ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം എല്ലാം കൊണ്ടും ബാംഗ്ലൂരിന് ദുരന്തമായിരുന്നു. അവസാന പന്ത് വരെ പൊരുതിയിട്ടും കൊൽക്കത്തയോട് തോൽക്കാനായിരുന്നു ആർസിബിയുടെ വിധി.കൊൽക്കത്തയുടെ 222 റൺസ് പിന്തുടർന്ന ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ വിവാദപരമായ ഒരു തീരുമാനത്തിൽ കോലിയെ നഷ്ടപ്പെട്ടു. ഫുൾ ടോസിൽ ഔട്ടായ കോലി നോബോളിന് അപ്പീൽ ചെയ്തെങ്കിലും റിവ്യൂവിലും ഔട്ട് വിധിച്ചു. ഏഴു പന്തിൽ 18 റൺസ് എടുത്ത് തകർപ്പൻ ഫോമിൽ ആയിരുന്ന വിരാട് കോലി അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫീൽഡ് അമ്പയർമാരോട് കയർത്താണ് കളം വിട്ടത്.
എന്നാൽ മത്സരശേഷം വ്യത്യസ്തമായ ഒരു കോലിയെ ആയിരുന്നു ആരാധകർക്ക് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. എതിർ ടീമായ കൊൽക്കത്തയുടെ യുവ താരങ്ങളുമായി അദ്ദേഹം സംസാരിക്കുന്നതും ബാറ്റിംഗ് ടിപ്സുകൾ പറഞ്ഞുകൊടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ തുടങ്ങിയവർ ഗ്രൗണ്ടിൽ ഇരിക്കുന്നതും വിരാട് കോലി നിന്നുകൊണ്ട് അവർക്ക് ക്ലാസ് എടുക്കുന്നതും വീഡിയോയിൽ ഉണ്ട്. വൈറലായ ആ വീഡിയോ കാണാം
— nadeer500 (@nadeer50048205) April 22, 2024