റെഡ് കാർഡുകൾ നമുക്ക് പരിചയം ഫുട്ബോളിലാണ്. മാരകമായ ഫൗളുകൾ ഫുട്ബോളിൽ നടത്തുമ്പോളാണ് ഈ റെഡ് കാർഡുകൾ റഫറിമാർ ഉപയോഗിക്കുക. റെഡ് കാർഡ് ഒരു താരത്തിന് നൽകിയാൽ പിന്നീട് ആ താരത്തിന് മത്സരത്തിൽ തുടർന്ന് കളിക്കാനും സാധിക്കില്ല
.എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് കരിബീയൻ പ്രീമിയർ ലീഗ്.ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് നിശ്ചയിച്ച സമയത്തിനുള്ള എറിഞ്ഞു തീർക്കുക.19 ഓവറും കൃത്യ സമയത്ത് എറിഞ്ഞു തീർക്കുക. അല്ലെങ്കിൽ 20 മത്തെ ഓവറിന് മുന്നേ ഒരു ഫീൽഡറേ റെഡ് കാർഡ് കൊടുത്തു ഡഗ് ഔട്ടിലേക്ക് തിരകെ മടക്കേണ്ടി വരും.
കരിബീയൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ റെഡ് കാർഡ് സുനിൽ നരേൻ നിലവിൽ സ്വന്തമാക്കിയിരിക്കുകയാണ്.സെന്റ് കിട്ടിസ് ആൻഡ് നെവിലിസ്റ് പാട്രീയോട്ടസും ട്രിന്ബാഗോ നൈറ്റ് റൈഡർസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.നൈറ്റ് റൈഡർസ് നിശ്ചയിച്ച സമയത്തിനുള്ള ഓവർ എറിയാൻ സാധിക്കാത്തതിനാൽ നൈറ്റ് റൈഡർസ് താരം നരേൻ റെഡ് കാർഡ് മേടിച്ചു പുറത്തേക് പോയി. മത്സരത്തിൽ നൈറ്റ് റൈഡർസ് ആറ് വിക്കറ്റിന് ജയിച്ചു.