Categories
Uncategorized

ഒന്നും അവസാനിച്ചിട്ടില്ല; മത്സരശേഷം ധോണി പറഞ്ഞത്.. വീഡിയോ കാണാം

രവീന്ദ്ര ജഡേജയുടെ മികച്ച ഫിനിഷിങ് ഇന്നലെ ചെന്നൈയ്ക്ക് സമ്മാനിച്ചത് അഞ്ചാം ഐപിഎൽ കിരീടനേട്ടമാണ്. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു.


ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎൽ സീസണാണ് ഇതെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ചെന്നൈയുടെ കിരീടനേട്ടങ്ങൾ അഞ്ചിൽ എത്തിച്ചതോടെ മത്സരശേഷം ധോണി വിരമിക്കൽ പ്രഖ്യാപിക്കും എന്ന് കരുതിയിരുന്നവരും ഒട്ടേറെ. മറുവശത്ത് ധോണി വീണ്ടുമൊരു സീസൺ കൂടി മത്സരരംഗത്ത് തുടരണമെന്ന് അഭ്യർത്ഥനയുമായി ഒരുപാട് ചെന്നൈ ആരാധകരും കാത്തിരുന്നു. മത്സരശേഷമുള്ള സമാപനച്ചടങ്ങിൽ ധോണി ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി.

അവതാരകനായിരുന്ന ഹർഷ ഭോഗ്ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഈയൊരു സന്തോഷനിമിഷത്തിൽ വിരമിക്കൽ പ്രഖ്യാപനം നടത്താനാണ് എനിക്ക് വളരെ എളുപ്പം. പക്ഷേ, ആരാധകർ എനിക്ക് ഈ സീസണിൽ ഉടനീളം ഞാൻ എവിടെ പോയപ്പോഴും നൽകിയ സ്നേഹവും കരുതലും വളരെ വലുതായിരുന്നു. അവരോടൊക്കെ നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാൻ വളരെ എളുപ്പമാണ്.

പക്ഷേ ഒരു 9 മാസം കൂടി കഠിനാധ്വാനം ചെയ്ത് അവർക്കായി ചുരുങ്ങിയത് ഒരു സീസൺ കൂടി കളിക്കാൻ കഴിയുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും താൻ ശ്രമിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്നേരം തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ നിന്നും ഉയർന്ന ആരവങ്ങൾ ഇരട്ടിയായി മാറുകയായിരുന്നു. പക്ഷേ, തന്റെ ശരീരം അതിന് അനുവദിക്കുകയാണെങ്കിൽ, തനിക്ക് ഒരു തീരുമാനം എടുക്കാൻ 6-7 മാസത്തെ സമയമുണ്ട്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് എന്റെ വകയായി നൽകുന്ന ഒരു സമ്മാനമെന്ന് കൂട്ടിക്കോ എന്നും ധോണി പറഞ്ഞു.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *