Categories
Uncategorized

ഒന്ന് ലീവ് ചെയ്തതാ ബുമ്ര കുറ്റി കൊണ്ട് പോയി, കിടിലൻ ഇൻസ്വിങർ വീഡിയോ ഇതാ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേറാണ് ജസ്‌പ്രിത് ബുമ്ര. ഫോർമാറ്റ്‌ ഏതായാലും ബുമ്രക്ക് ഒരു പ്രശ്നമല്ല. വീണ്ടും അദ്ദേഹം ഇതേ കാര്യം വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശിനെരിയും കാണുന്നത്.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ന്യൂ ബോളുമായി ബുമ്ര എത്തുന്നു. ഓവറിലെ അവസാന പന്ത്, ബുമ്ര എറൗണ്ട് ദി വിക്കറ്റ് പന്ത് എറിയുന്നു.ആദ്യത്തെ 5 പന്ത് അദ്ദേഹം ഓവർ ദി വിക്കറ്റ് പന്ത് എറിയുന്നു.

ആ അഞ്ചു പന്തുകളും ഔട്ട്‌ സ്വിങർ ആയിരുന്നു അവസാന പന്ത് ബുമ്ര എറൗണ്ട് ദി വിക്കറ്റ് എത്തുന്നു. ഔട്ട്‌ സ്വിങ്ങർ പ്രതീക്ഷിച്ച ബംഗ്ലാദേശ് ഓപ്പനർ ഷാദ്മാൻ ഇസ്ലാം പന്ത് ലീവ് ചെയ്യുന്നു.ഈ തവണ ബുമ്രയുടെ ഇൻസ്വിങ്ങർ. ഇസ്ലാമിന്റെ ഓഫ് സ്റ്റമ്പ് പിഴത് കൊണ്ട് പോകുന്നു.

Categories
Uncategorized

രാജാവിനെ രാജകുമാരനെയും ഹിറ്റ്‌മാനെയും വീഴ്ത്തിയ കടുവകൾ വീഴ്ത്തിയ അശ്വിൻ മാസ്റ്റർ ക്ലാസ്സ്‌, കരിയറിലെ 6മത്തെ സെഞ്ച്വറി

ഇന്ത്യയുടെ ടെസ്റ്റ്‌ സീസൺ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തോടെ തുടക്കമായി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ശാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയുടെ തുടക്കം പതറി.6 ന്ന് 144 റൺസ് എന്നാ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

ജഡേജക്ക് ഒപ്പം അശ്വിൻ ചേർന്നതോടെ കളി മാറി.അശ്വിൻ തന്റെ 6 മത്തെ ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കി. 8 മത്തെ പൊസിഷനിൽ ഇറങ്ങി 4 മത്തെ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.10 ഫോർ അദ്ദേഹം അടിച്ചു കൂടിയിരുന്നു. കൂടാതെ രണ്ട് കൂറ്റൻ സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ആദ്യത്തെ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്നാ നിലയിലാണ്. 102 റൺസുമായി അശ്വിൻ ക്രീസിലുണ്ട്. 86 റൺസുമായി ജഡേജ അശ്വിനും കൂട്ടുമുണ്ട്.

Categories
Uncategorized

ഇവൻ ഫ്ലയിങ് കിസ്സ് കൊടുത്തു മതിയായില്ലേ!!, വീണ്ടും ഒരു ഹർഷിത് റാന ഫ്ലയിങ് കിസ്സ്..

കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഹർഷിത് രാണ. എന്നാൽ താരത്തിന്റെ അഗ്രെഷൻ എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു.വിക്കറ്റ് നേടിയതിന് ശേഷമുള്ള ആഘോഷമായിരുന്നു ഇതിന് കാരണം. ഈ ആഘോഷം കൊണ്ട് അദ്ദേഹത്തിന് ഐ പി എല്ലിൽ പിഴ വരെ ലഭിച്ചിരുന്നു.

വിക്കറ്റ് നേടിയതിന് ശേഷം ബാറ്റർക്ക് ഫ്ലയിങ് കിസ്സ് നൽകിയാണ് അദ്ദേഹം ആഘോഷിച്ചിരുന്നത്. ഐ പി എല്ലിന്റെ പിഴയേ തുടർന്ന് അദ്ദേഹം ഈ ആഘോഷം തുടർന്ന് ഐ പി എല്ലിൽ അധികം നടത്തിയിരുന്നില്ല. എന്നാൽ വീണ്ടും ഹർഷിത് ഈ സെലിബ്രേഷനുമായി രംഗത്ത് വന്നിരിക്കുകയാണ്..

ഇന്ത്യ സി യും ഡി യും തമ്മിൽ നടന്ന ദുലീപ് ട്രോഫി മത്സരം.ഇന്ത്യക്ക് ഡി ക്ക് വേണ്ടിയാണ് ഹർഷിത് കളത്തിൽ ഇറങ്ങിയത്. ഇന്ത്യ സി നായകൻ രുതുരാജിനേ തായ്‌ഡേയുടെ കയ്യിൽ എത്തിച്ച ശേഷമാണ് തന്റെ വിവാദമായ ആ ഫ്ലയിങ് കിസ്സ് ആഘോഷം അദ്ദേഹം വീണ്ടും നടത്തിയത്.

Categories
Uncategorized

ആസിഫിന്റെ ഒരു ഇൻസ്വിങ്ങിങ് തീയുണ്ട ഡെലിവറി, എന്ത് ചെയ്യണമെന്ന് അറിയാതെ രോഹൻ കുന്നുമേൽ, വീഡിയോ ഇതാ

പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്നലെ നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസും ട്രിവാൻഡറും റോയൽസ് വിജയിച്ചിരുന്നു. ഇന്നും രണ്ട് മത്സരങ്ങളാണ് ഒള്ളത്.ഉച്ചക്ക് 2.30 ക്ക് തുടങ്ങിയ മത്സരത്തിൽ കാലിക്കറ്റ്‌ ഗ്ലോബ്സ്റ്ററും എറിയസ് കൊല്ലം സൈലർസും തമ്മിൽ ഏറ്റുമുട്ടുകയാണ്.

ടോസ് നേടി കൊല്ലം ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം കാത്തു തന്നെ ബൗളേർമാർ പന്ത് എറിഞ്ഞു.കേരള ക്രിക്കറ്റിലെ തന്നെ മികച്ച പേസർമാരിൽ ഒരാളായ കെ എം ആസിഫാണ് കൊല്ലത്തേ തകർത്തത്.31 റൺസ് മാത്രം വിട്ട് കൊടുത്തു മൂന്നു വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി

.ഇതിൽ കാലിക്കറ്റ്‌ നായകൻ രോഹൻ കുന്നുമേലിനെ പുറത്താക്കിയത് മികച്ച ഒരു ഇൻസ്വിങ്ങിങ് ഡെലിവറിയിലൂടെയായിരുന്നു.ഗുഡ് ലെങ്ത്തിൽ കുത്തി കുന്നേമേലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകകായിരുന്നു ആസിഫ്. വിക്കറ്റ് വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

ക്യാപ്റ്റൻ, ബാറ്റിംഗ്, ബൗളിംഗ്, ഇന്ത്യയുടെ പുതിയ ഓൾ റൗണ്ടർ രോഹിത് ശർമ ഇതാ.. ⚡⚡⚡

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക നായകൻ അസ്സലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.

ശ്രീലങ്ക ഒരു മാറ്റവുമായിയാണ് ഇറങ്ങിയത്. ഹസരംഗ പരിക്ക് പറ്റി പുറത്തായിയിരുന്നു. അദ്ദേഹത്തിന് പകരം വാണ്ടർസെയേ ശ്രീലങ്ക ടീമിലേക്ക് എടുത്തു.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിലെ ചർച്ച വിഷയം രോഹിത് ശർമയുടെ ബൗളിങ്ങാണ്.

രണ്ട് ഓവറുകളാണ് ഇന്ന് രോഹിത് എറിഞ്ഞത്.11 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്.ശ്രീലങ്ക ഇന്നിങ്സിന്റെ 39 മത്തെയും 41 മത്തെയും ഓവറാണ് അദ്ദേഹം ബൗൾ ചെയ്തത്.മാത്രമല്ല ഇന്ത്യക്ക് വേണ്ടി സച്ചിനും വെങ്കട്ടരാഘവനും ശേഷം ഏകദിന ക്രിക്കറ്റിൽ ബൗൾ ചെയ്ത ഏറ്റവും പ്രായം കൂടിയ താരം എന്നാ നേട്ടവും രോഹിത് സ്വന്തമാക്കി.

Categories
Uncategorized

ലെ രോഹിത് : വെയിലത്ത്‌ നിർത്തിട്ടു നീ കളിക്കുന്നോടാ .., രോഹിത്തും സുന്ദറും പങ്ക് വെച്ച രസകരമായ വീഡിയോ ഇതാ..

രോഹിത് ശർമ എന്നും ക്രിക്കറ്റ്‌ ഫീൽഡിൽ ഒരുപാട് രസകരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്. ഫീൽഡിൽ എന്നും ഏറ്റവും മികച്ച രീതിയിൽ സഹതാരങ്ങൾക്ക് ഒപ്പം തമാശകൾ പങ്കിടാൻ അദ്ദേഹം ഉണ്ടാവും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം കൂടി സംഭവിച്ചിരിക്കുകയാണ്.

ശ്രീലങ്ക ഇന്നിങ്സിന്റെ 36 മത്തെ ഓവർ. സുന്ദറാണ് പന്ത് എറിയുന്നത്. ഓവറിലെ രണ്ടാമത്തെ പന്ത് എറിയാൻ അദ്ദേഹം വരുന്നു. എന്നാൽ റൺ അപ്പ്‌ പൂർത്തിയാക്കാതെ ആ ഡെലിവറി അദ്ദേഹം പിൻവലിച്ചു.വീണ്ടും പന്ത് എറിയാൻ സുന്ദർ എത്തുന്നു.ഈ തവണയും സുന്ദർ ആ ഡെലിവറിയും പിൻവലിക്കുന്നു.

ഇത് കണ്ട രോഹിത് ശർമ രസകരമായ ഒരു റിയാക്ഷൻ കാണിക്കുന്നു.സുന്ദറിനെ ഇടിക്കാൻ വരുന്ന രീതിയിൽ രോഹിത് ഒരു ആക്ഷൻ കാണിക്കുന്നു. സുന്ദർ ചിരിച്ചു രസകരമായ ആ നിമിഷം അവസാനിപ്പിക്കുന്നു.

Categories
Uncategorized

ഐ പി എൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്‌,നാല് പന്തിൽ പൂജ്യനായി അഭിഷേക് മടങ്ങി, വീഡിയോ ഇതാ..

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരമാണ് അഭിഷേക് ശർമ. ഹൈദരാബാദിനേ ഫൈനലിലേക്ക് നയിച്ചതും അദ്ദേഹത്തിന്റെ ആക്രമണ ബാറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്. അത് കൊണ്ട് തന്നെ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കാണാൻ ആരാധകർ ഏറെ ഇഷ്ടപെട്ടിരുന്നു

.എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ഐ പി എൽ പോലെയല്ലെന്ന് മനസിലാവുകയാണ് അഭിഷേക് ശർമക്ക്. സിമ്പാവേക്കെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് അദ്ദേഹം പുറത്തായി.4 പന്തുകൾ മാത്രമാണ് അദ്ദേഹം നേരിട്ടത്.

116 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകൻ ഗില്ലിന് ഒപ്പം അദ്ദേഹം ഓപ്പൺ ചെയ്തു.ഇന്നിങ്സിന്റെ ആദ്യത്തെ ഓവറിൽ തന്നെ ബെന്നേറ്റ് അദ്ദേഹത്തെ മടക്കി.മസകടസക്ക് ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്.

Categories
Uncategorized

ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ച് ഇത് തന്നെ ⚡⚡, മാർഷിനെ പുറത്താക്കിയ അക്സറിന്റെ ക്യാച്ച് വീഡിയോ ഇതാ

.ട്വന്റി ട്വന്റി ലോകക്കപ്പ് ആവേശത്തോട് അടുക്കുകയാണ്.സെമി ഫൈനലിലേക്ക് ഇംഗ്ലണ്ടും ദക്ഷിണ ആഫ്രിക്കയും ഇതിനോടകം യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയും അഫ്ഗാനുമാണ് ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കുന്നത്.ഇന്ത്യ നിലവിൽ ഓസ്ട്രേലിയേ നേരിടുകയാണ്.വിജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം.

തോൽവിയാണ് ഫലമെങ്കിൽ അഫ്ഗാൻ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സെമി ഫൈനൽ പ്രവേശനം. ടോസ് നേടിയ ഇന്ത്യ രോഹിത് ശർമയുടെ 92 റൺസ് മികവിൽ 205 റൺസ് സ്വന്തമാക്കി.206 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലേ വാർണറേ നഷ്ടമായി.എന്നാൽ ഹെഡിന് ഒപ്പം മാർഷ് കൂടി ചേർന്നതോടെ കഥമാറി.

പക്ഷെ അക്സർ പട്ടേലിന്റെ ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നിൽ മാർഷ് വീണു.കുൽദീപ് എറിഞ്ഞ 9 മത്തെ ഓവറിലെ അവസാനത്തെ പന്ത് മാർഷ് ഒരു പുൾ സ്വീപ്പിന് ശ്രമിക്കുന്നു. ദീപ് സ്‌ക്വയർ ലെഗിൽ ഒത്തു ചാട്ടത്തിൽ അക്സർ പന്ത് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

ലെ സ്റ്റാർക്ക് – ഇങ്ങനെ അടിക്കല്ലേ ഹിറ്റ്‌മാനെ…സ്റ്റാർക്കിന്റെ ഒറ്റ ഓവറിൽ 29 റൺസ് അടിച്ചു എടുത്ത് രോഹിത്.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ ഓസ്ട്രേലിയേ നേരിടുകയാണ്. ഇരു ടിമുകളക്കും അടുത്ത സെമിയിലേക്ക് മുന്നേറാൻ വിജയം അനിവാര്യമാണ്. ഈ ഒരു സാഹചര്യത്തിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.ഓസ്ട്രേലിയ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തി.

ടോസ് നഷ്ടപെട്ട് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങി. കോഹ്ലി പൂജ്യത്തിന് പുറത്തായിയെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ അടിച്ചു തകർക്കാനുള്ള മൂഡിലായിരുന്നു. രോഹിത് സ്റ്റാർക്കിനെ ഒരു ഓവറിൽ പറത്തിയത് 29 റൺസാണ്.

കവറിന് മുകളിലൂടെ സിക്സ് സ്വന്തമാക്കിയാണ് രോഹിത് തുടങ്ങിയത്.തൊട്ട് അടുത്ത പന്തും കവറിന് മുകളിലൂടെ തന്നെ ഗാലറിയിലെത്തി.മൂന്നാമത്തെ പന്ത് മിഡ് ഓണിലൂടെ ഫോർ.നാലാമത്തെ പന്ത് ദീപ് വിക്കറ്റ് വഴി സിക്സ്.അഞ്ചാമത്തെ പന്ത് ഡോട്ട്.അടുത്ത പന്ത് വൈഡ്. അവസാനത്തെ പന്ത് വീണ്ടും സിക്സ്.വീഡിയോ ചുവടെ

Categories
Uncategorized

എന്റെ പൊന്നോ എന്തൊരു ബോൾ ആഡേയ് അത്..!! സ്റ്റാർക്കിൻ്റെ മാരക ബോൾ:വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും പഴികേട്ട താരമാണ് മിച്ചൽ സ്റ്റാർക്ക്.24 കോടിയോളം കൊൽക്കത്ത അദ്ദേഹത്തിന് വേണ്ടി നൽകിയിരുന്നു. എന്നാൽ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ അദ്ദേഹത്തിന് മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹം ഏറ്റിരുന്നു.

എന്നാൽ പ്ലേ ഓഫീലേക്ക് എത്തിയപ്പോൾ കാര്യങ്ങളുടെ സ്ഥിതി വിത്യാസത്തമാണ്. എന്തിനാണ് തനിക്ക് 24 കോടി കൊൽക്കത്ത നൽകിയത് എന്ന് കാണിക്കുകയാണ് അദ്ദേഹം.ക്വാളിഫർ 1 ൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫൈനലിലും അതെ ഫോമിൽ തന്നെയാണ് അദ്ദേഹം.

ഫൈനലിലെ ആദ്യത്തെ ഓവർ. അപകടകാരിയായ അഭിഷേക് ക്രീസിൽ.ഓവറിലെ അഞ്ചാമത്തെ പന്ത് ഒരു ലെങ്ത് ഡെലിവറി. മിഡിലിൽ പിച്ച് ചെയ്യുന്നു.അവസാന നിമിഷം സ്വിങ് ചെയ്തു അഭിഷേക്കിന്റെ പ്രതിരോധം തകർത്ത് ഓഫ്‌ സ്റ്റമ്പ് തെറിപ്പിക്കുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.