Categories
Uncategorized

തന്റെ വിടവാങ്ങൽ മത്സരം കളിച്ച അമ്പാട്ടി റായിഡു മത്സരശേഷം വികാരഭരിതനായി; വീഡിയോ കാണാം

അഞ്ചാം ഐപിഎൽ കിരീടം നേടിയ ചെന്നൈ നായകൻ ധോണിയെയും, വിജയമൊരുക്കിയ ജഡേജയെയും, മറ്റ് സഹതാരങ്ങളെയും പ്രശംസകൾകൊണ്ട് മൂടുകയാണ് ചെന്നൈ ആരാധകർ. തിങ്കളാഴ്ച രാത്രി വൈകി നടന്ന പതിനാറാം ഐപിഎൽ സീസൺ കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ കിരീടം ചൂടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി.

ഇന്നലെത്തെ മത്സരം കഴിഞ്ഞ് എല്ലാവരും നായകൻ ധോണിയുടെയും വിജയം നേടിയെടുത്ത ജഡേജയുടെയും പുറകെ പോയപ്പോൾ, വിട്ടുപോയ ഒരാൾ ഉണ്ടായിരുന്നു. പതിനാറാം ഐപിഎൽ ഫൈനൽ മത്സരം തന്റെ വിടവാങ്ങൽ മത്സരം ആയിരിക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച അമ്പാട്ടി റായിഡു. ഈ സീസണിൽ അദ്ദേഹത്തിൽ നിന്നും, ടീം പ്രതീക്ഷിച്ചപോലെ പ്രകടനമുണ്ടായില്ലെങ്കിലും, ഫൈനലിലെ നിർണായക നിമിഷത്തിൽ 8 പന്തിൽ 19 റൺസ് എടുത്ത റായിഡു, വിജയത്തിൽ മികച്ചൊരു സംഭാവന നൽകുകയും ചെയ്തു.

ഇതോടെ ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം നേടിയ കളിക്കാരുടെ പട്ടികയിൽ റായിഡു, രോഹിത് ശർമയ്ക്കൊപ്പം ഇടം നേടുകയും ചെയ്തു. മുംബൈ ഇന്ത്യൻസിനൊപ്പവും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും മൂന്നുവീതം കിരീടനേട്ടങ്ങളോടെ ആകെ 6 ട്രോഫികൾ. മത്സരശേഷം നിറകണ്ണുകളോടെയാണ് അദ്ദേഹം മൈതാനത്ത് നടക്കുന്നുണ്ടായിരുന്നത്. ഫൈനൽ ജയത്തിന്റെ സന്തോഷവും വിരമിക്കലിന്റെ സങ്കടവും ഒത്തുചേർന്ന നിമിഷങ്ങൾ.

വീഡിയോ കാണാം..

Categories
Uncategorized

മൈക്കുമായി ബിഷപ്പ്; ചാടി എഴുന്നേറ്റ് ശാസ്ത്രി; എന്തുചെയ്യണമെന്ന് അറിയാതെ കെപി; വൈറൽ വീഡിയോ കാണാം..

ചെന്നൈ സൂപ്പർ കിംഗ്സ് ടീമും ലോകമെമ്പാടുമുള്ള ആരാധകരും അവരുടെ അഞ്ചാം ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുകയാണ്. മഴമൂലം ഇന്ന് പുലർച്ചെവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അവസാന പന്തിൽ ആയിരുന്നു അവരുടെ 5 വിക്കറ്റ് വിജയം. ജയിക്കാൻ ആവശ്യമായ 215 റൺസ് പിന്തുടരാനിറങ്ങിയ ചെന്നൈയെ വരവേറ്റത് ഉഗ്രൻ മഴ. ഒടുവിൽ മത്സരം വീണ്ടും ആരംഭിച്ചപ്പോൾ 15 ഓവറിൽ 171 റൺസായി വിജയലക്ഷ്യം. തുടർന്ന് അവസാന 2 പന്തുകളിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ, സിക്സും ഫോറും പായിച്ച ജഡേജ ചെന്നൈയെ വിജയത്തിൽ എത്തിച്ചു.


അതിനിടെ മത്സരത്തിന്റെ അവസാന പന്തിൽ ജഡേജ ബൗണ്ടറി നേടിക്കൊണ്ട് ചെന്നൈയ്ക്ക് ആവേശവിജയം സമ്മാനിക്കുന്ന സമയത്തെ, കമന്ററി ബോക്സിൽ ഉണ്ടായിരുന്നവരുടെ പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഇംഗ്ലീഷ് കമന്ററി ബോക്സിൽ അന്നേരം ഉണ്ടായിരുന്നത് ഇന്ത്യയുടെ രവി ശാസ്ത്രിയും, വെസ്റ്റിൻഡീസിന്റെ ഇയാൻ ബിഷപ്പും, ഇംഗ്ലണ്ടിന്റെ കെവിൻ പീറ്റേഴ്സനുമായിരുന്നു.

മൈക്കുമായി ഇയാൻ ബിഷപ്പ് അവസാന പന്തിൽ വിവരണം നൽകിക്കൊണ്ട് ഇരിക്കുന്ന നേരത്ത്, ജഡേജയുടെ ബാറ്റിൽ നിന്നും വിജയബൗണ്ടറി പിറക്കുമ്പോൾ, രവി ശാസ്ത്രി സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റു നിൽക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. വളരെ ആവേശപൂർവ്വം ബിഷപ്പും വിവരണം തുടർന്നുകൊണ്ടിരുന്നു. പക്ഷേ, എല്ലാവരുടെയും ശ്രദ്ധപോയത് അപ്പുറത്ത് ഇരുന്നിരുന്ന കെവിൻ പീറ്റേഴ്സനിലേക്കാണ്. യാതൊരു ഭാവഭേദവും ഇല്ലാതെ ടിവി സ്ക്രീനിൽ നോക്കിയിരിക്കുകയാണ് അദ്ദേഹം. ബിഷപ്പും ശാസ്ത്രിയും ആവേശത്തിൽ അലിഞ്ഞുചേരുമ്പോൾ സ്തബ്ധനായി ഇരിക്കുന്ന പീറ്റേഴ്സൺ.

വീഡിയോ കാണാം..

https://twitter.com/mufaddal_vohra/status/1663305641543483392?t=CFIgDJKQbeJ-36_9-QZq9w&s=08
Categories
Uncategorized

നിനക്ക് ഓട്ടോഗ്രാഫ് ഇല്ല.. നീ ക്യാച്ച് വിട്ടവനാണ്; മത്സരശേഷം ചഹാറിന് ഓട്ടോഗ്രാഫ് നൽകാൻ മടിച്ച് ധോണി.. വീഡിയോ കാണാം

രവീന്ദ്ര ജഡേജയുടെ മികച്ച ഫിനിഷിങ് ഇന്നലെ ചെന്നൈയ്ക്ക് സമ്മാനിച്ചത് അഞ്ചാം ഐപിഎൽ കിരീടനേട്ടമാണ്. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു.
അതിനിടെ മത്സരം കഴിഞ്ഞ് ചെന്നൈ താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്നതിനിടയിൽ പേസർ ദീപക് ചഹാർ നായകൻ ധോണിയുടെ ഓട്ടോഗ്രാഫ് ലഭിക്കാനായി സമീപിച്ചിരുന്നു. അന്നേരം നിനക്ക് എന്റെ കയ്യിൽ നിന്നും അത് കിട്ടാൻ പോകുന്നില്ല എന്ന തരത്തിൽ ധോണി ഒഴിഞ്ഞുമാറി നടക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ചഹാർ ഓരോ ഒഴിവുകഴിവ് പറഞ്ഞ് ധോണിയെക്കൊണ്ട് വാങ്ങിക്കാൻ നോക്കുമ്പോൾ, ആദ്യമല്പം വിമുഖതപോലെ അഭിനയിച്ച്, ഒടുവിൽ ഓട്ടോഗ്രാഫ് നൽകി മടക്കുകയായിരുന്നു ധോണി.

മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ചഹാർ പാഴാക്കിയിരുന്നു. ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തിൽ ഓറഞ്ച് തൊപ്പിക്കാരൻ ഗില്ലിനെ ബക്ക്വേഡ് സ്ക്വയർ ലെഗിൽ നിന്നിരുന്ന ചഹാർ വിട്ടുകളഞ്ഞിരുന്നു. അതുകഴിഞ്ഞ് സ്വന്തം ബോളിംഗിൽ സഹഓപ്പണർ സാഹ നൽകിയ അൽപം ബുദ്ധിമുട്ടേറിയ ഒരു ക്യാച്ചും പാഴാക്കി. ഗിൽ 39 റൺസും സാഹ 54 റൺസും നേടുകയും ചെയ്തു. ചെന്നൈ മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ ചഹാർ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നേനെ.

ചഹാറുമായി ധോണിയുടെ നർമനിമിഷങ്ങൾ

വീഡിയോ…

Categories
Uncategorized

6,4,6 അവസാന കളിയിൽ ഇത്ര എങ്കിലും ചെയ്യണ്ടേ ? കളിയുടെ ഗതി മാറ്റിയ റായിടുവിൻ്റെ വെടിക്കെട്ട്

ചെന്നൈ സൂപ്പർ കിംഗ്സ് ടീമും ലോകമെമ്പാടുമുള്ള ആരാധകരും അവരുടെ അഞ്ചാം ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുകയാണ്. മഴമൂലം ഇന്ന് പുലർച്ചെവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അവസാന പന്തിൽ ആയിരുന്നു അവരുടെ 5 വിക്കറ്റ് വിജയം. ജയിക്കാൻ ആവശ്യമായ 215 റൺസ് പിന്തുടരാനിറങ്ങിയ ചെന്നൈയെ വരവേറ്റത് ഉഗ്രൻ മഴ. ഒടുവിൽ മത്സരം വീണ്ടും ആരംഭിച്ചപ്പോൾ 15 ഓവറിൽ 171 റൺസായി വിജയലക്ഷ്യം. തുടർന്ന് അവസാന 2 പന്തുകളിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ, സിക്സും ഫോറും പായിച്ച ജഡേജ ചെന്നൈയെ വിജയത്തിൽ എത്തിച്ചു.


ഇന്നലെ പത്താം ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ, 5 കിരീടങ്ങൾ നേടിയ മുംബൈയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിൽ മികച്ച തുടക്കം നൽകി 25 പന്തിൽ 47 റൺസെടുത്ത ഡെവോൺ കോൺവെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓറഞ്ച് തൊപ്പി ലിസ്റ്റിൽ 890 റൺസുമായി ഒന്നാമതെത്തിയ ഗുജറാത്ത് ഓപ്പണർ ഗിൽ തന്നെയാണ് ടൂർണമെന്റിന്റെ താരം. വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ തൊപ്പി ലിസ്റ്റിൽ 28 വിക്കറ്റുകളുമായി ഗുജറാത്തിന്റെ തന്നെ പേസർ മുഹമ്മദ് ഷമി ഒന്നാമതെത്തി.


മത്സരത്തിൽ മോഹിത് ശർമ എറിഞ്ഞ പതിമൂന്നാം ഓവർ കളിയിൽ നിർണായകനിമിഷമായി. ഫൈനലിന് മുമ്പായി ഇത് തന്റെ അവസാന മത്സരം ആയിരിക്കും എന്നു പറഞ്ഞ അമ്പാട്ടി റായിഡു സ്ട്രെയിക്കിൽ. ആദ്യ പന്തിൽ ഓഫ് സ്‌റ്റമ്പിന് വെളിയിൽ സ്ലോബോൾ എറിഞ്ഞ മോഹിത്തിനെ, അദ്ദേഹം ലോങ് ഓഫിലേക്ക് കൂറ്റൻ സിക്സ് പായിച്ചു. രണ്ടാം പന്തിൽ എക്സ്ട്രാ കവറിലൂടെ കിടിലൻ പ്ലേസ്മെന്റ് ബൗണ്ടറി.

മൂന്നാം പന്തിൽ വീണ്ടും പന്ത് ഓഫ് സ്‌റ്റമ്പിന് വെളിയിൽ സ്ലോബോൾ, ലോങ് ഓഫിലേക്ക് തന്നെ വീണ്ടുമൊരു കൂറ്റൻ സിക്സ്! നാലാം പന്തിൽ ശർമയ്ക്ക് റിറ്റേൺ ക്യാച്ച് നൽകി 8 പന്തിൽ 19 റൺസോടെ റായിഡു മടങ്ങുന്നു. തുടർന്നെത്തിയ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ എക്സ്ട്രാ കവറിൽ മില്ലറിന് ക്യാച്ച് നൽകി പുറത്താകുന്നു. അതോടെയാണ് ജഡേജ ക്രീസിൽ എത്തുന്നത്. ജഡേജയുടെ ഫൈനൽ ഓവർ ഹീറോയിസത്തിൽ ചെന്നൈ ജയിക്കുമ്പോഴും, അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഓവർ കളിച്ച റായിഡുവിനും നന്ദി പറയണം.

വീഡിയോ..

Categories
Uncategorized

ഒന്നും അവസാനിച്ചിട്ടില്ല; മത്സരശേഷം ധോണി പറഞ്ഞത്.. വീഡിയോ കാണാം

രവീന്ദ്ര ജഡേജയുടെ മികച്ച ഫിനിഷിങ് ഇന്നലെ ചെന്നൈയ്ക്ക് സമ്മാനിച്ചത് അഞ്ചാം ഐപിഎൽ കിരീടനേട്ടമാണ്. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു.


ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎൽ സീസണാണ് ഇതെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ചെന്നൈയുടെ കിരീടനേട്ടങ്ങൾ അഞ്ചിൽ എത്തിച്ചതോടെ മത്സരശേഷം ധോണി വിരമിക്കൽ പ്രഖ്യാപിക്കും എന്ന് കരുതിയിരുന്നവരും ഒട്ടേറെ. മറുവശത്ത് ധോണി വീണ്ടുമൊരു സീസൺ കൂടി മത്സരരംഗത്ത് തുടരണമെന്ന് അഭ്യർത്ഥനയുമായി ഒരുപാട് ചെന്നൈ ആരാധകരും കാത്തിരുന്നു. മത്സരശേഷമുള്ള സമാപനച്ചടങ്ങിൽ ധോണി ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി.

അവതാരകനായിരുന്ന ഹർഷ ഭോഗ്ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഈയൊരു സന്തോഷനിമിഷത്തിൽ വിരമിക്കൽ പ്രഖ്യാപനം നടത്താനാണ് എനിക്ക് വളരെ എളുപ്പം. പക്ഷേ, ആരാധകർ എനിക്ക് ഈ സീസണിൽ ഉടനീളം ഞാൻ എവിടെ പോയപ്പോഴും നൽകിയ സ്നേഹവും കരുതലും വളരെ വലുതായിരുന്നു. അവരോടൊക്കെ നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാൻ വളരെ എളുപ്പമാണ്.

പക്ഷേ ഒരു 9 മാസം കൂടി കഠിനാധ്വാനം ചെയ്ത് അവർക്കായി ചുരുങ്ങിയത് ഒരു സീസൺ കൂടി കളിക്കാൻ കഴിയുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും താൻ ശ്രമിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്നേരം തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ നിന്നും ഉയർന്ന ആരവങ്ങൾ ഇരട്ടിയായി മാറുകയായിരുന്നു. പക്ഷേ, തന്റെ ശരീരം അതിന് അനുവദിക്കുകയാണെങ്കിൽ, തനിക്ക് ഒരു തീരുമാനം എടുക്കാൻ 6-7 മാസത്തെ സമയമുണ്ട്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് എന്റെ വകയായി നൽകുന്ന ഒരു സമ്മാനമെന്ന് കൂട്ടിക്കോ എന്നും ധോണി പറഞ്ഞു.

വീഡിയോ..

Categories
Uncategorized

സ്വയം കിരീടം ഏറ്റുവാങ്ങുന്നതിന് പകരം ധോണി ചെയ്തത്; റായിഡുവിനും ജഡേജയ്ക്കും നൽകുന്നു.. വീഡിയോ കാണാം

ഇന്ന് അതിരാവിലെ അവസാനിച്ച പതിനാറാം ഐപിഎൽ സീസൺ കലാശപോരാട്ടത്തിൽ, രവീന്ദ്ര ജഡേജയുടെ അവസാന പന്തിലെ ബൗണ്ടറി ഫിനിഷിൽ ചെന്നൈ സൂപ്പർ കിംഗ്സ് 5 വിക്കറ്റിന് ജയിച്ച്, തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു.

മത്സരം കഴിഞ്ഞ് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്ന നേരത്ത് ചെന്നൈ നായകൻ ധോണിയുടെ പ്രവർത്തി ശ്രദ്ധേയമായി. തന്റെ അവസാന ഐപിഎൽ മത്സരം കളിക്കുകയാണെന്ന് പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിന് ട്രോഫി ഉയർത്താൻ നൽകിക്കൊണ്ട് ധോണി മാതൃകയാകുകയായിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷൻ ചടങ്ങ് സമാപിച്ചശേഷം ചെന്നൈ നായകൻ ധോണിയെ ട്രോഫിയ്‌ക്കായി ക്ഷണിക്കുമ്പോൾ, അദ്ദേഹം റായിഡുവിനെയും മത്സരം ഫിനിഷ് ചെയ്ത ജഡേജയെയും സ്റ്റേജിലേക്ക് വിളിക്കുന്നു.

തുടർന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയുടെ ഒരു വശത്ത് നിലയുറപ്പിച്ച ധോണി, റായിഡുവും ജഡേജയും ചേർന്ന് ട്രോഫി വാങ്ങുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. തുടർന്ന് ചെന്നൈ താരങ്ങളും കോച്ചിംഗ് സ്റ്റാഫും എല്ലാം ചേർന്ന് സ്റ്റേജിലേക്ക് ഓടിയെത്തുമ്പോൾ, പതിയെ പിന്നിലേക്ക് വലിയുന്ന ധോണിയെയും കാണാൻ സാധിക്കും. പണ്ടുമുതലേ അദ്ദേഹത്തിന്റെ ശീലമാണത്. ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് പിൻനിരയിൽ സന്തോഷത്തോടെ നിൽക്കുന്നൊരു നായകൻ!

വീഡിയോ കാണാം..

Categories
Uncategorized

ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷുകളിലൊന്ന്; ഇന്നലെത്തെ ത്രില്ലിംഗ് ഫൈനൽ ഓവർ.. വീഡിയോ കാണാം

മഴമൂലം തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റിയ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ, ചൊവ്വാഴ്ച പുലർച്ചെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, സായി സുദർശൻ 96 റൺസുമായി ടോപ് സ്കോററായപ്പോൾ നേടിയത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്. ചെന്നൈ ബാറ്റിംഗ് ആരംഭിച്ചപ്പോൾ മഴ എത്തുകയും പിന്നീട് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസാക്കി നിശ്ചയിക്കുകയും ചെയ്തു. ചെന്നൈ താരങ്ങൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് താരങ്ങൾ തിരിച്ചടിക്കുകയും ചെയ്തതോടെ പോരാട്ടം കനത്തു.

ഒടുവിൽ 6 പന്തിൽ 13 റൺസ് വിജയലക്ഷ്യമായ അവസാന ഓവറിൽ മോഹിത് ശർമയാണ് പന്തെറിയാനെത്തിയത്. നേരത്തെ പതിമൂന്നാം ഓവറിൽ അമ്പാട്ടി റായിഡുവിനെയും ധോണിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഗുജറാത്തിനെ മത്സരത്തിൽ മുന്നിലെത്തിച്ച അതേ മോഹിത് ശർമ. അവസാന ഓവറിലും കണ്ടത് ശർമയുടെ കിടിലൻ ബോളിങ് പ്രകടനം. ആദ്യ നാല് പന്തുകളും ഒന്നിനൊന്ന് മികച്ച യോർക്കറുകൾ.

ഒന്നാം പന്തിൽ മോഹിത് ശർമയുടെ കയ്യിലേക്ക് തന്നെ അടിച്ച ശിവം ദുബെയ്ക്ക്‌ റൺ ഒന്നും എടുക്കാൻ സാധിച്ചില്ല. രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് ഒരു സിംഗിൾ മാത്രം. മൂന്നാം പന്തിൽ ജഡേജയ്ക്കും ലോങ് ഓണിലേക്ക് ഒരു സിംഗിൾ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. നാലാം പന്തിൽ ശിവം ദൂബെ ലോങ് ഓഫിലേക്ക് തന്നെ സിംഗിൾ നേടുന്നു. ഗുജറാത്ത് ആരാധകരുടെ ആർപ്പുവിളികൾ ഉയരുന്നു. ഒടുവിൽ അവസാന 2 പന്തിൽ 10 റൺസ് കൂടി വേണം. അഞ്ചാം പന്തിൽ ലോങ് ഓണിലേക്ക് സിക്സ് പറത്തിയ ജഡേജ, ചെന്നൈ ആരാധകരുടെ പ്രതീക്ഷ സജീവമാക്കി. ഒടുവിൽ ലെഗ് സൈഡിൽ വന്ന പന്തിനെ ബൗണ്ടറിയിലേക്ക് തട്ടിയിട്ട് അവിസ്മരണീയ വിജയവും.

വീഡിയോ..

Categories
Uncategorized

ജഡേജ വിജയറൺ നേടുമ്പോൾ ഗാലറിയിൽ ആനന്ദക്കണ്ണീരുമായി ഭാര്യ; ശേഷം കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് ജഡേജ.. വീഡിയോ കാണാം

രവീന്ദ്ര ജഡേജയുടെ മികച്ച ഫിനിഷിങ് ഇന്നലെ ചെന്നൈയ്ക്ക് സമ്മാനിച്ചത് അഞ്ചാം ഐപിഎൽ കിരീടനേട്ടമാണ്. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി.

ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരം മഴമൂലം റിസർവ് ദിനമായ തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. 47 പന്തിൽ 96 റൺസുമായി സായി സുദർശൻ ടോപ് സ്കോററായപ്പോൾ, അർദ്ധസെഞ്ചുറിയുമായി സാഹ മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിൽ വെറും മൂന്നു പന്ത് എറിഞ്ഞപ്പോഴേക്കും മഴ പെയ്തതോടെ കളി തടസ്സപ്പെട്ടു. പിന്നീട് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യമാക്കി നിശ്ചയിച്ചു.

ഒന്നാം വിക്കറ്റിൽ 6.3 ഓവറിൽ 74 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ ഗെയ്ക്വാദും കോൺവെയും മികച്ച തുടക്കം സമ്മാനിച്ചു. തുടർന്ന് വന്ന ഓരോ താരങ്ങളും അവരവരുടേതായ രീതിയിൽ സംഭാവന നൽകാൻ ശ്രമിച്ചു. എങ്കിലും വൻ സ്കോറുകൾ എടുക്കുന്നതിന് മുന്നേ അവരെ പുറത്താക്കി ഗുജറാത്തും ഒപ്പത്തിനൊപ്പം നിന്നു. ഒടുവിൽ ജഡേജയുടെ അവിസ്മരണീയ ഫിനിഷിംഗിൽ വിജയം ചെന്നൈയ്ക്കൊപ്പം.

ചെന്നൈ ഡഗ്ഔട്ട് ഒന്നടങ്കം ജഡേജയേ കെട്ടിപിടിച്ച് അഭിനന്ദിക്കുന്ന സമയത്ത്, ഗാലറിയിൽ ആനന്ദാശ്രു പൊഴിച്ചുനിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ റിവാബായുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ജഡേജയുടെ മോശം ഫോമിന്റെ പേരിൽ ചെന്നൈ ഫാൻസ് വരെ വിമർശനങ്ങൾ ഉയർത്തിയ സമയത്ത്, താരത്തിന് പരസ്യപിന്തുണയുമായി റിവാബ എത്തിയിരുന്നു. സ്വന്തം കഴിവിൽ ഉറച്ചുവിശ്വസിക്കാനും ഒരുനാൾ വിജയം നിങ്ങളെ തേടിയെത്തുമെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയ്ക്ക് ട്രോഫി നേടിക്കൊടുത്തുകൊണ്ട് ജഡേജ, അത് സഫലമാക്കി. മത്സരശേഷം മൈതാനത്ത് എത്തിയ റിവാബായും ജഡേജയും കെട്ടിപ്പിടിച്ചുനിന്ന് വിജയം ആഘോഷിക്കുകയും ചെയ്തു.

വീഡിയോ…

Categories
Uncategorized

അണ്ണനും തമ്പിയും ,ജഡേജയെ എടുത്തു പൊക്കി ധോണി ,ഒരിക്കലും കാണാത്ത നിമിഷം ; വീഡിയോ കാണാം

ഒരു ഐപിഎൽ ഫൈനൽ പോരാട്ടത്തിന് വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ മത്സരത്തിന് അത്യന്തം ആവേശകരമായ സമാപനം. പതിനാറാം ഐപിഎൽ സീസൺ കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി, ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം കിരീടനേട്ടത്തിൽ മുത്തമിട്ടു. മഴമൂലം ഞായറാഴ്ചത്തെ ഫൈനൽ തിങ്കളാഴ്ച യിലേക്കും അവിടെയും മഴ വൈകിപ്പിച്ചപ്പോൾ ചൊവാഴ്ച പുലർച്ചയിലെക്കും മത്സരം നീണ്ടുപോയി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, 96 റൺസെടുത്ത യുവതാരം സായി സുദർശന്റെയും മികച്ച പിന്തുണ നൽകിയ സഹതാരങ്ങളുടെയും മികവിൽ, നിശ്ചിത 20 ഓവറിൽ നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന കൂറ്റൻ സ്കോർ. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ മഴയെത്തി. പിന്നീട് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസാക്കി കളി പുനരാരംഭിച്ചു.

ചെന്നൈ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയ താരങ്ങളെല്ലാം നന്നായി തുടങ്ങിയെങ്കിലും ഓരോരുത്തരെയും കൃത്യസമയത്ത് മടക്കിയ ഗുജറാത്ത് ബോളിങ് നിരയും ഒപ്പത്തിനൊപ്പം പോരാടി. പതിമൂന്നാം ഓവറിൽ റായിഡുവിനേയും ധോണിയേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ മോഹിത് ശർമ ഗുജറാത്തിനെ ആവേശത്തിൽ മുക്കി. പിന്നീടുള്ള പന്തുകളിൽ ശിവം ദുബെയ്ക്കും ജഡേജയ്‌ക്കും ബൗണ്ടറി നേടാൻ കഴിഞ്ഞില്ല.

ഒടുവിൽ അവസാന 2 പന്തിൽ 10 റൺസ് വേണ്ടിയിരിക്കെ ഫോമായ ജഡേജ, ഒരു സിക്സും തുടർന്നൊരു ഫോറും നേടി അവർക്ക് ആവേശവിജയം സമ്മാനിക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ഉയർത്തി മൈതാനത്ത് ഓട്ടം തുടങ്ങിയ ജഡേജയെ അഭിനന്ദിക്കാൻ ചെന്നൈ താരങ്ങളും ഓടിയെത്തി. അതിനിടെയാണ് നായകൻ ധോണി, ജഡേജയെ എടുത്തുയർത്തി നിൽക്കുന്ന അപൂർവനിമിഷവും കാണാൻ കഴിഞ്ഞത്.

വീഡിയോ..

Categories
Uncategorized

സർ രവീന്ദ്ര സിംഗ് ജഡേജ; അവസാന പന്തിൽ കൂൾ ഫിനിഷ്; വീഡിയോ കാണാം

മൂന്നാം ദിവസത്തിലേക്ക് കടന്ന പതിനാറാം സീസൺ ഐപിഎൽ ഫൈനലിൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ, അവസാന പന്തിൽ ആയിരുന്നു ചെന്നൈയുടെ വിജയം. രവീന്ദ്ര ജഡേജയാണ് അവസാന പന്തിൽ ആവശ്യമായിരുന്ന 4 റൺസ് അടിച്ചെടുത്തത്. ഇതോടെ അഞ്ചാം കിരീടവുമായി ചെന്നൈ, കിരീടനേട്ടങ്ങളിൽ മുംബൈയുടെയൊപ്പം എത്തുകയും ചെയ്തു.

ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം റിസർവ് ദിനമായ തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. 47 പന്തിൽ 96 റൺസുമായി സായി സുദർശൻ ടോപ് സ്കോററായി. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ സാഹയും, മികച്ച പിന്തുണയുമായി നായകൻ പാണ്ഡ്യയും, ഗില്ലും ടീം ടോട്ടലിലേക്ക്‌ സംഭാവന നൽകി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈ 3 പന്തുകൾ നേരിട്ടപ്പോഴേക്കും മഴയെത്തി കളി തടസ്സപ്പെട്ടു. ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ മത്സരം പുനരാരംഭിച്ചപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി നിശ്ചയിക്കപ്പെട്ടു. ചെന്നൈയ്‌ക്കായി ഇറങ്ങിയവർ എല്ലാം മികച്ച രീതിയിൽ സംഭാവന നൽകി. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഗുജറാത്തും മത്സരത്തിൽ ഒപ്പത്തിനൊപ്പം നിന്നു. ഒടുവിൽ അവസാന 2 പന്തുകളിൽ 10 റൺസ് വിജയലക്ഷ്യം. അഞ്ചാം പന്തിൽ ഒരു സിക്സ് നേടിയ ജഡേജ, അവസാന പന്തിൽ ലെഗ് സൈഡിലൂടെ പ്ലേസ് ചെയ്ത് ബൗണ്ടറി നേടുകയായിരുന്നു.