ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ എതിരെ ഡൽഹിക്ക് 20 റൺസ് ജയം. ഡൽഹിയുടെ 221 റൺസ് പിന്തുടർന്ന രാജസ്ഥാന് 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.പക്ഷേ മത്സരഫലത്തേക്കാൾ ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത് സഞ്ജു സാംസൻ്റെ വിവാദ പുറത്താകൽ ആണ്. നല്ല രീതിയിൽ 46 പന്തിൽ 86 റൺസ് എടുത്തു ബാറ്റ് ചെയ്തു ഡൽഹിയുടെ സ്കോർ ചെയ്സ് ചെയ്യുകയായിരുന്ന സഞ്ജുവിനെ വിവാദമായ ഒരു തീരുമാനത്തിൽ അമ്പയർ പുറത്താക്കുകയായിരുന്നു.
മുകേഷ് കുമാർ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തിൽ സിക്സർ അടിച്ച ബോൾ ബൗണ്ടറി ലൈനിൽ വച്ച് ഹോപ്പ് പിടികൂടി. സംശയത്തിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടെങ്കിലും അതും ഔട്ട് വിളിച്ചു. ഈ സമയം ഫീൽഡ് അമ്പയർമാരോട് സഞ്ജു സംസാരിക്കുമ്പോൾ ഡൽഹി ഓണർ ജിൻഡാൽ സഞ്ജുവിനോട് കേറി പോകാൻ ആക്രോഷിക്കുന്നത് കാണാമായിരുന്നു. മുമ്പ് ഒരു നോ ബോളിന്റെ പേരിൽ കോച്ചിനെ ഗ്രൗണ്ടിലേക്ക് പറഞ്ഞുവിട്ട മഹാനാണ് ഇപ്പോൾ ഷോ കാണിക്കുന്നത്. ഏതായാലും അദ്ദേഹത്തിന് എതിരെ ബിസിസിഐ നടപടി എടുക്കുമോ എന്ന് കണ്ടറിയാം. വിവാദമായ സഞ്ജുവിന്റെ വിക്കറ്റ് വീഡിയോ കാണാം
— nadeer500 (@nadeer50048205) May 7, 2024
— nadeer500 (@nadeer50048205) May 7, 2024