത്തത്. ഡി കോക്ക് 44 പന്തിൽ 9 ഫോറും 8 സിക്സും അടക്കം 100 റൺസും ഹെൻറിക്സ് 28 പന്തിൽ 11 ഫോറും 2 സിക്സും അടക്കം 68 റൺസും എടുത്തു. ഇരുവരും പുറത്തായശേഷം റൂസ്സോയും മില്ലറും വേഗം മടങ്ങിയെങ്കിലും മാർക്രവും (38) ക്ലാസനും (16) ചേർന്ന് അവരെ വിജയത്തിലെത്തിച്ചു.
അതിനിടെ മത്സരത്തിൽ കാണികളെ മുൾമുനയിൽ നിർത്തിയ ഒരു നിമിഷം അരങ്ങേറിയിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം. വെടിക്കെട്ട് ഓപ്പണിംഗ് കാഴ്ചവെച്ച ഡി കോക്കിന്റെ മികവിൽ അവർ 2.4 ഓവറിൽ 54 റൺസ് എടുത്തുനിൽക്കുന്ന നേരം. അടുത്ത പന്തിൽ ലോങ് ഓഫിലേക്ക് ഷോട്ട് കളിച്ച് വീണ്ടുമൊരു ബൗണ്ടറി നേടി അദ്ദേഹം. അവിടേക്ക് പന്തിന്റെ പിന്നാലെ ഓടിയത് നായകൻ റൊവ്മൻ പവൽ ആയിരുന്നു. പവൽ എത്തുമ്പോഴേക്കും പന്ത് അതിർത്തിവര കടന്നെങ്കിലും അദ്ദേഹത്തിന് ഓട്ടം നിയന്ത്രിക്കാൻ സാധിച്ചില്ല. അവിടെയാകട്ടെ രണ്ട് ബോൾ ബോയ്സും ഉണ്ടായിരുന്നു. എങ്കിലും പവൽ സാഹസികമായി ഒരുവിധത്തിൽ ഇരുവരെയും കൂട്ടിയിടിക്കാതെ മറികടന്ന്, ഒടുവിൽ എൽഇഡി ബോർഡിൽ ചെന്നിടിച്ചു നിൽക്കുകയായിരുന്നു.
ഇന്നലെ ചെന്നൈയിൽ നടന്ന ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയൻ ടീം ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ ഇന്നിംഗ്സ് 49.1 ഓവറിൽ 248 റൺസിൽ അവസാനിച്ചു. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആദം സാമ്പ കളിയിലെ താരമായും ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ ഇന്നിംഗ്സിൽ ഒരു ഓസീസ് താരത്തിനുപോലും അർദ്ധസെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. എങ്കിലും പൂജ്യത്തിന് പുറത്തായ നായകൻ സ്റ്റീവൻ സ്മിത്ത് ഒഴികെ മറ്റെല്ലാവരും സ്കോർബോർഡിലേക്ക് കൊച്ചുകൊച്ചു സംഭാവനകൾ നൽകിയിരുന്നു. 47 റൺസ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ടോപ് സ്കോററായത്. മുൻനിര താരങ്ങൾ പുറത്തായപ്പോൾ ഇന്ത്യ അവരെ എളുപ്പം പുറത്താക്കാം എന്ന് കരുതിയെങ്കിലും പൊരുതിനിന്ന വാലറ്റം സ്കോർ മുന്നോട്ട് നീക്കി. ഇതും ഇന്ത്യയുടെ പരാജയത്തിന്റെ ഒരു കാരണമായി കണക്കാക്കാം. ഇന്ത്യക്കായി കുൽദീപും പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും ചേർന്ന് സമ്മാനിച്ചത് മികച്ച തുടക്കമായിരുന്നു. 17 പന്തിൽ 30 റൺസ് അടിച്ചുകൂട്ടിയാണ് രോഹിത് പുറത്തായത്. ഗിൽ 37 റൺസോടെയും മടങ്ങി. തുടർന്ന് വിരാട് കോഹ്‌ലിയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 32 റൺസ് എടുത്ത രാഹുൽ പുറത്തായശേഷം എത്തിയ അക്ഷർ പട്ടേൽ റൺഔട്ട് ആകുകയും അർദ്ധസെഞ്ചുറി നേടിയ ഉടനെ കോഹ്‌ലി പുറത്താകുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൺ ഡക്കായി നാണക്കേടിന്റെ റെക്കോർഡ് കുറിച്ചു.
വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും യാതൊരു ടെൻഷനും കൂടാതെ ബാറ്റ് ചെയ്ത പാണ്ഡ്യ ഒടുവിൽ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ഒരുക്കിയ കെണിയിൽ വീണാണ് പുറത്തായത്. സ്പിന്നർ ആദം സാമ്പ നാൽപ്പത്തിനാലാം ഓവർ എറിയാൻ എത്തിയപ്പോൾ ലോങ് ഓൺ ഫീൽഡറെ നേരെ ബോളറുടെ അതേലൈനിൽ വരുന്ന രീതിയിൽ ബൗണ്ടറിയിൽ മാറ്റിനിർത്തിയിരുന്നു. പാണ്ഡ്യ ആദ്യ പന്തിൽതന്നെ നേരെ അവിടേക്ക് തന്നെയാണ് ഷോട്ട് പായിച്ചത്. പക്ഷേ ഭാഗ്യത്തിന് ടൈമിംഗ് തെറ്റികളിച്ചതുകൊണ്ട് ഒരുതവണ പിച്ച് ചെയ്താണ് പന്ത് കയ്യിലേക്ക് പോയത്.
തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോഴും പാണ്ഡ്യ ഇതേ ഷോട്ട് തന്നെ കളിച്ച് ലോങ് ഓൺ ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് നേടാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ ഇത്തവണ പണിപാളി, പന്ത് ലീഡിങ് എഡ്ജ് എടുത്ത് വായുവിൽ ഉയർന്നപ്പോൾ കവറിൽ നിന്നിരുന്ന സ്മിത്ത് തന്റെ ഇടതുവശത്തേക്ക് ഓടി ക്യാച്ച് എടുക്കുകയായിരുന്നു. ഫീൽഡിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തി സമ്മർദ്ദം സൃഷ്ടിച്ച് വിക്കറ്റ് എടുക്കുന്നതിൽ സ്മിത്ത് പണ്ടേ മികവ് തെളിയിച്ചിട്ടുള്ളതാണ്. 40 പന്ത് നേരിട്ട പാണ്ഡ്യ 3 ഫോറും ഒരു സിക്സും അടക്കം 40 റൺസോടെ മടങ്ങി. അതോടെ ഇന്ത്യൻ ഇന്നിങ്സിനും തീരുമാനമായി.
ചെന്നൈയിലെ എം എ ചിദംബരത്തിൽ നടന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ തകർത്ത ഓസീസ് പരമ്പര 2-1ന് സ്വന്തമാക്കി. 21 വീടിന്റെ വിജയമാണ് അവർ നേടിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്തു അവർ 49 ഓവറിൽ 269 വിൻഡോയിൽ ഓൾഔട്ടാകുകയായിരുന്നു. ടീമിലെ ഒരു താരത്തിനും അർദ്ധസെഞ്ചുറി തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും ചേർന്ന് നൽകിയ ചെറിയ സംഭാവനകൾ അവരെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചു. 47 പ്രമുഖ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാൻ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി കുൽദീപും പാണ്ഡ്യയും മൂന്നുവിക്കറ്റ് വീതവും സിറാജും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയും ഗില്ലും ചേർന്ന് കൂട്ടുകെട്ട് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 17 പന്തിൽ രണ്ടുവീതം ഫോറവും സിക്സും അടക്കം 30 മണിക്ക് എടുത്ത രോഹിത് ആദ്യം പുറത്തായി, തുടർന്ന് 37 ഉച്ചയ്ക്ക് എടുത്ത ഗില്ലും. എങ്കിലും വിരാട് കോഹ്‌ലി (54), കെ എൽ രാഹുൽ (32) നേതൃത്വം നൽകി ഇന്ത്യ മുന്നേറി. രാഹുൽ പുറത്തായപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചു വന്ന അക്ഷർ പട്ടേൽ റൺഔട്ടായി. സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. 40 പന്തിൽ 40 പന്ത് എടുത്ത പാണ്ഡ്യയുടെ ഇന്നിങ്സ് പ്രതീക്ഷ നൽകിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. 33 പന്തിൽ 18 മുഖവുമായി ജഡേജയും നിറംമങ്ങി. ഒടുവിൽ 49.1 ഓവറിൽ 248 ന് ഓൾഔട്ടായി ടീം ഇന്ത്യ.
അതിനിടെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിൽ ഇടയിൽ ഗ്രൗണ്ടിൽ ഒരു പരുന്ത് താഴ്ന്നുപറന്ന് ശല്യം ചെയ്തതോടെ അൽപസമയത്തേക്ക് തടസ്സപ്പെട്ടിരുന്നു. മാർകസ് സ്റ്റോയിനിസ് എറിഞ്ഞ നാല്പത്തിരണ്ടാം ഓവറിനിടെ ആയിരുന്നു സംഭവം. അഞ്ചാം പന്ത് എറിയാൻ അദ്ദേഹം തയ്യാറെടുക്കുമ്പോൾ സമീപത്തുകൂടി പരുന്ത് നീങ്ങിയത്. അതോടെ താരങ്ങൾ കളി താൽക്കാലികമായി നിർത്തിവച്ചു. ഒടുവിൽ ഗ്രൗണ്ടിൽ നിന്നും താൻ ലക്ഷ്യംവച്ച പ്രാണിയെ കൊത്തിയെടുത്തതാണ് പരുന്ത് മടങ്ങിയത്. നേരത്തെ ഓസ്ട്രേലിയൻ ടീമിന്റെ ബാറ്റിംഗ് സമയത്ത് ഒരു നായ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയപ്പോഴും അൽപസമയം തടസ്സപ്പെട്ടു.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററാണ് സൂര്യ കുമാർ യാദവ്. നിലവിലെ ലോകം ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്ററും. എന്നാൽ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഫോം മറ്റു ഫോർമാറ്റിലേക്ക് കൊണ്ടുവരാൻ സൂര്യ കുമാർ യാദവിന് സാധിക്കാത്ത കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ദയനീയ പ്രകടനം താരം തുടരുന്ന കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും ഒരു റൺ പോലും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മാത്രമല്ല ഒന്നിൽ കൂടുതൽ പന്തുകൾ ഒരിക്കൽ പോലും അദ്ദേഹത്തിന് നേരിടാൻ സാധിച്ചില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നാലാമത്തെ പൊസിഷനിലാണ് സൂര്യ ഇറങ്ങിയത്. സ്റ്റാർക്കിന്റെ ഇൻ സ്വിങ് ഡെലിവറിയിൽ രണ്ട് തവണയും സൂര്യ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
മൂന്നാമത്തെ ഏകദിനത്തിൽ ഏഴാമത്തെ പൊസിഷനിലേക്ക് സൂര്യയേ താഴ്ത്തി ഇറക്കി എങ്കിലും വീണ്ടും ഒരു റൺസ് പോലും അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചില്ല. ഈ തവണയും ഒരു പന്തിൽ കൂടുതൽ പോലും നേരിടാൻ കഴിഞ്ഞില്ല.സ്റ്റാർക്കിന് പകരം ഈ തവണ വീണത് ആഗറിന് മുന്നിലാണ്.എൽ ബി ഡബ്യുന് പകരം ഈ തവണ കുറ്റി തെറിച്ചു.ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഒരു പരമ്പരയിൽ മുഴുവൻ മത്സരങ്ങളും ഒരു ബാറ്റർ ഗോൾഡൻ ഡക്ക് ആവുന്നത്.ഈ വർഷം കളിച്ച ആറു ഏകദിനങ്ങളിൽ നിന്ന് വെറും 73 റൺസാണ് സൂര്യ സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ഒരു പക്ഷെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിലെ ആദ്യ പേരുകാരനും.ഇത് കൊണ്ട് എല്ലാം തന്നെ മറ്റുള്ളവർക്ക് പിടിക്കാൻ പ്രയാസമുള്ള ക്യാച്ചുകൾ അദ്ദേഹം എളുപ്പത്തിൽ കൈ പിടിയിൽ ഒതുക്കും. എന്നാൽ തന്നെ പോലെ ക്യാച്ച് പിടിക്കാൻ കഴിയാത്തതിന് ദേഷ്യപെടുന്ന ജഡേജയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ കണ്ടത് .
ഓസ്ട്രേലിയ ഇന്നിങ്സിന്റെ 20 മത്തെ ഓവറിലായിരുന്നു സംഭവം.ഡേവിഡ് വാർണർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ഓവറിലെ അവസാന പന്ത് ജഡേജ സ്വീപ് ചെയ്യുന്നു.ടോപ് എഡ്ജ് എടുത്ത ബോൾ ദീപ് ബാക്ക്വാർഡ് സ്‌ക്വറിലേക്ക്.ക്യാച്ച് പിടിക്കാൻ വേണ്ടി സിറാജ് ഒരുപാട് ദൂരം ഓടുന്നു.ഫുൾ സ്‌ട്രെച്ച് എടുത്തു ഡൈവ് ചെയ്യുന്നു. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല.
ഇത് കണ്ട ജഡേജ സിറാജിനോട് ദേഷ്യപെടുന്നു.ഈ സമയത്ത് കമന്ററി പറഞ്ഞു കൊണ്ടിരുന്നത് സുനിൽ ഗവസ്‌കർ ആയിരുന്നു.സിറാജിനെ പിന്തുണച്ചു കൊണ്ട് ഗവസ്‌കർ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. “എല്ലാവർക്കും നിങ്ങൾ പോലെ ഫീൽഡ് ചെയ്യാൻ പറ്റില്ല ജഡേജ, നിങ്ങൾ അത് മനസിലാക്കുക.”ഈ ക്യാച്ച് നഷ്ടപെട്ടതിന് ശേഷം വാർണർ അധികം വൈകാതെ പുറത്തായി.23 റൺസാണ് അദ്ദേഹം സ്വന്തമാക്കിയ. ഓസ്ട്രേലിയ 269 റൺസിന് ഓൾ ഔട്ടായി.