ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഏഷ്യ കപ്പ് ഇന്ന് ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെച് നടന്ന ഏഷ്യ കപ്പ് മത്സരത്തിൽ നേപ്പാളായിരുന്നു പാകിസ്ഥാന്റെ എതിരാളികൾ. ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബാറ്റിംഗ് തിരഞ്ഞെടുത്തു. നേപ്പാളിന് എതിരെ കൂറ്റൻ സ്കോർ പടുത്തുയർത്താൻ തന്നെയായിരുന്നു ബാബർ ബാറ്റിംഗ് തിരഞ്ഞെടുത്തു.
എന്നാൽ നേപ്പാൾ അത്ര എളുപ്പത്തിൽ വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഓപ്പൺർമാരായ ഫഖറും ഇമാമും പെട്ടെന്ന് മടങ്ങി. ബാബറും റിസ്വാനും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് റിസ്വാന്റെ റൺ ഔട്ടാണ്. മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു ബാബർ റിസ്വാൻ കൂട്ടുകെട്ട്.
ലാമിച്ചനെ എറിഞ്ഞ പന്ത് റിസ്‌വാൻ കവർ പോയിന്റിലേക്ക് തട്ടിയിട്ടു സിംഗിളിനായി ഓടുന്നു.ബൗളേർ എൻഡിലേക്ക് ഒരു ഡയറക്റ്റ് ഹിറ്റ്. സുഖമായി ബാറ്റ് ക്രീസിൽ കുത്താമെന്ന് ഇരിക്കെ അദ്ദേഹം പന്ത് ദേഹത്ത് കൊള്ളാതിരിക്കാൻ ചാടുന്നു. പന്ത് നേരെ ചെന്ന് ബൌളിംഗ് എൻഡിലെ സ്റ്റമ്പ് ഇളക്കുന്നു. റിസ്വാൻ റൺ ഔട്ടാകുന്നു.44 റൺസാണ് റിസ്വാൻ സ്വന്തമാക്കിത്