Categories
Uncategorized

പ്രതിഷേധിക്കാൻ വന്നവരെ സിക്സ് അടിക്കുന്ന പോലെ ബൗണ്ടറിക്ക് പുറത്തിട്ട് ബെയർസ്റൗ, വീഡിയോ കാണാം

ക്രിക്കറ്റ്‌ പിച്ചുകളിലേക്ക് ആരാധകർ മത്സരത്തിന് ഇടയിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കേറുന്നത് ഇപ്പോൾ സ്ഥിരമായ കാഴ്ചയാണ്. ഇംഗ്ലണ്ടിലെ മത്സരങ്ങളിൽ ഇത്തരത്തിൽ അതിക്രമിച്ചു കേറി പ്രശസ്തി നേടിയ ഒരു വ്യക്തിയാണ് ജാർവോ. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ആഷേസ് ടെസ്റ്റ്‌ മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.

ആഷേസ് ടെസ്റ്റിൽ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ഫീൽഡ് ചെയ്യുകയാണ്.എന്നാൽ ഈ തവണ ആരാധകർ അല്ല ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കേറിയത്.ഒരു കൂട്ടം പ്രതിഷേധകാരാണ് ഈ തവണ ഇംഗ്ലണ്ടിലെ ലോർഡ്സിലേക്ക് കടന്ന് വന്നത്.ഫോസിൽ ഫ്യൂവൽ കത്തിക്കുന്നതിന് എതിരെയുള്ള സമരകാരാണ് ഇവർ.ഈ പ്രതിഷേധകാർ ഗ്രൗണ്ടിന് ഇടയിലേക്ക് ഓടിയെത്തി.

എന്നാൽ ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റൊ ഇത്തരത്തിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കേറിയ മനുഷ്യരെ തിരകെ ഗ്രൗണ്ടിന് പുറത്തേക്ക് അയച്ചത്. അതും തന്റെ പുറത്ത് കേറ്റികൊണ്ട്. ആഷേസ് ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ആഷേസ് ടെസ്റ്റ്‌ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു.

Categories
Uncategorized

ഇത് എന്തൊരു അടി, വിൻഡിസിനെ തോൽപിച്ച വാൻ ബീക്കിന്റെ സൂപ്പർ ഓവർ ബാറ്റിംഗ് വിഡിയോ ഇതാ.

ഒരു ടെസ്റ്റ്‌ പ്ലെയിങ് നേഷനെ ഒരു അസോസിയറ്റ് ടീം ഏകദിന മത്സരത്തിൽ തോല്പിക്കുമ്പോൾ അത് ചരിത്രമാണ്. എന്നാൽ ഇത്തരത്തിൽ ഒരു അസോസിയേറ്റ് ടീം 350 ന്ന് മുകളിൽ റൺസ് പിന്തുടരുക. അതിന് ശേഷം ആ മത്സരം ജയിക്കുക. വെസ്റ്റ് ഇൻഡീസ് നേതർലാൻഡ്സ് മത്സരത്തിലും സംഭവിച്ചത് ഇത് തന്നെയാണ്.

നേരത്തെ പൂരന്റെ സെഞ്ച്വറി മികവിലാണ് വെസ്റ്റ് ഇൻഡീസ് 374 റൺസ് സ്വന്തമാക്കിയത്.നിടമാനൂരുവിന്റെ സെഞ്ച്വറിയും സ്കോട്ട് എഡ്വവാർഡ്സിന്റെ ഫിഫ്റ്റിയും വാൻ ബീക്കിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് മത്സരം ടൈയിലേക്ക് എത്തിച്ചത്. സൂപ്പർ ഓവറിൽ 30 റൺസാണ് ഡച്ച് താരം ഡി ബീക് അടിച്ചു കൂട്ടിയത്

.ജെയസൺ ഹോൾഡറാണ് വിൻഡിസിന് വേണ്ടി പന്ത് എറിഞ്ഞത്.ആദ്യത്തെ ബോൾ വാൻ ഡി ബീക് ഫോർ സ്വന്തമാക്കി.രണ്ടാമത്തെ പന്ത് സിക്സ്. വീണ്ടും ഫോർ, നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ സിക്സ്.അവസാന പന്തിൽ വീണ്ടും ഫോർ.മാത്രമല്ല ഏകദിന ക്രിക്കറ്റിലെ ഒരു സൂപ്പർ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ ഡച്ച് താരം വാൻ ബീക്കായി മാറി. ഹോൾഡറിനെതിരെ 30 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ നേതർലാന്ഡ്സ് വിജയം സ്വന്തമാക്കി

Categories
Cricket

മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, സഞ്ജു തിരകെ ഇന്ത്യൻ ടീമിൽ

കഴിഞ്ഞു കാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ട ക്രിക്കറ്റ്‌ താരം തന്നെയാണ് സഞ്ജു സാംസൺ. ലഭിച്ച ട്വന്റി ട്വന്റി അവസരങ്ങളിൽ വേണ്ടവിധം നല്ല പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തന്റെ വിമർശകരുടെ എണ്ണവും കൂടിയിരുന്നു. എന്നാൽ അതിന് ശേഷം ഏകദിനത്തിൽ അവസരം സഞ്ജുവിന് ലഭിച്ചിരുന്നു.സ്ഥിരതയില്ലാത്തവൻ എന്ന് വിമർശകർ മുദ്ര കുത്തിയവൻ ഏകദിനത്തിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.11 ഏകദിന മത്സരങ്ങളിൽ നിന്ന് 66 ബാറ്റിംഗ് ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അവസാന കളിച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തെ സെലക്ടർമാർ ഏകദിനത്തിൽ നിന്നും തഴഞ്ഞു.

എന്നാൽ ഇപ്പോൾ മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് ആവേശകരമായ ആ ക്രിക്കറ്റ്‌ വാർത്ത വന്നെത്തിയിരിക്കുകയാണ്.സഞ്ജു സാംസണെ തിരകെ ഏകദിന ടീമിലേക്ക് വിളിച്ചിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരകെ വിളിച്ചത്.ജൂലൈ 27 ന്നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഏകദിന പരമ്പരക്ക് പുറമേ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ്‌ ടീമും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു ടീമകളും ചുവടെ ചേർക്കുന്നു.ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്,വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ,ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, നവ്ദീപ് സെയ്നി.ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാന്ധ്യ,ഷാർദൂല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ….

Categories
Cricket

തല അടുത്ത സീസണിൽ ഐ പി എല്ലിൽ കാണുമോ??

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിക്ക് കിട്ടിയ പിന്തുണ വളരെ വലുതായിരുന്നു. എതിരാളികളുടെ ഗ്രൗണ്ട് പോലും മഞ്ഞയിൽ മുക്കി കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ അവരുടെ തലയുടെ അവസാന ഐ പി എൽ സീസൺ എന്ന് കരുതുന്ന സീസൺ ആഘോഷിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം കൂടി നേടിയതോടെ ധോണി അടുത്ത സീസണിൽ ഉണ്ടാവാൻ സാധ്യതയില്ലെന്ന് തന്നെയാണ് ആരാധകർ കരുതിയത്

.എന്നാൽ ഇപ്പോൾ ഇതിന് വ്യക്തമായി ഉത്തരം നൽകിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സി ഈ ഒ കാശി വിശ്വനാഥൻ. അദ്ദേഹത്തിന്റെ വാക്കുകൾ എന്താണ് നമ്മുക്ക് പരിശോധിക്കാം.ക്രിക്ക് ഇൻഫോക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ.ഫൈനലിന് ശേഷം അദ്ദേഹം മുംബൈയിലേക്ക് സർജറിക്ക് പോവുമെന്നും ശേഷം കായിക ക്ഷമത വീണ്ടു എടുക്കാൻ റാഞ്ചിയിലേക്ക് പോവുമെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു.

റുതുരാജിന്റെ വിവാഹം ശേഷം താൻ ധോനിയെ പോയ്‌ കണ്ടിരുന്നു. അദ്ദേഹം തീർത്തും സുഖം പ്രാപിച്ചു വരുകയാണ്.മൂന്നു ആഴ്ച അദ്ദേഹം വിശ്രമത്തിലാണ്.ജനുവരിയിലോ ഫെബ്രുവരിയിലോ അദ്ദേഹത്തിന് കളിക്കാൻ സാധിചേക്കും.അയാൾക്ക് അറിയാം എന്ത് ചെയ്യണമെന്ന്. അദ്ദേഹത്തിന് തന്റെതായ പദ്ധതികളുണ്ട്. എന്താണോ അദ്ദേഹത്തിന്റെ പ്ലാൻ എന്നത് അദ്ദേഹം ഞങ്ങളെ അറിയിക്കും. അതാണ് അദ്ദേഹത്തിന്റെ രീതി എന്നും ചെന്നൈ സി ഈ ഒ കൂട്ടിച്ചേർത്തു.

Categories
IPL 2022 Uncategorized

ആഷേസ് ചൂട് പിടിച്ചു തുടങ്ങി, ഖവാജയും റോബിൻസണും തമ്മിൽ അടി, വീഡിയോ കാണാം..

ആഷേസ് ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ വൈരമാണ്. ഓസ്ട്രേലിയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ചു മത്സര ടെസ്റ്റ്‌ പരമ്പരെയാണ് ആഷേസ് എന്ന് വിളിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയും ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയും ഏറ്റുമുട്ടുനതോടെ ഈ ആഷേസ് വളരെ ആവേശകരമാവുകയാണ്.

ഓസ്ട്രേലിയ കളിക്കുമ്പോൾ സ്ലെഡ്ജ് വളരെ സാധാരണമാണ്. ആഷേസ് കൂടിയാവുന്നതോടെ ഈ സ്ലെഡ്ജുകൾ ഒരു പക്ഷെ മത്സരത്തെ തന്നെ ബാധിച്ചേക്കാം. എന്നാൽ ഇപ്പോൾ ഒരു ഇംഗ്ലണ്ട് താരം ഓസ്ട്രേലിയ താരങ്ങളെ സ്ലെഡ്ജ് ചെയ്തിരിക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസനാണ് ഈ താരം.

ഓസ്ട്രേലിയുടെ രണ്ടാം ഇന്നിങ്സിന്റെ ഡ്രിങ്ക്സ് ബ്രേക്കിന് ഇടയിലാണ് സംഭവം.ഖവാജയും ഗ്രീനും സംസാരിക്കുകയായിരുന്നു.റോബിൻസൺ ഖവാജക്ക് നേരെ തിരിഞ്ഞു.ഖവാജക്കെതിരെ സംസാരിക്കുന്നു.വിട്ട് കൊടുക്കാൻ ഖവാജയും ഒരുക്കുമായിരുന്നില്ല.കാര്യങ്ങൾ കൈവിട്ട് പോവാൻ തുടങ്ങി. എന്നാൽ കൃത്യ സമയത്ത് ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് അൻഡേഴ്സൺ ഇടപെട്ടു. റോബിൻസണിനെ മാറ്റി കൊണ്ട് പോയി. ആദ്യ ഇന്നിങ്സിൽ ഖവാജയുടെ വിക്കറ്റ് റോബിൻസനായിരുന്നു സ്വന്തമാക്കിയത്.

Categories
Cricket

കമ്മിൻസിന് എന്ത് ബാസ് ബോൾ,പോപ്പിനെ പുറത്താക്കിയ കിടിലൻ വിഡിയോ ഇതാ..

ടെസ്റ്റ്‌ ക്രിക്കറ്റ്‌ എന്നത് പ്രതിരോധിക്കാൻ ഒള്ള ഒരു ക്രിക്കറ്റ്‌ ഫോർമാറ്റാണ്. കാല കാലങ്ങളായി പല ടീമുകളും ചെയ്യുന്നതും പ്രതിരോധത്തിൽ ഊന്നിയ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളി രീതി തന്നെയാണ്. എന്നാൽ ബ്രേൻഡൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം പരിശീലകനായി സ്ഥാനം ഏറ്റെടുത്തൊത്തോടെ പുതിയ ഒരു ശൈലി തന്നെ ടെസ്റ്റ്‌ ക്രിക്കറ്റിന് ലഭിച്ചു

.ആക്രമണ ക്രിക്കറ്റ്‌ തന്നെയാണ് ഈ ശൈലി. എന്നാൽ ഈ ശൈലി ലോക ടെസ്റ്റ്‌ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെ ഉപോയിഗിക്കുന്നതിൽ ഇംഗ്ലണ്ട് പരാജയപെടുകയാണ്. ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് തന്നെ മുന്നിൽ നിന്ന് നയിക്കുന്ന ഓസ്ട്രേലിയ ബൌളിംഗ് നിര മത്സരം തങ്ങളുടെ പരിധിയിലാക്കിയിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ച വിഷയം പാറ്റ് കമ്മിൻസ് തന്നെ എറിഞ്ഞ ഒരു ഡെലിവറിയാണ്. സമീപകാലത്ത് ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം നടത്തി കൊണ്ടിരുന്ന പോപ്പിനെതിരെയാണ് ഓസ്ട്രേലിയ നായകന്റെ ഈ ഡെലിവറി.ഒരു റിവേഴ്‌സ് സ്വിഗ് ഇൻസ്വിങ്ങിങ് യോർക്കർ, പോപ്പിന്റെ കുറ്റി തെറിക്കുന്നു.

Categories
Cricket

ക്രിക്കറ്റ്‌ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിൽ ഒന്ന്, സിക്സ് പ്രതീക്ഷിച്ചു നിന്ന ബാറ്റർ ഞെട്ടിയ ക്യാച്ച്, വീഡിയോ കാണാം..

ക്രിക്കറ്റ്‌ ആരാധകരും എങ്ങും ആഷേസിന്റെ ആഘോഷത്തിലാണ്. എന്നാൽ ആഷേസ് ആഘോഷത്തിന് ഇടയിൽ ഇംഗ്ലണ്ടിൽ തന്നെ നടക്കുന്ന ട്വന്റി ട്വന്റി വിറ്റാലിറ്റി ബ്ലാസ്റ്റിൽ ഒരു അത്ഭുതകരമായ ഒരു സംഭവം പിറന്നിരിക്കുകയാണ്. ഒരു അത്ഭുതകരമായ ക്യാച്ച് ആണ് വിറ്റാലിറ്റി ബ്ലാസ്റ്റിൽ സംഭവിച്ചിരിക്കുന്നത്.

ടൂർണമെന്റിൽ സക്സെസ് ഹംസഫ്യെറിനെ നേരിടുകയാണ്.184 റൺസ് പിന്തുടരാൻ ഇറങ്ങിയ ഹംസഫ്യറിന് 11 പന്തിൽ ജയിക്കാൻ വേണ്ടത് 23 റൺസ്.19 ഓവറിന്റെ രണ്ടാമത്തെ പന്ത്, ടൈറൽ മിൽസാണ് സസ്സെസിന് വേണ്ടി പന്ത് എറിയുന്നത്.ബെന്നി ഹൌലാണ് ഹസ്ഫ്യറിന് വേണ്ടി ബാറ്റ് ചെയ്യുന്നത്.

ഓവറിലെ രണ്ടാമത്തെ പന്ത്, ഗുഡ് ലെങ്ത്തിൽ മിൽസ് എറിഞ്ഞ പന്ത് ഹൌൽ ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ അടിക്കുന്നു.സിക്സ് പ്രതീക്ഷിച്ച ഹൌൽ കാണുന്നത് തികച്ചും അത്ഭുതകരമായ ഒരു കാഴ്ചയാണ്.ദീപ് സ്‌ക്വർ ലെഗിലുടെ ചാടിയ ബ്രാഡ് കറി ഒരൊറ്റ കൈ കൊണ്ട് തന്നെ ബോൾ കൈപിടിയിൽ ഒതുക്കുന്നു. ഇത് പോലെ ഒരു ക്യാച്ച് ഈ അടുത്ത കാലത്ത് ഒന്നും ഒരു ക്രിക്കറ്റ്‌ പ്രേമിയും കണ്ട് കാണില്ല..മത്സരത്തിൽ സസ്സ്സ് ആറ് റൺസിന് വിജയിച്ചു.

Categories
Cricket

കണ്ട് പഠിക്ക് ഇന്ത്യക്കാരെ ,ബോളണ്ടിനെ റിവേഴ്സ് സ്കൂപ്പ് സിക്സ് അടിച്ചു റൂട്ട് ; വീഡിയോ കാണാം

ടെസ്റ്റ്‌ ക്രിക്കറ്റിൽ വിപ്ലവതകമായ മാറ്റങ്ങളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം കൊണ്ട് വന്നിരിക്കുന്നത്. ബ്രെണ്ടൺ മക്കല്ലത്തിന്റെ പരിശീലന മികവിൽ ബാസ് ബോൾ എന്നാ ശൈലി കൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ ക്രിക്കറ്റിൽ അതി ഗംഭീരമായ മുന്നേറ്റങ്ങളാണ് നടത്തിയിരിക്കുന്നത്. അക്രമണ ബാറ്റിംഗ് ആണ് ഈ ശൈലിയുടെ പ്രധാന ആയുധം.എന്നാൽ ഈ ശൈലി ഇത് വരെ ഇംഗ്ലണ്ടിന് ഒരു ശക്തമായ ബൌളിംഗ്നിരക്കെതിരെ പരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇപ്പോൾ ആഷസിൽ നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൌളിംഗ് നിരക്കെതിരെ തന്നെ പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഉപോയഗിക്കുന്ന ഷോട്ടുകൾ തന്നെയാണ് ഇംഗ്ലണ്ട് ബാറ്റർമാർ ടെസ്റ്റ്‌ ക്രിക്കറ്റിലും ഉപോയഗിക്കുന്നത്.വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്ത അതെ ബോലൻഡ് തന്നെ ഇംഗ്ലണ്ടിനെതിരെ ഉത്തരങ്ങൾ ഇല്ലാതെയിരിക്കുകയാണ്.

സാക്ഷാൽ ജോയ് റൂട്ട് ബോലൻണ്ടിനെ നേരിട്ടിട്ടത് ഒരു അതിഗംഭീരമായ ഒരു സ്കൂപ്പ് ഷോട്ടിലൂടെയായിരുന്നു.ബോലൻഡ് റൂട്ടിന് എറിഞ്ഞ ആദ്യത്തെ പന്തിൽ തന്നെ വെറും സ്കൂപ് അല്ല റിവേഴ്‌സ് സ്കൂപ് ചെയ്ത് റൂട്ട് സിക്സെർ പറത്തുകയാണ്.ഉത്തരമില്ലാതെ ബോളണ്ടും തിരകെ ബൌളിംഗ് ക്രീസിലേക്ക്.

Categories
Cricket

ഇതാണ് മലയാളികളുടെ മനസ്സ്,15 കോടി കിട്ടിയ സഞ്ജു ചെയ്തത് കണ്ടോ..

മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയായ അദ്ദേഹം മലയാളികൾക്ക് എന്നും അഭിമാനമാണ്. ഇപ്പോൾ വീണ്ടും സഞ്ജുവിനെ ഓർത്തു അഭിമാനിക്കാൻ കഴിയുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എന്താണ് ആ കാര്യം എന്ന് നമുക്ക് പരിശോധിക്കാം

.കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്ക് എടുത്തതിന് സഞ്ജു സാംസൺ ലഭിക്കുന്നത് 15 കോടി രൂപയാണ്. തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസാണ് അദ്ദേഹത്തിന് ഈ തുക നൽകുക.ഈ 15 കോടിയിൽ രണ്ട് കോടി വളർന്നു വരുന്ന ക്രിക്കറ്റ്‌ താരങ്ങൾക്ക് വേണ്ടി ചിലവ് ആക്കിയിരിക്കുകയാണ് സഞ്ജു സാംസൺ.പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്

.തന്റെ സാലറിയുടെ രണ്ട് കോടി സഞ്ജു സാംസൺ പാവപെട്ട കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഉപയോഗിക്കും.രാജസ്ഥാൻ റോയൽസിന്റെ ട്രൈനെർ വഴിയാണ് തങ്ങൾ ഈ വാർത്ത അറിഞ്ഞത് . രാജസ്ഥാൻ റോയൽസ് സഞ്ജുവിന് 15 കോടിയും ബി സി സി ഐ ഒരു കോടിയും നൽകി. ഇതിൽ നിന്ന് രണ്ട് കോടിയാണ് സഞ്ജു പാവപെട്ട കുട്ടികൾക്ക് വേണ്ടി ഉപോയഗിച്ചത്.സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ വലിയ ഒരു ടീമാക്കി മാറ്റാണമെന്ന് ആഗ്രഹമുണ്ടെന്നും അത് കൊണ്ടാണ് അദ്ദേഹം രാജസ്ഥാനിൽ തന്നെ തുടരുന്നത് എന്നും ഇൻസൈഡ് സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്.

Categories
Cricket

തേർഡ് അമ്പയറേ കൂവി ഇന്ത്യൻ ആരാധകർ, വൈറൽ വീഡിയോ ഇതാ..

കഴിഞ്ഞ ദിവസമാണ് വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ അവസാനിച്ചത്. ഇന്ത്യ ഓസ്ട്രേലിയോട് ദയനീയമായി മത്സരം പരാജയപെടുകയും ചെയ്തു. 209 റൺസിനായിരുന്നു ഓസ്ട്രേലിയുടെ വിജയം.ട്രാവിസ് ഹെടായിരുന്നു കളിയിലെ താരം.ഓസ്ട്രേലിയുടെ 444 റൺസ് എന്നാ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 234 ന്ന് ഓൾ ഔട്ട്‌ ആവുകയായിരുന്നു.

എന്നാൽ മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ ബാറ്റർ ഗിൽ പുറത്തായത് വളരെ വിവാദമുണ്ടാക്കിയിരുന്നു. ബോളൻഡിന്റെ പന്തിൽ ഗ്രീൻ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത് നിലത്ത് കുത്തിയ പന്ത് തേർഡ് അമ്പയർ റീചാർഡ് കെറ്റിൽബ്രോ കൃത്യമായ ആംഗിളുകൾ പരിശോധിക്കാതെ ഔട്ട്‌ വിധിക്കുകയായിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആരാധകരും മുൻ താരങ്ങളുമെല്ലാം വിമർശിച്ചു എത്തിയിരുന്നു

.ഗിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തന്നെ പ്രതിഷേധം അറിയിച്ചു. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ തന്റെ അവാർഡ് മേടിക്കാൻ കയറിയ റീചാർഡ് കെറ്റിൽബ്രോയേ ഇന്ത്യൻ ആരാധകർ കൂവുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.2019 ലോകകപ്പ് സെമി ഫൈനലിലും 2021 ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും റീചാർഡ് കെറ്റിൽബ്രോ തന്നെയായിരുന്നു അമ്പയർ. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.