Categories
Uncategorized

സ്വയം കിരീടം ഏറ്റുവാങ്ങുന്നതിന് പകരം ധോണി ചെയ്തത്; റായിഡുവിനും ജഡേജയ്ക്കും നൽകുന്നു.. വീഡിയോ കാണാം

ഇന്ന് അതിരാവിലെ അവസാനിച്ച പതിനാറാം ഐപിഎൽ സീസൺ കലാശപോരാട്ടത്തിൽ, രവീന്ദ്ര ജഡേജയുടെ അവസാന പന്തിലെ ബൗണ്ടറി ഫിനിഷിൽ ചെന്നൈ സൂപ്പർ കിംഗ്സ് 5 വിക്കറ്റിന് ജയിച്ച്, തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു.

മത്സരം കഴിഞ്ഞ് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്ന നേരത്ത് ചെന്നൈ നായകൻ ധോണിയുടെ പ്രവർത്തി ശ്രദ്ധേയമായി. തന്റെ അവസാന ഐപിഎൽ മത്സരം കളിക്കുകയാണെന്ന് പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിന് ട്രോഫി ഉയർത്താൻ നൽകിക്കൊണ്ട് ധോണി മാതൃകയാകുകയായിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷൻ ചടങ്ങ് സമാപിച്ചശേഷം ചെന്നൈ നായകൻ ധോണിയെ ട്രോഫിയ്‌ക്കായി ക്ഷണിക്കുമ്പോൾ, അദ്ദേഹം റായിഡുവിനെയും മത്സരം ഫിനിഷ് ചെയ്ത ജഡേജയെയും സ്റ്റേജിലേക്ക് വിളിക്കുന്നു.

തുടർന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയുടെ ഒരു വശത്ത് നിലയുറപ്പിച്ച ധോണി, റായിഡുവും ജഡേജയും ചേർന്ന് ട്രോഫി വാങ്ങുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. തുടർന്ന് ചെന്നൈ താരങ്ങളും കോച്ചിംഗ് സ്റ്റാഫും എല്ലാം ചേർന്ന് സ്റ്റേജിലേക്ക് ഓടിയെത്തുമ്പോൾ, പതിയെ പിന്നിലേക്ക് വലിയുന്ന ധോണിയെയും കാണാൻ സാധിക്കും. പണ്ടുമുതലേ അദ്ദേഹത്തിന്റെ ശീലമാണത്. ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് പിൻനിരയിൽ സന്തോഷത്തോടെ നിൽക്കുന്നൊരു നായകൻ!

വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *