കരിബീയൻ പ്രീമിയർ ലീഗിലെ ഒൻപതാമത്തെ മത്സരം. മത്സരത്തിൽ സെന്റ് ലൂസിയ കിങ്സും ട്രിന്ബാഗോ നൈറ്റ് റൈഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. മത്സരം കിങ്‌സ് 54 റൺസിന് വിജയിച്ചു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു സംഭവമാണ്. എന്താണ് അത് എന്ന് നമുക്ക് പരിശോധിക്കാം.
സെന്റ് ലൂസിയ കിങ്സിന്റെ ഇന്നിങ്സിലെ 12 മത്തെ ഓവർ. കിങ്സിന് വേണ്ടി ബാറ്റ് ചെയ്യുന്നത് ജോൺസൻ ചാൾസാണ്.ഡെയ്ൻ ബ്രാവോയാണ് നൈറ്റ് റൈഡഴ്സിന് വേണ്ടി പന്ത് എറിയുന്നത്. ഓവറിലെ നാലാമത്തെ പന്ത്,ചാൾസ് സ്കൂപ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ചാൾസിന്റെ ബാറ്റിൽ തട്ടിയ പന്ത് നേരെ തന്റെ ഹെൽമെറ്റിലേക്ക്.ഹെൽമെറ്റ് തെറിച്ചു വീഴുന്നു.ഹെൽമെറ്റ് നേരെ സ്റ്റപിലേക്ക്.
എന്നാൽ അവിടെ ചാൾസ് തന്റെ ഫുട്ബാൾ സ്കിൽ പുറത്തെടുക്കകയാണ്.ഹെൽമെറ്റ് സ്റ്റപിലേക്ക് വീഴുന്നേ മുന്നേ തന്റെ കാൽ ഹെൽമെറ്റിനെ വഴി തിരിച്ചു വിടുന്നു.മത്സരത്തില്‍ 31 പന്തില്‍ 37 റണ്‍സാണ് ചാര്‍ലീസ് നേടിയത്. ചര്‍ലീസിന്റെ മികവില്‍ സെന്റ് ലൂസിയ 167 റണ്‍സ് വിജയലക്ഷ്യമാണ് ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ വെച്ചത്.