ഒരു ടെസ്റ്റ് പ്ലെയിങ് നേഷനെ ഒരു അസോസിയറ്റ് ടീം ഏകദിന മത്സരത്തിൽ തോല്പിക്കുമ്പോൾ അത് ചരിത്രമാണ്. എന്നാൽ ഇത്തരത്തിൽ ഒരു അസോസിയേറ്റ് ടീം 350 ന്ന് മുകളിൽ റൺസ് പിന്തുടരുക. അതിന് ശേഷം ആ മത്സരം ജയിക്കുക. വെസ്റ്റ് ഇൻഡീസ് നേതർലാൻഡ്സ് മത്സരത്തിലും സംഭവിച്ചത് ഇത് തന്നെയാണ്.
നേരത്തെ പൂരന്റെ സെഞ്ച്വറി മികവിലാണ് വെസ്റ്റ് ഇൻഡീസ് 374 റൺസ് സ്വന്തമാക്കിയത്.നിടമാനൂരുവിന്റെ സെഞ്ച്വറിയും സ്കോട്ട് എഡ്വവാർഡ്സിന്റെ ഫിഫ്റ്റിയും വാൻ ബീക്കിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് മത്സരം ടൈയിലേക്ക് എത്തിച്ചത്. സൂപ്പർ ഓവറിൽ 30 റൺസാണ് ഡച്ച് താരം ഡി ബീക് അടിച്ചു കൂട്ടിയത്
.ജെയസൺ ഹോൾഡറാണ് വിൻഡിസിന് വേണ്ടി പന്ത് എറിഞ്ഞത്.ആദ്യത്തെ ബോൾ വാൻ ഡി ബീക് ഫോർ സ്വന്തമാക്കി.രണ്ടാമത്തെ പന്ത് സിക്സ്. വീണ്ടും ഫോർ, നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ സിക്സ്.അവസാന പന്തിൽ വീണ്ടും ഫോർ.മാത്രമല്ല ഏകദിന ക്രിക്കറ്റിലെ ഒരു സൂപ്പർ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ ഡച്ച് താരം വാൻ ബീക്കായി മാറി. ഹോൾഡറിനെതിരെ 30 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ നേതർലാന്ഡ്സ് വിജയം സ്വന്തമാക്കി