Categories
Uncategorized

സമീപകാലത്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ക്യാച്ച്; ഞെട്ടിച്ച് പ്രബ്സിമ്രൻ സിംഗ്.. വീഡിയോ കാണാം

പുതുച്ചേരിയിൽ ഇന്ന് ആരംഭിച്ച ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ നോർത്ത് സോണിന് എതിരെ സൗത്ത് സോണിനു വിജയത്തോടെ തുടക്കം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ, നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന മികച്ച സ്കോർ കണ്ടെത്തി. ഓപ്പണറും മലയാളി താരവുമായ രോഹൻ കുന്നുമ്മൽ(70), നായകനും സഹ ഓപ്പണറുമായ മായങ്ക് അഗർവാൾ(64), വിക്കറ്റ് കീപ്പർ ജഗദീശൻ(72), എന്നിവരുടെ ഇന്നിംഗ്സുകൾ മികച്ചുനിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്ത് സോൺ 23 ഓവറിൽ വെറും 60 റൺസിൽ എല്ലാവരും പുറത്തായി. ദേവ്ധർ ട്രോഫി ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 18 റൺസുമായി പുറത്താകാതെ നിന്ന മൻദീപ് സിംഗാണ് അവരുടെ ടോപ് സ്കോറർ. സൗത്ത് സോൺ നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ വിധ്വത് കവേരപ്പയാണ് മുന്നിൽ നിന്നും നയിച്ചത്. മഴ മൂലം മത്സരം ഇടയ്ക്കിടെ തടസ്സപ്പെട്ടതുകൊണ്ട് വിജയലക്ഷ്യം മൂന്നുതവണ പുതുക്കിയിരുന്നു. ഒടുവിൽ മഴനിയമപ്രകാരം 185 റൺസിനായിരുന്നു സൗത്ത് സോണിൻ്റെ വിജയം.

അതിനിടെ മത്സരത്തിൽ നോർത്ത് സോൺ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിൻ്റെ ഒരു അസാമാന്യ ക്യാച്ച് പിറന്നിരുന്നു. മായങ്ക് യാദവ് എറിഞ്ഞ മുപ്പത്തിയൊൻപതാം ഓവറിൻ്റെ രണ്ടാം പന്തിൽ റിക്കി ഭൂയിയെ പുറത്താക്കാനായിരുന്നു ഈ വണ്ടർ ക്യാച്ച്. അപ്രതീക്ഷിത ബൗൺസിൽ പന്ത് ബാറ്ററുടെ ഗ്ലവ്സിൽകൊണ്ട് പിന്നിലേക്ക് നീങ്ങി. ആദ്യം തൻ്റെ ഇടതുവശത്തേക്ക് രണ്ട് സ്റ്റെപ് നീങ്ങിയിരുന്ന സിംഗ്, പെട്ടെന്നുതന്നെ തൻ്റെ വലതുവശത്തേക്ക് പന്ത് പോകുന്നത് കണ്ട്, നെടുനീളൻ ഡൈവ് നടത്തി ഒറ്റക്കയ്യിൽ പന്ത് പറന്നു പിടിക്കുകയായിരുന്നു. 

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *