Categories
Uncategorized

11 സിക്സിൻ്റെ റെക്കോർഡ് സെഞ്ചുറിയുമായി പരാഗ്; വിമർശകരുടെ വായടപ്പിച്ച ഇന്നിങ്സ്.. വീഡിയോ കാണാം

പുതുച്ചേരിയിൽ നടക്കുന്ന ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ലീഗ് ഘട്ടം പകുതിയോളം പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. നിലവിൽ രണ്ട് ടീമുകൾ മാത്രമാണ് കളിച്ച മൂന്നു മത്സരങ്ങളിലും വിജയം കണ്ടെത്തിയത്. റൺറേറ്റ് അടിസ്ഥാനത്തിൽ സൗത്ത് സോൺ ഒന്നാമതും ഈസ്റ്റ് സോൺ രണ്ടാമതും നിൽക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് സോൺ, നോർത്ത് ഈസ്റ്റ് സോണിനെ 9 വിക്കറ്റിന് കീഴടക്കി. മലയാളി താരം രോഹൻ കുന്നുമ്മൽ 87 റൺസോടെ പുറത്താകാതെ നിന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നോർത്ത് സോൺ 88 റൺസിന് ഈസ്റ്റ് സോണിനോട് പരാജയപ്പെട്ടിരുന്നു. ആസാം താരമായ റിയാൻ പരാഗിൻ്റെ ഓൾറൗണ്ട് മികവാണ് ഈസ്റ്റ് സോൺ വിജയത്തിൽ നിർണായകമായത്. ടൂർണമെൻ്റിലെ അവരുടെ ആദ്യ മത്സരത്തിൽ പരാഗിന് ബെഞ്ചിൽ ആയിരുന്നു സ്ഥാനം. രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചപ്പോൾ ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും (9 പന്തിൽ 13), ബോളിംഗിൽ തിളങ്ങിയിരുന്നു. 10 ഓവറിൽ രണ്ട് മെയ്ഡെൻ ഉൾപ്പെടെ വെറും 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു അദ്ദേഹം.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോൺ 57/5 എന്ന നിലയിൽ തകർന്ന അവസ്ഥയിലാണ് പരാഗിൻ്റെ എൻട്രി. വിക്കറ്റ് കീപ്പർ കുമാർ കുഷഗ്രയുമോത്ത് 235 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച പരാഗ്, അവരെ 50 ഓവറിൽ 337/8 എന്ന കൂറ്റൻ ടോട്ടലിൽ എത്തിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ജോഡിയുടെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ആണിത്. കുമാർ കുഷാഗ്ര 98 റൺസ് നേടി പുറത്തായി.

പരാഗ് 102 പന്തിൽ നിന്നും 5 ഫോറും 11 സിക്‌സും അടക്കം 131 റൺസാണ് നേടിയത്. ദേവ്ധർ ട്രോഫി ടൂർണമെൻ്റ് ചരിത്രത്തിൽ ഒരു താരം ഒരു ഇന്നിംഗ്സിൽ നേടിയ ഏറ്റവും കൂടുതൽ സിക്സുകളുടെ റെക്കോർഡും പരാഗ് സ്വന്തം പേരിലാക്കി. 2010 സീസണിൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോൺ താരമായ യുസുഫ് പഠാൻ നേടിയ 9 സിക്‌സുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇതുകൊണ്ടൊന്നും അവസാനിച്ചില്ല, മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്ത് സോണിനെ 4 വിക്കറ്റ് വീഴ്ത്തിയ പരാഗിൻ്റെ നേതൃത്വത്തിലാണ് ഈസ്റ്റ് സോൺ കീഴടക്കിയതും.

സെഞ്ചുറി വീഡിയോ..

Categories
Uncategorized

ഞമ്മള് മലയാളി പുലിയല്ലേ; വൈറലായി ഉത്തപ്പയുടെ മലയാളം അഭിമുഖം.. വീഡിയോ കാണാം

സിംബാബ്‌വെ ആഫ്രോ ടി10 ലീഗിൻ്റെ പ്രഥമ സീസൺ അതിൻ്റെ പരിസമാപ്തിയിലേക്ക് കടക്കുന്നു. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഡർബൻ ക്വാലണ്ടേഴ്സ്, ജോബർഗ് ബഫല്ലോസിനെ നേരിടുകയാണ്. ഇതിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തുടർന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ കേപ്പ്ടൗൺ സാമ്പ് ആർമിയും ഹരാരെ ഹറിക്കെയ്ൻസും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവരും ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ടവരും തമ്മിൽ തുടർന്ന് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടി രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

മുൻ ഇംഗ്ലണ്ട് താരം ഒയിൻ മോർഗൻ നയിക്കുന്ന ഹരാരെ ഹറിക്കൈൻസ് ടീമിൽ ഇന്ത്യൻ താരങ്ങളായി ഓൾറൗണ്ടർ ഇർഫാൻ പഠാൻ, വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ, പേസർ മലയാളി താരം എസ്. ശ്രീശാന്ത് എന്നിവരും കളിക്കുന്നുണ്ട്. ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷമാണ് ശ്രീശാന്തിന് ടീമിൽ അവസരം ലഭിക്കുന്നത്. സമ്പ് ആർമിക്ക് എതിരായ മത്സരത്തിൽ അവർക്ക് അവസാന ഓവറിൽ ജയിക്കാൻ 8 റൺസ് വേണ്ടപ്പോൾ ഇംപാക്ട് പ്ലെയർ ആയാണ് ശ്രീ എത്തിയത്.

ടൂർണമെൻ്റിൽ തൻ്റെ ആദ്യ ഓവർ എറിഞ്ഞ അദ്ദേഹം, മികച്ച രീതിയിൽ പന്തെറിഞ്ഞു. മത്സരം ടൈ ആവുകയും സൂപ്പർ ഓവറിലേക്ക് നീട്ടിയെടുക്കുകയും ചെയ്തു. ആ മത്സരം ഹറിക്കെയ്ൻസ് വിജയിക്കുകയും ചെയ്തു. അതിനുശേഷം അവർ കളിച്ച മത്സരത്തിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് അർദ്ധസെഞ്ചുറി മികവിൽ അവർ ഡർബൻ ടീമിനെയും കീഴടക്കി. ആ മത്സരശേഷം റോബിൻ ഉത്തപ്പയുടെ മലയാളത്തിലുള്ള വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

“ഒരുപാട് സന്തോഷമുണ്ട്, ഇന്നലെ ശ്രീ ജയിപ്പിച്ചു. ഇന്ന് ഞാൻ ജയിപ്പിച്ചു.. ഞമ്മള് മലയാളി പുലിയല്ലെ..” എന്നിങ്ങനെ പോകുന്നു നല്ല പച്ച മലയാളത്തിൽ ഉത്തപ്പയുടെ വാക്കുകൾ. പാതി മലയാളിയായ റോബിൻ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമിൻ്റെ താരമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു അതിഥി താരമായി കേരള ടീമിലും കളിച്ചിരുന്നു. ടി10 ടൂർണമെൻ്റിൽ തങ്ങളുടെ ടീം ഇനിയും മികച്ച വിജയങ്ങൾ നേടുമെന്നും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്നും ഉത്തപ്പ പറഞ്ഞു.

വീഡിയോ..

Categories
Uncategorized

ഈ വഴി പോകാൻ പറ്റില്ല; രണ്ടാം സ്ലിപ്പിൽ കോഹ്‌ലിയുടെ സ്റ്റൈലൻ ക്യാച്ച്.. വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസത്തിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് എത്തിയ ടീം ഇന്ത്യ, ഇന്നലെ 5 വിക്കറ്റ് വിജയവുമായി ആവേശത്തുടക്കം കുറിച്ചിരുന്നു. ബർബഡോസിലെ കെൻസിങ്ടൻ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ പേസർ മുകേഷ് കുമാറിന്, ഇന്നലെ ഏകദിന അരങ്ങേറ്റ മത്സരം ലഭിച്ചു. 

മൂന്നോവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും ആറു റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ കുൽദീപിൻ്റെയും, 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെയും മികവിൽ ഇന്ത്യ അവരെ 23 ഓവറിൽ 114 റൺസിന് ഓൾഔട്ടാക്കി. 43 റൺസുമായി നായകൻ ഷായ് ഹോപ് ഒരറ്റത്ത് ചെറുത്തുനിന്നെങ്കിലും പിന്തുണ നൽകാൻ ആരും ഉണ്ടായില്ല. ഇന്ത്യൻ സ്പിന്നർമാരെ സമർത്ഥമായി നേരിടാൻ കഴിയാതെ അവർ ഓരോരുത്തരായി പവലിയനിലേക്ക് മടങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, കിഷൻ – ഗിൽ പുതിയ ഓപ്പണിംഗ് ജോഡിയെയാണ് ഇറക്കിയത്. ഗിൽ പുറത്തായപ്പോൾ സൂര്യകുമാർ മൂന്നാമനായി ഇറങ്ങി. നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും യുവതാരങ്ങൾക്ക് ബാറ്റിംഗ് സമയം കിട്ടാനായി ഡഗ് ഔട്ടിൽ തുടർന്നു. വന്നവരെല്ലാം പെട്ടെന്ന് പെട്ടെന്ന് മടങ്ങിയെങ്കിലും ഇഷൻ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ശേഷമാണ് പുറത്തായത്. ഒടുവിൽ ഇന്ത്യ 97/5 എന്ന നിലയിൽ എത്തിയപ്പോൾ രോഹിത് കളത്തിലിറങ്ങി. 12 റൺസുമായി രോഹിത്തും 16 റൺസുമായി ജഡേജയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മത്സരത്തിൽ ഇന്ത്യൻ ഫീൽഡിംഗ് സമയത്ത് വിരാട് കോഹ്‌ലിയുടെ ഒരു തകർപ്പൻ ക്യാച്ച് ഉണ്ടായിരുന്നു. ജഡേജ എറിഞ്ഞ പതിനെട്ടാം ഓവറിൻ്റെ നാലാം പന്തിൽ രോമാരിയോ ഷെപ്പേർഡിനെ പുറത്താക്കാനായിരുന്നു അത്. ജഡേജയെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിൽ അദ്ദേഹത്തിൻ്റെ ബാറ്റിൽ തട്ടി എഡ്‌ജായി പന്ത് പിന്നിലേക്ക് പോകുകയായിരുന്നു. രണ്ടാം സ്ലിപ്പിൽ നിന്നിരുന്ന കോഹ്‌ലി, തൻ്റെ വലതുവശത്തേക്ക് ചാഞ്ഞുകൊണ്ട് ഞൊടിയിടയിൽ ഒറ്റക്കൈ കൊണ്ട് പന്ത് പിടിച്ചെടുക്കുകയായിരുന്നു. പന്ത് വളരെ പെട്ടെന്ന് താണു വന്നതുകൊണ്ട് ക്യാച്ച് എടുക്കുക ദുഷ്കരമായ ഒന്നായിരുന്നു. എങ്കിലും കോഹ്‌ലി അനായാസം അത് കൈപ്പിടിയിൽ ഒതുക്കി.

വീഡിയോ..

Categories
Uncategorized

ശ്രീശാന്തിന്റെ ഗംഭീര ഓവറിന്റെ വീഡിയോ..

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മലയാളി താരമാണ് ശ്രീശാന്ത്. കേരളത്തിന് വേണ്ടി രഞ്ജിയിൽ ആദ്യമായി ഹാട്ട്രിക്ക് നേടിയ താരം 2007 ട്വന്റി ട്വന്റി ലോകക്കപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗവുമായിരുന്നു. ഇതിൽ 2007 ട്വന്റി ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ എറിഞ്ഞ സ്പെൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നായിരുന്നു.ഇപ്പോഴും ഒരു ട്വന്റി ട്വന്റി ലോകക്കപ്പിന്റെ സെമിയിലും ഫൈനലിലും മൈഡൻ എറിഞ്ഞ ഒരേ ഒരു ബൗളേർ ശ്രീശാന്ത് തന്നെയാണ്. കുട്ടി ക്രിക്കറ്റിലെ തന്റെ അക്രമൽസ്വകാത്ത ഒട്ടും തന്നെ വിട്ട് കൊടുക്കാൻ ശ്രീ ഇപ്പോഴും ഒരുക്കമല്ല.

തന്റെ ബൗളിംഗ് മികവിൽ അഫ്രോ ഏഷ്യൻ t10 ടൂർണമെന്റിലും അദ്ദേഹം പുറത്തേടത്തിരിക്കുകയാണ്.ഹരാരെ ഹരിക്കൻസും കേപ്പ് ടൌൺ സാമ്പ് ആർമിസും തമ്മിലായിരുന്നു മത്സരം.10 ഓവറിൽ 116 റൺസ് പിന്തുടരാൻ ഇറങ്ങിയ കേപ്പ് ടൌൺ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 8 റൺസ്. ഹരിക്കൻസിന് വേണ്ടി പന്ത് എറിയാൻ ശ്രീശാന്ത് എത്തി.

ആദ്യ പന്തിൽ കരിം ജനറ്റ് ബൗളേഡ്.രണ്ടാം പന്തിൽ വില്യംസ് സിംഗിൾ നേടുന്നു. മൂന്നാമത്തെ പന്തിൽ ബ്രീറ്റ്സ്കെ ബൗണ്ടറി സ്വന്തമാക്കി. ഇനി 3 പന്തിൽ ജയിക്കാൻ വേണ്ടത് 3 റൺസ്.അടുത്ത ബോൾ ലെഗ് ബൈ,1 റൺസ്. തൊട്ട് അടുത്ത പന്തിൽ വില്യംസ് റൺ ഔട്ട്‌. അവസാന പന്ത് വീണ്ടും ലെഗ് ബൈ. മത്സരം സൂപ്പർ ഓവറിലേക്ക്.സൂപ്പർ ഓവറിൽ ഹരിക്കൻസിന് വിജയം.

Categories
Uncategorized

വാടാ സൂര്യ!!, മഴ മാറിയോ എന്ന് നോക്കുന്ന നായകൻ രോഹിത്തിന്റെ വൈറൽ വീഡിയോ ഇതാ..

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ പരമ്പര ഇന്നലെ അവസാനിച്ചിരുന്നു. ഇരു മത്സരങ്ങൾ അടങ്ങിയ പരമ്പര 1-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും 141 റൺസിനും വിജയിച്ചു. ഇരു ഇന്നിങ്സുകളിൽ വിൻഡിസിനെ തകർത്ത അശ്വിനായിരുന്നു കളിയിലെ താരം.

രണ്ടാം ടെസ്റ്റ്‌ ഇന്നലെയാണ് അവസാനിച്ചത്.ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ 438 റൺസിലെത്തി. ജെയ്സ്വാലും രോഹിത്തും ജഡേജയും ഫിഫ്റ്റി നേടി.മറുപടി ഇന്നിങ്സിൽ സിറാജിന്റെ അഞ്ചു വിക്കറ്റ് മികവിൽ വെസ്റ്റ് ഇൻഡീസിനെ 255 റൺസിന് പുറത്താക്കി.തുടർന്ന് നായകൻ രോഹിത്തിന്റെയും കിഷന്റെയും അതിവേഗ ഫിഫ്റ്റിയുടെ മികവിൽ വെസ്റ്റ് ഇൻഡീസിന് മുന്നിലേക്ക് 365 റൺസ് എന്നാ വിജയലക്ഷ്യം മുന്നോട്ടു വെച്ചു.

വെസ്റ്റ് ഇൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്നാ നിലയിൽ നിലക്കെ മഴ തടസമായി വന്നതോടെ വെസ്റ്റ് ഇൻഡീസ് സമനില സ്വന്തമാക്കി.സിറാജാണ് കളിയിലെ താരം. എന്നാൽ ഇപ്പോൾ മത്സരത്തിന് ഇടയിൽ നായകൻ രോഹിത് ശർമ മഴ മാറിയോ എന്ന് പുറത്തേക്ക് നോക്കുന്നോ ഒരു ചിത്രം വളരെ രസകരമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വീഡിയോ ഇതാ.

Categories
Uncategorized

സ്വന്തം വീട്ടിലേക്ക് പോലും ഒരു ടാർ റോഡ് ഇല്ലാത്ത അവരുടെ പേരിൽ ഒരു ജംഗ്ഷൻ തന്നെ നിലവിൽ വന്നു; അഭിമാനതാരമായി മിന്നു മണി

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യൻ വനിതകളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ട്വൻ്റി ട്വൻ്റി പരമ്പരയിൽ തിളങ്ങി, കേരളത്തിൻ്റെ അഭിമാനതാരമായി മാറിയിരുന്നു വയനാട്ടുകാരി മിന്നു മണി. കുറിച്യ ആദിവാസി ഗോത്രത്തിലെ കുടുംബത്തിൽ നിന്നും വരുന്ന മിന്നു, പല പ്രതിസന്ധികളോടും പോരാടി  കേരള ടീമിൽ മികവ് തെളിയിക്കുകയും ഒടുവിൽ ഇന്ത്യൻ ടീമിനായി കളിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. ഈ വർഷത്തെ പ്രഥമ വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലും അംഗമായിരുന്നു ഈ ഓൾറൗണ്ടർ.

ഒരു മലയാളി വനിത ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നമ്മൾ എല്ലാവരും വളരെ അധികം സന്തോഷിച്ചു. എങ്കിലും താരനിബിഡമായ ഇന്ത്യൻ നിരയിൽ ഒരു മത്സരത്തിലെങ്കിലും അവസരം ലഭിച്ചാൽ മതിയായിരുന്നു എന്നതായിരുന്നു എല്ലാവരുടെയും പ്രാർത്ഥന. പക്ഷേ, മിന്നുവിന് ട്വൻ്റി ട്വൻ്റി പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കുകയും, മാത്രമല്ല ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയാകുകയും ചെയ്തു.

അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ മിന്നുവിനു വിക്കറ്റ് ലഭിച്ചു. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ 2-1ന് വിജയിച്ച ആ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ മിന്നുവിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പെട്ടെന്നുതന്നെ മറ്റൊരു സന്തോഷവാർത്ത കൂടി മിന്നുവിനെ തേടിയെത്തി. അടുത്തു വരാനിരിക്കുന്ന ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മിന്നുവും ഇടം കണ്ടെത്തിയ വാർത്ത.

ഇതോടെ വയനാട്ടുകാരുടെ അഭിമാനമായി മാറിയ മിന്നുവിൻ്റെ പേരിൽ ഒരു ജംഗ്ഷൻ തന്നെ പുനർനാമകരണം ചെയ്തിരിക്കുകയാണ് വയനാട്ടിലെ മാനന്തവാടി നഗരസഭ. മൈസൂരു റോഡ് ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന ഒരു റയിൽവേ ജംഗ്ഷൻ, ഇനി മുതൽ ‘മിന്നു മണി ജംഗ്ഷൻ’ എന്നറിയപ്പെടും. സ്വന്തം വീട്ടിലേക്ക് പോലും ഒരു ടാർ റോഡ് ഇല്ലാത്ത അവരുടെ പേരിൽ ഒരു ജംഗ്ഷൻ തന്നെ നിലവിൽ വന്നതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, താരത്തെ അനുമോദനം നടത്തിയ ചടങ്ങിൽവെച്ച്, ഉടൻ തന്നെ വീട്ടിലേക്കുള്ള റോഡും പണിതു നൽകുമെന്ന് അധികൃതർ അറിയിച്ചു.

Categories
Uncategorized

സമീപകാലത്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ക്യാച്ച്; ഞെട്ടിച്ച് പ്രബ്സിമ്രൻ സിംഗ്.. വീഡിയോ കാണാം

പുതുച്ചേരിയിൽ ഇന്ന് ആരംഭിച്ച ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ നോർത്ത് സോണിന് എതിരെ സൗത്ത് സോണിനു വിജയത്തോടെ തുടക്കം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ, നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന മികച്ച സ്കോർ കണ്ടെത്തി. ഓപ്പണറും മലയാളി താരവുമായ രോഹൻ കുന്നുമ്മൽ(70), നായകനും സഹ ഓപ്പണറുമായ മായങ്ക് അഗർവാൾ(64), വിക്കറ്റ് കീപ്പർ ജഗദീശൻ(72), എന്നിവരുടെ ഇന്നിംഗ്സുകൾ മികച്ചുനിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്ത് സോൺ 23 ഓവറിൽ വെറും 60 റൺസിൽ എല്ലാവരും പുറത്തായി. ദേവ്ധർ ട്രോഫി ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 18 റൺസുമായി പുറത്താകാതെ നിന്ന മൻദീപ് സിംഗാണ് അവരുടെ ടോപ് സ്കോറർ. സൗത്ത് സോൺ നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ വിധ്വത് കവേരപ്പയാണ് മുന്നിൽ നിന്നും നയിച്ചത്. മഴ മൂലം മത്സരം ഇടയ്ക്കിടെ തടസ്സപ്പെട്ടതുകൊണ്ട് വിജയലക്ഷ്യം മൂന്നുതവണ പുതുക്കിയിരുന്നു. ഒടുവിൽ മഴനിയമപ്രകാരം 185 റൺസിനായിരുന്നു സൗത്ത് സോണിൻ്റെ വിജയം.

അതിനിടെ മത്സരത്തിൽ നോർത്ത് സോൺ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിൻ്റെ ഒരു അസാമാന്യ ക്യാച്ച് പിറന്നിരുന്നു. മായങ്ക് യാദവ് എറിഞ്ഞ മുപ്പത്തിയൊൻപതാം ഓവറിൻ്റെ രണ്ടാം പന്തിൽ റിക്കി ഭൂയിയെ പുറത്താക്കാനായിരുന്നു ഈ വണ്ടർ ക്യാച്ച്. അപ്രതീക്ഷിത ബൗൺസിൽ പന്ത് ബാറ്ററുടെ ഗ്ലവ്സിൽകൊണ്ട് പിന്നിലേക്ക് നീങ്ങി. ആദ്യം തൻ്റെ ഇടതുവശത്തേക്ക് രണ്ട് സ്റ്റെപ് നീങ്ങിയിരുന്ന സിംഗ്, പെട്ടെന്നുതന്നെ തൻ്റെ വലതുവശത്തേക്ക് പന്ത് പോകുന്നത് കണ്ട്, നെടുനീളൻ ഡൈവ് നടത്തി ഒറ്റക്കയ്യിൽ പന്ത് പറന്നു പിടിക്കുകയായിരുന്നു. 

വീഡിയോ..

Categories
Uncategorized

അവരെ കൂടി വിളിക്കു, അവരും നിങ്ങളുടെ ടീമല്ലേ, ദേഷ്യം വിട്ട് മാറാതെ കൗർ..

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിവാദത്തിലാണ്. ഇന്ത്യ വനിതാ ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പരക്ക് ശേഷമാണ് കൗർ വിവാദത്തിലായത്. കൗറിന്റെ അതിര് വിട്ട പെരുമാറ്റമാണ് താരത്തിനെ വിവാദങ്ങളിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

മൂന്നാമത്തെ ഏകദിനത്തിന്റെ 34 മത്തെ ഓവറിലാണ് വിവാദങ്ങളുടെ തുടക്കം.കൗറിനെ അമ്പയർ ഔട്ട്‌ വിളിച്ചതിനെ തുടർന്ന് താരം സ്റ്റമ്പ് തല്ലി തെറിപ്പിക്കുകയും അമ്പയർ ആയിട്ട് ചൂടൻ വാഗ്വാദത്തിൽ ഏർപെടുകയും ചെയ്തു.മത്സരം ശേഷം ഇതേ അമ്പയർമാരെ രൂക്ഷമായി താരം വിമർശിക്കുകയും ചെയ്തു.എന്നാൽ ഏറ്റവും ചൂടൻ രംഗം നടന്നത് പോസ്റ്റ്‌ മാച്ച് പ്രസന്റേഷനിൽ ട്രോഫി കൊടുക്കുമ്പോളായിരുന്നു.

അവസാന ഏകദിനം ടൈയായതോടെ ഇരു ടീമുകളും ട്രോഫി പങ്കിടുകയായിരുന്നു.കിരീടം നൽകുന്ന സമയത്ത് ബംഗ്ലാദേശ് നായകയുടെ അടുത്ത് നിങ്ങളുടെ ടീം മേറ്റ് അമ്പയർ എവിടെ എന്ന് ചോദിക്കുന്ന കൗറും തുടർന്ന് തന്റെ ടീമിനെ ഫോട്ടോക്ക് നില്കാതെ ഡ്രസ്സിങ് റൂമിലേക്കെ തിരകെ വിളിച്ച ബംഗ്ലാദേശ് നായിക നിഗർ സുൽത്താനയുമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിലെ പ്രധാന ചർച്ച വിഷയം.

Categories
Uncategorized

സ്ലിപ്പിൽ ഇന്ത്യക്കായി താൻ കഴിഞ്ഞേ മറ്റാരും ഉള്ളൂ; വീണ്ടും തകർപ്പൻ ക്യാച്ചുമായി രഹാനെ.. വീഡിയോ കാണാം

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ, ഇന്ത്യ ഉയർത്തിയ 438 റൺസ് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവർ ഒന്നാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ അവർക്ക് ഇനിയും 209 റൺസ് കൂടി വേണം. 37 റൺസുമായി അത്തനെയ്സും 11 റൺസുമായി ഹോൾഡറുമാണ് ക്രീസിൽ. ബോളർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചിൽ വെസ്റ്റിൻഡീസ് ബാറ്റർമാർ അനായാസം പിടിച്ചുനിന്നു.

86/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച അവർക്ക്, 32 റൺസെടുത്ത അരങ്ങേറ്റ മത്സരം കളിക്കുന്ന മക്കെൻസിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. തുടർന്ന് മഴ മൂലം മത്സരം അൽപസമയം തടസ്സപ്പെടുകയുണ്ടായി. അതിനു ശേഷം ബാറ്റിംഗ് ആരംഭിച്ചപ്പോൾ, അർദ്ധസെഞ്ചുറി നേടിയ നായകൻ ബ്രാത്ത്വൈറ്റും ബ്ലാക്ക്വുഡും ചേർന്ന് ഇന്ത്യൻ ബോളർമാരെ സമർത്ഥമായി പ്രതിരോധിച്ചു.

ഒടുവിൽ അശ്വിൻ്റെ ഒരു മനോഹരമായ പന്തിൽ ബ്രാത്ത്വൈറ്റ് ക്ലീൻബോൾഡ് ആകുകയായിരുന്നു. നായകൻ്റെ ഉത്തരവാദിത്വത്തോടെ കളിച്ച അദ്ദേഹം 235 പന്തുകൾ നേരിട്ട് 75 റൺസാണ് നേടിയത്. പിന്നീടും ഏറെനേരം കഴിഞ്ഞാണ് ഇന്ത്യക്ക് അടുത്ത വിക്കറ്റ് വീഴ്ത്താനായത്. അതാകട്ടെ, സ്ലിപ്പിൽ അജിങ്ക്യ രഹാനെയുടെ ഒരു തകർപ്പൻ റിഫ്ലക്സ് ക്യാച്ചിലൂടെയായിരുന്നു.

92 പന്തിൽ നിന്നും 20 റൺസെടുത്ത ബ്ലക്ക്വുഡിനെ ജഡേജയുടെ പന്തിലാണ് പുറത്താക്കിയത്. ബാറ്റർ പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, പന്ത് ഔട്ട്‌സൈഡ് എഡ്ജായി പിന്നിലേക്ക് പോയി. അത് കീപ്പറുടെ ഗ്ലവ്സിൽ കൂടി തൊട്ടുരുമ്മി പോയത് ക്യാച്ച് എടുക്കുന്നത് പ്രയാസകരമായ ഒന്നാക്കി. എങ്കിലും ഒട്ടും ആശങ്കയില്ലാതെ തൻ്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്ത രഹാനെ, ഒറ്റക്കയ്യിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സ്ലിപ്പിൽ ഇന്ത്യയുടെ വിശ്വസ്തനായ താരമെന്ന വിശേഷണത്തിന് ഒരിക്കൽ കൂടി അർഹത തെളിയിച്ച ക്യാച്ച്!

വീഡിയോ..

Categories
Uncategorized

ഒടുവിൽ കോഹ്‌ലിയെ കണ്ടുമുട്ടി ജോഷ്വ ഡ സിൽവയുടെ അമ്മ; വികാരനിർഭരമായ രംഗങ്ങൾ.. വീഡിയോ കാണാം

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ചുറികളുമായി തിളങ്ങിയ ജൈസ്വാൾ, രോഹിത്, ജഡേജ, അശ്വിൻ എന്നിവരുടെയും മികവിൽ 438 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. വെസ്റ്റിൻഡീസ് നിരയിൽ റോഷും വാറിക്കനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 86/1 എന്ന നിലയിലാണ്. 33 റൺസെടുത്ത ടാഗ്നരേൻ ചന്ദേർപോളിനെ ജഡേജ അശ്വിൻ്റെ കൈകളിലെത്തിച്ചു. 37 റൺസുമായി നായകൻ ബ്രാത്ത്വൈറ്റും 14 റൺസോടെ അരങ്ങേറ്റ മത്സരം കളിക്കുന്ന മക്കെൻസിയുമാണ് ക്രീസിൽ. ഇന്നലെ മത്സരം കഴിഞ്ഞ് താരങ്ങൾ ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന സമയത്ത് ഒരു മനോഹരനിമിഷം അരങ്ങേറിയിരുന്നു.

വെസ്റ്റിൻഡീസ് ടീമിലെ വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവയുടെ അമ്മയ്ക്ക് വിരാട് കോഹ്‌ലിയെ കാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും സാധിച്ചു. മത്സരത്തിനിടെ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്ന സമയത്ത് വിക്കറ്റിന് പിന്നിൽ നിന്നും ജോഷ്വ ഡ സിൽവയുടെ തുടർച്ചയായ പ്രോത്സാഹനം ഉണ്ടായിരുന്നു. വേഗം സെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ സിൽവ നിർദേശിക്കുമ്പോൾ, എൻ്റെ വ്യക്തിഗതനേട്ടത്തെ കുറിച്ചാണോ നീ ചിന്തിക്കുന്നത് എന്ന് കോഹ്‌ലി ചോദിച്ചിരുന്നു. അപ്പോൾ, അതല്ല തൻ്റെ അമ്മ കോഹ്‌ലിയുടെ വലിയ ആരാധികയാണെന്നും മത്സരം കാണാനായി ഗ്രൗണ്ടിൽ എത്തിയിട്ടുണ്ടെന്നും സിൽവ പറഞ്ഞിരുന്നു.

ഇവരുടെ സംഭാഷണങ്ങൾ സ്റ്റമ്പ് മൈക്കിൽ പതിഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വിരാട് തൻ്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കുകയും ചെയ്തു. മത്സരം കഴിഞ്ഞു ജോഷ്വ ഡ സിൽവയുടെ അമ്മ കരോളിൻ ഡ സിൽവ, വിരാട് കോഹ്‌ലിയെ അടുത്തുചെന്ന് കണ്ടുമുട്ടുകയും കെട്ടിപിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച് ചിത്രവും എടുത്തു. അതിനുശേഷം മാധ്യമങ്ങളെ കാണുന്ന നേരത്ത്, തൻ്റെ പ്രിയപ്പെട്ട ഇതിഹാസതാരത്തെ കണ്ടുമുട്ടിയതിൻ്റെ സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും കാണാം.

വീഡിയോ..