കഴിഞ്ഞു കാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ട ക്രിക്കറ്റ് താരം തന്നെയാണ് സഞ്ജു സാംസൺ. ലഭിച്ച ട്വന്റി ട്വന്റി അവസരങ്ങളിൽ വേണ്ടവിധം നല്ല പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തന്റെ വിമർശകരുടെ എണ്ണവും കൂടിയിരുന്നു. എന്നാൽ അതിന് ശേഷം ഏകദിനത്തിൽ അവസരം സഞ്ജുവിന് ലഭിച്ചിരുന്നു.സ്ഥിരതയില്ലാത്തവൻ എന്ന് വിമർശകർ മുദ്ര കുത്തിയവൻ ഏകദിനത്തിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.11 ഏകദിന മത്സരങ്ങളിൽ നിന്ന് 66 ബാറ്റിംഗ് ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അവസാന കളിച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തെ സെലക്ടർമാർ ഏകദിനത്തിൽ നിന്നും തഴഞ്ഞു.
എന്നാൽ ഇപ്പോൾ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ആ ക്രിക്കറ്റ് വാർത്ത വന്നെത്തിയിരിക്കുകയാണ്.സഞ്ജു സാംസണെ തിരകെ ഏകദിന ടീമിലേക്ക് വിളിച്ചിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരകെ വിളിച്ചത്.ജൂലൈ 27 ന്നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഏകദിന പരമ്പരക്ക് പുറമേ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് ടീമും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു ടീമകളും ചുവടെ ചേർക്കുന്നു.ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്,വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ,ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, നവ്ദീപ് സെയ്നി.ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാന്ധ്യ,ഷാർദൂല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ….