Categories
Latest News

കോൺവെയുടെ ഷോട്ട് കണ്ട് എല്ലാവരും ചോദിക്കുന്നു ഇതെന്ത് ഷോട്ടാണ്! വീഡിയോ കാണാം

ചെപ്പൊക്കിൽ നടന്ന പോരാട്ടത്തിൽ 7 വിക്കറ്റിന് ഹൈദരബാദിനെ തകർത്ത ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത് അവരെ 20 ഓവറിൽ 7 വിക്കറ്റിന് 134 റൺസിൽ ഒതുക്കിയ ചെന്നൈ, 18.4 ഓവറിൽ വെറും മൂന്നുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 87 റൺസ് കൂട്ടിചേർത്ത ഋതുരാജ്-കോൺവെ ജോഡിയാണ് അവരുടെ വിജയം അനായാസമാക്കിയത്. ഋതുരാജ് 35 റൺസിൽ പുറത്തായെങ്കിലും 77 റൺസോടെ കോൺവെ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ സൺറൈസേഴ്സ് താരങ്ങളെ, ഒരുതരത്തിലും അടിച്ചുതകർക്കാൻ അനുവദിക്കാതെ പന്തെറിഞ്ഞ ബോളർമാരാണ് ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകിയത്. ആദ്യ വിക്കറ്റിൽ പിറന്ന 35 റൺസാണ് അവരുടെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നത്. ഹാരി ബ്രൂക്ക് 18 റൺസിൽ മടങ്ങിയപ്പോൾ അഭിഷേക് ശർമ 34 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. ത്രിപാഠി 21 പന്തിൽ 21 റൺസാണ് നേടിയത്. പിന്നീട് വന്നവർക്കൊന്നും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. നാലോവറിൽ വെറും 22 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഉമ്രാൻ മാലിക്ക് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന പന്തിൽ, സ്ട്രൈക്കിൽ ഉണ്ടായിരുന്ന കോൺവെയുടെ ബാറ്റിൽനിന്നും വളരെ വിചിത്രമായ ഒരു ഷോട്ട് പിറന്നിരുന്നു. ഷോർട്ട് പിച്ച് പന്തിൽ ഒരു പുൾഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനത് പൂർണമായി ഫിനിഷ് ചെയ്യാൻ കഴിയാതെ വന്നു, വേണോ വേണ്ടയോ എന്നുള്ള ഒരു നിമിഷത്തെ സംശയം മൂലം. എങ്കിലും ഉമ്രാന്റെ എക്സ്ട്രാ പേസും ബൗൺസും കൂടിച്ചേർന്നപ്പോൾ, പന്ത് ബാറ്റിന്റെ എഡ്ജിൽകൊണ്ട് വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറിയായി മാറുകയായിരുന്നു. കോൺവെ തന്റെ വലതുവശത്തേക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ പന്ത് പോയത് ഇടതുവശത്തേക്ക്! അപൂർവമായ ഷോട്ട് കണ്ട് ഒരു ചെറുചിരിയോടെ ഉമ്രാൻ അദ്ദേഹത്തെ നോക്കിനിന്നു.

Categories
Latest News

‘വി വാണ്ട് ധോണി’ ചിന്നസ്വാമിയിലും ധോണിക്ക് വേണ്ടി ആർപ്പു വിളിച്ചു ആരാധകര് ; വീഡിയോ കാണാം.

ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഓരോ ദിവസവും കടന്നുപോകുമ്പോൾ ആവേശം നിറയുന്ന മത്സരങ്ങളുടെ എണ്ണവും കൂടി വരികയാണ്. കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരവും അത്തരത്തിൽ ഒരു ത്രില്ലർ ആയിരുന്നു. അവസാന ഓവറിൽ ആണ് മത്സരത്തിന്റെ വിജയിയെ തീരുമാനിക്കപ്പെട്ടത്.

സൂപ്പർതാരം എംഎസ് ധോണിക്ക് കാര്യമായി ബാറ്റ് കൊണ്ടും ഗ്ലൗസ് കൊണ്ടും കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ ആയില്ല എങ്കിലും ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈയുടെ വിജയത്തിൽ വളരെ നിർണായക പങ്ക് വഹിച്ചു. ചെന്നൈക്കായി ശിവം ദുബേയും ഡെവൊൺ കോൺവെയും അർദ്ധസഞ്ചരികൾ നേടി. ഇരു ടീമുകളും 200ന് മുകളിൽ നേടുന്ന അപൂർവ്വം ചില ഐപിഎൽ മത്സരങ്ങളിൽ ഒന്നായി കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം.

ഒരു ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ രണ്ട് സൂപ്പർതാരങ്ങൾക്കായി കാണികൾ ഒരേ സ്വരത്തിൽ ആർപ്പുവിളിക്കുന്ന അവസരം ഉണ്ടായത്. പണ്ട് സച്ചിൻ ടെണ്ടുൽക്കർ കളിക്കുന്ന സമയത്ത് ഗാലറി ഒട്ടാകെ “സച്ചിൻ… സച്ചിൻ…” എന്ന് ആർപ്പുവിളിക്കുന്നത് ക്രിക്കറ്റ് ആരാധകർക്ക് എന്നും ചെവിക്ക് കുളിർമ നൽകുന്ന ഒരു കാര്യമാണ്. പിന്നീട് അത് ” ധോണി, ധോണി…” എന്നായി.

ഇപ്പോൾ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ആരാധകർ “രോഹിത്, രോഹിത്” എന്നും കോഹ്ലി കോഹ്ലി എന്നും ആവേശത്തോടെ ആർപ്പു വിളിക്കുന്നുണ്ട് എങ്കിലും എല്ലാ കാണികൾക്കും എപ്പോഴും വളരെ ഗൃഹാതുരത്വം നൽകുന്ന കാര്യമാണ് കാണികൾ ഒട്ടാകെ “ധോണി, ധോണി” എന്ന് ആർപ്പുവിളിക്കുന്നത്. കഴിഞ്ഞദിവസം നടന്ന മത്സരം ബാംഗ്ലൂരിലാണ് നടന്നത് എങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒട്ടാകെ ബാംഗ്ലൂരിന്റെയും ചെന്നൈയുടെയും ആരാധകർ എംഎസ് ധോണിക്കായി ആർപ്പുവിളിച്ചു.

വി വാണ്ട് ധോണി എന്നാണ് ചെന്നൈ ആരാധകർ ഒരേ സ്വരത്തോടെ വിളിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യുന്ന സമയത്ത് എംഎസ് ധോണിയുടെ ബാറ്റിംഗ് ഓർഡർ ധോണി തന്നെ വളരെ താഴോട്ടേക്കാണ് നിശ്ചയിച്ചത്. മത്സരം അവസാന ഓവറുകളിലേക്ക് നീങ്ങുമ്പോൾ രണ്ടു പന്തുകൾ ശേഷിക്ക് മാത്രമാണ് ധോണി ക്രീസിൽ എത്തിയത്. ധോണി വൈകി മാത്രം ബാറ്റ് ചെയ്യുന്നതിൽ ആരാധകർക്ക് അലോസരം ഉണ്ടാവുന്നുണ്ട് എന്ന് തെളിയിക്കുന്ന വിധമാണ് ആരാധകർ ആർപ്പുവിളിച്ചത്. ഗാലറിയിൽ ഇരുന്ന് അനുഷ്ക ശർമ ഉൾപ്പെടെ ചിരിക്കുന്നുണ്ടായിരുന്നു. ആരാധകർ “വി വാണ്ട്‌ ധോണി” എന്നുപറഞ്ഞ് ആർപ്പുവിളിക്കുന്ന വീഡിയോ ദൃശ്യം കാണാം.

Categories
Latest News Malayalam

കൊണ്ടിരുന്നേൽ സ്റ്റാറ്റസ് ഭരിക്കേണ്ട ഐറ്റം ആയിരുന്നു ! ധോണിയുടെ കിടിലൻ റൺ ഔട്ട് ശ്രമം പാളി ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം അവസാന ഓവറിൽ ആണ് വിധി നിർണയിക്കപ്പെട്ടത്. അവസാന ഓവർ വരെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും എം എസ് ധോണിക്കും ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും മത്സരത്തിൽ ഇരു ടീമുകളും 200 നു മുകളിൽ റൺസ് നേടിയത് കാണികൾക്ക് ആവേശമായി.

ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂരിന്റെ നാല് ക്യാച്ചുകൾ ആണ് പാഴാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിനായി ശിവം ദുബേയും ഡെവൺ കോൺവെയും തകർത്തടിച്ചു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ബാംഗ്ലൂർ വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന് പല ആവർത്തി തോന്നിപ്പിച്ചു എങ്കിലും അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് വീണത് ബാംഗ്ലൂരിലെ തിരിച്ചടിയായത്.

ബാംഗ്ലൂരിനായി ഡ്യൂപ്ലസിയും ഗ്ലാൻ മാക്വെലും തകർത്തടിച്ചു. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയത് വെറും എട്ടു റൺസിനാണ്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം അരങ്ങേറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണിയുടെ ആരാധകർ “ധോണി” എന്ന ആർപ്പുവിളിച്ച് തടിച്ചു കൂടിയിരുന്നു.

ഒരുപക്ഷേ കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഒരു ഐപിഎൽ മത്സരത്തിൽ കാണികൾ ഇരു സൂപ്പർതാരങ്ങൾക്കുമായി ആർപ്പു വിളിക്കുന്നത്. “കോഹ്ലി” എന്നുള്ള ആർപ്പുവിളികളും “ധോണി” എന്നുള്ള ആർപ്പുവിളികളും സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടു. മത്സരത്തിൽ ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മോശം ഫീൽഡിംഗ് പ്രകടനമാണ്. നിരവധി അവസരങ്ങളാണ് ചെന്നൈ പലപ്പോഴായി പാഴാക്കിയത്. അതിൽ പലതും വളരെ എളുപ്പമുള്ളതായിരുന്നു.

സാധാരണ ഗംഭീര കീപ്പിംഗ് പ്രകടനം നടത്തുന്ന എംഎസ് ധോണിക്കും ഇക്കുറി പല ആവർത്തി പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഒരു ക്യാച്ച് ധോണി പാഴാക്കി. ഇതിന് പുറമെ മറ്റൊരു റൺഔട്ട് എം എസ് ധോണിയുടെ കയ്യിൽ നിന്നും പാളി. സാധാരണ ധോണി പുഷ്പം പോലെ ചെയ്യുന്ന റൺഔട്ട് അവസരമാണ് ഇത്തവണ പാളിപ്പോയത്. ഒരുപക്ഷേ വിക്കറ്റിനു കൊണ്ടിരുന്നെങ്കിൽ സ്റ്റാറ്റസ് ഭരിക്കേണ്ട പ്രകടനമായിരുന്നു അത്. പക്ഷേ നിർഭാഗ്യവശാൽ എം എസ് ധോണി തിരിഞ്ഞ് എറിഞ്ഞത് പന്ത് സാധാരണയിൽ നിന്നും വിപരീതമായി വിക്കറ്റിന് കൊള്ളാതെ പോയി. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

നമ്മൾ എല്ലാവരും കാത്തിരുന്നു നിമിഷം ,വിഷമിച്ചിരുന്ന കോഹ്‌ലിയെ സന്തോഷിപ്പിച്ചു ധോണി :വീഡിയോ

ഇന്നലെ രാത്രി നടന്ന ഐപിഎല്ലിലെ ആവേശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 8 റൺസിന് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റിന് 226 റൺസ് നേടി. ബംഗളൂരുവിന്റെ മറുപടി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218 റൺസിൽ അവസാനിക്കുകയായിരുന്നു. 83 റൺസ് എടുത്ത ചെന്നൈ ഓപ്പണർ ഡേവോൺ കോൺവെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക്, 20 പന്തിൽ 37 റൺസെടുത്ത രഹാനെയുടേയും 27 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ ശിവം ദുബെയുടെയും ഇന്നിങ്സുകളും മികച്ച ടോട്ടൽ കണ്ടെത്താൻ സഹായകമായി. മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി ആദ്യ ഓവറിൽ മടങ്ങിയിരുന്നു. എങ്കിലും അതേനാണയത്തിൽ തിരിച്ചടിച്ച മാക്സ്‌വെല്ലും ഡു പ്ലെസ്സിയും ചേർന്ന കൂട്ടുകെട്ട്, മൂന്നാം വിക്കറ്റിൽ 126 റൺസ് നേടി, അവർക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയിരുന്നു. മാക്സ്വെൽ 76 റൺസും ഡു പ്ലെസ്സി 62 റൺസും എടുത്തു പുറത്തായതോടെയാണ്‌ ചെന്നൈ മത്സരത്തിൽ പിടിമുറുക്കിയത്‌. 14 പന്തിൽ 28 റൺസെടുത്ത കാർത്തിക്കും 10 പന്തിൽ 19 റൺസെടുത്ത ഇംപാക്ട് പ്ലെയർ പ്രഭുദേശായിയും പൊരുതി നോക്കിയെങ്കിലും ബംഗളൂരുവിന് വിജയം അകന്നുനിന്നു.

മത്സരശേഷം ടീമുകളിലെ താരങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം നടത്തുന്ന സമയത്തുള്ള വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. ധോണിയും കോഹ്‌ലിയും സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ട് അൽപസമയം സംസാരിച്ചു. തുടർന്ന് താരങ്ങൾ എല്ലാവരും പിരിഞ്ഞശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനുവേണ്ടി തയ്യാറെടുക്കുന്ന സമയത്തും കോഹ്‌ലി ധോണിയോടൊപ്പം തമാശകൾ പങ്കുവെച്ചുകൊണ്ട് നിൽക്കുന്നതായും കാണപ്പെട്ടു. ഇരുവരും തമ്മിൽ ഇന്നും തുടരുന്ന ആത്മബന്ധം ആരാധകർ തങ്ങളുടെ പോസ്റ്റുകളിലൂടെ ആഘോഷിക്കുകയാണ്.

Categories
Cricket Latest News

എന്തോന്നടെ ഇത് ഡോൾഫിനോ?ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച് ആവേണ്ട ഐറ്റം ആയിരുന്നു ; വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസും തമ്മിൽ ഞായറാഴ്ച രാത്രി നടന്ന പോരാട്ടം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിനൊടുവിൽ മലയാളി താരം സഞ്ജു വി സാംസൺ നയിച്ച റോയൽസ് 3 വിക്കറ്റിന് വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 45 റൺസെടുത്ത ഓപ്പണർ ഗിൽ, 46 റൺസെടുത്ത മില്ലർ, എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് ടോപ് ഓർഡർ താരങ്ങളുടെ വിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടമായെങ്കിലും നായകന്റെ ഉത്തരവാദിത്വത്തോടെ കളിച്ച സഞ്ജു, ഹേറ്റ്മയറെ കൂട്ടുപിടിച്ച് ടീമിനെ രക്ഷിക്കുകയായിരുന്നു. സ്പിന്നർ റാഷിദ് ഖാനെ ഹാട്രിക് സിക്സ് ഉൾപ്പെടെ പറത്തിയ സഞ്ജു 32 പന്തിൽ 60 റൺസെടുത്താണ് മടങ്ങിയത്. തുടർന്ന് എത്തിയ ധ്രുവ് ജൂറേൾ(10 പന്തിൽ 18), അശ്വിൻ(3 പന്തിൽ 10) എന്നിങ്ങനെ നേടി. 26 പന്തിൽ പുറത്താകാതെ 56 റൺസ് നേടിയ ഹേറ്റ്മായർ അവസാന ഓവറിലെ രണ്ടാം പന്തിൽ സിക്സ് നേടി മത്സരം ഫിനിഷ് ചെയ്തുകൊണ്ട് കളിയിലെ താരമായി.

മത്സരത്തിൽ രാജസ്ഥാനെ കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച ഓപ്പണർ ജോസ് ബട്ട്‌ലർ പൂജ്യത്തിന് പുറത്തായിരുന്നു. ഈ സീസണിലും 3 അർദ്ധസെഞ്ചുറി ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു അദ്ദേഹം. എങ്കിലും പേസർ മുഹമ്മദ് ഷമിയെ സ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ക്ലീൻ ബോൾഡ് ആകുകയായിരുന്നു. എന്നിരുന്നാലും രാജസ്ഥാന്റെ ഫീൽഡിംഗ് സമയത്തുള്ള അദ്ദേഹത്തിന്റെ ഒരു പറക്കും ക്യാച്ച് ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ചഹാൽ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഡേവിഡ് മില്ലർ ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് പിടിച്ചെടുക്കാൻ ഓടിയെത്തിയ ജോസ്, ഒരു പറവയെപോലെ വായുവിൽ ഉയർന്നു ശ്രമം നടത്തിയെങ്കിലും അത് സിക്സ് ആയിമാറുകയാണ് ഉണ്ടായത്. കഴിഞ്ഞ മത്സരങ്ങളിൽ കൈവിരലിന്‌ പരുക്കേറ്റിരുന്ന അദ്ദേഹം ഫീൽഡിംഗ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എങ്കിലും ഇന്നലെത്തെ അദ്ദേഹത്തിന്റെ പ്രകടനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇതെങ്ങാനും കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി അത് മാറുമായിരുന്നു.

Categories
Cricket Latest News Video

എന്ത് ഷോ ആണ് ഇവൻ ! മത്സര ശേഷം നടുവിരൽ കാണിച്ചു ഹർധിക് പാണ്ഡ്യ ; വൈറലായി വീഡിയോ

അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐപിഎൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഹോംടീമായ ഗുജറാത്ത് ടൈറ്റൻസിനെ 3 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഫൈനൽ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന് തോൽക്കാനായിരുന്നു വിധി. എങ്കിലും മികച്ച ടീം വർക്കോടെ അവർ ഇന്നലെ വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. രാജസ്ഥാൻ 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 46 റൺസെടുത്ത ഡേവിഡ് മില്ലറിന്റെയും 45 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 28 റൺസ് നേടിയ നായകൻ പാണ്ഡ്യയും 27 റൺസ് എടുത്ത അഭിനവ് മനോഹറും മികച്ച പിന്തുണ നൽകി. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ബറ്റ്‌ലറെയും ജൈസ്വാളിനെയും നഷ്ടമായി. പേസർമാരായ ഷമിയും നായകൻ പാണ്ഡ്യയും മികച്ച സ്വിങ് കണ്ടെത്തിയപ്പോൾ ബാറ്റിംഗ് ദുഷ്കരമായി. എങ്കിലും ദേവദത്ത് പഠിക്കലും നായകൻ സഞ്ജുവും ചേർന്ന് അവരെ മുന്നോട്ടു നയിച്ചു.

26 റൺസെടുത്ത പഠിക്കലിനെയും പിന്നീടെത്തിയ റിയാൻ പരാഗിനെയും റാഷിദ് ഖാൻ മടക്കി. പിന്നീട് കണ്ടത് ഹേറ്റ്മയറിന്റെയും സഞ്ജുവിന്റെയും അഴിഞ്ഞാട്ടമായിരുന്നു. റാഷിദ് ഖാനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തിയ സഞ്ജു രാജസ്ഥാന് മുൻതൂക്കം നൽകി. 32 പന്തിൽ 60 റൺസെടുത്ത സഞ്ജു, അരങ്ങേറ്റമത്സരം കളിക്കുന്ന ഗുജറാത്തിന്റെ ഇംപാക്ട് പ്ലെയർ നൂർ അഹമ്മദിന്റെ പന്തിൽ മടങ്ങിയതോടെ വീണ്ടുമൊരു ട്വിസ്റ്റ്. എങ്കിലും പുറത്താകാതെ നിന്ന ഹേറ്റ്മയർ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ടീമിനെ വിജയത്തിൽ എത്തിച്ചു. സഞ്ജു പുറത്തായശേഷം എത്തിയ ധ്രുവ് ജുരെൽ 10 പന്തിൽ 18 റൺസും അശ്വിൻ 3 പന്തിൽ 10 റൺസും എടുത്തതും മത്സരത്തിൽ വഴിത്തിരിവായി.

മത്സരം കഴിഞ്ഞുള്ള നായകൻ പാണ്ഡ്യയുടെ പ്രസന്റേഷൻ സമയത്തെ ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നപ്പോൾ വളരെയധികം സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം, പക്ഷേ അവർ വിജയത്തിലേക്ക് നീങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം. ഹർഷ ഭോഗ്ലെയുമായി നടത്തിയ അഭിമുഖത്തിനിടെ പാണ്ഡ്യ തന്റെ നടുവിരൽ ഉയർത്തുകയും മീശയിൽ തടവുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഹർഷയുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിച്ചതാണോ അതോ തോൽവിയിലുള്ള നിരാശമൂലം ചെയ്തതാണോ എന്ന് വ്യക്തമല്ല.

Categories
Latest News Video

വെറുതെ അല്ല കൈ കൊടുക്കാത്തത്,ബാക്കി ഉള്ള താരങ്ങളോട് ചിരിച്ചു കോഹ്ലി ,പക്ഷേ ഗാംഗുലിയോട് ചെയ്തത് കണ്ടോ ?വീഡിയോ കാണാം

വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പലതവണ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയാണ്. ഇതിന് തുടക്കം എന്ന രീതിയിൽ പറയപ്പെടുന്നത് ബിസിസിഐ പ്രസിഡണ്ടായി ഗാംഗുലി ഉണ്ടായിരുന്ന സമയത്ത് അന്ന് ക്യാപ്റ്റൻ ആയിരുന്ന വിരാട് കോഹ്ലിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് എന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് ചേതൻ ശർമയുടെ ലീക്കായ വീഡിയോയിലും വിരാട് കോഹ്ലിയും സൗരഫ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ പറ്റി സംസാരിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കാരണമായത് ഗാംഗുലിയുടെ ഇടപെടലാണ് എന്ന് ചേതൻ ശർമ ലീക്കായ വിവാദ ദൃശ്യത്തിൽ പറയുന്നുണ്ടായിരുന്നു. ഇത് വലിയ വിവാദമായ പ്രസ്താവന ആയിരുന്നു. കഴിഞ്ഞദിവസം നടന്ന ഡൽഹി ക്യാപ്പിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ കോഹിയും സൗരവ് ഗാംഗുലിയും നേർക്കുനേർ കണ്ടുമുട്ടിയിരുന്നു. പക്ഷേ മത്സരത്തിൽ ഇരുവരും ഷെയ്ക്ക് ഹാൻഡ് നൽകാത്തതും വാർത്തകൾ നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. ഇതിനുപുറമെ ഡഗ് ഔട്ടിൽ ഇരുന്ന സൗരവ് ഗാംഗുലിയെ വിരാട് കോഹ്ലി രൂക്ഷമായി നോക്കുന്ന വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ വിരാട് കോഹ്ലിയുടെ അക്കൗണ്ട് 276 പേരെ തിരിച്ചു ഫോളോ ചെയ്യുന്നുണ്ട്. ഇതിൽ ഇപ്പോൾ ഗാംഗുലിയെ ഫോളോ ചെയ്യുന്നില്ല എന്നതും വലിയ വാർത്തയായ വിഷയമായിരുന്നു.

ഇപ്പോൾ പുറത്തുവരുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ദൃശ്യമാണ്. ഹെൽമറ്റും പാഡും ധരിച്ച് ബാറ്റിങ്ങിനായി ഇറങ്ങാൻ കാത്തിരിക്കുന്ന വിരാട് കോഹ്ലിയുടെ മുന്നിൽ കൂടി സൗരവ് ഗാംഗുലി വെള്ളത്തിന്റെ കുപ്പിയുമായി നടന്നു പോകുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഈ ദൃശ്യത്തിനൊപ്പം കെജിഎഫിന്റെ ബാഗ്രൗണ്ട് സ്കോർ ഒക്കെ വെച്ച് എഡിറ്റ് ചെയ്ത ദൃശ്യം സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

കോഹ്ലിയുടെ മുന്നിൽ കൂടി സൗരവ് ഗാംഗുലി നടന്നുപോകുമ്പോൾ വിരാട് കോഹ്ലി ഗാംഗുലിയെ രൂക്ഷമായി നോക്കുകയാണ്. ഒരു ചിരി പോലും കോഹ്ലിയുടെ മുഖത്ത് ഉണ്ടാവുന്നില്ല. മാത്രമല്ല സൗരവ് ഗാംഗുലി കോഹ്ലിയെ കടന്നുപോയശേഷം പിന്നിലായി വരുന്ന ഷെയിൻ വാട്സൺ കോഹ്ലിയുടെ അടുത്ത് കുശലം പറയുന്നുണ്ട്. ഇതിന് ചിരിച്ചുകൊണ്ടാണ് കോഹ്ലി മറുപടി പറയുന്നത്. മാത്രമല്ല തുടർന്ന് റിക്കി പോണ്ടിംഗ് വരുമ്പോഴും കോഹ്ലി ചിരിക്കുന്നുണ്ട്. എന്നാൽ ഗാംഗുലിക്ക് മാത്രമായിരുന്നു കോഹ്ലിയുടെ രൂക്ഷമായ നോട്ടം ലഭിച്ചത്. ഇവർ തമ്മിലുള്ള പ്രശ്നം തെളിയിക്കുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

സച്ചിൻ ടെണ്ടുൽക്കർ രോഹിത്തിന് കൊടുത്തു ,രോഹിത് അർജുൻ ടെൻഡുൽക്കറിന് കൊടുത്തു : വീഡിയോ കാണാം

മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം പുരോഗമിക്കുകയാണ്. ഇതുവരെ ഈ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു മത്സരം മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച മുംബൈ മത്സരങ്ങളിൽ വിജയപാത പിന്തുടരാൻ ആഗ്രഹിച്ചാണ് ഇന്ന് കൊൽക്കത്തയെ നേരിടുന്നത്. പക്ഷേ വയറിന് സുഖമില്ലാത്തതിനാൽ രോഹിത് ആദ്യ ഇലവനിൽ കളിക്കുന്നില്ല. ടോസ് നേടിയ മുംബൈ കൊൽക്കത്തിയെ ബാറ്റിംഗിന് അയച്ചു.

സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിനെ ഇന്ന് നയിക്കുന്നത്. ഇമ്പാക്ട് പ്ലെയറായി രോഹിത് കളിക്കാൻ ഇറങ്ങാൻ സാധ്യതയുണ്ട്. ജയ്സൺ റോയ് ഈ മത്സരത്തിൽ കൊൽക്കത്തക്കായി കളിക്കുന്നില്ല. പകരം അഫ്ഗാനി ബാറ്റ്സ്മാൻ ആയ റഹുമാനുള്ള ഗർബാസ് ആണ് ജഗദീശനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയത്. മുംബൈയിലെ വാങ്കടയിലാണ് മത്സരം നടക്കുന്നത്.

ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത അർജുൻ ടെണ്ടുൽക്കർ ഈ മത്സരത്തിൽ മുംബൈക്കായി ആദ്യ ഇലവനിൽ കളിക്കുന്നുണ്ട് എന്നതാണ്. ഇത് ആദ്യമായാണ് ഒരു ഐപിഎൽ മത്സരത്തിൽ അച്ഛൻ കളിച്ച ടീമിനായി മകൻ കളിക്കാൻ ഇറങ്ങുന്നത് എന്ന പ്രത്യേകതയും അര്‍ജുന്‍ ഇന്ന് മുംബൈക്കായി അരങ്ങേറ്റം കുറിച്ചതോടെ നടന്നു. ഓൾ റൗണ്ടർ ആയ അർജുൻ ഇപ്പോൾ ഗോവയ്ക്കായി ആണ് രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിക്കുന്നത്.

അരങ്ങേറ്റം മത്സരത്തിൽ ആദ്യ ഓവറിൽ അർജുൻ ടെണ്ടുൽക്കർ അഞ്ചു റൺസ് മാത്രമാണ് വിട്ട് നൽകിയത്. മുംബൈക്കായി ബൗളിംഗ് ഓപ്പണിങ് ചെയ്തത് അർജുനാണ്. അർജുനിന് ആദ്യം മത്സരത്തിൽ ക്യാപ് നൽകിയത് കാണികൾക്ക് രസകരമായ കാഴ്ചയായി. ക്യാപ് നൽകാനായി ഗ്രൗണ്ടിലെത്തിയത് സാക്ഷാൽ സച്ചിൻ തന്നെയായിരുന്നു. സച്ചിൻ എന്നാൽ ക്യാപ്പ് രോഹിത് ശർമ്മയ്ക്ക് കൈമാറി രോഹിത് ആണ് സച്ചിന്റെ മകനായ അർജുനിന് തന്റെ ആദ്യ മത്സരത്തിനുള്ള ക്യാപ് നൽകിയത്. രസകരമായ ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam

ഇത് ആരാ ഡൽഹിയിൽ പുതിയൊരു വലം കൈയ്യൻ ബാറ്റർ ! ഹമ്മേ ഇത് നമ്മുടെ വാർണർ അല്ലേ? വീഡിയോ കാണാം

2023 ഐ.പി.എല്ലിൽ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്, അവസാന ബോൾ വരെ ആവേശം അലയടിച്ച മത്സരത്തിൽ ഡൽഹിക്കെതിരെ 6 വിക്കറ്റിനാണ് മുംബൈ ജയിച്ച് കയറിയത്, 4 മത്സരങ്ങളിൽ 4 ഉം തോറ്റ് പോയ്ന്റ്സ് ടേബിളിൽ അവസാന സ്ഥാനക്കാരായി തുടരുകയാണ് ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്,

പലപ്പോഴും വാർണർ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ വിജയ വഴിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടീം അംഗങ്ങളിൽ നിന്ന് വേണ്ട വിധം പിന്തുണ ക്യാപ്റ്റന് കിട്ടുന്നില്ല, റിഷബ്‍ പന്തിന്റെ അഭാവം ഡൽഹി ടീമിന്റെ പ്രകടനത്തെ നന്നായി ബാധിച്ചിട്ടുണ്ട്, പ്രിത്വി ഷാ ഫോമിലല്ലാത്തതും മധ്യ നിരയിൽ നിന്ന് മികച്ച പ്രകടനങ്ങൾ ഇല്ലാത്തതും ടീമിന്റെ മോശം പ്രകടനത്തിന് ചില കാരണങ്ങൾ ആണ്.

മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, അർധ സെഞ്ച്വറി നേടിയ വാർണറും (51) അക്സർ പട്ടേലും (54) ചേർന്ന് ഡൽഹിയെ 19.4 ഓവറിൽ 172/10 എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചു, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (65) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഈ സീസണിലെ ആദ്യ വിജയം മുംബൈ ഇന്ത്യൻസ് നേടുകയും ചെയ്തു.

മത്സരത്തിൽ ഹൃതിക്ക് ഷോക്കീൻ എറിഞ്ഞ ഏട്ടാമത്തെ ഓവറിൽ ഡേവിഡ് വാർണർ വലം കൈയ്യൻ ബാറ്ററായി നിന്ന് ഷോട്ട് കളിച്ചത് കാണികളുടെ ശ്രദ്ധയാകർഷിച്ചു, ഫ്രീ ഹിറ്റ്‌ ബോളിലാണ് വാർണർ ഈ സാഹസികമായ ഷോട്ട് കളിച്ചത്, മുൻപും പലപ്പോഴായി ഇത്തരം ഷോട്ടുകൾ കളിച്ച് കൈയ്യടി നേടിയിട്ടുള്ള താരമാണ് ഡേവിഡ് വാർണർ, ഡൽഹിയുടെ അടുത്ത മത്സരം ഏപ്രിൽ 15 ന് ബാംഗ്ലൂരിനെതിരെയാണ്.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News

ആവേശം ലേശം കൂടിപ്പോയി ! അതിര് വിട്ട ഈ ആഘോഷത്തിന് ആവേഷ് ഖാന് പണി കിട്ടിയേക്കും ;വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ലക്‌നൗ ബാംഗ്ലൂരിനെതിരെ നേടിയത് ത്രസിപ്പിക്കുന്ന ജയം ആയിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ലക്നൗ ജയം കൈപ്പിടിയിലാക്കിയത് അവസാന പന്തിലാണ്. മത്സരത്തിൽ ബാംഗ്ലൂരിന്റെ ബോളിംഗും കനത്തിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. നിക്കോളാസ് പൂരാന്റെ ഗംഭീര ബാറ്റിംഗ് ആണ് ലക്നൗവിന് തുണയായത്.

മത്സരത്തിൽ മാക്സ്വെല്ലിനും വിരാട് കോഹ്ലിക്കും ഫാഫ് ഡുപ്ലസിക്കും മാർക്കസ് സ്റ്റോയിൻസിനും നിക്കോളാസ് പൂരാനും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് പുറമെ അർദ്ധ സെഞ്ച്വറി നേടിയ മറ്റൊരാൾ ആവേഷ് ഖാനാണ്. പക്ഷേ ആവേഷ് അർദ്ധ സെഞ്ച്വറി നേടിയത് ബാറ്റ് കൊണ്ടല്ല ബോള് കൊണ്ടാണ് എന്ന് മാത്രം. നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ ആവേഷിത്തിനെതിരെ നിറയുന്നുണ്ട്. പലതവണ ആവേഷ് ഖാൻ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ആവേഷിന്റെ അതിരുവിട്ട ആവേശവും ട്രോളുകൾ പല ആവർത്തി നേടിക്കൊടുത്ത ഒന്നാണ്.

മത്സരത്തിൽ അവസാന പന്ത് നേരിട്ടതും ആവേഷ് ഖാനാണ്. ബോൾ ആവേഷ് ഖാൻ കൂറ്റനടി അടിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെട്ടു. പക്ഷേ മറുവശത്തുണ്ടായിരുന്ന രവി ബിഷ്ണോയ് അതിവേഗം ഓടി ഒരു റൺ തികച്ചു. ദിനേശ് കാർത്തിക് ബോൾ മിസ്സ് ചെയ്തതാണ് സിംഗിൾ എടുക്കാൻ ലക്നൗ ബാറ്റർമാർക്ക് റൺ എടുക്കാൻ സഹായകരമായത്.

മത്സരശേഷം ലക്‌നൗ ബാറ്റർമാരുടെ ആഘോഷം ഇപ്പോൾ വൻ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാനമായും വിമർശനം നേരിടുന്നത് ആവേഷ് ഖാനാണ്. മത്സരം വിജയിച്ചശേഷം തന്റെ തലയിൽ ഇട്ടിരുന്ന ഹെൽമെറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് ആവേഷ് വിജയം ആഘോഷിച്ചത്. ഇതിനെതിരെ ആരാധകർ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. ഇത്തരത്തിലുള്ള ആഘോഷത്തിന്റെ ഒരു ആവശ്യമുണ്ടായിരുന്നില്ല എന്നാണ് മിക്ക ആളുകളുടെ അഭിപ്രായം. ഈ ആഘോഷത്തിനെതിരെ അടുത്ത ദിവസങ്ങളിൽ പിഴ ചുമത്താൻ ഉള്ള സാധ്യതയുണ്ട് എന്നുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. ആവേഷ് ഖാന്റെ അതിരുവിട്ട ആഘോഷ ദൃശ്യം കാണാം.