ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ ഏറ്റവും അധികം കാത്തിരുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിംഗ് കാണാൻ വേണ്ടിയായിരിക്കും. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി വർഷങ്ങളായി അവസാന ഓവറുകളിൽ കൂറ്റൻ അടികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇരുപതുകളുടെ അവസാനവും മുപ്പതുക്കളുടെ തുടക്കത്തിലും അദ്ദേഹം നടത്തി കൊണ്ടിരുന്ന അവസാന ഓവറിലെ മാന്ത്രിക പ്രകടനങ്ങൾ ഓരോ ക്രിക്കറ്റ് പ്രേമികളെയും ഹരം കൊള്ളിപ്പിക്കുന്നവയാണ്.
എന്നാൽ നാല്പതു കടന്ന, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിങ് ധോണിക്ക് പഴയ ആ മാന്ത്രിക പ്രകടനങ്ങൾ ആവർത്തിക്കാൻ കഴിയുമോ. കഴിയുമെന്ന് തന്നെ തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് അദ്ദേഹം തെളിയിച്ചുയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ, സീസണിലെ ആദ്യത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റാൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുകയാണ്.
ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്ത ഹർദിക്ക് സംഘവും ഗെയ്ക്വാദിന് മുന്നിൽ തകർന്നു വീഴുകയായിരുന്നു. ഒടുവിൽ ഗെയ്ക്വാദ് പുറത്തായതോടെ ആശ്വാസിച്ച ഗുജറാത്തിന് മുന്നിലേക്ക് ഫിനിഷേർ ധോണി കടന്ന് വരുകയാണ്. ഇന്നിങ്സിന്റെ അവസാന ഓവർ .ബൗൾ ചെയ്യുന്നത് ജോഷുവ ലിറ്റിൽ. ഓവറിലെ ആദ്യത്തെ പന്തിൽ ധോണി സിംഗിൾ എടുക്കുന്നു. മൂന്നാമത്തെ പന്തിൽ തിരകെ ധോണിക്ക് സ്ട്രൈക്ക്.സ്‌ക്വർ ലെഗിന് മുകളിലൂടെ ഒരു കൂറ്റൻ സിക്സർ. തൊട്ട് അടുത്ത ബോൾ ഒരു ഫോർ കൂടി. ഒടുവിൽ 20 ഓവറിൽ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തിൽ 178. ധോണി 7 പന്തിൽ പുറത്താകാതെ 14 റൺസ്.