Categories
Uncategorized

അടിയോടടി. തകർപ്പൻ സെഞ്ചുറികളുമായി സഞ്ജു സാംസണും തിലക്ക് വർമ്മയും. വാർത്ത വായിക്കാം

ഹാട്രിക് ഡക്ക് ആകുമെന്ന് ഭയപ്പെട്ടിരുന്ന ആരാധകരെ ആഹ്ലാദത്തിൽ ആക്കികൊണ്ട് സെഞ്ച്വറി നേടി സഞ്ജു സംസനും തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിലക് വർമ്മയും തകർത്തടിച്ച നാലാം 20 20 മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് സ്കോർ.20 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 283 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിലെ അതെ പ്ലെയിങ് ഇലവനയാണ് ഇരു ടീമുകളും ഈ മത്സരത്തിലും നിലനിർത്തിയത്. ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജുവും ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. 5.5 ഓവറിൽ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് എടുത്തു. 18 പന്തിൽ നിന്നും 36 റൺസെടത്ത ശർമ്മ ആണ് ഇന്ത്യൻ ഇനിംസിൽ പുറത്തായ ഏക താരം. അദ്ദേഹം പുറത്തായ ശേഷം പിന്നീട് ഒത്തുചേർന്ന സഞ്ജു-തിലക് വർമ്മ കൂട്ടുകെട്ട് പിന്നീട് ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറിയും സിക്സറുകളും പറത്തുന്നതാണ് പിന്നീട് കണ്ടത്. മത്സരത്തിൽ ഇന്ത്യ മൊത്തം 23 സിക്സറുകൾ നേടി. ഒരു 20 20 മത്സരത്തിൽ ഇന്ത്യയുടെ ഉയർന്ന സിക്സറുകളുടെ എണ്ണമാണ് ഇത്. കഴിഞ്ഞമാസം ബംഗ്ലാദേശിനെതിരെ നേടിയ 22 സിക്സറുകൾ ആയിരുന്നു മുമ്പത്തെ റെക്കോർഡ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു മത്സരത്തിലും ഡക്ക് ആയ സഞ്ജു സാംസൺ വെറും 56 ബോളിൽ 109 റൺസ് എടുത്തു. ഇതിൽ ആറു ഫോറും ഒൻപത് സിക്സും ഉൾപ്പെടുന്നു. വൺ ഡൗൺ ആയി ഇറങ്ങിയ തിലക് വർമ്മയും തുടർച്ചയായ രണ്ടാം സെഞ്ച്വറി. 47 ബോളിൽ 10 സിക്സും 9 ഫോറും അടക്കം വർമ്മ 120 റൺസ എടുത്തു. ഇന്ത്യ ഇന്ന് നേടുന്നത് തങ്ങളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറും സൗത്താഫ്രിക്കെതിരെ നേടുന്ന ഏറ്റവും വലിയ ട്വൻറി20 സ്കോറും ആണ്. 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *