ആഷേസ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വൈരമാണ്. ഓസ്ട്രേലിയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ചു മത്സര ടെസ്റ്റ് പരമ്പരെയാണ് ആഷേസ് എന്ന് വിളിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയും ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയും ഏറ്റുമുട്ടുനതോടെ ഈ ആഷേസ് വളരെ ആവേശകരമാവുകയാണ്.
ഓസ്ട്രേലിയ കളിക്കുമ്പോൾ സ്ലെഡ്ജ് വളരെ സാധാരണമാണ്. ആഷേസ് കൂടിയാവുന്നതോടെ ഈ സ്ലെഡ്ജുകൾ ഒരു പക്ഷെ മത്സരത്തെ തന്നെ ബാധിച്ചേക്കാം. എന്നാൽ ഇപ്പോൾ ഒരു ഇംഗ്ലണ്ട് താരം ഓസ്ട്രേലിയ താരങ്ങളെ സ്ലെഡ്ജ് ചെയ്തിരിക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസനാണ് ഈ താരം.
ഓസ്ട്രേലിയുടെ രണ്ടാം ഇന്നിങ്സിന്റെ ഡ്രിങ്ക്സ് ബ്രേക്കിന് ഇടയിലാണ് സംഭവം.ഖവാജയും ഗ്രീനും സംസാരിക്കുകയായിരുന്നു.റോബിൻസൺ ഖവാജക്ക് നേരെ തിരിഞ്ഞു.ഖവാജക്കെതിരെ സംസാരിക്കുന്നു.വിട്ട് കൊടുക്കാൻ ഖവാജയും ഒരുക്കുമായിരുന്നില്ല.കാര്യങ്ങൾ കൈവിട്ട് പോവാൻ തുടങ്ങി. എന്നാൽ കൃത്യ സമയത്ത് ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് അൻഡേഴ്സൺ ഇടപെട്ടു. റോബിൻസണിനെ മാറ്റി കൊണ്ട് പോയി. ആദ്യ ഇന്നിങ്സിൽ ഖവാജയുടെ വിക്കറ്റ് റോബിൻസനായിരുന്നു സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ എട്ടുവിക്കറ്റിന് ബാംഗ്ലൂർ മുംബൈയെ തകർത്തിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ തീരുമാനം ശരിയാക്കുന്ന വിധം ആയിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണിങ് ബോളർമാരുടെ പ്രകടനം. മുഹമ്മദ് സിറാജും ടോപ്ലിയും മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ തകർത്തു. മികച്ച രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്.
ടോപ്ലിക്ക് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയായി. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുംബൈയുടെ സൂപ്പർ ബാറ്റ്സ്മാൻമാരായ രോഹിത് ശർമയും ഇഷാനും സൂര്യകുമാർ യാദവും ചെറിയ റൺ എടുക്കുന്നതിനിടയിൽ തന്നെ കൂടാരം കയറി. വലിയ തുകയ്ക്ക് സ്വന്തമാക്കിയ ക്യാമറൂൺ ഗ്രീനിനും മത്സരത്തിൽ തിളങ്ങാനായില്ല.
മുംബൈയ്ക്ക് ആശ്വാസമായതും മുംബൈയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചതും തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് തിലക് എന്നാണ് ഹർഷ ബോഗ്ലെ പ്രതികരിച്ചത്. ഇതിനിടയിൽ ബാറ്റ് ചെയ്യാൻ എത്തിയ നേഹൽ വധേരയും തിളങ്ങി. വിരാട് കോലിയും ഫാഫ് ഡു പ്ലീസിയും അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി.
കരൺ ശർമ എറിഞ്ഞ പന്തിൽ നേഹൽ നേടിയത് 101 മീറ്റർ നീളമുള്ള സിക്സ് ആണ്. നേഹലിന്റെ ബാറ്റിംഗ് മുംബൈയ്ക്ക് വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേ ഓവറിൽ തന്നെ കരൺ ശർമ നേഹലിനെ പുറത്താക്കിയെങ്കിലും നേഹലിന്റെ ബാറ്റിംഗ് ട്വിറ്ററിൽ പ്രശംസ നേടുകയാണ്. കരൺ ശർമ്മയ്ക്കെതിരെ നേഹൽ വദേര നേടിയ 101 മീറ്റർ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം.
ഏഷ്യകപ്പിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള നിർണായക മത്സരത്തിൽ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന ജയം, ഇതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി, നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോടും 7 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു, ഇതോടെ കഴിഞ്ഞ ഏഷ്യകപ്പിലെ ഫൈനലിസ്റ്റുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി, ഗ്രൂപ്പ് ബി യിൽ നിന്ന് അഫ്‌ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോറിലേക്ക് മുന്നേറി.
മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർ ആയി ഇറങ്ങിയ ബംഗ്ലാദേശിന്റെ മെഹിന്ദി ഹസ്സൻ മിറാസ് ആക്രമിച്ച് കളിച്ചതോടെ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു, പിന്നീട് വിക്കറ്റുകൾ ഇടവേളകളിൽ വീണതോടെ 87/4 എന്ന നിലയിൽ സമ്മർദ്ദത്തിലായി ബംഗ്ലാദേശ്, 5ആം വിക്കറ്റിൽ ആഫിഫ് ഹുസൈനും മുഹമ്മദുല്ലയും ക്രീസിൽ ഒന്നിച്ചതോടെ ബംഗ്ലാദേശ് ഇന്നിങ്ങ്സ് വീണ്ടും കുതിച്ചു, 57 റൺസിന്റെ കൂട്ട്കെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി,അവസാന ഓവറുകളിൽ 9 ബോളിൽ 24 റൺസുമായി മൊസദേക്ക് ഹുസൈനും കത്തിക്കയറിയതോടെ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 183/7 എന്ന മികച്ച നിലയിൽ എത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും മികച്ച തുടക്കമാണ് നൽകിയത്, പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെ 77/4 എന്ന നിലയിൽ തകർന്നു, തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ കുശാൽ മെൻഡിസിനൊപ്പം ക്യാപ്റ്റൻ ഷാണകയും ക്രീസിൽ ഒത്തു ചേർന്നത്തോടെ ശ്രീലങ്കൻ ഇന്നിങ്ങ്സിന് ജീവൻ വെച്ചു, 5ആം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു, എന്നാൽ 60റൺസ് എടുത്ത് ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച കുശാൽ മെൻഡിസിനെയും ഷാണകയേയും(45) വീഴ്ത്തി ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ച് വന്നു, പക്ഷെ ശ്രീലങ്ക തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, വാലറ്റക്കാരായ കരുണരത്നയും അസിത ഫെർണാണ്ടോയും ചേർന്ന് ലങ്കയെ അവിശ്വസിനീയമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അമിത ആത്മവിശ്വാസവുമായി ടൂർണമെന്റിനെത്തിയ ബംഗ്ലാദേശിനു അവരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയായി ഈ തോൽവികൾ, പലപ്പോഴും ജയിക്കുമ്പോൾ നാഗാ ഡാൻസ് പോലത്തെ അവരുടെ “കുപ്രസിദ്ധമായ” ആഘോഷ പ്രകടങ്ങൾ അതിരു കടക്കാറുണ്ട്, മൽസരം ശേഷം ശ്രീലങ്കൻ താരം കരുണരത്ന നാഗാ ഡാൻസ് കളിച്ച് ബംഗ്ലാദേശിന് അവർ മുമ്പ് ശ്രീലങ്കയെ തോൽപിച്ചപ്പോൾ അവർ ആഘോഷിച്ചതിന് അതേ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു.