ഏകദിന ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പരിക്ക് മൂലം വിട്ടുനിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി പരിക്കിൽ നിന്ന് മുക്തനായി വീണ്ടും കളത്തിൽ. ബംഗാൾ താരമായ മുഹമ്മദ് ശമി രഞ്ജി ട്രോഫിയിൽ മതപ്രദേശിനെതിരെ നാലു വിക്കറ്റ് നേടി തിരിച്ചുവരവ് ഗംഭീരമാക്കി. ഇതോടെ അടുത്ത ആഴ്ച ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ പരമ്പരയിൽ അദ്ദേഹത്തെ പരിഗണിച്ചേക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് അദ്ദേഹത്തിൻറെ സാന്നിധ്യം നിർണായകമാണ്. നിലവിൽ ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ മാരായ ജസ്റ്റ് പ്രീത ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, ആകാശദീപ് സിംഗ്, റാണ എന്നിവരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ 2 ഇന്നിംഗ്സിലും അദ്ദേഹം എങ്ങനെ പന്തറിയുന്നു അതുപോലെ ഫിറ്റ്നസ് എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നെല്ലാം പരിഗണിച്ച ശേഷം മാത്രമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം എടുക്കുക. ഫാസ്റ്റ് ബോളർമാർക്ക് സപ്പോർട്ട് കിട്ടുന്ന ഓസ്ട്രേലിയൻ പിച്ചുകളിൽ ശമിക്ക് തിളങ്ങാൻ ആകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്