Categories
Uncategorized

ഹിറ്റ്മാൻ്റെ രാജതന്ത്രത്തെ അഭിനന്ദിച്ച് രാജാവും; രോഹിത്തിനെ എടുക്കുന്ന കോഹ്‌ലി.. വീഡിയോ കാണാം

പോയിൻ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ ഇന്നലെ ലഖ്നൗവിൽ നടന്ന മത്സരത്തിൽ, ടീം ഇന്ത്യ 100 റൺസിൻ്റെ ആധികാരികജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളി, ഇന്ത്യ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇനി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് ടീമുകളെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയപ്പോൾ, ഇംഗ്ലണ്ടിൻ്റെ മറുപടി 34.5 ഓവറിൽ 129 റൺസിൽ അവസാനിച്ചു. ഷമി നാലും ബൂംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ 40/3 എന്ന നിലയിൽ മുൻനിര തകർന്നപ്പോൾ, 87 റൺസ് നേടി ടീമിനെ കരകയറ്റിയ നായകൻ രോഹിത് ശർമയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുൽ 39 റൺസും സൂര്യ 49 റൺസും എടുത്ത് നായകന് മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ എടുത്തുയർത്തി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. മത്സരത്തിൽ നാല് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് ഷമിയുടെ പന്തിൽ മൊയീൻ അലി, വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ആയിരുന്നു അത്. ഓടിയെത്തിയ കോഹ്‌ലിയും രോഹിതും വായുവിൽ പരസ്പരം കൈകൾ കൂട്ടിമുട്ടിച്ചശേഷം, പൊടുന്നനെ കോഹ്‌ലി രോഹിത്തിനെ എടുത്ത് പൊക്കുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോൾ; തിരിഞ്ഞത് 7.2 ഡിഗ്രീ.. വിക്കറ്റ് വിഡിയോ കാണാം

നായകൻ രോഹിത് ശർമയും ബോളർമാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. ഇന്നലെ ലഖ്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് വിജയിച്ചത്. ആദ്യമായി ഒന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 40/3 എന്ന നിലയിൽ നിന്നും കരകയറി 50 ഓവറിൽ 229/9 എന്ന സ്കോറിൽ ഫിനിഷ് ചെയ്തു.

കളിയിലെ താരമായ നായകൻ രോഹിത് ശർമ(87), കെ എൽ രാഹുൽ(39), സൂര്യകുമാർ യാദവ്(49) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തത് മനോഹരമായ പേസ് ബോളിങ്ങിലൂടെ ഷമിയും ബൂംറയും ചേർന്നാണ്. ഷമി നാലും ബൂംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് 34.5 ഓവറിൽ വെറും 129 റൺസിന് പുറത്തായി.

മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിന് ഇടയിൽ ഇന്ത്യയുടെ കുൽദീപ് യാദവ്, ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പന്തുകളിൽ ഒന്ന് എറിഞ്ഞിരുന്നു. പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലറെ പുറത്താക്കിയതായിരുന്നു അത്. ഓഫ് സ്റ്റമ്പിനു വെളിയിൽ പിച്ച് ചെയ്ത പന്തിൽ ശ്രദ്ധാപൂർവം കളിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് പന്ത് മികച്ച രീതിയിൽ ടേൺ ചെയ്ത് ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റിൽ കൊള്ളുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഷമിയെ ഒന്ന് തൊടാൻ പോലും ആകാതെ സ്റ്റോക്സ്; കിടിലൻ വിക്കറ്റ്.. വീഡിയോ കാണാം

ഇന്നലെ ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരത്തിൽ 100 റൺസിൻ്റെ ആധികാരിക ജയത്തോടെ ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്. ഇംഗ്ലീഷ് പട 34.5 ഓവറിൽ വെറും 129 റൺസിൽ ഓൾഔട്ടായി. പേസർ മുഹമ്മദ് ഷമി നാലും ബൂംറ മൂന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഗിൽ(9), കോഹ്‌ലി(0), ശ്രേയസ്(4) എന്നിവരെ നഷ്ടപ്പെട്ട് 40/3 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. നായകൻ രോഹിതും രാഹുലും ചേർന്ന് നാലാം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ കരകയറ്റി. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി. 87 റൺസെടുത്ത് ടീമിൻ്റെ നെടുംതൂണായ രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 49 റൺസ് നേടിയ സൂര്യകുമാർ യാദവും വാലറ്റവും ചേർന്ന് സ്കോർ 200 കടത്തി.

ഓൾറൗണ്ടർ പാണ്ഡ്യയ്ക്കു പരുക്കേറ്റതോടെ കഴിഞ്ഞ മത്സരത്തിൽ ഈ ലോകകപ്പിലെ തൻ്റെ ആദ്യ മത്സരം കളിച്ച പേസർ ഷമി, അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയിരുന്നു. ഇന്നലെയും അദ്ദേഹം മികച്ച പ്രകടനം ആവർത്തിച്ചു. ഏഴോവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും 22 റൺസ് വഴങ്ങി നാലു വിക്കേറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് സൂപ്പർ താരം ബെൻ സ്റ്റോക്സിൻ്റെ വിക്കറ്റ് ആയിരുന്നു.

10 പന്ത് നേരിട്ട സ്റ്റോക്സ് സംപൂജ്യനായാണ് മടങ്ങിയത്. എട്ടാം ഓവറിൽ ഒന്നിനു പിറകെ ഒന്നായി ഓഫ് സ്റ്റമ്പിന് വെളിയിൽ മികച്ച പന്തുകളുമായി ഷമി മുന്നേറിയപ്പോൾ സ്റ്റോക്സിന് ബാറ്റിൽ കൊള്ളിക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അക്ഷമനായി അദ്ദേഹം ഓവറിലെ അവസാന പന്തിൽ എല്ലാ സ്റ്റമ്പും എക്സ്പോസ് ചെയ്ത് വൻ ഷോട്ടിന് മുതിർന്നു. കൗശലക്കാരനായ ഷമി ആ പന്ത് വേഗത്തിൽ നേരെ വിക്കറ്റിലേക്ക് എറിഞ്ഞ് മിഡിൽ സ്റ്റമ്പ് തകർത്തു.

വീഡിയോ..

Categories
Uncategorized

കൂടുതൽ ശോ കാണിക്കാതെ പോയി ബോൾ ചെയ്യട ! മത്സരത്തിനിടയിൽ കൊമ്പ് കോർത്ത് റിസ്വാൻ;വീഡിയോ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ആവേശകരമാവുകയാണ്.ടീമുകൾ എല്ലാം ജീവന്മരണ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാകിസ്ഥാൻ ദക്ഷിണ ആഫ്രിക്ക മത്സരം പാകിസ്ഥാൻ ജീവൻമരണ പോരാട്ടമാണ്.

എന്നാൽ ഈ ലോകക്കപ്പിൽ ഇത് വരെ കാണാത്ത ഒരു കാഴ്ചയാണ് ഈ മത്സരത്തിൽ കണ്ടത്. പണ്ട് സ്ഥിരം ബാറ്റർമാരും ബൗളേർമാരും തമ്മിൽ കൊമ്പ് കോർക്കുന്ന കാഴ്ച പല തവണ ക്രിക്കറ്റ്‌ ആരാധകർ കണ്ടിട്ടുള്ളതാണ്. എന്നാൽ ഈ ലോകക്കപ്പിൽ അത്തരം ഒരു കാഴ്ച ക്രിക്കറ്റ്‌ ആരാധകർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

പാകിസ്ഥാൻ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിലാണ് സംഭവം. ജാൻസൻ എറിഞ്ഞ ഒരു ഷോർട്ട് ബോൾ റിസ്‌വാൻ പുൾ ചെയ്യുന്നു. എന്നാൽ എഡ്ജ് എടുത്ത പന്ത് ബൗണ്ടറിയിലേക്ക് പോകുന്നു.തുടർന്ന് ജാൻസനും റിസ്വാനും തമ്മിൽ കൊമ്പ് കോർക്കുന്നു.ഒടുവിൽ ദക്ഷിണ ആഫ്രിക്ക യുവതാരം കോയിട്ട്സെയും ഇടപെടുന്നു.

Categories
Uncategorized

ഇത് റിവ്യൂ കൊടുത്തില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്തിനാണ് റിവ്യൂ, ശ്രീലങ്ക നഷ്ടമാക്കിയ അവസരം ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയേ നേരിടുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബറ്റ്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്ക എയ്ഞ്ചലോ മാത്യുസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

ബാംഗ്ലൂറിൽ കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ മത്സരത്തിന്റെ ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാനുള്ള സുവർണവസരമാണ് ശ്രീലങ്ക പാഴാക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ആദ്യത്തെ പന്ത്.ദിൽഷൻ മധുഷനകയാണ് ശ്രീലങ്കക്ക് വേണ്ടി പന്ത് എറിയുന്നത്.

ജോണി ബെയർസ്റ്റൊയാണ് ഇംഗ്ലണ്ടിന് വേണ്ടി സ്ട്രൈക്ക് ചെയ്യുന്നത്.ഇടകയ്യൻ ബൗളേർമാർ ബെയർസ്റ്റോക്ക് വെല്ലുവിളിയാകുമെന്ന് ചിന്തിച്ചാണ് കുശാൽ മെൻഡിസ് മധുശങ്കക്ക് ബൗളിംഗ് കൊടുത്തത്. ആദ്യത്തെ ബോൾ തന്നെ യോർക്കർ. പാഡിൽ തട്ടി പന്ത് ബൈർസ്റ്റൊടെ ബാറ്റിൽ തട്ടി പോവുന്നു.എന്നാൽ ദീർഘ നേരത്തെ ചർച്ചകൾക്ക് ഒടുവിൽ ശ്രീലങ്ക റിവ്യൂ കൊടുക്കാതെയിരിക്കുന്നു. റിപ്ലേകളിൽ ഔട്ട്‌ ആണെന്ന് വ്യക്തമാകുന്നു.

Categories
Uncategorized

രണ്ട് ഓവർ, രണ്ട് ക്യാച്ചുകൾ, ഒരു വിക്കറ്റ്, ഓസ്ട്രേലിയ നെതർലാൻഡ്സ് ലോകക്കപ്പ് മത്സരത്തിൽ നാടകീയ സംഭവങ്ങൾ, വീഡിയോ ഇതാ..

ഓസ്ട്രേലിയ നെതർലാൻഡ്സ് ഏകദിന ലോകക്കപ്പിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ട് ഓവറുകൾക് ഇടയിൽ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയ റോളഫ് വാൻ ഡർ മെർവാണ് ഈ നാടകീയതയ്ക്ക് കാരണം. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 23 മത്തെ ഓവർ. ബാസ് ഡി ലീഡാണ് നെതർലാൻഡ്‌സിന് വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ അഞ്ചാമത്തെ പന്ത്.ഷോർട്ട് എക്സ്ട്രാ കവറിലേക്ക് വാർണർ ഒരു പവർ ഷോർട്ട് അടിക്കുന്നു. എന്നാൽ 38 കാരൻ റോളഫ് വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ തേർഡ് അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു

.തൊട്ട് അടുത്ത ഓവർ ഈ തവണ സ്റ്റീവ് സ്മിത്താണ് ക്രീസിൽ. ആര്യൻ ദത്തിന്റെ ഓവറിലെ മൂന്നാമത്തെ പന്ത് സ്മിത്ത് കട്ട്‌ ചെയ്യുന്നു.ബാക്ക്വാർഡ് പോയിന്റിൽ വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. വീണ്ടും തേർഡ് അമ്പയർ ഇടപെടുന്നു. എന്നാൽ ഈ തവണ ഔട്ട്‌ വിധിക്കപ്പെടുന്നു.

Categories
Uncategorized

ഇതിലും മികച്ച ഒരു അവസരം നെതർലാൻഡ്‌സിന് ലഭിക്കില്ല. വാർണറിന് പുറത്താക്കാനുള്ള സുവർണവസരം നഷ്ടമാക്കി നെതർലാൻഡ്സ്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് ഉയരുന്ന ഓസ്ട്രേലിയേയാണ് ലോകക്കപ്പ് കാണുന്നത്. ഡേവിഡ് വാർണറാണ് ഓസ്ട്രേലിയുടെ ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. പാകിസ്ഥാനെതിരെ 163 റൺസ് സ്വന്തമാക്കിയ അദ്ദേഹം നെതർലാണ്ട്സിനെതിരെയും മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്

.എന്നാൽ വാർണറിന് പുറത്താക്കാനുള്ള സുവർണവസരം നെതർലാൻഡ്സ് പാഴാക്കിയിരുന്നു. ഓസ്ട്രേലിയ ഇന്നിങ്സിന്റെ 17 മത്തെ ഓവർ. കോളിൻ അക്കർമാൻ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിട്ട് വാർണർ സ്മിത്തിനെ സിംഗിളിന് ക്ഷണിക്കുന്നു.

എന്നാൽ പന്ത് നേരെ ചെന്നത് നെതർലാൻഡ്സ് ഫീൽഡർ മാക്സ് ഒ ഡൗഡിന്റെ അടുത്തേക്കാണ്. സ്മിത്തും വാർണറും പിച്ചിന് നടുവിൽ. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കാൻ ഡൗഡിന്റെ കഴിഞ്ഞില്ല. വാർണർ തിരകെ ഓടി ക്രീസിൽ എത്തുന്നു.

Categories
Uncategorized

വൗ! എന്ത് ഷോട്ടാണത് ,കോഹ്‌ലിയുടെ സിക്സ് കണ്ട് കണ്ണ് തള്ളി ആരാധകര് ; വീഡിയോ കാണാം

അഞ്ചിൽ അഞ്ചും വിജയിച്ചു ഇന്ത്യ.20 കൊല്ലങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെ വിജയം.ഹാർദിക് പാന്ധ്യക്ക് പരിക്ക് ഏറ്റത് കൊണ്ട് മാത്രം ടീമിലേക്ക് വന്ന മുഹമ്മദ് ഷമിയാണ് കളിയിലെ താരം. ഷമി ഫൈഫർ സ്വന്തമാക്കി

.എന്നാൽ 274 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പക്ഷെ വിരാട് കോഹ്ലി എന്നാ ചെയ്‌സ് മാസ്റ്റർ ഉള്ളപ്പോൾ ഏത് ഒരു ലക്ഷ്യവും ഇന്ത്യക്ക് അനായാസമാണല്ലോ. 95 റൺസ് സ്വന്തമാക്കിയ കോഹ്ലിയുടെ ഇന്നിങ്സിൽ ഒരു പിടി ഗംഭീര ഷോട്ടുകൾ പിറന്നു.

എന്നാൽ ഏറ്റവും മനോഹരമായ ഷോർട്ട് ഇന്നിങ്സിന്റെ അവസാനത്തേക്ക് എത്തിയപ്പോൾ അദ്ദേഹം അടിച്ചതാണ്.ബോൾട്ടിന്റെ ഒരു ഷോർട്ട് ബോൾ. മിഡ്‌ വിക്കറ്റിലുടെ ഒരു പാരലൽ സിക്സ്.ആരാധകരെയും കമന്ററ്റർമാരെയും ഒരേ പോലെ വിസ്മയിപ്പിച്ച ഷോട്ട്.

Categories
Uncategorized

ഇത് തീർത്തും അവിശ്വസനീയം, ക്യാച്ച് നിലത്തിട്ട് ജഡേജ, വീഡിയോ ഇതാ..

ക്യാച്ചുകൾ നിലത്തിടുന്നത് ക്രിക്കറ്റിൽ കാണാറുള്ളതാണ്. ആ ക്യാച്ചുകൾ നഷ്ടമാക്കിയത് കൊണ്ട് ടീം പരാജയപെട്ടതും ക്രിക്കറ്റ്‌ ലോകം കണ്ടിട്ടിട്ടു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഇതിനെ മുന്നേ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

രവീന്ദ്ര ജഡേജ ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിക്കുമ്പോൾ അദ്ദേഹം ഒരു ക്യാച്ച് വിട്ടതായി ഓർക്കുന്നില്ല. എന്നാൽ ന്യൂസിലാൻഡിനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ അദ്ദേഹം ഒരു ക്യാച്ച് നിലത്തിട്ടിരിക്കുകയാണ്.

ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് സംഭവം.മുഹമ്മദ് ഷമി എറിഞ്ഞ ഒരു ലെങ്ത് ബോൾ രചിൻ രവീന്ദ്ര കട്ട്‌ ചെയ്യുന്നു. ബോൾ നേരെ പോയിന്റിൽ നിന്നിരുന്ന ജഡേജയുടെ കൈയിലേക്ക്. ആഘോഷം തുടങ്ങിയ ഇന്ത്യൻ താരങ്ങളെയും ആരാധകരെയും നിരാശരാക്കി കൊണ്ട് ജഡ്ഡു ആ ക്യാച്ച് നിലത്തിടുന്നു.

Categories
Uncategorized

ഇത്രയും നാൾ എന്താണ് എന്നെ കളിപ്പിക്കാതിരുന്നത്; ആദ്യ പന്തിൽ തന്നെ വിക്കറ്റുമായി ഷമി.. വീഡിയോ കാണാം

ഏകദിന ലോകകപ്പ് ടൂർണമെൻ്റിൽ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ടീം ന്യൂസിലാൻ്റിനെ നേരിടുകയാണ്. ടൂർണമെൻ്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും പരാജയമറിയാത്ത രണ്ടേ രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും. റൺറേറ്റ് അടിസ്ഥാനത്തിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമത് ന്യൂസിലൻഡ് ആണെങ്കിലും, ഇന്ത്യ തൊട്ടുപുറകിൽത്തന്നെയുണ്ട്. ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പകരം സൂര്യകുമാർ യാദവ് ഇടംനേടി. ഓൾറൗണ്ടർ ശർദൂൽ താക്കൂറിനു പകരം പേസർ മുഹമ്മദ് ഷമിയും ടീമിലെത്തി. സിറാജിൻ്റെയും ബൂംറയുടെയും മികച്ച പവർപ്ലെ ബോളിങ്ങാണ് പിന്നീട് കാണാൻ സാധിച്ചത്. ഓപ്പണർ കോൺവെയെ സിറാജ് പൂജ്യത്തിന് പുറത്താക്കി.

എങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ഈ ലോകകപ്പിലെ തൻ്റെ ആദ്യ മത്സരം കളിക്കാൻ അവസരം ലഭിച്ച ഷമിയാണ്. ഒൻപതാം ഓവറിലാണ് ഷമിയ്ക്ക് പന്ത് ലഭിക്കുന്നത്. ആദ്യ പന്തിൽ തന്നെ വിൽ യങ്ങിനെ ക്ലീൻബോൾഡ് ആക്കി അദ്ദേഹം വരവറിയിച്ചു. എന്തുകൊണ്ട് തന്നെ ഇതുവരെ ഒരു മത്സരത്തിലും കളിപ്പിച്ചില്ല എന്ന് ടീം മാനേജ്മെൻ്റിനോടു ചോദിക്കുന്ന പോലെ ഒരു വിക്കറ്റ്!!

വീഡിയോ..