ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ തകർപ്പൻ ജയങ്ങളോടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ചെന്നൈ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ചെന്നൈയുടെ എല്ലാമെല്ലാമായ “തല” മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഈ ഐപിഎല്ലിലും മഞ്ഞപ്പടയുടെ അമരക്കാരൻ. കഴിഞ്ഞ 16 സീസണുകളിലും ചെന്നൈയെ നയിക്കുകയും അഞ്ചുതവണ ചാമ്പ്യന്മാർ ആക്കുകയും ചെയ്ത ധോണി തന്നെയാണ് അവരുടെ എക്കാലത്തെയും ഹീറോ. ഐപിഎൽ 2024 സീസണിൽ ധോണി മാറി യുവതാരം ഗെയ്ക് വാദ് ആണ് ടീമിനെ നയിക്കുന്നത്. ഈ യുവതാരത്തിന്റെ കീഴിൽ ചെന്നൈ മികച്ച പ്രകടനം തന്നെയാണ് ഈ സീസണിലും പുറത്തെടുക്കുന്നത്.
എന്നാൽ പുതിയ ക്യാപ്റ്റൻ കളത്തിൽ ധോണിയെ ഉപദേശങ്ങൾക്ക് സമീപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഹൈദരാബാദിനെതിരെയും നമ്മൾ ആ കാഴ്ച കണ്ടതാണ്. തകർത്തടിക്കുന്ന ഹൈദരാബാദ് ബാറ്റ്സ്മാരെ മെരുക്കാൻ സാക്ഷാൽ ധോണി തന്നെ പലതവണ ചെന്നൈയെ ഫീൽഡിങ്ങിൽ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ഒരു ഘട്ടത്തിൽ ധോണി ക്യാപ്റ്റനും ഗേക്ക്വാദ് വൈസ് ക്യാപ്റ്റനും ആണെന്ന് വരെ തോന്നിപ്പോയി. ഏതായാലും ചെന്നൈ തലയെ വിട്ടിട്ട് ഒരു കളിയും ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ധോണിയുടെ ക്യാപ്റ്റൻസി മികവ് ഒരിക്കൽ കൂടി തെളിയിക്കുന്ന വീഡിയോ കാണാം
— nadeer500 (@nadeer50048205) April 29, 2024