Categories
Uncategorized

ഇത് ബറ്റ്ലർ റിവ്യൂ സിസ്റ്റം, മിഡിൽ ചെയ്ത പന്തിൽ റിവ്യൂ കൊടുത്തു ഇംഗ്ലീഷ് നായകൻ, വീഡിയോ ഇതാ..

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പര ഇന്നലെ ആരംഭിച്ചു. നിലവിലെ ലോക ട്വന്റി ട്വന്റി ലോകകപ്പ് ജേതാക്കൾ കൂടിയായ ഇംഗ്ലണ്ട് ടോസ് ലഭിച്ച ശേഷം ബൌളിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് ബൗളേർമാർ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. കിവിസ് ഓപ്പനർമാർ പെട്ടെന്ന് ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങി

.ഗ്ലെൻ ഫിലിപ്സ് മാത്രം പൊരുതി നോക്കി. എന്നാൽ പിന്തുണക്കാൻ ആരുമില്ലാതെയായതോടെ ഫിലിപ്സ് 41 ൽ വീണു. ന്യൂസിലാൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ്. ഇംഗ്ലണ്ടിന് വേണ്ടി ലൂക്ക് വുഡും കാർസും 3 വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ട് ലക്ഷ്യം 14 ഓവറിൽ മറികടന്നു.54 റൺസ് നേടിയ മാലന്റെ മികവിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് വിജയം

.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ചർച്ചയാകുന്നത് ഇംഗ്ലീഷ് നായകൻ ബറ്റ്ലർ കൊടുത്ത ഒരു റിവ്യൂയാണ്.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 15 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്. ലിവിങ്സ്റ്റൺ ഫിലിപ്സിന് നേരെ എറിയുന്നു.പന്ത് നേരെ ബാറ്റിൽ ചെന്ന് മിഡിൽ ചെയ്യുന്നു. പക്ഷെ ബറ്റ്ലർ റിവ്യൂ കൊടുക്കുന്നു. ഫലമോ നോട്ട് ഔട്ട്‌

Categories
Uncategorized

അന്നത്തെ കോഹ്ലിയുമായിയുള്ള സംഭാഷണം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, മനസ്സ് തുറന്നു പാകിസ്ഥാൻ നായകൻ, വീഡിയോ ഇതാ..

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്ലി.നിലവിലെ ഏറ്റവും മികച്ച ബാറ്ററും കോഹ്ലി തന്നെയാണ്. എന്നാൽ പാകിസ്ഥാൻ നായകൻ ബാബർ അസം ഏകദിന ക്രിക്കറ്റിൽ കോഹ്ലിയുടെ പല റെക്കോർഡുകളും തകർത്ത് കൊണ്ട് മുന്നേറുകയാണ്.

തന്റെ ഈ ബാറ്റിംഗ് മികവിന് പിന്നിൽ വിരാട് കോഹ്ലിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാബർ അസം.ഏഷ്യ കപ്പിന് മുന്നോടിയായി സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് ബാബർ അസം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “വിരാടിനെ പോലെയുള്ള ഒരാൾ നമ്മളെ പുകഴ്ത്തുമ്പോൾ അത് നമുക്ക് വല്ലാത്തൊരു ആത്മവിശ്വാസം നൽകും.”.2019 ഏകദിന ലോകക്കപ്പിന് ഇടയിൽ കോഹ്ലി തന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയെന്നും അത് എന്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

2019 ലോകക്കപ്പിന് ഇടയിൽ താൻ കോഹ്ലിയേ കണ്ടിരുന്നു. അദ്ദേഹം അന്ന് തന്റെ ഫോമിന്റെ പാരമ്യത്തിലായിരുന്നു. ഇന്നും അതെ. ഞാൻ അദ്ദേഹത്തോടെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം അത് എല്ലാം വ്യക്തമായി എനിക്ക് പറഞ്ഞു തന്നു.അദ്ദേഹത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങളും പഠിച്ചു എന്നും ബാബർ വ്യക്തമാക്കി.

Categories
Uncategorized

ഇതെന്താ പറവയോ,അത്ഭുത ക്യാച്ച് സ്വന്തമാക്കി ബാവുമാ, വീഡിയോ ഇതാ..

ക്രിക്കറ്റ്‌ ആരാധകരെ ആവേശം കൊള്ളിച്ച ഒരു കൂട്ടം മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇതേ മത്സരങ്ങളിൽ ആവേശകരമായ മുഹൂർത്തങ്ങളും സംഭവിച്ചിരിന്നു. ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക ട്വന്റി ട്വന്റ മത്സരത്തിൽ സംഭവിച്ച അതിമനോഹരമായ ഒരു മുഹൂർത്തത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യത്തെ ട്വന്റി ട്വന്റി മത്സരം. ദക്ഷിണ ആഫ്രിക്ക നായകൻ എയ്ഡൻ മാർക്രം ടോസ് നേടിയ ശേഷം ബൗളിംഗ് തിരിഞ്ഞെടുക്കുന്നു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനത്തിന് എതിരായി ഓസ്ട്രേലിയ ബാറ്റർമാർ കത്തികയറി.ഓസ്ട്രേലിയ നായകൻ മിച്ചൽ മാർഷ് 92 റൺസ് സ്വന്തമാക്കി. മാർഷിന്റെ കൂടെ ഡേവിഡ് കൂടെ ചേർന്നതോടെ സൗത്ത് ആഫ്രിക്കയുടെ മത്സരം അകന്നു പോയി കൊണ്ടിരുന്നു.

മത്സരത്തിലേക് തിരികെ വരണമെങ്കിൽ അത്ഭുതകരമായി എന്തെങ്കിലും സംഭവിക്കണം.ഓസ്ട്രേലിയ ഇന്നിങ്സിന്റെ 16 മത്തെ ഓവർ. 27 പന്തിൽ 64 റൺസുമായി ഡേവിഡ് അടിച്ചു തകർക്കുകയാണ്.ഷംസിയുടെ പന്ത് ലോങ്ങ്‌ ഓഫീലേക്ക് ഡേവിഡ് പൊക്കി അടിക്കുന്നു. എന്നാൽ ദക്ഷിണ ആഫ്രിക്ക താരം ബാവൂമ ഒരു പറവയേ പോലേ പറന്നു ആ ക്യാച്ച് കൈപിടിയിൽ ഒതുക്കുകയായിരുന്നു.മത്സരത്തിൽ ദക്ഷിണ ആഫ്രിക്ക 111 റൺസിന് തോൽവി രുചിച്ചു

Categories
Uncategorized

ഇത് സ്കൂൾ കുട്ടികൾ പോലും ചെയ്യാത്ത തെറ്റ്, റൺ ഔട്ടായി റിസ്വാൻ, വീഡിയോ ഇതാ..

ക്രിക്കറ്റ്‌ ആരാധകർ കാത്തിരുന്ന ഏഷ്യ കപ്പ്‌ ഇന്ന് ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെച് നടന്ന ഏഷ്യ കപ്പ്‌ മത്സരത്തിൽ നേപ്പാളായിരുന്നു പാകിസ്ഥാന്റെ എതിരാളികൾ. ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബാറ്റിംഗ് തിരഞ്ഞെടുത്തു. നേപ്പാളിന് എതിരെ കൂറ്റൻ സ്കോർ പടുത്തുയർത്താൻ തന്നെയായിരുന്നു ബാബർ ബാറ്റിംഗ് തിരഞ്ഞെടുത്തു.

എന്നാൽ നേപ്പാൾ അത്ര എളുപ്പത്തിൽ വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഓപ്പൺർമാരായ ഫഖറും ഇമാമും പെട്ടെന്ന് മടങ്ങി. ബാബറും റിസ്വാനും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് റിസ്വാന്റെ റൺ ഔട്ടാണ്. മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു ബാബർ റിസ്വാൻ കൂട്ടുകെട്ട്.

ലാമിച്ചനെ എറിഞ്ഞ പന്ത് റിസ്‌വാൻ കവർ പോയിന്റിലേക്ക് തട്ടിയിട്ടു സിംഗിളിനായി ഓടുന്നു.ബൗളേർ എൻഡിലേക്ക് ഒരു ഡയറക്റ്റ് ഹിറ്റ്‌. സുഖമായി ബാറ്റ് ക്രീസിൽ കുത്താമെന്ന് ഇരിക്കെ അദ്ദേഹം പന്ത് ദേഹത്ത് കൊള്ളാതിരിക്കാൻ ചാടുന്നു. പന്ത് നേരെ ചെന്ന് ബൌളിംഗ് എൻഡിലെ സ്റ്റമ്പ് ഇളക്കുന്നു. റിസ്വാൻ റൺ ഔട്ടാകുന്നു.44 റൺസാണ് റിസ്വാൻ സ്വന്തമാക്കിത്

Categories
Uncategorized

പരിശീലന മത്സരങ്ങളിൽ സിറാജിനെ കൂറ്റൻ സിക്സറിന് തൂക്കി കോഹ്ലി,പാകിസ്ഥാൻ നേരിടാൻ കോഹ്ലി തയ്യാർ, വീഡിയോ ഇതാ..

ക്രിക്കറ്റ്‌ ആരാധകർക്ക് ഈ വരുന്ന മാസം ആവേശത്തിന്റെ മാസമാണ്. ഏഷ്യ കപ്പും ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് ന്യൂസിലാൻഡ് പരമ്പരകൾ എല്ലാം ആരംഭിക്കുകയാണ്. എന്നാൽ ക്രിക്കറ്റ്‌ ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരം ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ മത്സരം തന്നെയാണ്.

സെപ്റ്റംബർ 2 ന്നാണ് ഈ മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനെ ഏറ്റവും മികച്ച രീതിയിൽ നേരിടുന്ന ഇന്ത്യൻ താരം മറ്റാരുമല്ല. അത് സാക്ഷാൽ വിരാട് കോഹ്ലി തന്നെയാണ്. പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളിൽ എല്ലാം ഇന്ത്യയുടെ വിജയശില്പിയും കോഹ്ലി തന്നെയാവരാണ്. കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിലും നമ്മൾ ഇത് കണ്ടതാണ്.

ഇപ്പോൾ ഏഷ്യ കപ്പിന് വേണ്ടി പരിശീലന മത്സരങ്ങളിൽ മികച്ച രീതിയിൽ തന്നെയാണ് കോഹ്ലി ബാറ്റ് ചെയ്യുന്നത്.ബാംഗ്ലൂരിലാണ് പരിശീലന ക്യാമ്പിലാണ് ഈ മത്സരങ്ങൾ. അവിടെ സിറാജിനെ കൂറ്റൻ സിക്സറുകൾ പറത്തി തന്നെ പാകിസ്ഥാൻ പേസ് നിരയേ നേരിടാൻ കോഹ്ലി തയ്യാറായി കഴിഞ്ഞു. സെപ്റ്റംബർ 2 ന്ന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Categories
Uncategorized

കരിബീയൻ പ്രീമിയർ ലീഗിലെ ആദ്യത്തെ റെഡ് കാർഡ് സുനിൽ നരേൻ, വീഡിയോ ഇതാ…

റെഡ് കാർഡുകൾ നമുക്ക് പരിചയം ഫുട്ബോളിലാണ്. മാരകമായ ഫൗളുകൾ ഫുട്ബോളിൽ നടത്തുമ്പോളാണ് ഈ റെഡ് കാർഡുകൾ റഫറിമാർ ഉപയോഗിക്കുക. റെഡ് കാർഡ് ഒരു താരത്തിന് നൽകിയാൽ പിന്നീട് ആ താരത്തിന് മത്സരത്തിൽ തുടർന്ന് കളിക്കാനും സാധിക്കില്ല

.എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് കരിബീയൻ പ്രീമിയർ ലീഗ്.ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് നിശ്ചയിച്ച സമയത്തിനുള്ള എറിഞ്ഞു തീർക്കുക.19 ഓവറും കൃത്യ സമയത്ത് എറിഞ്ഞു തീർക്കുക. അല്ലെങ്കിൽ 20 മത്തെ ഓവറിന് മുന്നേ ഒരു ഫീൽഡറേ റെഡ് കാർഡ് കൊടുത്തു ഡഗ് ഔട്ടിലേക്ക് തിരകെ മടക്കേണ്ടി വരും.

കരിബീയൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ റെഡ് കാർഡ് സുനിൽ നരേൻ നിലവിൽ സ്വന്തമാക്കിയിരിക്കുകയാണ്.സെന്റ് കിട്ടിസ്‌ ആൻഡ് നെവിലിസ്റ് പാട്രീയോട്ടസും ട്രിന്ബാഗോ നൈറ്റ്‌ റൈഡർസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.നൈറ്റ്‌ റൈഡർസ് നിശ്ചയിച്ച സമയത്തിനുള്ള ഓവർ എറിയാൻ സാധിക്കാത്തതിനാൽ നൈറ്റ്‌ റൈഡർസ് താരം നരേൻ റെഡ് കാർഡ് മേടിച്ചു പുറത്തേക് പോയി. മത്സരത്തിൽ നൈറ്റ്‌ റൈഡർസ് ആറ് വിക്കറ്റിന് ജയിച്ചു.

Categories
Uncategorized

തന്റെ വിക്കറ്റ് അസാമാന്യ ഫുട്ബോൾ സ്‌കിലിലുടെ രക്ഷിച്ചു ചാൾസ്, വീഡിയോ ഇതാ..

കരിബീയൻ പ്രീമിയർ ലീഗിലെ ഒൻപതാമത്തെ മത്സരം. മത്സരത്തിൽ സെന്റ് ലൂസിയ കിങ്സും ട്രിന്ബാഗോ നൈറ്റ്‌ റൈഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. മത്സരം കിങ്‌സ് 54 റൺസിന് വിജയിച്ചു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു സംഭവമാണ്. എന്താണ് അത് എന്ന് നമുക്ക് പരിശോധിക്കാം.

സെന്റ് ലൂസിയ കിങ്സിന്റെ ഇന്നിങ്സിലെ 12 മത്തെ ഓവർ. കിങ്സിന് വേണ്ടി ബാറ്റ് ചെയ്യുന്നത് ജോൺസൻ ചാൾസാണ്.ഡെയ്ൻ ബ്രാവോയാണ് നൈറ്റ്‌ റൈഡഴ്സിന് വേണ്ടി പന്ത് എറിയുന്നത്. ഓവറിലെ നാലാമത്തെ പന്ത്,ചാൾസ് സ്കൂപ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ചാൾസിന്റെ ബാറ്റിൽ തട്ടിയ പന്ത് നേരെ തന്റെ ഹെൽമെറ്റിലേക്ക്.ഹെൽമെറ്റ്‌ തെറിച്ചു വീഴുന്നു.ഹെൽമെറ്റ്‌ നേരെ സ്റ്റപിലേക്ക്.

എന്നാൽ അവിടെ ചാൾസ് തന്റെ ഫുട്ബാൾ സ്കിൽ പുറത്തെടുക്കകയാണ്.ഹെൽമെറ്റ്‌ സ്റ്റപിലേക്ക് വീഴുന്നേ മുന്നേ തന്റെ കാൽ ഹെൽമെറ്റിനെ വഴി തിരിച്ചു വിടുന്നു.മത്സരത്തില്‍ 31 പന്തില്‍ 37 റണ്‍സാണ് ചാര്‍ലീസ് നേടിയത്. ചര്‍ലീസിന്റെ മികവില്‍ സെന്റ് ലൂസിയ 167 റണ്‍സ് വിജയലക്ഷ്യമാണ് ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ വെച്ചത്.

Categories
Uncategorized

പാക്കിസ്ഥാൻ കോഹ്ലി വീണ്ടും പൂജ്യത്തിന് പുറത്ത്, ഒപ്പം ഒരു ആനമണ്ടത്തരവും, വീഡിയോ ഇതാ..

ആധുനിക ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ബാബർ അസം. നിലവിലെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബാറ്റർ കൂടിയാണ് അദ്ദേഹം.പാകിസ്ഥാന്റെ നായകൻ കൂടിയായ അദ്ദേഹം ഇന്ത്യയിൽ നടക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പ് തന്നെയാണ് ലക്ഷ്യം വെക്കുന്നത്.പക്ഷെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് അഫ്‌ഘാനിസ്ഥാൻ പരമ്പരയിൽ മണ്ടത്തരങ്ങൾ കാണിക്കുകയാണ് പാകിസ്ഥാൻ നായകൻ

Pakistan’s captain Babar Azam plays a shot during the first one-day international (ODI) cricket match between Pakistan and New Zealand at the Rawalpindi Cricket Stadium in Rawalpindi on April 27, 2023. (Photo by Aamir QURESHI / AFP) (Photo by AAMIR QURESHI/AFP via Getty Images)

.ഇന്നലെ നടന്ന മത്സരത്തിലായിരുന്നു സംഭവം. എന്താണ് ഈ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.പാകിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ ഒന്നാം ഏകദിന മത്സരം.ടോസ് നേടിയ ബാബർ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു.ആദ്യ ഓവറിൽ തന്നെ ഫഖർ പുറത്ത്. ബാബർ ക്രീസിലേക്ക്.രണ്ടാമത്തെ ഓവറിൽ കുത്തി തിരിഞ്ഞു വന്ന മുജീബിന്റെ സ്പിന്നിംഗ് ഡെലിവറി നേരെ ബാബറിന്റെ കാലിൽ തട്ടുന്നു.

Pakistan cricketer Babar Azam plays a shot during the first One Day International (ODI) match between Sri Lanka and Pakistan at the Rangiri Dambulla International Cricket stadium in Dambulla, some 150 kms north of Colombo on July 11, 2015. AFP PHOTO / LAKRUWAN WANNIARACHCHI (Photo credit should read LAKRUWAN WANNIARACHCHI/AFP via Getty Images)

അമ്പയർ ഔട്ട്‌ വിളിക്കുന്നു. ഏത് ഒരു താരത്തിന്റെ ഒറ്റ നോട്ടത്തിൽ അത് ഔട്ടാണെന്ന് ഉറപ്പുള്ള സാഹചര്യമാണ്. ആ സാഹചര്യത്തിൽ പാക് നായകൻ റിവ്യൂ കൊടുക്കുന്നു. റിവ്യൂയിലും ഔട്ട്‌ ആണെന്ന് എന്ന് വ്യക്തമാവുന്നു. മത്സരം പാകിസ്ഥാൻ 142 റൺസിന്റെ വിജയവും.

Categories
Uncategorized

ഓസ്ട്രേലിയ ഇതിഹാസങ്ങൾ വരെ ഒരേ സ്വരത്തിൽ ചോദിക്കുന്നു “എന്തിന് സൂര്യ ഏഷ്യ കപ്പ്‌ ടീമിൽ “

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഏഷ്യ കപ്പിനുള്ള ടീം പ്രഖ്യാപിച്ചത്. രോഹിത് ശർമ നായകനായ ടീമിൽ രാഹുലും ശ്രെയസും തിരിച്ചുയെത്തിയതാണ് പ്രധാന മാറ്റങ്ങൾ. എന്നാൽ ടീമിൽ സൂര്യ കുമാർ യാദവും ഇടംപിടിച്ചിരുന്നു. സൂര്യയേ ടീമിൽ എടുത്തതിന് ആരാധകർ പല കോണിൽ നിന്നും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഏകദിനത്തിൽ വളരെ മോശം പ്രകടനം തന്നെയാണ് സൂര്യ കുമാർ നടത്തുന്നത്. ഏകദിനത്തിൽ മികച്ച പ്രകടനങ്ങൾ നടത്തി കൊണ്ടിരുന്ന സഞ്ജു സാംസണെ ഒഴിവാക്കിയാണ് സൂര്യയേ ടീമിൽ എടുത്തത്.ഇപ്പോൾ ഈ ഒരു കാര്യത്തെ വിമർശിച്ചു കൊണ്ട് മുൻ ഓസ്ട്രേലിയ ഇതിഹാസ താരം ടോം മൂഡി രംഗത്ത് വന്നിരിക്കുന്നയാണ്.സ്റ്റാർ സ്പോർട്സിന്റെ ടോക്ക് ഷോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഭാഗ്യം കൊണ്ട് മാത്രം ടീമിൽ ഇടംപിടിച്ച താരമാണ് സൂര്യ.എങ്കിലും ഏകദിനത്തിൽ അദ്ദേഹം ഇത് വരെ മികവ് തെളിയിച്ചിട്ടില്ല.വളരെ മോശം പ്രകടനങ്ങളാണ് അദ്ദേഹം ഇത് വരെ നടത്തിയിട്ടുള്ളത്.സൂര്യ ട്വന്റി ട്വന്റിയിൽ ഒരു ജീനിയസ് തന്നെയാണ്.പക്ഷെ 50 ഓവർ ഫോർമാറ്റ്‌ തീർത്തും വിത്യസതമാണ്”.30 ഓഗസ്റ്റിനാണ് ഏഷ്യ കപ്പ്‌ ആരംഭിക്കുന്നത്.

Categories
Uncategorized

4,4,4,6 ,തീ അണഞ്ഞിട്ടില്ല!ഹാട്രിക് ഫോർ അടക്കം ഒരോവറിൽ സഞ്ജുവിൻ്റെ വക 18 റൺസ് ; വീഡിയോ കാണാം

വിമർശനകർക്ക് എതിരെ സഞ്ജു സാംസൺ ബാറ്റ് വീശിയിരിക്കുകയാണ്. കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജു നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യത്തെ അയർലാൻഡ് ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ മഴ കൂടി പെയ്തു.

എന്നാൽ ഇപ്പോൾ രണ്ടാം ട്വന്റി ട്വന്റിയിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.ടോസ് നേടിയ അയർലാൻഡ് നായകൻ ബൌളിംഗ് തിരഞ്ഞെടുത്തു.അഞ്ചാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് സഞ്ജു ക്രീസിലേക്കെത്തിയത്.വളരെ സൂക്ഷിച്ചു ആണ് സഞ്ജു തുടങ്ങിയത്.പതിയെ പതിയെ സഞ്ജു ഗിയർ മാറ്റുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 11 മത്തെ ഓവർ,ലിറ്റിലിന്റെ ആദ്യത്തെ പന്തിൽ ബൗണ്ടറി,രണ്ടാമത്തെ പന്ത് എക്സ്ട്രാ കവറിലൂടെ ഫോർ, മൂന്നാമത്തെ പന്തിൽ വീണ്ടും യോർക്കർ എന്നാൽ സഞ്ജു ഹാട്ട്രിക്ക് ഫോറും. നാലാമത്തെ പന്ത് ഡോട്ട്, അഞ്ചാമത്തെ പന്തിൽ കണക്ക് തീർത്ത പോലെ ഒരു കിടിലൻ സിക്സറും ഓവറിൽ 18 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.