ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 32 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ 42.2 ഓവറിൽ ഇന്ത്യ 28 റൺസിന് എല്ലാവരും പുറത്തായി.എന്നാൽ മത്സരത്തിനിടെ നടന്നു ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. പതിനഞ്ചാം ഓവറിയിലെ അവസാന പന്തിൽ വിരാട് കോലി സ്പിന്നർ ധനജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. ഉടൻ തന്നെ വിരാട് കോലി റിവ്യൂവിന് കൊടുത്തു. പന്ത് ബാറ്റിന് അരികിലൂടെ കടന്നു പോകുമ്പോൾ സ്നിക്കോമീറ്ററിൽ ചെറിയ ഒരു സ്പൈക്ക് കാണുകയും ടിവി അംപയർ നോട്ടൗട്ട് വിളിക്കുകയും ചെയ്തു. പക്ഷേ പന്ത് ബാറ്റിൽ തട്ടിയിട്ടില്ല എന്ന് റിപ്ലൈകളിൽ വ്യക്തമായിരുന്നു. പിന്നെ എങ്ങനെ സ്പൈക്ക് കാണിച്ചു എന്നതാണ് ഇപ്പോൾ ഏവരും ചർച്ച ചെയ്യുന്നത്.
ഏതായാലും സ്പൈക്ക് കണ്ട തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ചതോടെ ശ്രീലങ്കൻ താരങ്ങൾ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. കീപ്പർ കുശാൽ മെൻഡീസ് തൻറെ ഹെൽമെറ്റ് ദേഷ്യം കൊണ്ട് ഹെൽമറ്റ് നിലത്തെറിഞ്ഞു. കോച്ച് ജയസൂര്യയും ഡഗ് ഔട്ടിൽ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. വിരാട് കോലിയെ അമ്പയർ രക്ഷിച്ചു എന്ന രീതിയിലാണ് ശ്രീലങ്കൻ ആരാധകർ ഇപ്പോൾ ആരോപിക്കുന്നത്. അധികം വൈകാതെ തന്നെ വിരാട് കോലി ഔട്ട് ആയതുകൊണ്ട് ഈ തീരുമാനം മത്സരഫലത്തെ കാര്യമായി സ്വാധീനിച്ചില്ല. വിവാദമായ സംഭവത്തിന്റെ വീഡിയോ കാണാം
https://x.com/nadeer50048205/status/1820338989976768785?t=dkWNzNK3C9pEi5dbGlTYbQ&s=19