Categories
Uncategorized

“എന്തുകൊണ്ട് നിങ്ങൾ പാകിസ്ഥാനിലേക്ക് വരുന്നില്ല” എന്ന പാക്ക് ആരാധകന്റെ ചോദ്യത്തിന് സൂര്യ കുമാർ യാദവിനെ കിടിലൻ മറുപടി. വാർത്ത വായിക്കാം

പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പങ്കെടുക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യ കളിച്ചില്ലെങ്കിൽ തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കും എന്ന് പാകിസ്ഥാനും അറിയിച്ചു.

ഈ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലാണ് ഒരു പാക്ക് ആരാധകൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൊടുത്ത ഒരു മറുപടി വൈറലായി കൊണ്ടിരിക്കുന്നത്.’നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനിലേക്ക് വരാത്തത്’ എന്ന ഒരു പാക്ക് ആരാധകരുടെ ചോദ്യത്തിന് ‘അത്തരം കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിൽ അല്ലല്ലോ’എന്ന സൂര്യകുമാറിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഇന്ത്യ ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് ബിസിസിഐ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിഐയെ അറിയിച്ചിരുന്നു.

ടൂർണമെന്റ് ഹൈബ്രിഡ് സംവിധാനത്തിൽ പാകിസ്ഥാന് പുറമേ ദക്ഷിണാഫ്രിക്ക അല്ലെങ്കിൽ ശ്രീലങ്ക എന്നിവേദികളിൽ വെച്ചു നടത്താമെന്ന ഐസിസിഐയുടെ നിർദേശം പാകിസ്ഥാനും തള്ളിയിരുന്നു. മാത്രമല്ല ഇന്ത്യ പാകിസ്ഥാനിൽ കളിച്ചില്ലെങ്കിൽ തങ്ങൾ ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന് പിസിബിയും ഭീഷണി മുഴക്കിയിട്ടുണ്ട്

Categories
Uncategorized

ഇനി അപ്പുറത്തുനിന്ന് കളികണ്ട് ആസ്വദിച്ചോ. അർശദീപ് സിംഗിനോട് മാസ് ഡയലോഗുമായി പാണ്ഡ്യ. പിന്നാലെ 10 പന്ത് മുട്ടിയിട്ട് ഏറിലായി പാണ്ഡ്യ.

ദക്ഷിണാഫ്രിക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി . ജയിക്കാമായിരുന്ന മത്സരം ക്യാപ്റ്റന്റെ തലതിരിഞ്ഞ തീരുമാനം കൊണ്ട് തോൽക്കുകയായിരുന്നു. ഇതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടയിലാണ് വൈസ് ക്യാപ്റ്റൻ ഹർദിക് പണ്ഡ്യയും ഇപ്പോൾ എയറിൽ ആയിരിക്കുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുന്നതിനിടയിൽ വാലറ്റക്കാരൻ അർശ്ദീപ് സിംഗിനോട് നീ ഇനി നോക്കി ഇരുന്നാൽ മതി ഞാൻ അടിക്കുന്നത് കാണാം എന്ന് വീമ്പിളക്കി ബാറ്റ് ചെയ്തത്. എന്നാൽ തുടർന്ന് തുടർച്ചയായ 10 പന്തുകൾ റൺസ് എടുക്കാതെ താരം വിഷമിക്കുന്നതാണ് കാണുന്നത്.

അർശ്ദീപ് സിംഗിനോട് പാണ്ഡ്യ നടത്തിയ ഈ ഡയലോഗ് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ഇപ്പോൾ ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റിന് 124 റൺസ് എടുത്തു. ദക്ഷിണാഫ്രിക്ക 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ ആണ്

Categories
Uncategorized

ഇടക്ക് പൂജവും ആവാം രണ്ട് സെഞ്ച്വറികൾക്ക് ശേഷം ഡെക്ക് ആയി സഞ്ജു സാംസൺ. വാർത്ത വായിക്കാം

ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ട്വൻറി20 യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ വിജയ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.പക്ഷേ വളരെ പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. തൻറെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ച്വറി നേടി മാൻ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസൻ ആണ് ആദ്യം പുറത്തായത്.

മത്സരത്തിലെ മൂന്നാം പന്തിൽ തന്നെ മാർക്കോ ജാക്സൺ സഞ്ജുവിനേ ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. സ്പേസ് ഉണ്ടാക്കി ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ ലെഗ് സ്റ്റമ്പ് തെറിച്ചു. പിന്നീട് അങ്ങോട്ട് തുടർച്ചയായി ഇന്ത്യയുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 20 ഓവറിൽ 6 വിക്കറ്റിന് 124 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. 39 റൺസ് എടുത്ത് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. പാണ്ഡ്യക പുറമെ അക്സർ പട്ടേൽ തിലക് വർമ്മ എന്നിവർ മാത്രമേ ഇന്ത്യൻ ബാറ്റിംഗിൽ രണ്ടക്കം കടന്നുള്ളൂ.തുടർച്ചയായ മൂന്നാം സെഞ്ച്വറിയോടെ സഞ്ജു റെക്കോർഡ് നേടുമെന്ന ആരാധകരുടെ പ്രതീക്ഷകൾ ഇന്ന് അസ്ഥാനത്തായി.

Categories
Uncategorized

എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്. സഞ്ജുവിനോട് വൈറലായി സൂര്യയുടെ വാക്കുകൾ

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്ന അവസാന 20 20 മത്സരത്തിലും ദക്ഷിണാഫ്രിക്കയിൽ ഇന്നലെ അവർക്ക് എതിരെ നടന്ന ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ 20-20 ടീമിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ. സ്വന്തം ടീം അംഗങ്ങളിൽ നിന്നും കിട്ടിയ മികച്ച സപ്പോർട്ട് തൻറെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു.

അത്തരത്തിൽ കിട്ടിയ ഒരു സപ്പോർട്ട് നെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. ദിലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ എതിർ ടീമിൽ ഉണ്ടായിരുന്ന ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് തന്നോട് പറഞ്ഞ ഒരു കാര്യമാണ് സഞ്ജു ഇന്ന് വെളിപ്പെടുത്തിയത്. അടുത്ത 7 മത്സരത്തിൽ ഇന്ത്യൻ ടീമിനായി സഞ്ജു തന്നെ ഓപ്പൺ ചെയ്യുമെന്ന് സൂര്യകുമാർ യാദവ് സഞ്ജുവിനോട് പറഞ്ഞു. ഇതിൽ ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളും സൗത്താഫ്രിക്കെതിരെയുള്ള നാല് മത്സരങ്ങളും ഉൾപ്പെടും. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും തൻറെ സപ്പോർട്ട് എപ്പോഴും ഉണ്ടാകുമെന്നും സൂര്യ തന്നോട് പറഞ്ഞതായും സഞ്ജു പറഞ്ഞു. ഇപ്പോൾ സൂര്യ വാക്കു പാലിക്കുകയും സഞ്ജു സെഞ്ചുറിയോടെ അതിനോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.

Categories
Uncategorized

വീണ്ടും സഞ്ജു. ദക്ഷിണാഫ്രിക്കെതിരെ റെക്കോർഡോടെ തകർപ്പൻ സെഞ്ച്വറി. വാർത്ത വായിക്കാം

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്ന അവസാന 20 20 മത്സരത്തിൽ സെഞ്ച്വറി അടിച്ച മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്ക എതിരെ നടക്കുന്ന ആദ്യ ട്വൻറി20 മത്സരത്തിൽ സെഞ്ച്വറി നേടി. വെറും 48 ബോളിലാണ് മലയാളി താരം സെഞ്ച്വറി നേടിയത്.

മത്സരത്തിൽ 50 ബൗളിൽ പത്തു ഫിക്സറുകളും 7 ഫോറുകളും ഉൾപ്പെടെ 107 റൺസ് ആണ് താരം നേടിയത്. ഇന്നത്തെ മത്സരത്തിൽ സഞ്ജു ഒരു റെക്കോർഡും കൂടി നേടി. ദക്ഷിണാഫ്രിക്കെതിരെ ഒരു 20 20 മത്സരത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി തിലക് വർമ്മ 33 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റൺസും എടുത്തു

Categories
Uncategorized

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വൻറി20 പരമ്പരക്ക് നാളെ തുടക്കം. മത്സരം ലൈവ് ആയി കാണാനുള്ള മാർഗങ്ങൾ

ഹോം ടെസ്റ്റ് സീരീസിൽ ന്യൂസിലാൻഡിനെതിരെ തകർന്നടിഞ്ഞ ഇന്ത്യ യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ട്വൻറി 20 പരമ്പര നാളെ ഡർബനിൽ ആരംഭിക്കും. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ 20 20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനം തന്നെയാണ് നാളത്തെ മത്സരം. അന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർക്കായിരുന്നു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്.

പക്ഷേ ലോകകപ്പിന്റെ ശേഷം 20 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച രോഹിത് ശർമ വിരാട് കോലി എന്നിവർ ഇല്ലാതെ യുവതാരങ്ങളും ആയിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ശ്രീലങ്ക ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ ട്വൻറി20 ക്യാപ്റ്റൻ. നാളത്തെ മത്സരം മലയാളികൾക്കും പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിൽ കളിക്കുന്ന സഞ്ജു സാംസൺ നാളെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലേക്ക് എതിരായുള്ള പരമ്പരക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഒരുക്കുന്ന തിരക്കിലായതിനാൽ ഗൗതം ഗംഭീറിനു പകരം ലക്ഷ്മൺ ആണ് ഇന്ത്യയുടെ കോച്ച്.

നാളത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 8:30നാണ് ആരംഭിക്കുന്നത്. സ്പോർട്സ് 18ൽ ഇന്ത്യയിൽ മത്സരം സംരക്ഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമയിലും മത്സരം ലൈവ് ആയി കാണാം.

Categories
Uncategorized

പത്തുവർഷത്തിനുശേഷം റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ പോലും ഇല്ലാതെ കോലി. നേട്ടം ഉണ്ടാക്കി പന്ത്

സച്ചിൻ ടെണ്ടുൽക്കർക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോലി. വൈറ്റ് ബോൾ ക്രിക്കറ്റിലും റെഡ് ബോൾ ക്രിക്കറ്റിലും അദ്ദേഹത്തിൻറെ റെക്കോർഡുകൾ ഒട്ടനവധിയാണ്. ഐസിസി റാങ്കുകളിൽ ഒരുപാട് കാലം ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ ഈ സൂപ്പർ താരം.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി അദ്ദേഹത്തിന് ശനിദശയാണ്.ഇടയ്ക്കിടക്ക് ഫോമിലേക്ക് എത്തുമെങ്കിലും പഴയ ആ ബാറ്റിംഗ് മികവ് നഷ്ടപ്പെട്ടിട്ട്. ഈയടുത്ത് നാട്ടിൽ ന്യൂസിലാൻഡിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നൂ തകരുകയും വിരാട് കോലി പഴയ ഫോമിന്റെ നിഴൽ നിഴൽ മാത്രമാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഐസിസി പുതുതായി പുറത്തുവിട്ട റാങ്ക് ലിസ്റ്റിലും താരം മുമ്പൊന്നും ഇല്ലാത്ത വിധം താഴെ പോയിരിക്കുന്നു. ന്യൂസിലാൻഡിലെ എതിരായുള്ള പരമ്പരയിൽ ആറ് ഇന്നിംഗ്സുകളിൽ ആയി കോലി വെറും 93 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ അദ്ദേഹം ആദ്യ ഇരുപതിൽ പോലും ഇല്ല. ലിസ്റ്റിൽ 22 ആം സ്ഥാനത്താണ് ഇന്ത്യയുടെ മുൻ ക്യാപ്ടൻ.

അതേ സമയം ടെസ്റ്റ് പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ പന്ത് തൻറെ സ്ഥാനം റാങ്കിങ്ങിൽ മെച്ചപ്പെടുത്തി .പതിനൊന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് താരം കുതിച്ചു

Categories
Uncategorized

തോൽവിയിൽ മുറിവേറ്റ ഇന്ത്യയെ ഭയക്കണം എന്ന് ഓസ്ട്രേലിയൻ സൂപ്പർതാരം.വാർത്ത ഇതാ

സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. പക്ഷേ ചരിത്രത്തിൽ ആദ്യമായി ഒരു ഹോം സീരീസിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യ വലിയ സമ്മർദ്ദത്തിലാണ്. സീനിയർ-ജൂനിയർ താരങ്ങൾ അണിനിരന്നിട്ടും കിവീസിനോട് തോൽക്കാനായിരുന്നു ടീം ഇന്ത്യയുടെ വിധി.

എന്നാൽ നാട്ടിലെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ സൂക്ഷിക്കണമെന്ന് പറഞ്ഞു ഓസ്ട്രേലിയയിലേക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് അവരുടെ ഫാസ്റ്റ് ബോളർ ജോഷ് ഹൈസൽവുഡ്. ഹോം സീരീസിലെ തോൽവിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ലക്ഷ്യവും ആയിട്ട് ഇറങ്ങുന്ന ഇന്ത്യ തങ്ങൾക്ക് ഒരു ഭീഷണി തന്നെയാണ് എന്നാണ് ഓസീസ് താരം പറഞ്ഞത്. ന്യൂസിലാൻഡ് പരമ്പരയിലെ തോൽവി ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യത കുറച്ചിരിക്കുകയാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ നേരിടാൻ പോകുന്ന ഇന്ത്യക്ക് അവരെ 4-1 എന്ന നിലയിൽ പരാജയപ്പെടുത്തിയാലേ ഇനി ഫൈനലിലേക്ക് ചാൻസ് ഉള്ളൂ. മാത്രമല്ല ഓസ്ട്രേലിയൻ പരമ്പര മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കൊഹ്‌ലി, അശ്വിൻ, ജഡേജ എന്നിവർക്ക് വളരെ നിർണായകമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓസ്ട്രേലിയയിൽ ഒരു മിന്നും ടെസ്റ്റ് പരമ്പര തന്നെ നമുക്ക് പ്രതീക്ഷിക്കാം