Categories
Uncategorized

ബോൾ സ്റ്റമ്പിലേക്ക്, ഫുട്ബോൾ സ്കിൽ പുറത്തെടുത്തു മുഷ്‌ഫിഖർ, രസകരമായ വീഡിയോ ഇതാ..

ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. ഒക്ടോബർ 5 ന്ന് ആരംഭിക്കാൻ ഇരിക്കുന്ന ലോകക്കപ്പ് മാത്രമല്ല ഇതിന് കാരണം. മറിച്ചു ലോകക്കപ്പിന് മുന്നേ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരകളാണ്. ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട് അയർലാൻഡ്, ബംഗ്ലാദേശ് ന്യൂസിലാൻഡ് എന്നിവയാണ് ഈ പരമ്പരകൾ.

ഇപ്പോൾ ഏറെ രസകരമായ ഒരു വിക്കറ്റ് സംഭവിച്ചിരിക്കുകയാണ്. ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരത്തിലാണ് സംഭവം. ന്യൂസിലാൻഡ് ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ ഏകദിനം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ബംഗ്ലാദേശ് നായകൻ ശാന്റോ.ബംഗ്ലാദേശ് ഇന്നിങ്സിന്റെ 15 മത്തെ ഓവർ.ബംഗ്ലാദേശിന് വേണ്ടി സ്ട്രൈക്കിൽ അവരുടെ മികച്ച താരങ്ങളിൽ ഒരാളായ മുഷ്‌ഫിഖർ റഹിം.

ഫെർഗുസൺ എറിഞ്ഞ ഓവറിലെ ആദ്യത്തെ പന്ത് റഹിം പ്രതിരോധിക്കുന്നു.എന്നാൽ ബാറ്റിൽ കൊണ്ട് പന്ത് നേരെ ബാറ്റിന് പുറകിൽ കുത്തി സ്റ്റപിലേക്ക്. താരം കാൽ വെച്ച് പന്ത് തട്ടി മാറ്റാൻ നോക്കിയെങ്കിലും പന്ത് ബേയ്ൽസ് ഇളക്കുകയും താരത്തിന്റെ ഷൂസ് സ്റ്റമ്പ് ഇളക്കുകയും ചെയ്തു.25 പന്തിൽ 18 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

Categories
Uncategorized

ഒത്തില്ല… ഒത്തില്ല..അശിനെ വലതു നിന്ന് റിവേഴ്സ് സ്വീപ് ചെയ്തു പുറത്തായി വാർണർ: വീഡിയോ കാണാം

ഇന്നലെ ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ കീഴടക്കിയ ടീം ഇന്ത്യ, ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. മഴനിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ 399/5 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിംഗിനിടയിൽ മഴയെത്തി കളി തടസ്സപ്പെടുകയും, തുടർന്ന് വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.

എങ്കിലും ഓസ്ട്രേലിയൻ ഇന്നിങ്സ് 28.2 ഓവറിൽ 217 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ അശ്വിനും ജഡേജയുമാണ് മുന്നിൽ നിന്നും നയിച്ചത്. ഓസ്ട്രേലിയക്കായി വാർണറും ആബട്ടും അർദ്ധസെഞ്ചുറി നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. നേരത്തെ സെഞ്ചുറികൾ നേടിയ ഓപ്പണർ ഗില്ലിൻ്റെയും(104), അയ്യരുടെയും(105), അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രാഹുലിൻ്റെയും(52), സൂര്യകുമാറിൻ്റെയും(72*) ഇന്നിംഗ്സുകളാണ് ഇന്ത്യയെ വൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്.

അതിനിടെ മത്സരത്തിൽ ഒരു രസകരമായ നിമിഷമുണ്ടായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ, ഓഫ്‌സ്പിന്നർ അശ്വിനെ നേരിട്ടത് ഒരു വലംകയ്യൻ ബാറ്ററായാണ്. തുടക്കത്തിൽ സാധാരണപോലെ ബാറ്റ് ചെയ്ത വാർണർക്ക്, അശ്വിൻ്റെ കറങ്ങിത്തിരിഞ്ഞ് വരുന്ന പന്തുകൾ നേരിടാൻ പ്രയാസപ്പെട്ടതോടെ, വലംകൈയ്യനായി ബാറ്റ് ചെയ്യാൻ തുടങ്ങി. ലെഗ്സൈഡിൽ ബൗണ്ടറിയൊക്കെ നേടി വാർണർ അതിൽ ഒരു പരിധിവരെ വിജയിച്ചു എന്ന് കരുതിയെങ്കിലും ഒടുവിൽ അശ്വിൻ തന്നെയാണ് പുറത്താക്കിയത്.

വലംകൈയ്യനായി നിന്ന് റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച അദ്ദേഹം വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. എങ്കിലും പിന്നീട് റീപ്ലേകളിൽ നിന്നും അത് ബാറ്റിൻ്റെ അടിഭാഗത്ത് ചെറുതായി തട്ടി എന്ന് വ്യക്തമായി. ഒരുപക്ഷേ, വാർണർ റിവ്യൂ എടുത്തിരുന്നുവെങ്കിൽ അത് നോട്ടൗട്ട് ആയേനെ. അദ്ദേഹം പോലും ബാറ്റിൽ ചെറുതായി കൊണ്ടത് അറിഞ്ഞില്ല. വിക്കറ്റിന് മുന്നിൽ നേരെ കാലിൽ കൊണ്ടതുകൊണ്ട് അദ്ദേഹം റിവ്യൂ എടുക്കാതെ മടങ്ങുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഹമ്മെ…രാഹുൽ തന്നെ ആണോ ഇത് ? സിക്സ് ചെന്ന് വീണത് മേൽകൂരയിൽ, വീഡിയോ കാണാം..

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ത്യൻ ബാറ്റർമാർ തങ്ങളുടെതാക്കി മാത്രം മാറ്റിയിരുക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ റുതുരാജിനെ നേരത്തെ തന്നെ പുറത്താക്കി ഓസ്ട്രേലിയ ബൗളർമാർ പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് അങ്ങോട്ട് ഇന്ത്യൻ ബാറ്റർമാർ അഴിഞ്ഞാടുന്ന കാഴ്ചയാണ് ഇൻഡോർ കണ്ടത്.സൂര്യ കുമാർ ആയിരുന്നു ഏറ്റവും അപകടകാരി.

ഗില്ലിന്റെയും അയ്യറിന്റെയും ക്ലാസ്സ്‌ മാസ്സും അടങ്ങിയ രണ്ട് സെഞ്ച്വറികൾ. തുടർന്ന് അവർ നൽകിയ മോമെന്റും ഒട്ടും നഷ്ടപെടാതെ അടിച്ചു തകർത്ത ഇന്ത്യൻ നായകൻ രാഹുലിന്റെ ഫിഫ്റ്റി. ഒടുവിൽ സൂര്യയുടെ മാസ്സ് ഫിഫ്റ്റിയും. എന്നാൽ സൂര്യയും മാസ്സ് ഇന്നിങ്സിന് മുന്നേ കെ എൽ രാഹുൽ അടിച്ച ഒരു സിക്സ് എങ്ങും ചർച്ചയായിരുന്നു.ഗിൽ സെഞ്ച്വറി നേടി നിൽക്കുകയാണ്.

സ്കോറിങ് വേഗം നേരിയ രീതിയിൽ കുറഞ്ഞ തുടങ്ങിയ നിമിഷമായിരുന്നു അത്. ഗ്രീൻ എറിഞ്ഞ 35 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്, ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി. എന്നാൽ ആ പന്ത് കെ എൽ രാഹുൽ താൻ കളിക്ക് മുന്നേ ഉദ്ഘാടനം ചെയ്ത ഗ്രൗണ്ടിന് ഏറ്റവും മുകളിൽ വെച്ചിരിക്കുന്ന സോളാർ പാനലിലേക്ക് അടിച്ചു കേറ്റുന്ന കാഴ്ചയാണ് ഗ്രീനും ഓസ്ട്രേലിയ ആരാധകരും കണ്ടത്.ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസും സ്വന്തമാക്കി.

Categories
Uncategorized

ഏകദിനം പഠിച്ചു തുടങ്ങിയ സൂര്യ,, ഗ്രീനിനെ തുടർച്ചയായ നാല് സിക്സറുകൾ, വീഡിയോ ഇതാ..

ഇന്ത്യ ഏകദിന ലോകക്കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം വിമർശിക്കപെട്ട താരമാണ് സൂര്യ കുമാർ. അർഹച്ചതിൽ കൂടുതൽ പിന്തുണ ടീം മാനേജ്മെന്റ് നൽകിയതാണ് ഇതിന് കാരണവും. സൂര്യ ഏകദിനം പഠിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള പരിശീലകൻ ദ്രാവിഡിന്റെ പ്രസ്താവനയും എല്ലാം സൂര്യക്കെതിരെ ഫലം ചെയ്തു

.എന്നാൽ ഇപ്പോൾ ഏകദിനം പഠിച്ചു പഠിച്ചു ഉയർന്ന സ്കോറുകൾ സൂര്യ നേടുകയാണ്. കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിൽ ഫിഫ്റ്റി സ്വന്തമാക്കിയ അദ്ദേഹം ഇപ്പോൾ രണ്ടാം ഏകദിനത്തിൽ മികച്ച തുടർച്ചയായി നാല് സിക്സറുകൾ അടിച്ചു എടുത്തു ചരിത്രം സൃഷ്ടിച്ചുയിരിക്കുകയാണ്. ക്യാമറൺ ഗ്രീൻ എറിഞ്ഞ 44 മത്തെ ഓവറിലാണ് സംഭവം.

ഓവറിലെ ആദ്യത്തെ പന്തിൽ തന്റെ ട്രേഡ് മാർക്ക്‌ ഷോർട്ടിലൂടെ ലോങ്ങ്‌ ലെഗ് വഴി ഗാലറിയിലേക്ക്.രണ്ടാമത്തെ ബോൾ ഒരു കിടിലൻ സ്കൂപിലുടെ ഫൈൻ ലെഗ് വഴി ഇൻഡോറിലെ കാണികളിലേക്ക്.ഓഫ്‌ സ്റ്റമ്പിന് പുറത്തു വന്ന മൂന്നാമത്തെ പന്ത് ഒരു കിടിലൻ ഇൻ സൈഡ് ഔട്ട്‌, വീണ്ടും സിക്സർ,നാലാമത്തെ പന്ത് വീണ്ടും തന്റെ ട്രേഡ് മാർക്ക്‌ ഷോർട്ട്. ഈ തവണ ദീപ് മിഡ്‌ വിക്കറ്റ് വഴി ഗാലറിയിലേക്ക്.

Categories
Uncategorized

ഇത് പോലെ രസകരമായ സ്റ്റമ്പ്പിങ് ഈ അടുത്തെങ്ങും കണ്ടിട്ടില്ല, രാഹുലിന്റെ കിടിലൻ സ്റ്റമ്പ്പിങ് വീഡിയോ ഇതാ..

ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് ഇന്ത്യൻ നായകൻ കെ എൽ രാഹുലിന്റെ വിക്കറ്റ് കീപ്പിങ് തന്നെയായിരുന്നു. പല തവണ സ്വന്തം കൈപിടിയിൽ പന്ത് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല ലാബുഷാനെയെ പുറത്താക്കാൻ ലഭിച്ച ഒരു സുവർണ റൺ ഔട്ട്‌ അവസരം അദ്ദേഹം നഷ്ടപെടുത്തിയുമിരുന്നു.

പക്ഷെ, ഈ നഷ്ടപ്പെടുത്തലിന് പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ഇന്ത്യൻ നായകൻ. രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ഓവർ. ലാബുഷാനെയാണ് ബാറ്റ് ചെയ്യുന്നത്.ഓവറിലെ നാലാമത്തെ പന്ത്. അശ്വിന്റെ പന്ത് ലാബുഷാനെ ഒരു റിവേഴ്‌സ് സ്ലോഗിന് ശ്രമിക്കുന്നു. എന്നാൽ പന്ത് കണക്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.പക്ഷെ പന്ത് കീപ്പർ രാഹുലിന്റെ കയ്യിലേക്ക്.

എന്നാൽ രാഹുലിന് അത് കൈപിടിയിൽ ഒതുക്കാൻ കഴിയുനില്ല.പക്ഷെ രാഹുലിന്റെ കയ്യിൽ നിന്ന് സ്റ്റമ്പിലേക്കാണ് പന്ത് നേരെ വന്നു വീണത്. സ്റ്റമ്പിങ്ങിന് അപ്പീൽ ചെയ്തു രാഹുൽ. ഒടുവിൽ റിപ്ലേകളെ എത്തിയപ്പോൾ രാഹുലിനെ പോലും അത്ഭുതപെടുത്തി ലാബുഷാനെ പുറത്തേക്ക്.6 വർഷങ്ങൾക്ക് ശേഷമാണ് അശ്വിൻ ഏകദിനത്തിൽ ഒരു വിക്കറ്റും സ്വന്തമാക്കുന്നതും.

Categories
Uncategorized

എന്നാലും എന്റെ രാഹുലെ!!. ഇത് പോലെ ചാൻസ് നഷ്ടപെടുത്താൻ നിന്നെ കൊണ്ട് പറ്റു, ലാബുഷാനെ പുറത്താക്കാൻ ലഭിച്ച സുവർണവസരം നഷ്ടപെടുത്തി രാഹുൽ, വീഡിയോ ഇതാ..

ലോകക്കപ്പിന് മുന്നേയുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പര ഇന്ന് ആരംഭിച്ചു. ഓസ്ട്രേലിയാണ് ഇന്ത്യയുടെ എതിരാളികൾ. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും പാന്ധ്യയുമില്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യത്തെ രണ്ട് ഏകദിനങ്ങൾ കളിക്കുന്നത്.

രോഹിത്തിന്റെ അഭാവത്തിൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.ടോസ് നേടിയ രാഹുൽ ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇന്നത്തെ ഏറ്റവും കൂടുതൽ വിമർശിക്കപെടുന്നത് രാഹുലിന്റെ കീപ്പിങ് തന്നെയാണ്. പല തവണ ബുമ്രയുടെയും ഷമിയുടെയും സ്വിങ്ങിങ് ഡെലിവറികൾ കൈപിടിയിൽ ഒതുക്കാൻ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഓസ്ട്രേലിയെ അതിസമ്മർദത്തിലേക്ക് തള്ളി വിടാൻ കഴിയുന്ന ഒരു റൺ ഔട്ട്‌ രാഹുൽ നഷ്ടപെടുത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 23 ഓവർ. ജഡേജ എറിഞ്ഞ ആദ്യത്തെ പന്തിൽ ലാബുഷാനെ എക്സ്ട്രാ കവറിലേക്ക് ബോൾ തട്ടിയിടുന്നു.എന്നാൽ പന്ത് സൂര്യകുമാർ കൈയിൽ ഒതുക്കി കീപ്പർ രാഹുലിന്റെ കയ്യിലേക്ക് എത്തിക്കുന്നു. കീപ്പർ എൻഡിൽ നിന്ന് പകുതിയിൽ കൂടുതൽ ദൂരം പോയ ലാബുഷാനെ പോലും ഔട്ട്‌ ആണെന് കരുതിയേടത് നിന്ന് രാഹുൽ അവിശ്വസനീയമായ രീതിയിൽ പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിയാതെ പോകുന്നു.

Categories
Uncategorized

ഏഷ്യ കപ്പ്‌ വിജയിച്ചുവെങ്കിലും ക്യാച്ച് നിലത്തിടുന്ന കാര്യത്തിൽ ഒരു മാറ്റവുമില്ലാതെ ഇന്ത്യ, ഈ തവണ ശ്രെയസ് നിലത്തിട്ടത് വാർണറേ, വീഡിയോ ഇതാ.

കഴിഞ്ഞ കുറച്ചു ഏകദിന മത്സരങ്ങളായി ഇന്ത്യയെ ഏറ്റവും വലയ്ക്കുന്ന കാഴ്ച ഫീൽഡിങ് തന്നെയാണ്. ഇന്ത്യൻ ഫീൽഡർമാർ ക്യാച്ച് സ്വന്തമാക്കുന്നതിൽ വലിയ പരാജയമാവുന്ന കാഴ്ചയാണ് കണ്ട് വരുന്നതും. ഏഷ്യ കപ്പിൽ ഈ പ്രശ്നം വളരെ പ്രകടമായതുമാണ്.

എങ്കിലും ബാറ്റർമാരും ബൗളേർമാരുടെയും മികച്ച പ്രകടനം കൊണ്ട് ഇന്ത്യ ഏഷ്യ കപ്പ്‌ വിജയിച്ചു. ഇന്ത്യ വിട്ട് നൽകിയ ക്യാച്ചുകൾ മുതലാക്കാനും അവർക്ക് കഴിഞ്ഞതുമല്ല. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ കാണുന്ന കാഴ്ച നേരെ വിപരീതമാണ്. ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിനം, ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ബൌളിംഗ് തിരഞ്ഞെടുത്തു.

താക്കൂർ എറിഞ്ഞു ഒൻപതാം ഓവറിലെ അവസാന പന്ത്. വാർണർ ബോൾ മിഡ്‌ ഓഫീലേക്ക് ചിപ്പ് ചെയ്യുന്നു.എന്നാൽ ശ്രെയസ് അയ്യർ വളരെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുമായിരുന്ന പന്ത് നഷ്ടമാക്കുന്നു. ആ സമയം വാർണറിന്റെ സ്കോർ വെറും 14 റൺസ് മാത്രമായിരുന്നു.ഒടുവിൽ 52 റൺസ് സ്വന്തമാക്കിയാണ് വാർണർ പുറത്തായത്.

Categories
Uncategorized

സഞ്ജൂ… സഞ്ജൂ… സിനിമാതാരങ്ങളെ വരെ അമ്പരപ്പിച്ച് സഞ്ജുവിൻ്റെ ജനപിന്തുണ; ദുബായിൽ നിന്നുള്ള വീഡിയോ കാണാം

മലയാളി താരം സഞ്ജു വി സാംസൺ ഇപ്പോൾ കടന്നുപോകുന്നത് അത്ര സന്തോഷത്തിൻ്റെ നാളുകളിലൂടെയല്ല. ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ദേശീയ ടീമിൽ തുടർച്ചയായി അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഒരു റിസർവ് താരമായി ടീമിനൊപ്പം ശ്രീലങ്കയിലേക്ക് സഞ്ജുവും പോയിരുന്നു. എങ്കിലും കെ എൽ രാഹുൽ പരുക്ക് ഭേദമായി മടങ്ങിയെത്തിയതോടെ സഞ്ജുവിന് നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നു.

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പോലും സഞ്ജുവിന് ഇടം ലഭിച്ചില്ല. അത് സഞ്ജു ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടും എന്നുള്ള അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോഴും നിരാശ മാത്രമായിരുന്നു സഞ്ജുവിന് സമ്മാനിച്ചത്. ഏഷ്യ കപ്പ് കഴിഞ്ഞതിനുശേഷം ഓസ്ട്രേലിയയ്ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. എന്നിട്ടുപോലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ തയ്യാറായില്ല.

അതിനിടെ കഴിഞ്ഞ ദിവസം ദുബായിൽ വച്ചു നടന്ന SIIMA ചലച്ചിത്ര അവാർഡ് ചടങ്ങിൽ ഒരു വിശിഷ്ട അതിഥിയായി സഞ്ജു പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ സഞ്ജുവും ഭാഗമായി. താരങ്ങൾ ഓരോരുത്തരായി വന്നെത്തുന്ന സമയം, സിനിമാ താരങ്ങളെ വെല്ലുന്ന ആർപ്പുവിളികളും പിന്തുണയുമാണ് സഞ്ജുവിന് അവിടെ ലഭിച്ചത്. എവിടെ പോയാലും സഞ്ജുവിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്ന നിമിഷങ്ങൾ ആയിരുന്നു അത്.

വീഡിയോ..

Categories
Uncategorized

ഗില്ലിൻ്റെ ആവശ്യം കേട്ട് ചൂടായി രോഹിത്; ദൃശ്യങ്ങൾ പുറത്ത്.. വീഡിയോ കാണാം

ഇന്നലെ അവസാനിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിലെ കിരീടനേട്ടത്തിൻ്റെ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ ഇപ്പോഴും തുടരുകയാണ്. കൊളംബോയിൽ നടന്ന ഫൈനലിൽ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിൻ്റെ മികവിൽ ശ്രീലങ്കയെ 15.2 ഓവറിൽ വെറും 50 റൺസിന് ഓൾഔട്ടാക്കിയ ടീം ഇന്ത്യ, മത്സരം പത്ത് വിക്കറ്റിന് വിജയിക്കുകയും തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുൻപായി കൈവരിച്ച ഈ നേട്ടം ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പ്. ഏകദിനക്രിക്കറ്റിലെ കരുത്തരും അഞ്ച് തവണ ലോകജേതാക്കളുമായ ഓസ്ട്രേലിയൻ ടീം മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യയിൽ എത്തുകയാണ്. ലോകകപ്പിന് മുൻപുള്ള ഇരു ടീമുകളുടെയും അവസാനവട്ട ഒരുക്കത്തിൻ്റെ ഭാഗമായ പരമ്പര തീപാറുമെന്നുറപ്പാണ്. 22, 24, 27 തീയതികളിലാണ് മത്സരങ്ങൾ.  

അതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ഓപ്പണർ ശുഭ്മൻ ഗില്ലും തമ്മിൽ കളിക്കളത്തിന് പുറത്തുവെച്ച് നടന്ന ഒരു സംഭാഷണത്തിൻ്റെ വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. ഒരു ലിഫ്റ്റിൻ്റെ മുന്നിൽ ഇരു താരങ്ങളും നിൽക്കുന്നതായാണ് കാണുന്നത്. ഗിൽ രോഹിത്തിനോട് എന്തോ ആവശ്യപ്പെടുന്നത് കാണാം. അന്നേരം അതൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല.. നിനക്ക് വല്ല വട്ടുണ്ടോ.. എന്നാണ് രോഹിത് ഹിന്ദിയിൽ മറുപടി പറയുന്നത്. അല്പം നീരസത്തോടെയാണ് രോഹിത് ശർമ കാണപ്പെടുന്നത്. ഗിൽ എന്താണ് ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല.

വീഡിയോ..

Categories
Uncategorized

ഇതുപോലെ ഹാപ്പിയായി കോഹ്‌ലിയെയും രോഹിത്തിനെയും അടുത്തൊന്നും കണ്ടിട്ടില്ല; ഇന്നലത്തെ മത്സരശേഷമുള്ള ദൃശ്യങ്ങൾ.. വീഡിയോ കാണാം

ഇന്നലെ വൈകീട്ട് കൊളംബോയിൽ നടന്ന കലാശപോരാട്ടത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത്, ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടം ചൂടിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യൻ പേസ് ബോളർമാർ ആറാടുകയായിരുന്നു. ഒരോവറിൽ നാല് വിക്കറ്റ് അടക്കം ആകെ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജായിരുന്നു അവരുടെ മുൻനിരയെ തകർത്തത്. സിറാജ് തന്നെയാണ് ഫൈനലിലെ താരമായത്, കുൽദീപ് യാദവ് ടൂർണമെൻ്റിൻ്റെ താരവുമായി.

ഹർദിക് പാണ്ഡ്യ മൂന്നും ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വെറും 15.2 ഓവറിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു. കുശാൽ മെൻഡിസിനും(17) ദുഷൻ ഹേമന്തയ്ക്കും(13*) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമയ്ക്ക് പകരം ഇശാൻ കിഷനാണ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്തത്. കിഷൻ 18 പന്തിൽ 23 റൺസും ഗിൽ 19 പന്തിൽ 27 റൺസും എടുത്തു.

അതിനിടെ മത്സരശേഷം കിരീടനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഒരുപാട് ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അതിലൊന്ന് ഇന്ത്യയുടെ സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒന്നിച്ചുള്ള ഒരു മനോഹരനിമിഷമായിരുന്നു. കോഹ്‌ലി എന്തോ നർമസംഭാഷണം പറയുന്നതും പൊട്ടിച്ചിരിക്കുന്നതും, ഇതു കണ്ടുനിന്നിരുന്ന രോഹിത് കോഹ്‌ലിയെ തമാശയ്ക്ക് അടിക്കാനോങ്ങുന്നതും വീഡിയോയിൽ കാണാം. നിമിഷനേരംകൊണ്ട് ഈ വീഡിയോ ഇൻ്റർനെറ്റിൽ തരംഗമായി.

വീഡിയോ..