ഏത് ഒരു അർത്ഥവസരവും തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നവനാണ് എന്നും ക്രിക്കറ്റിൽ വിജയിച്ചിട്ടുള്ളത്. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ ട്വന്റി ട്വന്റിയിൽ ഇത്തരത്തിലുള്ള അവസരങ്ങൾ പാഴാക്കിയാൽ ഒരു പക്ഷെ മത്സരം വരെ കൈവിട്ട് പോയേക്കാം. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഗുജറാത്ത് ടൈറ്റാൻസും ചെന്നൈ സൂപ്പർ കിംഗ്‌സും മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.
ഗുജറാത്ത് ടൈറ്റാൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയാണ്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാന്ധ്യ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. ചെന്നൈ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവർ.ഹർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി പന്ത് എറിയുന്നത്. രണ്ട് സിക്സർകൾ ഇതിനോടകം തന്നെ ഓവറിൽ ഗെയ്ക്വാദ് സ്വന്തമാക്കി കഴിഞ്ഞു.
ഓവറിലെ അവസാന പന്ത്, ഗെയ്ക്വാദ് ബോൾ ഓഫ് സൈഡിലേക്ക് കളിച്ച ശേഷം സിംഗിളിന് ശ്രമിക്കുന്നു. നോൺ സ്ട്രൈക്കർ സ്റ്റോക്സ് ഈ സിംഗിൾ നിഷേധിക്കുന്നു. ബോൾ ഗുജറാത്ത് താരം ഗില്ലിന്റെ കയ്യിൽ.ഗെയ്ക്വാദ് പിച്ചിന്റെ നടുവിൽ. ഗിൽ ഡയറക്റ്റ് ഹിറ്റിന് ശ്രമിക്കുന്നു. എന്നാൽ ബോൾ സ്റ്റമ്പിൽ കൊള്ളുന്നു. ഈ നിമിഷം ഗെയ്ക്വാദ് 36 റൺസ് മാത്രമേ നേടിയിട്ട് ഉണ്ടായിരുന്നുള്ളു. ഈ ഒരു അവസരം ഗിൽ മുതലാക്കിയിരുന്നുവെങ്കിൽ ചെന്നൈ ഇന്നിങ്സിന്റെ ഗതി മറ്റൊന്നായി മാറിയേനെ.ഗെയ്ക്വാദിന്റെ 92 റൺസ് മികവിൽ ചെന്നൈ 20 ഓവറിൽ 178 റൺസ് സ്വന്തമാക്കി.