ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് ഒരു റൺ ജയം. എന്നാൽ മത്സരം അവസാനിച്ചിട്ടും വിരാട് കോലിയുടെ വിവാദ വിക്കറ്റാണ് ഇപ്പോൾ സംസാര വിഷയം. കൊൽക്കത്തയുടെ 223 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് കോലി- ഡുപ്ലേസിസ് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും വിവാദമായ ഒരു തീരുമാനത്തിലൂടെ 7 ബൗളിൽ 18 റൺസ് എടുത്ത വിരാട് കോലി പുറത്തായത് ബാംഗ്ലൂരിന് തുടക്കത്തിലെ വലിയ തിരിച്ചടിയായിരുന്നു.
ഹർഷീദ് റാണയുടെ ഫുൾടോസിൽ ബാറ്റ് വെച്ച കോലിയെ ബൗളർ തന്നെ പിടിച്ചു. എന്നാൽ ഇത് ഹൈ ബോൾ ആണെന്ന് വാദിച്ച് റിവ്യൂവിന് കൊടുത്ത കോലിയെ നിരാശനാക്കി തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു. ഇതിൽ ക്ഷുഭിതനായ കോലി ഗ്രൗണ്ടിൽ ഫീൽഡ് അമ്പയർമാരോട് തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ശേഷമാണ് ഗ്രൗണ്ട് വിട്ടത്. എന്നാൽ മത്സര ശേഷവും കോലി അമ്പയർമാരോട് തർക്കിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമ്പയർമാർ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും കോലി അതിലൊന്നും തൃപ്തനല്ലെന്ന് കാണാം. ഏതായാലും ഈ സംഭവ വികാസങ്ങൾ താരത്തിന് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. വിവാദമായ വീഡിയോ കാണാം
— nadeer500 (@nadeer50048205) April 22, 2024