Categories
Cricket Latest News Malayalam

ഇനി കളി മാറും, പന്ത് കരുതിയിരുന്നോളൂ,സഞ്ജുവിനെ പിന്തുണച്ച് കമന്റേറ്റർമാരും.. വൈറൽ വീഡിയോ കാണാം

ഇന്ന് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാനമത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ആദ്യ ഏകദിനം വിജയിച്ച കിവീസ് പരമ്പര സ്വന്തമാക്കി. നേരത്തെ രണ്ടാം ഏകദിനവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.3 ഓവറിൽ വെറും 219 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് 18 ഓവറിൽ 108/1 എന്ന നിലയിൽ നിൽക്കെ മഴയെത്തി, പിന്നീട് മത്സരം തുടരാനാകാതെ വന്നു. ‘ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ’ മഴനിയമപ്രകാരം സ്കോർ നിർണയിക്കാൻ ഏകദിനത്തിൽ രണ്ടാം ഇന്നിംഗ്സ് 20 ഓവർ പൂർത്തിയാകേണ്ടതുണ്ട്. അതോടെയാണ് മത്സരം ഫലമില്ലാതെയായത്.

51 റൺസ് എടുത്ത ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, 49 റൺസ് എടുത്ത ശ്രേയസ് അയ്യർ, 28 റൺസ് എടുത്ത നായകൻ ശിഖർ ധവാൻ എന്നിവരൊഴികെ മറ്റാർക്കും സ്കോർബോർഡിലേക്ക്‌ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. 3 വിക്കറ്റ് വീതം വീഴ്ത്തി ആദം മിൽനെയും ദാരിൽ മിച്ചലും ബോളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണർമാരായ ഫിൻ അലനും ഡെവൺ കോൺവെയും ചേർന്ന് ഒന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ടോടെ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 57 റൺസ് എടുത്ത അലെനെ ഉമ്രൻ മാലിക്കാണ് പുറത്താക്കിയത്. കോൺവെ 38 റൺസ് എടുത്തു പുറത്താകാതെ നിന്നു.

ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലെയ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു വി സാംസണ് വീണ്ടും ഒരിക്കൽകൂടി അവസരം നിഷേധിച്ചു. വിക്കറ്റ് കീപ്പർ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ആകട്ടെ ഇന്നും നിരാശപ്പെടുത്തി, വെറും 10 റൺസ് മാത്രം എടുത്ത് പുറത്തായി. ആദ്യ ഏകദിനത്തിൽ 15 റൺസ് മാത്രമാണ് പന്ത് നേടിയത്. സഞ്ജു ആകട്ടെ 36 റൺസ് നേടിയിരുന്നു, കൂടാതെ ശ്രേയസ് അയ്യരുമൊത്ത് 94 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു. മഴമൂലം ഉപേക്ഷിച്ച രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് പകരം ദീപക് ഹൂഡക്ക് ടീമിൽ ഇടംനൽകിയിരുന്നു.

മത്സരത്തിനിടെ കമന്റേറ്റർമാരിൽ ഒരാളായ സൈമൺ ഡൗൾ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിൽ ടീം മാനേജ്മെന്റിനെ വിമർശിച്ച് സംസാരിക്കുന്ന ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഇത്രയും മോശം ഫോമിലുള്ള പന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ടീം മാനേജ്മെന്റ് ഇറക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനമാണോ അദ്ദേഹത്തിന് വൈറ്റ് ബോൾ മത്സരങ്ങളിൽ അവസരം നൽകാൻ കാരണം അതോ ഇടംകൈയ്യൻ ബാറ്റർ ആണെന്നതോ എന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു. വെറും 11 ഏകദിനമത്സരം മാത്രം കളിച്ച സഞ്ജുവിന് 66 റൺസ് ശരാശരിയുണ്ട്. മുപ്പതോളം മത്സരം ലഭിച്ചിട്ടും വെറും 34 റൺസ് ശരാശരിയിൽ കളിക്കുന്ന പന്തിനെ, ഒരിക്കലും സഞ്ജുവിനെ പുറത്തിരുത്തി കളിപ്പിക്കേണ്ട ആവശ്യമില്ലെന്നും സൈമൺ ഡൗള്‍ പറയുന്നു.

വീഡിയോ :

Categories
Cricket Latest News

ഞാൻ ഡിവില്ലെയ്സിൻ്റെ പോലെ എല്ലാ ഷോട്ടും അടിക്കാറുണ്ട് , അദ്ദേഹത്തെ കോപ്പി ചെയ്യാൻ ശ്രമിക്കുന്നു,അദ്ദേഹത്തെ പോലെ കളിക്കാൻ ശ്രമിക്കുന്നു ; ബാബർ അസം പറയുന്ന വീഡിയോ കാണാം

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസമാണ് പാകിസ്താനിൽ എത്തിയത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇപ്പോൾ അനിശ്ചിതത്ത്വത്തിലാണ്. ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേർക്ക് പിടിപെട്ട അജ്ഞാത വൈറസ് രോഗമാണ് കാരണം. ഭക്ഷ്യവിഷബാധയാണെന്ന് ഒരുകൂട്ടർ പറയുമ്പോൾ കോവിഡ് വൈറസ് ബാധയാണെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. എങ്കിലും യഥാർത്ഥ കാരണം ഇതുവരെ മത്സരം സംഘടിപ്പിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല.

ഇരു ക്രിക്കറ്റ് ബോർഡുകളും ചർച്ചചെയ്ത് മത്സരം ആരംഭിക്കുന്ന തീയതി നീട്ടുന്ന കാര്യം തീരുമാനിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാരണം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും അസുഖബാധിതരായി തുടരുകയാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചപ്രകാരം 13-14 പേരുണ്ട്. താരങ്ങളോടും സ്റ്റാഫ് അംഗങ്ങളോടും ഹോട്ടൽമുറിയിൽ നിന്നും പുറത്തിറങ്ങാതെ വിശ്രമിക്കാനായി ബോർഡ് നിർദ്ദേശം നൽകിയതായും വ്യക്തമാക്കി.

അതിനിടെ ക്രിക്കറ്റിലെ തന്റെ റോൾ മോഡലിനെ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. മുൻ ഇംഗ്ലണ്ട് താരവും ഇപ്പോൾ കമന്റേറ്ററുമായ നാസർ ഹുസൈനുമായി നടത്തിയ ഒരു അഭിമുഖത്തിൽ വച്ചാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘360° ക്രിക്കറ്റർ’ എന്നറിയപ്പെടുന്ന മുൻ ദക്ഷിണാഫ്രിക്കൻ താരമായ എ ബി ഡിവില്ലിയേഴ്സാണ് തന്റെ കരിയറിലെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്ന് ബാബർ അസം പറയുന്നു.

ഡിവില്ലിയേഴ്സിനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയാണ് എന്ന് പറഞ്ഞ ബാബർ,
എ ബി ഡി കളിക്കുന്ന ഓരോ ഷോട്ടുകളും തന്നെ വളരെയധികം സ്വാധീനിക്കുന്നു എന്നും വ്യക്തമാക്കി. ടിവിയിൽ അദ്ദേഹത്തിന്റെ ഓരോ വ്യത്യസ്തമായ ഷോട്ടുകൾ കണ്ട പിറ്റേദിവസം തന്നെ ഗ്രൗണ്ടിൽചെന്ന് ആ ഷോട്ട് താനും പരീക്ഷിക്കുമായിരുന്നുവെന്നും അസം പറയുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പകർത്തിയെടുത്തു പൂർണമായും അത് തങ്ങളുടെ മത്സരങ്ങളിലും ഉപയോഗിക്കാറുണ്ട് എന്നും പറഞ്ഞുകൊണ്ട് തന്റെ ആരാധനാമൂർത്തിയായ ഡിവില്ലിയേഴ്സിനെ വാഴ്ത്തുകയാണ് ബാബർ അസം.

Categories
Cricket Latest News

10 റൺസ് എടുത്തതിനു ആണോ ഈ ബോഡി മസാജ് ? വൈറൽ ആയി വീഡിയോ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുന്നു, കിവീസ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വെറും 219 റൺസ് എടുക്കാനെ സാധിച്ചുള്ളു, പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 7 വിക്കറ്റിന് ജയിച്ചിരുന്നു, രണ്ടാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല, മത്സരത്തിൽ ടോസ് നേടിയ കിവീസ്‌ ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, രണ്ടാം ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് കിവീസ്‌ കളത്തിലിറങ്ങിയത്.

തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഗില്ലിനെയും (13) ക്യാപ്റ്റൻ ശിഖർ ധവാനെയും (28) വീഴ്ത്തിക്കൊണ്ട് ആദം മിൽനെ കിവീസിന് മികച്ച തുടക്കം സമ്മാനിച്ചു, പിന്നീട് ശ്രേയസ്സ് അയ്യർ ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു, പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് (10) ഈ തവണയും പെട്ടന്ന് തന്നെ മടങ്ങി, പിന്നാലെ സൂര്യകുമാർ യാദവും (6) ആദ്യ ഏകദിനത്തിന് ശേഷം സഞ്ജു സാംസണ് പകരം ടീമിൽ എത്തിയ ദീപക് ഹൂഡയും (12) പുറത്തായത്തോടെ 149/6 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു, 149/6 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത് വാലറ്റക്കാരെ കൂട്ട്പിടിച്ച് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പാണ്, 64 ബോളിൽ 5 ഫോറും 1 സിക്സും അടക്കമാണ് താരം തന്റെ ഏകദിന കരിയറിലെ ആദ്യ അർധസെഞ്ച്വറി നേടിയത്.

മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി, 10 റൺസ് നേടിയ താരം അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഔട്ട്‌ ആവുകയായിരുന്നു, ഡാരൽ മിച്ചലിന്റെ ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച റിഷഭ് പന്തിനെ ഡീപ്പ് സ്‌ക്വയർ ലെഗിൽ ഗ്ലെൻ ഫിലിപ്പ്സ്‌ മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു, വൈറ്റ് ബോളിൽ ക്രിക്കറ്റിൽ തുടർച്ചയായി മോശം പ്രകടനം നടത്തിയിട്ടും വീണ്ടും വീണ്ടും റിഷഭ് പന്തിന് അവസരം നൽകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്, ഔട്ട്‌ ആയതിന് ശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ റിഷഭ് പന്തിനെ ടീമിന്റെ ഫിസിയോ അംഗങ്ങളിൽ ഒരാൾ മസ്സാജ് ചെയ്യുന്ന വീഡിയോ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി, 10 റൺസ് എടുത്തതിനാണോ ഈ മസ്സാജ് എന്നാണ് പല ക്രിക്കറ്റ്‌ ആരാധകരും പരിഹാസത്തോടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ്‌ ചെയ്തിരിക്കുന്നത്.

https://twitter.com/AdnanAn71861809/status/1597799781710979072?t=bqXp-63qifBoR8VZgaoqMw&s=19
Categories
Uncategorized

ഇവൻ്റെ ധൈര്യം അപാരം തന്നെ ! സിക്സ് അടിച്ചു ഫിഫ്റ്റി തികച്ചു സുന്ദർ ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കിവീസ്‌ ബോളർമാർ 219 റൺസിലൊതുക്കി, പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 7 വിക്കറ്റിന് ജയിച്ചിരുന്നു, രണ്ടാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല, മത്സരത്തിൽ ടോസ് നേടിയ കിവീസ്‌ ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, രണ്ടാം ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് കിവീസ്‌ കളത്തിലിറങ്ങിയത്.

തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഗില്ലിനെയും (13) ക്യാപ്റ്റൻ ശിഖർ ധവാനെയും (28) വീഴ്ത്തിക്കൊണ്ട് ആദം മിൽനെ കിവീസിന് മികച്ച തുടക്കം സമ്മാനിച്ചു, പിന്നീട് ശ്രേയസ്സ് അയ്യർ ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു, പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് (10) ഈ തവണയും പെട്ടന്ന് തന്നെ മടങ്ങി, പിന്നാലെ സൂര്യകുമാർ യാദവും (6) ആദ്യ ഏകദിനത്തിന് ശേഷം സഞ്ജു സാംസണ് പകരം ടീമിൽ എത്തിയ ദീപക് ഹൂഡയും (12) പുറത്തായത്തോടെ 149/6 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു.

കോ149/6 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത് വാലറ്റക്കാരെ കൂട്ട്പിടിച്ച് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പാണ്, 64 ബോളിൽ 5 ഫോറും 1 സിക്സും അടക്കമാണ് താരം തന്റെ ഏകദിന കരിയറിലെ ആദ്യ അർധസെഞ്ച്വറി നേടിയത്, മത്സരത്തിലെ നാൽപത്തി എട്ടാം ഓവർ എറിയാനെത്തിയ ടിം സൗത്തിയെ മിഡ്‌ വിക്കറ്റിലേക്ക് മികച്ച ഒരു ഷോട്ടിലൂടെ സിക്സ്‌ പറത്തിയാണ് വാഷിംഗ്ടൺ സുന്ദർ തന്റെ കന്നി അർധസെഞ്ച്വറി പൂർത്തിയാക്കിയത്, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ്‌ 14 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 82 റൺസ് എടുത്ത് ശക്തമായ നിലയിലാണ്.

Categories
Latest News

ഇതിനേക്കാൾ നല്ലത് കുറ്റിക്ക് അടിക്കുന്നത് ആയിരുന്നു, വീണ്ടും അനാവശ്യ ഷോട്ട് കളിച്ച് പുറത്താകൽ; വീഡിയോ

ന്യുസിലാൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 219 റൺസിൽ ഓൾ ഔട്ട്. ശ്രയസ് അയ്യറിന്റെയും വാഷിങ്ടണ് സുന്ദറിന്റെയും ഇന്നിംഗ്സാണ് തകർന്ന ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 39 റൺസിൽ നിൽക്കെ തന്നെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകർന്നിരുന്നു. 13 റൺസ് നേടിയ ഗില്ലിനെ മില്നെ മടക്കുകയായിരുന്നു.

പിന്നാലെ 28 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും മില്നെയുടെ ഡെലിവറിയിൽ ബൗൾഡ് ആയി പുറത്തായി. നാലാമനായി ക്രീസിൽ എത്തിയ റിഷഭ് പന്തിന് ഇത്തവണയും ഫോം കണ്ടെത്താനായില്ല. 10 റൺസിൽ നിൽക്കെ മിച്ചലിന്റെ ഡെലിവറിയിൽ അനാവശ്യ ഷോട്ട് കളിച്ച് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന റിഷഭ് പന്തിന്റെ ടീമിലെ സ്ഥാനം ചോദ്യചെയ്യപ്പെടുകയാണ്.

ഏകദിനത്തിൽ മികച്ച ഫോമിലുള്ള അയ്യർ ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടീമിനായി നിർണായക 49 റൺസുകളാണ് നേടിയത്. അതേസമയം സൂര്യകുമാർ യാദവും (6), സഞ്ജുവിന് പകരം ടീമിലെത്തിയ ഹൂഡയും (12) നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദറാണ് അവസാനത്തിൽ ഇന്ത്യയ്ക്ക് സ്കോറുകൾ വാരിക്കൂട്ടിയത്. 64 പന്തിൽ 51 റൺസ് നേടിയിരുന്നു.

6ന് 149 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ വാലറ്റത്തെയും കൂട്ടുപിടിച്ച് 219ൽ എത്തിക്കുകയായിരുന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ മില്നെ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.  ടിം സൗത്തിയും 2 വിക്കറ്റ് നേടിയിട്ടുണ്ട്. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡ് ജയിച്ചിരുന്നു  രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കാനായാൽ പരമ്പര സമനിലയിലാക്കാം.

വീഡിയോ കാണാം

Categories
Cricket Latest News

ബൗളർ അല്ല ഓൾറൗണ്ടർ ആണ് ! മത്സരം തുടങ്ങുന്ന മുന്നേ ചഹലിൻ്റെ പ്രവത്തി കണ്ട് നെഹ്റ പറഞ്ഞത് കണ്ടോ ? വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 36.3 ഓവറിൽ 170/7 എന്ന നിലയിലാണ് ടീം. 49 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ടീമിന്റെ ടോപ് സ്കോറർ. നേരത്തെ മഴ മൂലം അൽപസമയം വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ കഴിഞ്ഞത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലെയ് ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ എപ്പോഴത്തെയുംപോലെത്തന്നെ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ മൈക്കിൾ ബ്രേയ്‌സ്വെല്ലിന് പകരം പേസർ ആദം മിൽനേ ഇടംപിടിച്ചു. ടീം ഇന്ത്യയാകട്ടെ രണ്ടാം ഏകദിനം കളിച്ച അതേ ടീമിനെ തന്നെ നിലനിർത്തിയപ്പോൾ മലയാളി താരം സഞ്ജു വി സാംസണ് അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പർ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇന്നും നിരാശപ്പെടുത്തി, വെറും 10 റൺസ് എടുത്ത് പുറത്തായി.

മത്സരം ആരംഭിക്കുന്നതിന് മുൻപ് അവതാരകരായ ആശിഷ് നെഹ്റ, ഗൗരവ് കപൂർ, മുഹമ്മദ് കൈഫ് എന്നിവർ നടത്തിയ സംവാദത്തിനിടെ ഇന്ത്യൻ സ്പിന്നർ ചാഹലിന്റെ പ്രവർത്തി എല്ലാവരിലും ചിരിപടർത്തി. ഓൾറൗണ്ടർ ആയി ദീപക് ഹൂഡ ടീമിൽ ഉൾപ്പെട്ടത് ചർച്ച ചെയ്യുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. പതുങ്ങിപതുങ്ങിവന്നു നെഹ്റയുടെ പുറകിൽ ഒളിച്ചുനിന്ന അദ്ദേഹത്തെ ഗൗരവ് കപൂർ ചൂണ്ടിക്കാണിച്ചപ്പോൾ ചഹാലിനേയും ഇന്ത്യയുടെ മികച്ച ‘ഓൾറൗണ്ടർ’ എന്ന് വിശേഷിപ്പിച്ച് പുകഴ്ത്തിവിടുകയായിരുന്നു നെഹ്റ. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുകയാണ്.

Categories
Cricket Latest News

ട്വന്റി ട്വന്റിയിൽ ഞാൻ അല്പം മോശമാണ്.. പക്ഷേ ഞാൻ വാവയല്ലെ; ഋഷഭ് പന്ത് പറഞ്ഞത് കേട്ടോ..വീഡിയോ കാണാം

ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലെയ് ഓവലിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 52/1 എന്ന നിലയിലാണ്. 22 പന്തിൽ 13 റൺസ് എടുത്ത ശുഭ്മൻ ഗിലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ മഴ മൂലം അൽപസമയം വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ കഴിഞ്ഞത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

തുടർച്ചയായി മൂന്നാം മത്സരത്തിലും ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ എപ്പോഴത്തെയുംപോലെത്തന്നെ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ മൈക്കിൾ ബ്രേയ്‌സ്വെല്ലിന് പകരം പേസർ ആദം മിൽനേ ഇടംപിടിച്ചു. ടീം ഇന്ത്യയാകട്ടെ കഴിഞ്ഞ മത്സരത്തിൽ വരുത്തിയ രണ്ട് മാറ്റങ്ങൾ ഇന്നും തുടരാൻ തീരുമാനിച്ചു. മലയാളി താരം സഞ്ജു വി സാംസണ് പകരം ദീപക് ഹൂഡയും, പേസർ ശർദുൽ താക്കൂറിന് പകരം ദീപക് ചഹറുമാണ് കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടംനേടിയത്.

ഈയിടെയായി തുടർച്ചയായി മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മത്സരം ആരംഭിക്കുന്നതിന് മുൻപ് ഒരു അഭിമുഖം നൽകിയിരുന്നു. ട്വന്റി ട്വന്റിയിൽ ടോപ് ഓർഡർ, ഏകദിനത്തിൽ 4-5 സ്ഥാനങ്ങൾ, ടെസ്റ്റിൽ അഞ്ചാമത് എന്നിങ്ങനെ ബാറ്റ് ചെയ്യാനാണ് തനിക്കിഷ്ട്ടം എന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും ടീമിന്റെ വിജയത്തിനായി ഏത് പൊസിഷനിൽ ഇറക്കിയാലും കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സാധാരണ കളിക്കണക്കുകൾ നോക്കാറില്ലെന്ന് പറഞ്ഞ അദ്ദേഹം, എങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റിൽ തന്റെ റെക്കോർഡ് വളരെ മോശമാണെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നുണ്ട്. വെറും 24 വയസ്സ് മാത്രം പ്രായമുള്ള തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താനുള്ള സമയമായിട്ടില്ലെന്നും പന്ത് പറയുന്നു. തനിക്ക് ഇനി വിശ്രമിക്കാൻ പോലുമുള്ള സമയമില്ല, ഇവിടെനിന്ന് നേരെ ബംഗ്ലാദേശിലെക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Categories
Cricket Latest News

6 6 6 6 6 6 6 ഒരോവറിൽ 7 സിക്സ് അടിച്ചു റെക്കോർഡിട്ട് റുതുരാജ് ; ഫുൾ വീഡിയോ കാണാം

വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഉത്തർ പ്രദേശിനെതിരെ മഹാരാഷ്ട്രയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദ് നേടിയ ഇരട്ട സെഞ്ച്വറിയുടെ പിൻ ബലത്തിൽ കൂറ്റൻ സ്കോർ,  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക്വാദ് പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 330/5 എന്ന നിലയിൽ എത്തി.

ഓപ്പണറായി ഇറങ്ങിയ റിതുരാജ് ഗെയ്ക്ക്വാദ് വെറും 159 ബോളിൽ 10 ഫോറും 16 സിക്സും അടക്കമാണ് 220* റൺസ് അടിച്ച് കൂട്ടിയത്, മത്സരത്തിൽ നാൽപത്തി ഒമ്പതാം ഓവർ ചെയ്യാനെത്തിയ ശിവ സിങ്ങിനെ ആ ഓവറിൽ 7 സിക്സ് അടിച്ചാണ് റിതുരാജ് വരവേറ്റത്, ഒരു നോ ബോളിൽ അടക്കമാണ് 7 സിക്സ് അടിച്ച് താരം റെക്കോർഡ് ഇട്ടത്.

Categories
Cricket

ഇതിലും വല്യ ബ്രില്ല്യൻസ് സ്വപ്നങ്ങളിൽ മാത്രം!! അഫ്ഗാനിസ്ഥാനെതിരെ കുസാൽ മെൻഡിസ് നടത്തിയ റൺ ഔട്ട് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം ; വീഡിയോ

ക്രിക്കറ്റിൽ അവസരങ്ങൾ മുതലെടുക്കാൻ താരങ്ങൾ പല വിധ തന്ത്രങ്ങളും പുറത്തെടുക്കുന്നത് ആരാധകർ പലതവണ കണ്ടതാണ്. എന്നാൽ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത ബ്രില്ല്യൻസാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുസാൽ മെൻഡിസ് പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.

സംഭവം ഇങ്ങനെ… 49.5 ഓവറിൽ രജിതയുടെ ഡെലിവറിയിൽ ബാറ്റ് ചെയ്യുകയായിരുന്നത് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദായിരുന്നു. ഡീപ് മിഡ് വിക്കറ്റിലൂടെ സ്ലോഗ് ചെയ്ത് 2 റൺസ് ഓടിയെടുത്ത് സ്‌ട്രൈക് നേടാൻ ആയിരുന്നു പ്ലാൻ. എന്നാൽ ഫീൽഡർ അതിവേഗം പന്തെറിഞ്ഞ് നൽകിയത് തിരിച്ചടിയായി. ഇതോടെ ഷാഹിദ് ആ ശ്രമം ഉപേക്ഷിച്ചു.

എന്നാൽ മറുവശത്ത് ഉണ്ടായിരുന്ന മുജീബ് രണ്ടാം റൺസിനായി ഓടാൻ ക്രീസ് വിട്ടിരുന്നു. ഈ സമയത്ത് വിക്കറ്റ് കീപ്പർ മെൻഡിസിന് പന്ത് ലഭിക്കുകയും ചെയ്തു. ഇത് കണ്ട മുജീബ് തന്റെ വിക്കറ്റ് നഷ്ട്ടപ്പെട്ടോട്ടെ എന്ന് പറഞ്ഞ് ഷാഹിദിനോട് നോൺ സ്‌ട്രൈകിൽ തന്നെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഷാഹിദിന്റെ വിക്കറ്റ് ലക്ഷ്യമാക്കിയിരുന്ന വിക്കറ്റ് കീപ്പർ മെൻഡിസ് പെട്ടെന്ന് തന്നെ സ്റ്റംപ് ഇളക്കിയില്ല. ഇരുവരെയും നിരീക്ഷിച്ച് ക്രോസ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഷാഹിദും മുജീബും സംസാരിച്ച് ക്രോസ് ചെയ്തു. ഉടൻ തന്നെ മെൻഡിസ് ബെയ്‌ൽസ് ഇളക്കുകയായിരുന്നു.

തേർഡ് അമ്പയറുടെ പരിശോധനയിൽ ഇത് വ്യക്തമായതോടെ ഷാഹിദിന് മടങ്ങേണ്ടി വന്നു. താൻ ഔട്ട് ആണെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ മുജീബിന് തിരികെ വരേണ്ടി വന്നു. ഇതൊക്കെ വീക്ഷിക്കുകയായിരുന്ന അമ്പയർ ചിരിയോടെയാണ് പ്രതികരിച്ചത്.മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 60 റൺസിന് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ട്ടത്തിൽ 295 റൺസ് നേടിയിരുന്നു, മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയെ 234 റൺസിൽ ഓൾ ഔട്ടാക്കി.

Categories
Latest News

ഇതാണ് സഞ്ജു! ടീമിൽ ഇല്ലെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജുവിന്റെ പ്രവർത്തി ; വീഡിയോ

ന്യുസിലാൻഡിനെതിരായ രണ്ടാം ഏകദിനം വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിച്ചു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 12.5 ഓവറിൽ 1 വിക്കറ്റ് നഷ്ട്ടത്തിൽ 89 റൺസ് നേടിയിരുന്നു. പിന്നാലെയാണ് തടസ്സമായി വീണ്ടും മഴയെത്തിയത്. നേരെത്തെ മഴ കാരണം ഏറെ നേരം മത്സരം നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് 29 ഓവറായി ചുരുക്കി പുനരാരംഭിക്കുകയായിരുന്നു.

10 പന്തിൽ 3 റൺസ് നേടിയ ക്യാപ്റ്റൻ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. 42 പന്തിൽ 45 റൺസുമായി ഗിലും, 25 പന്തിൽ 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ധവാന്റെ വിക്കറ്റ് മാറ്റ് ഹെൻറിയാണ് വീഴ്ത്തിയത്.

മത്സരത്തിനിടെ മഴയെത്തിയപ്പോൾ പിച്ചിൽ കവർ ചെയ്യാൻ കഷ്ടപെടുന്ന ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രവർത്തിയിൽ കയ്യടി നേടുകയാണ്. അതേസമയം ദീപക് ഹൂഡയെ ടീമിൽ എത്തിക്കാൻ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ടി20 സീരീസിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാത്ത സഞ്ജുവിനെ ആദ്യ ഏകദിനത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. 36 റൺസ് നേടുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഫോം ഔട്ടിൽ ഉള്ള റിഷഭ് പന്തിന് വീണ്ടും അവസരം നൽകിയതും ആരാധകരെ ചോദിപ്പിച്ചിട്ടുണ്ട്.