Categories
Uncategorized

അമ്പയർ നോട്ട് ഔട്ട് വിളിച്ചപ്പോ കൂൾ ആയി നിന്നവൻ.റിവ്യൂ എടുത്തപ്പോൾ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് ഒറ്റ പോക്കാ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരങ്ങൾ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ മത്സരിക്കുകയാണ് ടീമുകൾ. പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽ ആണ് ഈ പോരാട്ടത്തിലെ കടുപ്പമേറിയ ഒരു ടീം. ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച് കൊൽക്കത്തയെ നേരിടുകയാണ്. ബാറ്റിങ്ങിന് അനുകൂലമായ കൊൽക്കത്ത പിച്ചിൽ പക്ഷേ ഡൽഹിക്ക് താളം തെറ്റി. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 153 റൺസ് എടുക്കാനേ ഡൽഹിക്ക് കഴിഞ്ഞുള്ളൂ.

പക്ഷേ മത്സരത്തിനിടെ മാന്യമായ പെരുമാറ്റം കൊണ്ട് പേരുകേട്ട ഇന്ത്യൻ യുവതാരങ്ങൾക്ക് പേരുദോഷം വരുത്തുന്ന ഒരു പ്രവർത്തനം ഇന്ന് ഡൽഹിയുടെ ഓപ്പണർ പൃതി ഷായുടെ ഭാഗത്തുനിന്നും ഉണ്ടായി. ഏഴ് ബോളിൽ 13 റൺസെടുത്ത് നിൽക്കുകയായിരുന്ന താരം രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കൊൽക്കത്ത ബൗളർ അറോറയുടെ പന്തിൽ കീപ്പർ സാൾട്ട് ക്യാച്ച് എടുത്തു. പക്ഷേ പന്ത് ബാറ്റിൽ കൊണ്ട് എന്ന് ഉറപ്പുണ്ടായിട്ടും പൃതി ഷാ പുറത്തു പോകാൻ തയ്യാറായില്ല. കൊൽക്കത്ത റിവ്യൂ എടുക്കുന്നതുവരെ താരം കാത്തിരുന്നു. വെറുതെ സമയം കളഞ്ഞതിനും കൊൽക്കത്ത റിവ്യൂ എടുക്കുന്നത് വരെ പുറത്തു പോകാൻ കാത്തിരുന്നതിനും കമേൻ്റെറ്റർമാർ അദ്ദേഹത്തെ വിമർശിക്കുന്നത് കേൾക്കാമായിരുന്നു.പൃതി ഷായുടെ ആ പുറത്താകൽ വീഡിയോ കാണാം

Categories
Uncategorized

സി എസ് കെയുടെ ക്യാപ്റ്റൻ ധോണി തന്നെ, സ്കെച്ച് ചെയ്തു മാർക്ക് ചെയ്തു വീഴ്ത്തിയത് ആണ്;വിഡിയോ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ തകർപ്പൻ ജയങ്ങളോടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ചെന്നൈ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ചെന്നൈയുടെ എല്ലാമെല്ലാമായ “തല” മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഈ ഐപിഎല്ലിലും മഞ്ഞപ്പടയുടെ അമരക്കാരൻ. കഴിഞ്ഞ 16 സീസണുകളിലും ചെന്നൈയെ നയിക്കുകയും അഞ്ചുതവണ ചാമ്പ്യന്മാർ ആക്കുകയും ചെയ്ത ധോണി തന്നെയാണ് അവരുടെ എക്കാലത്തെയും ഹീറോ. ഐപിഎൽ 2024 സീസണിൽ ധോണി മാറി യുവതാരം ഗെയ്ക് വാദ് ആണ് ടീമിനെ നയിക്കുന്നത്. ഈ യുവതാരത്തിന്റെ കീഴിൽ ചെന്നൈ മികച്ച പ്രകടനം തന്നെയാണ് ഈ സീസണിലും പുറത്തെടുക്കുന്നത്.

എന്നാൽ പുതിയ ക്യാപ്റ്റൻ കളത്തിൽ ധോണിയെ ഉപദേശങ്ങൾക്ക് സമീപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഹൈദരാബാദിനെതിരെയും നമ്മൾ ആ കാഴ്ച കണ്ടതാണ്. തകർത്തടിക്കുന്ന ഹൈദരാബാദ് ബാറ്റ്സ്മാരെ മെരുക്കാൻ സാക്ഷാൽ ധോണി തന്നെ പലതവണ ചെന്നൈയെ ഫീൽഡിങ്ങിൽ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ഒരു ഘട്ടത്തിൽ ധോണി ക്യാപ്റ്റനും ഗേക്ക്വാദ് വൈസ് ക്യാപ്റ്റനും ആണെന്ന് വരെ തോന്നിപ്പോയി. ഏതായാലും ചെന്നൈ തലയെ വിട്ടിട്ട് ഒരു കളിയും ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ധോണിയുടെ ക്യാപ്റ്റൻസി മികവ് ഒരിക്കൽ കൂടി തെളിയിക്കുന്ന വീഡിയോ കാണാം

Categories
Uncategorized

എങ്ങനെ ഉണ്ട് മാക്രം അണ്ണാ യോർക്കർ, അടിക്കാൻ നോക്കിയപ്പോയെക്കും നടുക്കുറ്റി തെറിപ്പിച്ചു പാതിരാണ ;വിഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെതിരെ ചെന്നൈക്ക് കൂറ്റൻ സ്കോർ. 20 ഓവറിൽ ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തു. 98 റൺസ് എടുത്ത ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗേക്ക്വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ ബൗളിംഗ് മികവിൽ തകർന്നു തരിപ്പണമായിരിക്കുകയാണ് ഹൈദരാബാദ്. തുഷാർ ദേഷ് പാണ്ഡ, ശ്രീലങ്കൻ താരം മഹേഷ് പതിരണ എന്നിവരുടെ തകർപ്പൻ ബൗളിംഗ് ആണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. ഇതിൽ ശ്രീലങ്കൻ ഇതിഹാസം മല്ലിങ്കയുടെ വ്യത്യസ്ത അച്ഛനെ അനുസ്മരിപ്പിക്കുന്ന ബൗളിംഗ് ആക്ഷൻ ഉള്ള താരമാണ് പതിരണ. സ്പീഡും കൃത്യതയും ഉള്ള അദ്ദേഹത്തിൻറെ ബൗളിംഗ് ഏത് ലോകോത്തര ബാറ്റ്സ്മാനെയും വീഴ്ത്താൻ കഴിവുള്ളതാണ്.

അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ഐഡൻ മാക്രതിനെ പുറത്താക്കിയ യോർക്കർ. പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിൽ പതിരണയുടെ ഒരു തീയുണ്ട യോർക്കർ മാക്രതിൻ്റെ സർവ്വ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് മിഡിൽ പതിച്ചു. ഉഗ്രവേഗതയിൽ വന്ന ആ ബോൾ ബാറ്റ്സ്മാന്റെ കണ്ണടച്ചു തുറക്കും മുമ്പേയാണ് മിഡിൽ സ്റ്റമ്പും കൊണ്ടുപോയത്. ഏവരെയും അത്ഭുതപ്പെടുത്തിയ ആ തീയുണ്ട യോർക്കർ ഇതാ

Categories
Uncategorized

ഞാനും 360 ഡിഗ്രി ആടാ, ഇത് വരെ പുറത്തെടുക്കാത്ത ഷോട്ട് പുറത്തെടുത്തു സഞ്ചു ; വിഡിയോ കാണാം

ഇന്ത്യയുടെ 20 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഇരിക്കെ ഏവരുടെയും ശ്രദ്ധ ഇപ്പോൾ മലയാളിയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിൽ ആണ്. ഡൽഹി ക്യാപ്റ്റൻ പന്തും ആയിട്ടാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പൊസിഷനിലേക്കുള്ള സഞ്ജുവിന്റെ മത്സരം. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും വെറൈറ്റി ഷോട്ടുകൾ കൈവശമുള്ള പന്താണ് അതിനു യോഗ്യൻ എന്നും പറയുന്നുണ്ട്.

എന്നാൽ ഇത്തരം ക്രിക്കറ്റ് പണ്ഡിതന്മാരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് ഇന്നലെ ലക്നവിനെതിരെ സഞ്ജു പുറത്തെടുത്തത്. 33 പന്തിൽ ഏഴു ഫോറും സിക്സറുകളും ഉൾപ്പെടെ സഞ്ജു 71 റൺസ് നേടിയിരുന്നു. രാജസ്ഥാൻ ഏഴ് വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ വെറൈറ്റി ഷോട്ടുകളാൽ സമ്പന്നമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പന്തിനു മാത്രമല്ല തനിക്കും വെറൈറ്റി ഷോട്ടുകൾ അറിയാം എന്ന് സെലക്ടർമാർക്ക് കാണിച്ചു കൊടുക്കുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻറെ ബാറ്റിംഗ്. ഇതിൽ പതിനഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ക്രൂണൽ പാണ്ഡ്യക്കെതിരെ റിവേഴ്സ് സ്വീപ്പിലൂടെ സഞ്ജു നേടിയ ബൗണ്ടറി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഇത്തരം ഷോട്ടുകൾ അപൂർവ്വം ആയിട്ടെ വരാറുള്ളൂ. സഞ്ജുവിന്റെ ഇന്നിഗ്സിലെ ആ ഗ്ലാമർ ഷോട്ട് വീഡിയോ കാണാം

Categories
Uncategorized

സഞ്ജുവിനെ ഇത്ര അഗ്രസീവ് ആയി ഇതിന് മുമ്പ് കണ്ടിട്ടില്ല ,ജയത്തിന് ശേഷമുള്ള സെലിബ്രേഷൻ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗവിനെ ഏഴു വിക്കറ്റിന് തകർത്തു രാജസ്ഥാൻ പോയിൻറ് പട്ടികയിൽ ഒന്നാമത് എത്തി. 33 പന്തിൽ 7 ഫോറും നാല് സിക്സറുകളും ഉൾപ്പെടെ 71 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറർ.ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലത്തെ സഞ്ജുവിന്റെ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻറെ നേരെ കണ്ണടയ്ക്കാൻ സെലക്ടർമാർക്ക് ഇനി ആവില്ല എന്നതിൻറെ ഉത്തമ ഉദാഹരണമായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ്.

തന്നെ അവഗണിക്കുന്നതിനുള്ള ചുട്ട മറുപടി ആണ് ആ ഇന്നിംഗ്സ് എന്ന നിലക്കായിരുന്നു അദ്ദേഹത്തിൻറെ വിജയ ആഹ്ലാദം. പത്തൊമ്പതാം യാഷ് താക്കൂറിനെതിരെ സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ചശേഷം സഞ്ജു മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വിജയം സെലിബ്രേറ്റ് ചെയ്യുന്നത് കാണാമായിരുന്നു. സാധാരണ ശാന്തമായ രീതിയിൽ പ്രതികരിക്കാനുള്ള സഞ്ജു ഇന്നലെ വളരെ അഗ്രസീവ് ആയിട്ടായിരുന്നു വിജയ നിമിഷം ആഘോഷിച്ചത്. സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ച അഗ്രസീവായ സഞ്ജുവിന്റെ ആഘോഷ വീഡിയോ ഇതാ

Categories
Uncategorized

ഇതെന്താ മുട്ടി ഫോറോ, പാടത്തെ കളിയിൽ മാത്രേ ഇങ്ങനത്തെ ഷോട്ട് കണ്ടിട്ടുള്ളു, സഞ്ജുവിന്റെ കിടിലൻ ബൗണ്ടറി വിഡിയോ കാണാം

ലക്നൗവിനെതിരെ ഏഴു വിക്കറ്റ് ജയം നേടിയതോടെ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ലക്നവിന്റെ 196 റൺസ് എന്ന വിജയലക്ഷ്യം രാജസ്ഥാൻ 19 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 7 ഫോറും നാല് സിക്സറുകളും അടക്കം 33 പന്തൽ 71 റൺസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ വിജയ ശിൽപ്പി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ലക്നൗ ബോളർമാർക്കെതിരെ യാതൊരു ദയയും കൂടാതെ തലങ്ങും വിലങ്ങും ബോണ്ടറികൾ പായിച്ചായിരുന്നു അദ്ദേഹത്തിൻറെ ബാറ്റിംഗ്.

ഇതിൽ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ബൗളർ അമിത് മിശ്രയ്ക്കെതിരെ അദ്ദേഹം നേടിയ ബൗണ്ടറി ധോണിയുടെ ഷോട്ടിനെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പന്ത് മുട്ടി ഡിഫൻസ് ചെയ്യുന്ന രീതിയിൽ ബാറ്റ് ആംഗിൾ തിരിച്ചു വിക്കറ്റ് കീപ്പറേ മറികടന്ന് നേടിയ ബൗണ്ടറി ആണ് ഇതിൽ ഏറ്റവും സ്പെഷ്യൽ. ആ തകർപ്പൻ ബൗണ്ടറിയുടെ വീഡിയോ ഇതാ

Categories
Uncategorized

സിക്സ് അടിച്ചു കളി തീർത്തു, മുന്നിൽ നിന്ന് നയിച്ചു മലയാളികളുടെ അഹങ്കാരം, സിക്സ് വിഡിയോ കാണാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നോവിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ലക്നൗവിനെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 196 റൺസ് എടുത്തു. തുടർന്ന് ബാറ്റിംഗ് ചെയ്ത രാജസ്ഥാൻ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഇന്നത്തെ വിജയത്തോടെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് മുന്നിൽ ലോകകപ്പ് സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. 71 റൺസ് നേടിയ സഞ്ജു ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറർ .33 പന്തിൽ 7 ഫോറും 4 സിക്സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിൻറെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ യാഷ് താക്കൂറിനെതിരെ നേടിയ തകർപ്പൻ സിക്സ് ഓടെയാണ് സഞ്ജു രാജസ്ഥാന് വിജയ റൺസ് നേടിക്കൊടുത്തത്. സഞ്ജു നേടിയ ആ തകർപ്പൻ സിക്സറിന്റെ വീഡിയോ ഇതാ

Categories
Uncategorized

എന്നെ കാണിക്കുന്നത് നിർത്തൂ പോയി കളി കാണിക്ക് . തന്നെ ഫോക്കസ് ചെയ്ത ക്യാമറമാനെ ബോട്ടിൽ കൊണ്ട് എറിയാൻ നോക്കി ധോണി. വൈറൽ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ 200 റൺസിൽ അധികം സ്കോർ ചെയ്തിട്ടും ലക്നൗവിനോട് പരാജയപ്പെട്ട നാണക്കേടിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മാത്രമല്ല ധോണിയുടെ ബാറ്റിംഗ് വിരുന്ന് കാണാൻ എത്തിയ ചെന്നൈ ആരാധകർക്ക് ചെറിയ നിരാശയും ഉണ്ടായി പതിവുപോലെ ഫിനിഷറായി ഇറങ്ങിയെങ്കിലും ഒരു ബോളിൽ നാലു റൺസ് നേടിയാണ് ധോണി അവസാനിപ്പിച്ചത്.പക്ഷേ മത്സരത്തിനിടെ പുറത്തുവന്ന ധോണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ചെന്നൈ ബാറ്റ് ചെയ്യുമ്പോൾ ഡ്രസിങ് റൂമിൽ നിൽക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ടിവി ചാനലുകളുടെ സ്ഥിരം പരിപാടിയാണ്. ഇന്നലെയും ഇത് ആവർത്തിച്ചു.

ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിൽ ഇതുകണ്ട സാക്ഷാൽ ധോണി ടിവി ക്യാമറമാനോട് തന്നെ കാണിച്ചത് മതിയെന്നും ഗ്രൗണ്ടിൽ നടക്കുന്ന കളി ഫോക്കസ് ചെയ്യൂ എന്നും പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. ക്യാമറാമാനെ ബോട്ടിൽ കൊണ്ട് ധോണി എറിയാൻ ഓങ്ങുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.മുമ്പത്തെ ഒരു മത്സരത്തിൽ രോഹിത് ശർമയും ക്യാമറമാനോട് ഇത്തരത്തിൽ പ്രതികരിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. കളിയേക്കാൾ തനിക്ക് കിട്ടുന്ന അമിത പ്രാധാന്യത്തെ ധോണി പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് ആരാധകർ പറയുന്നു. ക്യാമറമാനോട് ധോണി പ്രതികരിക്കുന്ന വൈറൽ വീഡിയോ ഇതാ

Categories
Uncategorized

ആർസിബി അടിച്ചത് സിക്സ്. അമ്പയർ നൽകിയത് ഫോർ.തോറ്റത് ഒരു റൻസിന്. ബാംഗ്ലൂർ – കൊൽക്കത്ത മത്സരം സംശയ മുനയിൽ . വിവാദ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത-ബാംഗ്ലൂർ മത്സരത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. വിരാട് കോലി ഔട്ട് ആയ ബോൾ നോ ബോൾ ആയിരുന്നു എന്ന പരാതി ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. ആവേശകരമായ ആ മത്സരത്തിൽ കൊൽക്കത്തയോട് ഒരു റൺസിനായിരുന്നു ബാംഗ്ലൂരിന്റെ പരാജയം. ഈ പരാജയത്തോടെ ബാംഗ്ലൂരിന്റെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവാദവും കൂടി പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒരു റണ്ണിന് ആർ സി ബി തോറ്റ മത്സരത്തിൽ ബാംഗ്ലൂർ താരം പ്രഭു ദേശായി അടിച്ച സിക്സ് അമ്പയർ ഫോർ ആയിട്ടാണ് പരിഗണിച്ചത് എന്നാണ് പുതിയ വിവാദം.

മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ പ്രഭു ദേശായി ഫൈൻ ലെഗിലേക്ക് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് മുകളിൽ ആയിരുന്നു വീണത്. എന്നാൽ ഇത് സിക്സ് ആണോ ഫോർ ആണോ എന്ന് റിപ്ലൈയിൽ പരിശോധിച്ച അമ്പയർ ഫോറാണ് അനുവദിച്ചത്. മാത്രമല്ല ഒരു തവണ മാത്രം ആണ് അമ്പയർ റിപ്ലൈ നോക്കിയത്. പക്ഷേ ഇപ്പോൾ പുറത്തുവന്ന വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോകൾ ഇത് സിക്സ് ആണെന്ന് തെളിയിക്കുന്നതാണ്. ഒരു റണ്ണിന് മത്സരം നഷ്ടമായ ബാംഗ്ലൂരിന് തെറ്റായ ഈ തീരുമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാൽ ഇതിൽ ഐപിഎൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദമായ ആ ബൗണ്ടറി വീഡിയോ കാണാം

Categories
Uncategorized

വിവാദ പുറത്താകൽ. കളി കഴിഞ്ഞിട്ടും കലിപ്പ് തീര്ണില്ലല്ലോ. മത്സരശേഷവും അമ്പയർമാരോട് തർക്കിച്ചു കോലി . താരം നടപടി നേരിട്ടേക്കും എന്ന് റിപ്പോർട്ടുകൾ. വിവാദമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് ഒരു റൺ ജയം. എന്നാൽ മത്സരം അവസാനിച്ചിട്ടും വിരാട് കോലിയുടെ വിവാദ വിക്കറ്റാണ് ഇപ്പോൾ സംസാര വിഷയം. കൊൽക്കത്തയുടെ 223 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് കോലി- ഡുപ്ലേസിസ് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും വിവാദമായ ഒരു തീരുമാനത്തിലൂടെ 7 ബൗളിൽ 18 റൺസ് എടുത്ത വിരാട് കോലി പുറത്തായത് ബാംഗ്ലൂരിന് തുടക്കത്തിലെ വലിയ തിരിച്ചടിയായിരുന്നു.

ഹർഷീദ് റാണയുടെ ഫുൾടോസിൽ ബാറ്റ് വെച്ച കോലിയെ ബൗളർ തന്നെ പിടിച്ചു. എന്നാൽ ഇത് ഹൈ ബോൾ ആണെന്ന് വാദിച്ച് റിവ്യൂവിന് കൊടുത്ത കോലിയെ നിരാശനാക്കി തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു. ഇതിൽ ക്ഷുഭിതനായ കോലി ഗ്രൗണ്ടിൽ ഫീൽഡ് അമ്പയർമാരോട് തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ശേഷമാണ് ഗ്രൗണ്ട് വിട്ടത്. എന്നാൽ മത്സര ശേഷവും കോലി അമ്പയർമാരോട് തർക്കിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമ്പയർമാർ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും കോലി അതിലൊന്നും തൃപ്തനല്ലെന്ന് കാണാം. ഏതായാലും ഈ സംഭവ വികാസങ്ങൾ താരത്തിന് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. വിവാദമായ വീഡിയോ കാണാം