Categories
Uncategorized

അമ്പയറും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചോ?. ഗില്ലിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയിട്ടും കുശാൽ മെൻഡീസ് പുറത്ത്. വിവാദം പുകയുന്നു. വീഡിയോ കാണാം

ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിൽ വിജയം നേടി ചരിത്രം സൃഷ്ടിച്ച ആഘോഷത്തിലാണ് ശ്രീലങ്ക. പരമ്പരയിൽ 2-0 എന്ന നിലയിലാണ് ലങ്കയുടെ വിജയം. പക്ഷേ വിജയത്തിനിടയിലും അമ്പയർമാർക്ക് എതിരെ ആരോപണങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ ശ്രീലങ്കൻ ആരാധകർ. ഇന്ത്യയെ കളി ജയിപ്പിക്കാൻ അമ്പയർമാർ ശ്രമിച്ചു എന്നാണ് ആരോപണം.

ശ്രീലങ്കൻ ഇന്നിംഗ്സിൽ ഉണ്ടായ ഒരു സംഭവമാണ് ആരോപണത്തിന് കാരണം. 59 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ശ്രീലങ്കൻ താരം കുശാൽ മെൻഡീസ് സ്പിന്നർ കുൽദീപ് യാദവിനെ സിക്സറിന് അടിക്കാൻ ശ്രമിച്ചു. എന്നാൽ ബൗണ്ടറി ലൈനിൽ വച്ച് ഗിൽ ക്യാച്ച് എടുത്തു. കൂടുതൽ റിപ്ലൈ എടുക്കാതെ അമ്പയർ ഔട്ട് വിളിച്ചു. പക്ഷേ കൂടുതൽ റിപ്ലൈ ടിവിയിൽ കാണിച്ചപ്പോൾ ഗില്ലിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയതായി കാണുന്നുണ്ടായിരുന്നു. വിശദമായ റിപ്ലൈകൾ പരിശോധിക്കാതെ അമ്പയർ ഔട്ട് വിളിച്ച് ശ്രീലങ്കൻ താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് വേണ്ടി അനുകൂലമായി കളിച്ചു എന്നാണ് ഇപ്പോൾ ശ്രീലങ്കൻ ആരാധകരുടെ ആരോപണം. വിവാദമായ ആ വീഡിയോ കാണാം

https://x.com/nadeer50048205/status/1821403203923329053?t=rPTBhicMXFGcS5JUTXDwNQ&s=19

Categories
Uncategorized

ധോണി ആകാൻ നോക്കി ഒത്തില്ല. സ്ലോ മോഷനിൽ സ്റ്റമ്പ് ചെയ്യാൻ നോക്കിയ പന്തിന് പാളി. വീഡിയോ കാണാം

ശ്രീലങ്കക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 249 റൺസ് വിജയലക്ഷ്യം. പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.കെ എൽ രാഹുലിന് പകരം ഇന്നത്തെ മത്സരത്തിൽ അവസരം കിട്ടിയ ഋഷബ് പന്ത് മൈതാനത്ത് കാണിച്ച ഒരു അബദ്ധമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ശ്രീലങ്കയുടെ ഇന്നിംഗ്സിന്റെ 49 ആം ഓവറിൽ ആയിരുന്നു സംഭവം. കുൽദീവ് യാദവ് എറിഞ്ഞ ബൗളിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ തീക്ഷണ കയറി അടിക്കാൻ ശ്രമിച്ചെങ്കിലും മിസ്സായി. ബോൾ കയ്യിൽ കിട്ടിയ കീപ്പർ പന്തിന് അനായാസം ബാറ്റ്സ്മാനെ സ്റ്റെമ്പ് ചെയ്യാമായിരുന്നു. പക്ഷേ ഇതിഹാസ താരം ധോണിയെ പോലെ സ്ലോമോഷനിൽ സ്റ്റമ്പ് ചെയ്യാൻ പന്ത് ശ്രമിച്ചു. പക്ഷേ പന്തിന്റെ അനുകരണം കഴിഞ്ഞപ്പോഴേക്കും തീക്ഷ്ണ ക്രീസിൽ തിരിച്ചെത്തിയിരുന്നു. റിപ്ലൈ കണ്ട ടിവി അമ്പയർ അത് നോട്ടൗട്ട് വിധിച്ചു. പന്തിന്റെ ഓവർ കോൺഫിഡൻസ് മുമ്പും ചർച്ചാവിഷയം ആയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കാണാം

https://x.com/nadeer50048205/status/1821182307119845710?t=zomEDQuFFBokOF3wlojmhQ&s=19

Categories
Uncategorized

വിരാട് കോലിയെ തേർഡ് അമ്പയർ രക്ഷിച്ചോ?. ഗ്രൗണ്ടിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ താരങ്ങൾ. വിവാദ വീഡിയോ കാണാം

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 32 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ 42.2 ഓവറിൽ ഇന്ത്യ 28 റൺസിന് എല്ലാവരും പുറത്തായി.എന്നാൽ മത്സരത്തിനിടെ നടന്നു ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. പതിനഞ്ചാം ഓവറിയിലെ അവസാന പന്തിൽ വിരാട് കോലി സ്പിന്നർ ധനജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. ഉടൻ തന്നെ വിരാട് കോലി റിവ്യൂവിന് കൊടുത്തു. പന്ത് ബാറ്റിന് അരികിലൂടെ കടന്നു പോകുമ്പോൾ സ്നിക്കോമീറ്ററിൽ ചെറിയ ഒരു സ്പൈക്ക് കാണുകയും ടിവി അംപയർ നോട്ടൗട്ട് വിളിക്കുകയും ചെയ്തു. പക്ഷേ പന്ത് ബാറ്റിൽ തട്ടിയിട്ടില്ല എന്ന് റിപ്ലൈകളിൽ വ്യക്തമായിരുന്നു. പിന്നെ എങ്ങനെ സ്പൈക്ക് കാണിച്ചു എന്നതാണ് ഇപ്പോൾ ഏവരും ചർച്ച ചെയ്യുന്നത്.

ഏതായാലും സ്പൈക്ക് കണ്ട തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ചതോടെ ശ്രീലങ്കൻ താരങ്ങൾ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. കീപ്പർ കുശാൽ മെൻഡീസ് തൻറെ ഹെൽമെറ്റ് ദേഷ്യം കൊണ്ട് ഹെൽമറ്റ് നിലത്തെറിഞ്ഞു. കോച്ച് ജയസൂര്യയും ഡഗ് ഔട്ടിൽ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. വിരാട് കോലിയെ അമ്പയർ രക്ഷിച്ചു എന്ന രീതിയിലാണ് ശ്രീലങ്കൻ ആരാധകർ ഇപ്പോൾ ആരോപിക്കുന്നത്. അധികം വൈകാതെ തന്നെ വിരാട് കോലി ഔട്ട് ആയതുകൊണ്ട് ഈ തീരുമാനം മത്സരഫലത്തെ കാര്യമായി സ്വാധീനിച്ചില്ല. വിവാദമായ സംഭവത്തിന്റെ വീഡിയോ കാണാം

https://x.com/nadeer50048205/status/1820338989976768785?t=dkWNzNK3C9pEi5dbGlTYbQ&s=19

Categories
Uncategorized

ക്യാപ്റ്റൻ, ബാറ്റിംഗ്, ബൗളിംഗ്, ഇന്ത്യയുടെ പുതിയ ഓൾ റൗണ്ടർ രോഹിത് ശർമ ഇതാ.. ⚡⚡⚡

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക നായകൻ അസ്സലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.

ശ്രീലങ്ക ഒരു മാറ്റവുമായിയാണ് ഇറങ്ങിയത്. ഹസരംഗ പരിക്ക് പറ്റി പുറത്തായിയിരുന്നു. അദ്ദേഹത്തിന് പകരം വാണ്ടർസെയേ ശ്രീലങ്ക ടീമിലേക്ക് എടുത്തു.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിലെ ചർച്ച വിഷയം രോഹിത് ശർമയുടെ ബൗളിങ്ങാണ്.

രണ്ട് ഓവറുകളാണ് ഇന്ന് രോഹിത് എറിഞ്ഞത്.11 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്.ശ്രീലങ്ക ഇന്നിങ്സിന്റെ 39 മത്തെയും 41 മത്തെയും ഓവറാണ് അദ്ദേഹം ബൗൾ ചെയ്തത്.മാത്രമല്ല ഇന്ത്യക്ക് വേണ്ടി സച്ചിനും വെങ്കട്ടരാഘവനും ശേഷം ഏകദിന ക്രിക്കറ്റിൽ ബൗൾ ചെയ്ത ഏറ്റവും പ്രായം കൂടിയ താരം എന്നാ നേട്ടവും രോഹിത് സ്വന്തമാക്കി.

Categories
Uncategorized

ലെ രോഹിത് : വെയിലത്ത്‌ നിർത്തിട്ടു നീ കളിക്കുന്നോടാ .., രോഹിത്തും സുന്ദറും പങ്ക് വെച്ച രസകരമായ വീഡിയോ ഇതാ..

രോഹിത് ശർമ എന്നും ക്രിക്കറ്റ്‌ ഫീൽഡിൽ ഒരുപാട് രസകരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്. ഫീൽഡിൽ എന്നും ഏറ്റവും മികച്ച രീതിയിൽ സഹതാരങ്ങൾക്ക് ഒപ്പം തമാശകൾ പങ്കിടാൻ അദ്ദേഹം ഉണ്ടാവും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം കൂടി സംഭവിച്ചിരിക്കുകയാണ്.

ശ്രീലങ്ക ഇന്നിങ്സിന്റെ 36 മത്തെ ഓവർ. സുന്ദറാണ് പന്ത് എറിയുന്നത്. ഓവറിലെ രണ്ടാമത്തെ പന്ത് എറിയാൻ അദ്ദേഹം വരുന്നു. എന്നാൽ റൺ അപ്പ്‌ പൂർത്തിയാക്കാതെ ആ ഡെലിവറി അദ്ദേഹം പിൻവലിച്ചു.വീണ്ടും പന്ത് എറിയാൻ സുന്ദർ എത്തുന്നു.ഈ തവണയും സുന്ദർ ആ ഡെലിവറിയും പിൻവലിക്കുന്നു.

ഇത് കണ്ട രോഹിത് ശർമ രസകരമായ ഒരു റിയാക്ഷൻ കാണിക്കുന്നു.സുന്ദറിനെ ഇടിക്കാൻ വരുന്ന രീതിയിൽ രോഹിത് ഒരു ആക്ഷൻ കാണിക്കുന്നു. സുന്ദർ ചിരിച്ചു രസകരമായ ആ നിമിഷം അവസാനിപ്പിക്കുന്നു.

Categories
Uncategorized

“എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്.എല്ലാ പണിയും ഞാൻ തന്നെ ചെയ്യണോ”?. സ്വന്തം ബോളിൽ അപ്പീൽ ചെയ്യാൻ മടിച്ച വാഷിംഗ്ടൺ സുന്ദരിനോട് ചോദിച്ച് രോഹിത് ശർമ്മ. വൈറലായ വീഡിയോ കാണാം

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈ ആയി . ശ്രീലങ്കയുടെ 230 പിന്തുടർന്ന ഇന്ത്യ അതേ സ്കോറിൽ ആൾ ഔട്ട് അവനായിരുന്നു വിധി. എന്നാൽ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മത്സരത്തിന്റെ 29 ആം ഓവറിൽ ആയിരുന്നു സംഭവം. സുന്ദർ എറിഞ്ഞ ബോളിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ വെല്ലലഗ വിക്കറ്റിനു മുന്നിൽ കുടുങ്ങി. എന്നാൽ ബോളർ ഉൾപ്പെടെ ആരും എൽ ബി ഡബ്ല്യുവിനായി കപ്പിൽ ചെയ്തില്ല. രോഹിത് ശർമ താരങ്ങളോട് റിവ്യൂ എടുക്കണോ എന്ന് ചോദിച്ചെങ്കിലും താരങ്ങളൊന്നും വ്യക്തമായ മറുപടി നൽകിയില്ല. അപ്പോൾ തീരെ പ്രതികരിക്കാതെ നിന്ന വാഷിംഗ്ടൺ സുന്ദരിനോട് “ഞാൻ എന്താ ചെയ്യേണ്ടത്? നിനക്കൊന്നും പറയാനില്ലേ. എന്തിനാണ് എന്നെ നോക്കുന്നത്? എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യണോ?” എന്നിങ്ങനെയായിരുന്നു ക്യാപ്റ്റന്റെ ചോദ്യം. പക്ഷേ ഒടുവിൽ ഇന്ത്യ ഈ റിവ്യൂ എടുത്തില്ല. ക്യാപ്റ്റനും സുന്ദറും തമ്മിലുള്ള രസകരമായ ഈ സംഭാഷണം കാണാം. വീഡിയോ ഇതാ

https://x.com/nadeer50048205/status/1819727519681335657?t=iwl03LvhI0FzKBffDnhIng&s=19