Categories
Uncategorized

വലിയ മനസ്സാണ് അയാൾക്ക്. സി എസ് കേക്ക് വേണ്ടി ജയ് വിളിച്ച് ഷാറൂഖാൻ. വൈറൽ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെ തകർത്തു കൊൽക്കത്തേക്ക് മൂന്നാം കിരീടം. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷേ സ്റ്റാർക്ക് അടക്കമുള്ള ഹൈദരാബാദ് ബൗളിഗ് നിരക്കെതിരെ ഹൈദരാബാദ് 18.3 ഓവറിൽ 113 ന് എല്ലാവരും പുറത്തായി. 10.3 ഓവറിൽ കൊൽക്കത്ത രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

എന്നാലിപ്പോൾ മത്സരശേഷം ഷാരൂഖാൻ നടത്തിയ വിജയഘോഷങ്ങൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മത്സരങ്ങൾ തോറ്റാലും ജയിച്ചാലും പുഞ്ചിരിയോടെ ഗാലറിയിൽ പെരുമാറുന്ന വ്യക്തിയാണ് ഷാറൂഖാൻ. ഇന്നലത്തെ വിജയത്തിനുശേഷം ഗ്രൗണ്ടിലൂടെ നടന്ന് ഗാലറിയെ അഭിവാദ്യം ചെയ്യുന്നതിനിടെ ചെന്നൈ ആരാധകർക്ക് സെല്യൂട്ട് അടിക്കുകയും ജയ് വിളിക്കുകയും ചെയ്ത ഷാറൂഖാന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയ ഇപ്പോൾ വാഴ്ത്തുന്നത്. കിംഗ് ഖാൻ ഇത്രയും സിമ്പിൾ ആയിരുന്നോ എന്നും അദ്ദേഹത്തിന് മാത്രമേ ഇങ്ങനെ കഴിയുകയുള്ളൂ എന്നും ആരാധകർ പറയുന്നു. വൈറലായ ആ വീഡിയോ കാണാം.

Categories
Uncategorized

എന്റെ പൊന്നോ എന്തൊരു ബോൾ ആഡേയ് അത്..!! സ്റ്റാർക്കിൻ്റെ മാരക ബോൾ:വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും പഴികേട്ട താരമാണ് മിച്ചൽ സ്റ്റാർക്ക്.24 കോടിയോളം കൊൽക്കത്ത അദ്ദേഹത്തിന് വേണ്ടി നൽകിയിരുന്നു. എന്നാൽ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ അദ്ദേഹത്തിന് മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹം ഏറ്റിരുന്നു.

എന്നാൽ പ്ലേ ഓഫീലേക്ക് എത്തിയപ്പോൾ കാര്യങ്ങളുടെ സ്ഥിതി വിത്യാസത്തമാണ്. എന്തിനാണ് തനിക്ക് 24 കോടി കൊൽക്കത്ത നൽകിയത് എന്ന് കാണിക്കുകയാണ് അദ്ദേഹം.ക്വാളിഫർ 1 ൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫൈനലിലും അതെ ഫോമിൽ തന്നെയാണ് അദ്ദേഹം.

ഫൈനലിലെ ആദ്യത്തെ ഓവർ. അപകടകാരിയായ അഭിഷേക് ക്രീസിൽ.ഓവറിലെ അഞ്ചാമത്തെ പന്ത് ഒരു ലെങ്ത് ഡെലിവറി. മിഡിലിൽ പിച്ച് ചെയ്യുന്നു.അവസാന നിമിഷം സ്വിങ് ചെയ്തു അഭിഷേക്കിന്റെ പ്രതിരോധം തകർത്ത് ഓഫ്‌ സ്റ്റമ്പ് തെറിപ്പിക്കുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?. പ്ലേ ഓഫിൽ രാജസ്ഥാനോട് തോറ്റതിന് വാതിലിനോട് കലിപ്പ് തീർത്ത് മാക്സ് വെൽ, ദുഃഖിതനായി കോലി, തോൽവിക്ക് ശേഷമുള്ള ബാംഗ്ലൂരിന്റെ ഡ്രസിങ് റൂം ദൃശ്യങ്ങൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിൽ രാജസ്ഥാനോട് പരാജയപ്പെട്ട ഷോക്കിലാണ് ആർസിബിയും ആരാധകരും. ആദ്യ 8 മത്സരങ്ങളിൽ ഏഴിലും തോറ്റ ശേഷം കോലിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ മികച്ച തിരിച്ചുവരവ് നടത്തി പ്ളേ ഓഫീസിലേക്ക് യോഗ്യത നേടിയ ബാംഗ്ലൂരിന് പക്ഷേ സഞ്ജുവിന്റെ രാജസ്ഥാനോട് തോൽക്കാനായിരുന്നു വിധി.

ടോസ് നേടിയ രാജസ്ഥാൻ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയും 20 ഓവറിൽ എട്ടു വിക്കറ്റിന് 172 എന്ന ശരാശരി സ്കോറിൽ ബാംഗ്ലൂരിനെ ഒതുക്കുകയുമായിരുന്നു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. എന്നാൽ സ്വന്തം ടീമിൻറെ തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിൽ ആയിരുന്നു കോലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങളുടെ മത്സര ശേഷമുള്ള പ്രതികരണങ്ങൾ. വളരെ ദുഃഖിതനായി വിരാട് കോലിയും, വാതിൽമേൽ ഇടിച്ച് മാക്സ് വെല്ലും, സ്വന്തം തലയിൽ തടവി ഫെർഗൂസനും അതുപോലെ പല ദുഃഖഭാവങ്ങളിലും മറ്റു കളിക്കാർ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്നതുമായ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

അനാവശ്യ ഷോട്ടടിച്ചു ഔട്ടായി സഞ്ചു, വൻ ആവേശത്തിൽ കോഹ്ലി, കലിപ്പ് മൂത്തു സഞ്ചു ചെയ്തത് കണ്ടോ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന്റെ 172 റൺസ് പിന്തുടരുന്ന രാജസ്ഥാന് ഷോക്കായി ക്യാപ്റ്റൻ സഞ്ജു സാംസന്റെ അനാവശ്യ റണ്ണൗട്ട്. ബാംഗ്ലൂരിന്റെ സ്കോർ നല്ല നിലയിൽ പിന്തുടരുന്നതിന് ഇടയിലാണ് സഞ്ജു ഉത്തരവാദിത്വം തീരെ ഇല്ലാത്ത നിലയിൽ ടിക്കറ്റ് കളഞ്ഞത്.

10 ഓവറിൽ 86 ന് രണ്ട് എന്ന നിലയിൽ മുന്നേറുകയായിരുന്നു രാജസ്ഥാൻ. എന്നാൽ കരൺ ശർമ എറിഞ്ഞ പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിച്ച സഞ്ജു സാംസനെ ശർമയുടെ കുത്തിതിരിഞ്ഞ പന്ത് കബളിപ്പിച്ചു ബീറ്റൺ ആയി. ഒരു സെക്കൻഡ് പോലും പാഴാക്കാതെ കീപ്പർ ദിനേശ് കാർത്തിക് സഞ്ജുവിന് സ്റ്റെമ്പിങ്ങ് ചെയ്തു. സാധാരണ പക്വതയോടെ ബാറ്റ് ചെയ്യാറുള്ള സഞ്ജുവിന്റെ ഈ പുറത്താകൽ ഏവരെയും അമ്പരപ്പിച്ചു. എതിർ സഞ്ജുവിന്റെ പുറത്താക്കൽ വിരാട് കോലി ആഘോഷിക്കുന്നതും കാണാമായിരുന്നു. സഞ്ജുവിന്റെ വിക്കറ്റ് വീഡിയോ കാണാം

Categories
Uncategorized

താൻ എന്തൊരു മണ്ടൻ ആടോ? അന്തം വിട്ട് നിന്ന് സഞ്ചു,ഔട്ടാക്കാൻ അവസരം ഉണ്ടായിട്ടും ആക്കാതെ കരൺ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് വാശിയേറിയ എലിമിനേറ്ററിൽ രാജസ്ഥാൻ ബാംഗ്ലൂർ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു ജോൺസൺ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. 20 ഓവറിൽ ബാംഗ്ലൂർ എട്ട് വിക്കറ്റിന് 172 റൺസ് എടുത്തു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. പക്ഷേ സ്കോർ 46 നിൽക്കുമ്പോൾ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 റൺസ് എടുത്ത കാഡ്മോർ പുറത്തായി. പക്ഷേ തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സഞ്ജു സാംസൺ ഉജ്വലമായി ബാറ്റിംഗ് തുടർന്നു. എന്നാൽ അപകടകാരിയായ സഞ്ജുവിനെ പുറത്താക്കാൻ ബാംഗ്ലൂരിന് കിട്ടിയ ഒരു സുവർണാവസരം കളഞ്ഞു കുളിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

എട്ടാം ഓവറിലെ രണ്ടാം പന്തിൽ കരൺ ശർമ എറിഞ്ഞ പന്ത് സ്വീപ്പർ കവറിൽ സഞ്ജു തട്ടിയിട്ട് റൺസിനായി ഓടി. ആദ്യ റൺ ഓടി രണ്ടാം റൺ പൂർത്തിയാക്കും മുമ്പ് ഫീൽഡറുടെ കയ്യിൽ പന്ത് എത്തുകയും സഞ്ജു തിരിഞ്ഞോടുകയും ചെയ്തു. ഈ സമയം ക്രീസിനു പുറത്തായിരുന്ന സഞ്ജുവിനെ ഔട്ടാക്കാൻ കിട്ടിയ സുവർണാവസരം ബോളർ കരൺ ശർമ്മ കളഞ്ഞു കുളിച്ചു. പന്ത് ശ്രദ്ധിക്കാതെ ഇരുന്ന ബോളർ സഞ്ജു ക്രിസിന് പുറത്താണ് എന്നുള്ളത് ശ്രദ്ധിച്ചില്ല. ഭാഗ്യം കൊണ്ട് സഞ്ജു രക്ഷപ്പെട്ടു. കവറിൽ ഫീൽഡ് ചെയ്യുകയായിരുന്നു വിരാട് കോലി ബൗളറോട് ചാൻസ് മിസ്സ് ആക്കിയതിൽ ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

ആരാടാ ഇവനെ ഒക്കെ അമ്പയർ ആക്കിയത്? കാർത്തികിന്റെ ഔട്ട്‌ ഉള്ളത് നോട്ട് ഔട്ട്‌ വിളിച്ചു അമ്പയർ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ അമ്പയർമാർ മോശം നിലവാരമാണ് പുലർത്തുന്നത്. പ്രത്യേകിച്ചു തേർഡ് അമ്പയർമാരുടെ തീരുമാനങ്ങൾ പലതും തന്നെ തെറ്റി പോവുന്ന കാഴ്ചയാണ് കാണുന്നത്. എലിമിനേറ്ററിലും സ്ഥിതി വിത്യസതമല്ല.കാര്യം എന്താണെന്ന് പരിശോധിക്കാം.

ബാംഗ്ലൂർ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. പന്ത് എറിയുന്നത് ആവേഷ് ഖാനാണ്. ഓവറിന്റെ രണ്ടാമത്തെ പന്തിൽ ഗ്രീൻ പുറത്താവുന്നു. കാർത്തിക് ക്രീസിലേക്ക് എത്തുന്നു.ആദ്യത്തെ പന്ത് ഒരു ഇൻസ്വിങ് ഡെലിവറി. കാർത്തിക് വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു.അമ്പയർ ഔട്ട്‌ വിളിക്കുന്നു. കാർത്തിക് റിവ്യൂ എടുക്കുന്നു

. എന്നാൽ ബൗൾ ബാറ്റിൽ കൊണ്ടുവെന്ന് പറഞ്ഞു കൊണ്ട് കാർത്തിക്കിനെ നോട്ട് ഔട്ട്‌ വിധിക്കുന്നു. എന്നാൽ ടി വി റിപ്ലേകളിൽ കൃത്യമായി ബാറ്റ് പാഡിൽ തട്ടിയതിനാണ് അൾട്രാ എഡ്ജ് കാണിച്ചത് എന്ന് വ്യക്തമാവുന്നു.അമ്പയർ കുറച്ചു കൂടി ശ്രദ്ധിച്ചിരുനെകിൽ കാർത്തിക് ഔട്ടായി ഇപ്പോൾ തിരകെ ഡഗ് ഔട്ടിലേക്ക് എത്തിയേനെ.13 പന്തിൽ 11 റൺസുമായി ആവേശിന് തന്നെ ഒടുവിൽ വിക്കെറ്റ് നൽകി കാർത്തിക് മടങ്ങി.

https://twitter.com/JioCinema/status/1793304594870944173?t=JSzDLaHt5igZAyTSinby8Q&s=19
Categories
Uncategorized

അല്ലേലും കാര്യത്തോട് അടുക്കുമ്പോൾ ഇയാൾക്ക് വേറൊരു മുഖമാണ്. കിടിലൻ യോർക്കറിൽ ഹെഡിന്റെ കുറ്റി തെറിപ്പിച്ച് സ്റ്റാർക്ക്. വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനങ്ങൾ നടത്തിയ ഹെഡ്-അഭിഷേക് ശർമ ഓപ്പണിംഗ് കൂട്ടുകെട്ടിലെ വിശ്വാസമാണ് ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസിനെ ബാറ്റിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ സംഭവിച്ചത് നേരെ വിപരീതമായിരുന്നു.

ഐപിഎൽ ആദ്യഘട്ടത്തിൽ മോശം ഫോമിൽ ബൗൾ ചെയ്ത സ്റ്റാർക്കിനെ അല്ല ഇന്ന് കണ്ടത്. മത്സരത്തിലെ രണ്ടാം ബോളിൽ തന്നെ ഹെഡിന്റെ കുറ്റിത്തെറിപ്പിച്ച് സ്റ്റാർക്ക് വരവറിയിച്ചു. അതിവേഗത്തിൽ വന്ന ഇൻ സിംഗർ യോർക്കർ ഹെഡ് കണ്ണടച്ച് തുറക്കും മുമ്പ് കുറ്റിയും കൊണ്ടുപോയി. പ്രധാന മത്സരങ്ങളിൽ തിളങ്ങുന്ന സ്റ്റാർക്ക് ആ ശീലം ഇന്നും ആവർത്തിച്ചു. ഏത് ബാറ്റ്സ്മാൻറെയും പേടിസ്വപ്നം ആകാവുന്ന ആ യോർക്കർ വിക്കറ്റ് വീഡിയോ കാണാം

Categories
Uncategorized

എന്റെ മഹി ഭായ് എവിടെ? കൈ കൊടുക്കാതെ പോയ ധോണിയെ തേടി കോഹ്ലി :വൈറൽ വീഡിയോ കാണാം

ബാംഗ്ലൂരിനോട് 27 റൺസ് തോറ്റതോടെ ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായി. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ വിജയം നിർബന്ധമായിരുന്നു ഇരു ടീമുകൾക്കും. ബാംഗ്ലൂരിന്റെ 218 റൺസ് ചെയ്സ് ചെയ്ത ചെന്നൈക്ക് പക്ഷേ 20 ഓവറിൽ ഏഴ് വിക്കറ്റിന് 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.തോൽവിയോടെ പുറത്തായ ചെന്നൈ ആരാധകർക്ക് നിരാശ ഉണ്ടാകുന്ന മറ്റൊരു പ്രധാന കാര്യം അവരുടെ ഇതിഹാസ താരം എം എസ് ധോണിയുടെ അവസാന മത്സരം ആയിരിക്കുമോ ഇതെന്ന വാർത്തകളാണ്.

പക്ഷേ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മറ്റൊരു വീഡിയോ ആണ്. മത്സരശേഷം ആർ സി ബി താരങ്ങൾക്ക് കൈ കൊടുക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ എംഎസ് ധോണിയെ തിരഞ്ഞുപിടിച്ച് അങ്ങോട്ട് ചെന്ന് കൈകൊടുക്കുന്ന വിരാട് കോലിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മുതിർന്ന താരത്തോടുള്ള കോലിയുടെ ഈ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

ആവേശം നിൽക്കുന്നില്ല. പുലരും വരെ ” കോലി “വിളികളുമായി ബാംഗ്ലൂർ നഗരം പൂരപ്പറമ്പാക്കി ആർ സി ബി ആരാധകർ. വൈറൽ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്താകും എന്ന് ആരാധകർ പോലും കരുതിയ അവസ്ഥയിൽ നിന്നും ഉയർത്തി എഴുന്നേറ്റു അവസാന നാലിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ബാംഗ്ലൂർ. നിർണായ മത്സരത്തിൽ ചെന്നൈയെ 27 റൺസിന് അകത്താണ് ആർ സി ബി പ്ലേ ഓഫിലേക്ക് മുന്നേറിയത്. ആദ്യ ഏഴു മത്സരങ്ങളിൽ ആരും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിൽ നിന്നാണ് ബാംഗ്ലൂർ പ്ലേ ഓഫിലേക്ക് കടന്നത്.

ബാംഗ്ലൂരിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത് വിരാട് കോലിയുടെ തകർപ്പൻ ബാറ്റിംഗ് ആണ്. ഈ സീസണിലെ മികച്ച റൺവേട്ടയോടെ ഓറഞ്ച് ക്യാപ്പും കോലിക്കാണ്.ഈ വിജയത്തോടെ ഒരിക്കൽ കൈവിട്ട ആരാധകർ ഇപ്പോൾ ആർ സി ബി കായി ആർത്തുവിളിക്കുകയാണ്. ചെന്നൈക്കെതിരായുള്ള വിജയത്തിൽ മതിമറന്ന് ആരാധകർ പുലർച്ചെ 3:00 മണി വരെ ബാംഗ്ലൂർ നഗരത്തെ ‘കോലി , കോലി ‘ വിളികളുമായി അടിമുടി ആഘോഷിച്ചു പൂരപ്പറമ്പാക്കി. ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് നല്ലോണം പാടുപെട്ടു. ആർ സി ബി ആരാധകരുടെ വൈറലായ ആഘോഷ വീഡിയോ ഇതാ

Categories
Uncategorized

ഇത് ഒരിക്കലും തലയിൽ നിന്ന് പ്രതീക്ഷിച്ചില്ല, ബാംഗ്ലൂർ താരങ്ങൾക്ക് കൈ കൊടുക്കാതെ തിരികെ ഡ്രസിങ് റൂമിലേക്ക്, വീഡിയോ ഇതാ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ് ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആദ്യത്തെ 8 മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ചാണ് അവർ പ്ലേ ഓഫീലേക്ക് കുതിച്ചു എത്തിയത്. ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നു ആയിരുന്നു ബാംഗ്ലൂറിന്റെ മുന്നേറ്റം

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയേ 27 റൺസിന് തോൽപ്പിച്ചായിരുന്നു ബാംഗ്ലൂറിന്റെ മുന്നേറ്റം. എന്നാൽ മത്സരം ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ പ്ലയെർ ധോണി ബാംഗ്ലൂർ താരങ്ങൾക്ക് കൈ കൊടുക്കാതെ പോയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.എന്താണ് ഈ സംഭവം എന്ന് പരിശോധിക്കാം.

ബാംഗ്ലൂർ താരങ്ങൾ എല്ലാം ഗ്രൗണ്ടിൽ മത്സരം ശേഷം ആഘോഷത്തിലാണ്.ചെന്നൈ താരങ്ങൾ എല്ലാം ഗ്രൗണ്ടിലേക്ക് കൈ കൊടുക്കാൻ വരുകയാണ്. ധോണി മുൻപിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ബാംഗ്ലൂർ താരങ്ങൾക്ക് വേണ്ടി കാത്ത് നിൽക്കാൻ ധോണി തയ്യാറായില്ല.താരം തിരിഞ്ഞു നടന്ന് ഗ്രൗണ്ടിന്റെ പുറത്തേക്ക് പോയി.ബാംഗ്ലൂർ കോച്ചിംഗ് സ്റ്റാഫിന് കൈ നൽകിയാണ് അദ്ദേഹത്തിന്റെ മടക്കം.