ഇന്ത്യ ഏകദിന ലോകക്കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം വിമർശിക്കപെട്ട താരമാണ് സൂര്യ കുമാർ. അർഹച്ചതിൽ കൂടുതൽ പിന്തുണ ടീം മാനേജ്മെന്റ് നൽകിയതാണ് ഇതിന് കാരണവും. സൂര്യ ഏകദിനം പഠിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള പരിശീലകൻ ദ്രാവിഡിന്റെ പ്രസ്താവനയും എല്ലാം സൂര്യക്കെതിരെ ഫലം ചെയ്തു
.എന്നാൽ ഇപ്പോൾ ഏകദിനം പഠിച്ചു പഠിച്ചു ഉയർന്ന സ്കോറുകൾ സൂര്യ നേടുകയാണ്. കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിൽ ഫിഫ്റ്റി സ്വന്തമാക്കിയ അദ്ദേഹം ഇപ്പോൾ രണ്ടാം ഏകദിനത്തിൽ മികച്ച തുടർച്ചയായി നാല് സിക്സറുകൾ അടിച്ചു എടുത്തു ചരിത്രം സൃഷ്ടിച്ചുയിരിക്കുകയാണ്. ക്യാമറൺ ഗ്രീൻ എറിഞ്ഞ 44 മത്തെ ഓവറിലാണ് സംഭവം.
ഓവറിലെ ആദ്യത്തെ പന്തിൽ തന്റെ ട്രേഡ് മാർക്ക് ഷോർട്ടിലൂടെ ലോങ്ങ് ലെഗ് വഴി ഗാലറിയിലേക്ക്.രണ്ടാമത്തെ ബോൾ ഒരു കിടിലൻ സ്കൂപിലുടെ ഫൈൻ ലെഗ് വഴി ഇൻഡോറിലെ കാണികളിലേക്ക്.ഓഫ് സ്റ്റമ്പിന് പുറത്തു വന്ന മൂന്നാമത്തെ പന്ത് ഒരു കിടിലൻ ഇൻ സൈഡ് ഔട്ട്, വീണ്ടും സിക്സർ,നാലാമത്തെ പന്ത് വീണ്ടും തന്റെ ട്രേഡ് മാർക്ക് ഷോർട്ട്. ഈ തവണ ദീപ് മിഡ് വിക്കറ്റ് വഴി ഗാലറിയിലേക്ക്.